ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!
ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ ഞങ്ങളുടെ സുഹൃത്തിന്റെ ഓഫീസില്‍ എത്തിയതാണ് ഞാനും ഞങ്ങളുടെ മറ്റൊരു സുഹൃത്തും. അവനെയും കൊണ്ട് ഞങ്ങള്‍ക്ക് ഒരിടം വരെ പോകണമായിരുന്നു. അവനു പക്ഷെ ജോലി തിരക്കായതിനാല്‍ ഞങ്ങള്‍ അവനു വേണ്ടി കാത്തിരിക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ഒരു ഒഴിഞ്ഞ കോണിലാണ് അവന്റെ ഓഫീസ്. രാത്രി ഒരുപാടു വൈകിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തിരക്കും വളരെ കുറവായിരുന്നു. ഇരുട്ടുമൂടിയ ആ ഭാഗത്ത് പക്ഷെ ആളുകള്‍ ഒട്ടും ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. അതുകൊണ്ട് തന്നെ ഞാനും എന്റെ സുഹൃത്തും സ്വസ്ഥമായി അവിടെ ഇരുന്നു സംസാരിക്കുകയായിരുന്നു. അവന്റെ കുറച്ചു സ്വകാര്യങ്ങള്‍... എന്റെ കുറച്ചു നൊമ്പരങ്ങള്‍.. പരസ്പരം പങ്കുവെക്കുമ്പോള്‍ മനസ്സിന്റെ ഭാരം തീര്‍ത്തും കുറയുക തന്നെ ചെയ്യുമല്ലോ. അങ്ങിനെ മനസ്സ് തുറക്കാന്‍ അപൂര്‍വ്വമായേ അവസരങ്ങള്‍ കിട്ടാറുള്ളൂ. അങ്ങിനെ കിട്ടിയ ആ അവസരം ഞങ്ങള്‍ മുതലാക്കുകയും ചെയ്തു.
വല്ലപ്പോഴും കടന്നു പോകുന്ന ചില വണ്ടികള്‍. അപൂര്‍വ്വം കാല്‍നടക്കാര്‍. ഇവരൊക്കെ ഞങ്ങളെ കടന്നു പോവുകന്നുണ്ടായിരുന്നു. കുറെയേറെ ഇരിക്കുന്നതിനിടയില്‍ ഞങ്ങളുടെ കൂട്ടുകാരന്‍ അവന്റെ ഓഫീസില്‍ നിന്ന് ചായയും കടിയും സ്റ്റാഫ് വഴി കൊടുത്തയച്ചിരുന്നു. അതും കഴിച്ചു മെല്ലെ അവിടെത്തന്നെ നടക്കാന്‍ തുടങ്ങി ഞങ്ങള്‍. അതിനിടയില്‍ ഒരാള്‍ കള്ളുകുടിച്ച് ഫിറ്റായി കയ്യിലെ പൈസയും എണ്ണി ഇനി ഒരു പെഗ്ഗിനുള്ള പണമുണ്ടോ എന്ന് തിരിച്ചും മറിച്ചും എണ്ണിനോക്കിക്കൊണ്ട് വേച്ചു വേച്ചു പോകുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ തൊഴുതുകൊണ്ട് കുറച്ചുനേരം നിന്നിട്ട് പിന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് ഒറ്റ പോക്ക്. ഞങ്ങള്‍ ചിരിച്ചു പോയി. കുറച്ചുനേരം അയാളെ നോക്കി നിന്ന് ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി.
കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു സ്ത്രീയും പുരുഷനും എന്തോ പൊതിഞ്ഞു പിടിച്ചു അതിലൂടെ പതുങ്ങി നടക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടതും ഒന്ന് പരിഹ്ബ്ബ്രമിച്ച അവര്‍ വേഗം ഞങ്ങളെ കടന്നു പോവുകയും ചെയ്തു. അതില്‍ എന്തോ പന്തികേട് ഞങ്ങള്‍ക്ക് തോന്നി. എങ്കിലും അവരെ അത്ര ഭീകരരായോന്നും ഞങ്ങള്‍ക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവര്‍ വേഗം കടന്നു പോയതും ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു. സംസാരിക്കുന്ന വിഷയം കുറച്ചു ഗൌരവം ഉള്ളതായതിനാല്‍ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ കാര്യത്തിലേക്ക് കടന്നു. വീണ്ടും മുന്നോട്ടു പോവുകയും ചെയ്തു.
അപ്പോഴേക്കും ഞങ്ങളുടെ സുഹൃത്ത് ജോലി കഴിഞ്ഞു എത്തി. അതോടെ ഞങ്ങള്‍ ഞങ്ങളുടെ അത്യാവശ്യ സ്ഥലത്തേക്ക് യാത്രയാകാന്‍ ഒരുങ്ങി അവന്റെ വണ്ടിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ വണ്ടി ഒതുക്കിയിടാന്‍ വണ്ടി ഇട്ടിടതെക്ക് പോയി. അവിടെ ചെന്ന് വണ്ടി ഒതുക്കിയിടവെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ നേരത്തെ ഞങ്ങളെ കടന്നു പോയ ആ അച്ഛനെയും അമ്മയെയും കണ്ടു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ആ പൊതി ഒരിടത്ത് സുരക്ഷിതമായി വെച്ച് വീണ്ടും വീണ്ടും അവര്‍ അതിലേക്കു നോക്കി ശ്രദ്ധയോടെ തിരിച്ചു പോരുന്നു. അവര്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി കൊണ്ടാണ് വരുന്നത്. അതില്‍ എന്തോ പന്തികേട് തോന്നിയ ഞാന്‍ എന്റെ സുഹൃത്തുക്കളെ വേഗം വിളിച്ചു. അവര്‍ ഓടിവന്ന് ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഒരല്പം പേടിയോടെയാണ് ഞങ്ങള്‍ ചെന്നത് തന്നെ.
ഇപ്പോഴത്തെ കാലം സ്പോടനങ്ങളുടെതല്ലേ. അങ്ങിനെ ഒക്കെ പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ചെന്നത്. അടുത്ത് ചെന്നു നോക്കുമ്പോള്‍ അവര്‍ ഭദ്രമായി വെച്ച ആ തുണിയുടെ പൊതിക്കെട്ടു കണ്ടെത്തി. അതിനു അനക്കമൊന്നും ഇല്ലായിരുന്നു. അങ്ങിനെ ഞാനും സുഹൃത്തും ഒന്ന് പേടിച്ചു നില്‍ക്കെ സുരക്ഷാ ഉദ്യോഘസ്തനായ മറ്റേ സുഹൃത്ത് ആ പൊതിക്കെട്ടു അടുത്ത് കണ്ട ഒരു വടികൊണ്ട് മെല്ലെ ഇളക്കി നോക്കി. അപ്പോഴും അതിനു ഇളക്കമില്ല. അതിനിടയില്‍ അവന്‍ ഓഫീസില്‍ നിന്ന് മറ്റുള്ളവരെയും വിളിച്ചു വരുത്തി. അവര്‍ വെളിച്ചവുമായി വന്നു എല്ലാവരും കൂടി ആ പൊതിക്കെട്ടു തുറന്നു നോക്കിയപ്പോള്‍ അതൊരു ചോരക്കുഞ്ഞായിരുന്നു.... പ്രസവിച്ചു ഏതാനും ദിവസം മാത്രം പ്രായമായ അത് അപ്പോഴും ഒന്നുമറിയാതെ ശാന്തമായി ഉറങ്ങുകയായിരുന്നു .... !!!
ന്റമ്മെ..ന്നിട്ട്
ReplyDelete(ചങായി വായിച്ചപ്പൊ കണ്ണു മഞളിച്ചു ഇത്ര തിളക്കം വേണ്ടേ )
അയ്യൊ-പിന്നിട് ????
ReplyDeleteഇതൊക്കെ സത്യമോ മാഷേ?
ReplyDeleteജന്മങ്ങള്‍ എന്ന താങ്കളുടെ മറ്റൊരു പോസ്റ്റ് വായിച്ചപ്പോള്‍,
ReplyDeleteസങ്കടവും, ഒപ്പം രോക്ഷവും ഉണ്ടായി. പിഞ്ചുകുഞ്ഞുങ്ങളെ ഇങ്ങനെ
ഉപേക്ഷിക്കുന്നവര്‍ക്കിട്ടു നല്ല വീക്ക് കൊടുക്കാനും തോന്നി.
ഉപേക്ഷിക്കപ്പെട്ടവര്‍ എന്ന ഈ പോസ്റ്റിലും ഏതാണ്ട് സമാനമായ
അനുഭവം. സ്ഥലകാലങ്ങള്‍ക്ക് മാത്രം നേരിയ വ്യത്യാസം.
നമ്മുടെ ലോകം എന്തേ ഇങ്ങനെ ? എനിക്ക് ഇമ്മാതിരി
അനുഭവങ്ങള്‍ വളരെ ഞെട്ടലോടെയെ ഓര്‍ക്കാന്‍ കഴിയൂ.
അനാവശ്യജന്‍മങ്ങളെ ഒഴിവാക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങള്‍..!!? കുറഞ്ഞപക്ഷം, നായ്ക്കള്‍ കടിച്ചുകീറാത്ത ഒരിടമെങ്കിലും ആ പിഞ്ചുകുഞ്ഞു അര്‍ഹിക്കുന്നില്ലേ....? മനസാക്ഷി മരവിച്ചു പോകുന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ ഒരു തെറ്റിനെ മൂടിവയ്ക്കുവാനുള്ള ശ്രമമാവും...
ReplyDeleteഒരു ബോമ്പിനേക്കാൾ ഭീകരമായിരുന്നു...ആ കാഴ്ച്ച !
ReplyDelete:(
ReplyDeleteകുഞ്ഞിനെ വേണ്ടാത്തവര്‍....പ്രൊഡക്ഷന്‍ നിര്‍ത്തണം..
ReplyDeleteഅല്ലെങ്കില്‍ ആ യൂണിറ്റ് അടച്ചുപൂട്ട്യാലും മതി..
ഇതൊക്കെ ക്രൂരതയല്ലാ...കൊടുംക്രൂരതയാണ്...
എഴു്ത്ത് നന്നായി...ആശംസകള്‍..!
ഒരു ബോംബു പൊട്ടുന്നതിനേക്കാള്‍ ഭീകരമാണല്ലോ ആ കുഞ്ഞിന്റെ അവസ്ഥ....!! എന്നിട്ട്, ആ കുഞ്ഞിനു എന്ത് സംഭവിച്ചു?
ReplyDelete