Saturday, June 23, 2012

ഒഴുക്ക് ...!

ഒഴുക്ക് ...!

മേലെ നിന്ന് താഴേക്കോ
താഴെ നിന്ന് മേലീക്കോ
അല്ലാതെയോ അകാതിരിക്കുമ്പോള്‍
ഒഴുക്ക് ...!
.
നിരപ്പാകുമ്പോള്‍ നിശ്ചലവും
ഉയരുമ്പോള്‍
വര്‍ദ്ധിത വീര്യമാര്‍ന്നും
താഴുമ്പോള്‍ തളര്‍ന്നും
ഒഴുക്ക് ...!
.
നിശ്ചലതയില്‍ നിന്നും
ചലനതിലെക്കുള്ള ദൂരം
എത്രയെന്നു അറിയാതെയും
ഒഴുക്ക് ...!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Monday, June 11, 2012

മുഖം ...!!!

മുഖം ...!!!

മൂടാതെ കാണാന്‍
മുഖമില്ലാതിരിക്കെ
മൂടി കാണുന്നതും
മുഖ പടം ...!
മാറ്റുമ്പോള്‍
തെളിയുന്നതും
തെളിയാതിരിക്കുന്നതും
തെളിച്ചതിലും
മറയത്തും
കാണേണ്ടതും
മുഖം ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Saturday, June 9, 2012

പകരം ...!!!

പകരം ...!!!

പകുതി വെന്ത മാംസത്തിനു
പിന്നെയും ബാക്കിയാകുന്ന
ജീവന്‍ നിലനിര്‍ത്താനുള്ള വ്യഗ്രത .
ഇനിയുള്ള ശേഷം
ജഡ തുല്യമെങ്കിലും ജീവിതം .
പകുതി പിറന്ന ജീവന്
ശേഷം ജീവന്‍
പകര്‍ന്നു നല്‍കാന്‍ മോഹം
ശേഷമുള്ള ഇനികള്‍
ജീവനില്ലാതെ എങ്കിലും .
പിന്നെ ബാക്കിയാകുന്നത്
പകുതിയായ ജീവനോ
ജീവനില്ലാത്ത പകുതിയോ ….???

സുരേഷ്കുമാര്‍ ‍ പുഞ്ചയില്‍.

Wednesday, June 6, 2012

പരിതാപം ...!

പരിതാപം ...!

ഒരില കൊഴിയുന്നത്
അതിലെ പൂവിനും
പിന്നെ കായ്ക്കും
അങ്ങിനെ തന്നെ
അതിനു വേണ്ടി തന്നെയെന്നും
ആ ചെടിക്കുള്ള
തിരിച്ചറിവ് പോലും
വീഴുന്ന
ആ ഇലയെ പറ്റി
പരിതപിക്കുന്നവര്‍ക്ക്
ഇല്ലാതെ പോകുന്നതെന്തേ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍