ഇന്റര്‍വ്യൂ യാത്ര ....!
എന്റെ സുഹൃത്തിനു അമേരിക്കയിലെ ഒരു പ്രമുഖ I T സ്ഥാപനതിലേക്കുള്ള സെലെക്ഷന്‍ കിട്ടി അതിന്റെ ആവശ്യത്തിനായുള്ള രേഖകള്‍ ശരിയാക്കാനാണ് ഞാനും അവനും കൂടി ആ നഗരത്തിലെത്തിയത്. അവിടെ അപ്പോള്‍ ആ സ്ഥാപനത്തിലെ ആളുകള്‍, ഇവിടെയുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ആവശ്യവുമായി തങ്ങുന്നുമുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ കാര്യങ്ങള്‍ വേഗത്തില്‍ അപ്പോള്‍ നടക്കുകയും ചെയ്യും. അവരുടെ സൌഗര്യമനുസരിച്ച് അവരെ കാണാന്‍ വേണ്ടി ഞങ്ങളും അവര്‍ താമസിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ അവരെ കണ്ടുകിട്ടാന്‍ കുറച്ചു സമയമെടുക്കുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഞങ്ങളും അതിനനുസരിച്ചുള്ള തയ്യരെടുപ്പോടെയാണ് പോയിരുന്നത്.
അവിടെ ചെന്ന് അവരുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അവിടെയുള്ള വിവരമെല്ലാം അറിയിച്ചു, അന്ന് അവര്‍ തിരക്കായതിനാല്‍ നാളെ കാണാമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി. ഞങ്ങളുടെ രണ്ടുപേരുടെയും കുറച്ചു സുഹൃത്തുക്കളും രണ്ടുമൂന്നു ബന്ധുക്കളും അവിടെയുണ്ടായിരുന്നു. പിന്നെ അവന്റെ അനിയത്തി പഠിക്കുന്നതും അവിടെ നിന്നാണ്. എല്ലാവരെയും ഒന്ന് കാണാമെന്നു ഞങ്ങളും കരുതി. പലയിടത്തായി എല്ലാവരെയും ഒന്ന് ഓടിച്ചുകണ്ട് പരിചയം പുതുക്കി, കാപ്പികുടിച്ചും സംസാരിച്ചും ഒക്കെ സമയം ചിലവഴിച്ചു ഒടുവിലാണ് ഞങ്ങള്‍ അനിയത്തിയുടെ അടുത്തെത്തിയത്. ഞങ്ങള്‍ അവിടെയുള്ള കാര്യം ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അവളോട് നേരത്തെ പറഞ്ഞിരുന്നുമില്ല.
ഏറ്റവും ഒടുവില്‍, വൈകുന്നേരത്തോടെ അവിടെ എത്തുമ്പോഴേക്കും എന്ജിനീയരിങ്ങിനു പഠിക്കുന്ന അവള്‍ ക്ലാസ്സ് കഴിഞ്ഞു എത്തിക്കാണ് മെന്ന പ്രതീക്ഷയില്‍, അവളെയും കൊണ്ട് പുറത്തുപോയി, ഭക്ഷണം കഴിച്ചു, ഒരു സിനിമക്കും പോയി അവളെ തിരിച്ചുകൊണ്ടാക്കാം എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ഹോസ്ടലിലുള്ളവര്‍ക്ക് അവനെയും അറിയാവുന്നതിനാല്‍ ചെല്ലാന്‍ വിഷമമുണ്ടായില്ല. അവിട ചെന്നപ്പോള്‍ പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ ഒരു പ്രൊജക്റ്റ് ചെയ്യാന്‍ വേണ്ടി പുറത്തുപോയിരിക്കുന്നു. എപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ല. വേറെയും കുട്ടികള്‍ ഉണ്ട്. വന്നാല്‍ അവളോട് ഞങ്ങളെ വിളിക്കാന്‍ പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി, എന്തായാലും അവളെ നേരിട്ടൊന്നു വിളിക്കാം എന്ന് വെച്ചു നോക്കുമ്പോള്‍ അവളുടെ ഫോണ്‍ ഓഫ് ആയിരുന്നു. ജോലിക്കിടയില്‍ ശല്ല്യപെടുതെണ്ടെന്നു വെച്ചു ഞങ്ങള്‍ നേരെ ഒരു സിനിമക്കു പോയി, പിന്നെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് ചെന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞ്, മനോഹരമായ ആ ഹോട്ടലിന്റെ മറ്റു ഭാഗങ്ങളൊക്കെ ഒന്ന് കറങ്ങി നടന്നു നോക്കുന്നതിനിടയിലാണ് അവിടെയൊക്കെ പോലീസുകാര്‍ തിരച്ചില്‍ നടത്തുന്നത് കണ്ടത്. ആളുകളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. മുന്നിലെത്തിയ ഞങ്ങളെയും അവര്‍ പരിശോദിച്ച് വിട്ടയച്ചു. കാര്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അവര്‍ അന്വേഷിക്കുന്ന കുറച്ചുപേര്‍ ആ ഹോട്ടെലില്‍ താമസിക്കുന്നുണ്ടെന്നും, അവരെ അന്വേഷിക്കുകയാണെന്നും. പുറത്തുകടന്നു ഹോട്ടലിലെ ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ തീവ്രവാദ ബന്ധമുള്ള ആരൊക്കെയോ അവിടെ ഉണ്ട് എന്ന് അവര്‍ക്ക് സംശയമുള്ളതിനാല്‍ പരിശോധനയ്ക്ക് വന്നതാണേന്നായിരുന്നു . ഇനിയും കറങ്ങിയാല്‍ പിന്നെ ഞങ്ങളെ പോലീസുകാര്‍ കറക്കും എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വേഗം റൂമിലേക്ക് പോകാന്‍ തീരുമാനിച്ചു.
ലിഫ്റ്റ് ഇറങ്ങി കോറിഡോറിലൂടെ നടക്കവേ പെട്ടെന്ന് പുറകിലൂടെ എവിടെനിന്നോ വലിച്ചു വാരിച്ചുറ്റിയ വസ്ത്രങ്ങളുമായി വിയര്‍ത്തുകുളിച്ചു, പേടിച്ചവശയായി ഓടിവരികയായിരുന്ന ഒരു പെണ്‍കുട്ടി ഞങ്ങളെ തട്ടിമാറ്റി മുന്നില്‍ അപ്പുറത്തേക്ക് മാറിക്കളഞ്ഞു. വഴിയുടെ ഒരു തിരിവിലേക്ക് അവള്‍ മറയുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു. വ്യഭിച്ചരിക്കാനെത്തിയ ഏതെങ്കിലും നക്ഷത്ര വേശ്യയായിരിക്കും എന്ന് പറഞ്ഞ് ഞങ്ങള്‍ നടന്നു. ഞങ്ങള്‍ക്കും അങ്ങോട്ടായിരുന്നു പോകേണ്ടിയിരുന്നത്. പുറകിലൂടെ മറ്റാരും വരുന്നുണ്ടായിരുന്നില്ലാതതിനാല്‍ ഞങ്ങള്‍ ചുറ്റും നോക്കി മുന്നോട്ടു നടന്നു. അവള്‍ പോയിക്കഴിഞ്ഞിരിക്കും എന്ന തോന്നലില്‍ ആശ്ച്ചര്യതോടെയെങ്കിലും ഞങ്ങള്‍ റൂമിനടുത്തെത്തി. റൂം ഒരു വളവില്‍, ചെറിയൊരു തൂണിനു അപ്പുറത്താണ്. മുറി തുറക്കാന്‍ തുടങ്ങുമ്പോഴാണ് തൂണിന്റെ മറവില്‍ ഒളിച്ചു നില്‍ക്കുന്ന അവളെ ഞങ്ങള്‍ കണ്ടത്. ചുറ്റും ആരുമില്ലാത്തതിനാല്‍ ദൈര്യ പൂര്‍വ്വം ഞങ്ങള്‍ അവളുടെ അടുത്തെത്തി. കോറിഡോറിലെ വെളിച്ചത്തില്‍ അവളുടെ മുഖം കണ്ട ഞാന്‍ പേടിയോടെ അവനെ പുറകിലേക്ക് പിടിച്ചു വലിച്ചു. അതവന്റെ അനിയത്തിയായിരുന്നു.
അതൊരു ഞെട്ടിപ്പിക്കുന്ന അനുഭവം ആണല്ലൊ.
ReplyDeleteYes, its really hurting too.
ReplyDeleteNice one, Suretta.
ReplyDeleteഒരിക്കലും പ്രതീക്ഷിക്കാത്തതു്.
ReplyDeleteapratheekshitham...oru sahodharane sambanthichidathholam vishwasikkaan prayaasa maayathu...
ReplyDelete