മരണത്തിലേക്ക് ...!!!
മാഷെ .. സുരേഷ് മാഷെ ....! വിളിക്ക് തലതിരിക്കവേ, കണ്ടത് ഒരു എല്ലിന്‍ കൂട്. അല്ലെങ്കില്‍ തന്നെ, മരണം മണക്കുന്ന ആ കെട്ടിടത്തില്‍ മറ്റെന്തു കാണാന്‍ ...! എങ്കിലും വല്ലാത്ത ആശ്ചര്യമായിരുന്നു. അതാരായിരിക്കും. അടുത്ത വീട്ടിലെ ചേച്ചിയെ കാണാനാണ് ഞാന്‍ അന്ന് അവിടെയെത്തിയത്. ചികിത്സയില്‍ കഴിയുന്ന ആ ചേച്ചിയുടെ അടുത്ത് ചെന്ന്, അവര്‍ക്ക് വേണ്ട ഒരുമരുന്നു വാങ്ങാന്‍ പുറത്തുപോയി വരികയായിരുന്നു അപ്പോള്‍ ഞാന്‍. റീജ്യണല്‍ കാന്‍സര്‍ സെന്റെര്‍ എന്നെ എപ്പോഴും നോമ്പരപ്പെടുതിയിട്ടെ ഉള്ളു. ആദ്യം എന്റെ അച്ഛന്‍ തന്നെ ... എത്ര നാള്‍ അവിടെ കിടന്നിരിക്കുന്നു അദ്ദേഹം ...!
മെല്ലെ ആ രൂപതിനടുത്തെത്തി യപ്പോള്‍ അത് എഴുന്നേറ്റിരിക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി, കഴിയാതെ തളര്ന്നിരിന്നു. മൊട്ടയടിച്ച തലയും, തളര്‍ന്നുണങ്ങിയ ശരീരവുമായ ആ രൂപത്തിന്റെ കണ്ണുകളിലേക്കു നോക്കവേ ഞാന്‍ നടുങ്ങിപോയി. മുന്‍പൊരിക്കല്‍, ഞാന്‍ എന്റെ " ക്ലാസ്സില്‍ ഉറങ്ങുന്ന പെണ്‍കുട്ടി " എന്ന കഥയില്‍ പറഞ്ഞ ആ പെണ്‍കുട്ടിയായിരുന്നു അത്. എങ്ങിനെ അവിടെയെത്തി എന്ന് ചോദിച്ചില്ല. എന്ത് പറ്റിയെന്നും. വെറുതേ ആ കുട്ടിയുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. മുഖം കൈകളില്‍ പിടിച്ചു, മെല്ലെ തഴുകി. പാവം.. അത് വല്ലാതെ കിതക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ അവളുടെ കണ്ണുകളില്‍ വല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു. അവളുടെ ഒരു കൈ എന്റെ കയ്യില്ടെത് ഞാന്‍ മെല്ലെ തഴുകി കൊടുത്തു. കുറച്ചു നേരം അങ്ങിനെയിരുന്നു, പിന്നെ എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചു. അവള്‍ക്കു കുറച്ചു മുന്തിരി കിട്ടിയാല്‍ കൊള്ളാം എന്നാണു പറഞ്ഞത്.
അടുത്ത വാര്‍ഡില്‍ തന്നെ കിടക്കുന്ന അടുത്ത വീട്ടിലെ ചേച്ചിക്കുള്ള മരുന്ന് കൊടുത്ത്, അവരോടു ആ പെണ്‍കുട്ടിയെ പറ്റി പറഞ്ഞപ്പോള്‍, അവളെ അവര്‍ക്കും അറിയാം. നോക്കാന്‍ ആരുമില്ലാത്ത അവളെ അവരെല്ലാം കൂടി തന്നെയാണ് സഹായിക്കുന്നത്. ഗര്‍ഭാശയത്തില്‍ കാന്‍സര്‍ ആണത്രേ അവള്‍ക്ക്. പലവട്ടം അബോര്‍ഷന്‍ നടത്തിയതിനാലാകാം അതെന്നു എനിക്ക് തോന്നി. രോഗം മൂര്ചിച്ച അവസ്ഥയിലാണ് ഇവിടെ എത്തിയത്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. വേദനയോടെ അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, ആ വേദന എന്നിലും പടര്‍ന്നു കയറി.
ഞാന്‍ വേഗം പോയി കുറച്ചധികം തന്നെ മുന്തിരി വാങ്ങിക്കൊണ്ടുവന്നു. കഴുകി ഓരോന്നായി അവളുടെ വായില്‍ വെച്ചുകൊടുത്തു. അപ്പോഴേക്കും ക്ഷീണിച്ചിരുന്ന അവള്‍ക്കു മയക്കം വരാന്‍ തുടങ്ങി. അവള്‍ പറഞ്ഞു, നന്ദി മാഷെ... ഇനി എനിക്ക് മരിക്കാം.. സ്നേഹത്തിന്റെ ഒരു സ്പര്‍ശം... അത് തന്നെ ധാരാളം മാഷെ.. മാഷിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും ...! മാഷെ, എന്റെ കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം ...! കുട്ടികള്‍ ...? ഞാന്‍ നോക്കവേ അവള്‍ പറഞ്ഞു, എന്റെ കൂടപ്പിറപ്പുകള്‍ ...! ശരീരം വിറ്റ പൈസകൊണ്ട് നോക്കിയതിനാലാകണം, അവര്‍ക്കിപ്പോള്‍ ഈ ശരീരം കാണേണ്ടാത്രെ .. ആരും വരാറില്ല... പക്ഷെ മാഷ് പ്രാര്‍ത്ഥിക്കണം. അവര്‍ക്കുവേണ്ടി ...! ഞാന്‍ മെല്ലെ എഴുന്നേറ്റു ... തിരിഞ്ഞു നോക്കാതെ തന്നെ നടന്നു .. മരണം മാത്രം മണക്കുന്ന, ആ ചുവരുകള്‍ക്കും, മുഷിഞ്ഞു നാറുന്ന വേദനയുടെ ചവിട്ടുപടികള്‍ക്കും മീതെ, കാലന് സ്വാഗതമോതിക്കൊണ്ട് ...!!!
pls visit my new blog ''cover story''
ReplyDeletehttp://www.konarath.blogspot.com/
regards,
shanavas
മരണത്തിന്റെ കനിവ് തേടിക്കിടക്കുന്നവര്‍...
ReplyDeleteനല്ല പോസറ്റ്
its very touching story.....
ReplyDeleteമരണം ഒരു സാന്ത്വനം.....
ReplyDeleteഹൃദയസ്പര്‍ശിയായ എഴുത്ത്...
ReplyDeleteകണ്‍ നിറച്ചു!
nannaayirikkunnu..kathayude aashayavum avatharanavum nannaayittundu...aa sthreeyude avastha ..othhiri anubhavapaadhangalundu eekathayil.
ReplyDeleteKollam Suretta.
ReplyDeleteAa kuttiye iniyum vittille nee
ReplyDelete