Wednesday, February 24, 2010

മറ്റൊരു അമ്മ ....!!!

മറ്റൊരു അമ്മ ....!!!

പിന്നെയും പിന്നെയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാടുകള്‍ക്ക് നടുവില്‍ ഒരു മൊട്ടക്കുന്ന് ...! പുല്ലുപോലും കിളിര്‍ക്കാത്ത തരിശുഭൂമി...! അങ്ങിനെയൊന്നു അവിടെയുണ്ടെന്ന് ചുറ്റിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ കൊടും കാട് ആര്‍ക്കുമുന്നിലും സമ്മതിക്കുകയില്ല പക്ഷെ...!അത് തന്റെ സ്വന്തമെന്നു അഹങ്കാരതോടെയാണ് ആ കാട് കാത്തു സൂക്ഷിക്കുന്നതും. എന്തിനു വേണ്ടി... ആര്‍ക്കുവേണ്ടി ... അതുമാത്രം ഇപ്പോഴും, എപ്പോഴും ആശ്ചര്യവും ...!!!


പകല്‍ മുഴുവന്‍ വല്ലാത്ത ഓട്ടമായിരുന്നു. അതുകൊണ്ട് തന്നെ വല്ലാതെ തളര്ന്നാണ് വീട്ടിലെത്തിയത്. ചെന്നപാടെ കുളിച്ച്, ഭക്ഷണം കഴിച്ച് ഒന്ന് കിടക്കണം എന്നായിരുന്നു കരുതിയത്‌. വീട്ടില്‍ ചെന്നപ്പോഴാണ് പക്ഷെ ആ വല്യമ്മ വന്നിട്ടുള്ളത് അറിഞ്ഞത്. അടുത്ത ബന്ധു എന്നതിനേക്കാള്‍ അവരോടു നല്ല അടുപ്പവുമായിരുന്നു ഞങ്ങള്‍ക്കെല്ലാം. അതുകൊണ്ടുതന്നെ അവര്‍ എത്തിയതറിഞ്ഞു , ഞാനും വേഗം തന്നെ കുളിച്ചു അവര്‍ക്കൊപ്പം വര്‍ത്തമാനം പറയാന്‍ ഇരുന്നു. വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചു തളത്തില്‍ നിരന്നിരുന്നു ഭക്ഷണം കഴിക്കലും വര്‍ത്തമാനവുമായി സമയം ഒരുപാട് വൈകിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്.


അന്ന് പതിവിനു വിപരീതമായി അവര്‍ അവരുടെ മകനെപ്പറ്റിയാണ് സംസാരിച്ചത് മുഴുവന്‍. മൂന്നു ആണ്‍ മക്കളാണ് അവര്‍ക്ക്. മൂന്നുപേരും വിവാഹം കഴിച്ചു സുഖമായിരിക്കുന്നു . മൂത്ത മകനാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. വിവാഹ ശേഷവും അവന്‍ തന്നെയാണ് എല്ലാം ചെയ്തിരുന്നത്. അവരുടെ വീട് കുറച്ച് അകലെയായതിനാല്‍ വല്ലപ്പോഴുമുള്ള സന്ദര്‍ശനങ്ങലാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അപ്പോഴൊന്നും പക്ഷെ ഞങ്ങള്‍ക്കാര്‍ക്കും അവിടെ എന്തെങ്കിലും ഒരു പ്രശ്നം ഉള്ളതായി തോന്നിയിട്ടുമില്ല. മക്കളും മരുമക്കളും വല്യമ്മയും എല്ലാം എല്ലാം വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ആയിരുന്നു അവിടെ ജീവിച്ചിരുന്നത്.


അതുകൊണ്ട് തന്നെ അപ്പ്രാവശ്യം വല്യമ്മ അവരുടെ ആ മൂത്തമകനെപ്പറ്റി അങ്ങിനെയൊക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. അവന്‍ എങ്ങിനെ ഇത്രപെട്ടെന്നു ഇങ്ങിനെയായി എന്ന് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. പലരും പലതും പറഞ്ഞു. അവനു അഹങ്കാരമാണെന്ന് ചിലര്‍. അവന്റെ ഭാര്യയുടെ കുഴപ്പമെന്ന് ചിലര്‍. അവന്‍ അല്ലെങ്കിലും അങ്ങിനെയൊക്കെയായിരുന്നു എന്ന് വേറെ ചിലര്‍. വല്ല്യമ്മയുടെ കണ്ണീരിനും കരച്ചിലിനും മുന്നില്‍ എല്ലാവരും പക്ഷെ ഏക സ്വരത്തില്‍ അവനു എതിരായി. അല്ലെങ്കില്‍ത്തന്നെ ഇതുവരെയും ഇത്ര സ്നേഹത്തോടെ അവനെ പുകഴ്തിമാത്രം പറയാറുള്ള വല്യമ്മ എന്തായാലും അവനെപ്പറ്റി നുണ പറയില്ലല്ലോ.


വളരെ അടുത്ത് തന്നെ അവനെ ഒന്ന് കാണണമെന്നും അവനോടു സംസാരിക്കണം എന്നും ഉറപ്പിച്ചാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. ഉറങ്ങാന്‍ കിടക്കുമ്പോഴും ഞാനും ഭാര്യയും അതുതന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതും. എന്നാലും അവന്‍ എങ്ങിനെ ഇത്ര ദുഷ്ട്ടനായി എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ആ അമ്മയുടെ സങ്കടത്തിനു മുന്നില്‍ അവനെ മനസ്സാ ശപിക്കാനും എനിക്ക് മടി തോന്നിയില്ല. അവനെപ്പറ്റി അവര്‍ അത്ര വേദനയോടെയാണ് പറഞ്ഞിരുന്നത്.. അവരുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നു അപ്പോഴെല്ലാം. മുന്‍പൊക്കെ അവനെപ്പറ്റി സ്നേഹതോടെമാത്രം പറഞ്ഞിരുന്നവരാന് അവര്‍. അവരെ ഇങ്ങിനെ സങ്കടപ്പെടുത്തുന്ന അവന്‍ ഒരിക്കലും ഗതിപിടിക്കില്ലെന്നു വരെ എന്റെ ഭാര്യയും പറഞ്ഞു.


അങ്ങിനെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള്‍ അവനെ കാണാന്‍ അവരുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അവന്‍ അവിടെയില്ലെന്നു. വീട്ടില്‍ നിന്നും വഴക്ക് കൂടി അവന്‍ വേറെ മാറി താമസിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ. അപ്പോള്‍ അവനോടുള്ള ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ പിന്നെ അവനെ ഒന്ന് കാണുകതന്നെ ചെയ്യണം എന്ന ധാരണയോടെ അവനെ അന്വേഷിച്ചു കണ്ടെത്തി.


കുറച്ചുമാറി പാവപ്പെട്ടവര്‍ മാത്രം താമസിക്കുന്ന ഒരു ചേരി പോലുള്ള പ്രദേശത്ത് ഒറ്റ മുറി മാത്രമുള്ള ഒരു വാടകവീട്ടില്‍ അവനും ഭാര്യയും രണ്ടു ചെറുമക്കളും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ അവശരായി കഴിയുന്നു. ഞങ്ങള്‍ക്ക് ഞങ്ങളെ തന്നെ വിശ്വസിക്കാന്‍ നന്നേ പണിപ്പെടേണ്ടിവന്നു. അവര്‍ക്കുമുന്നില്‍ നിസ്സഹായരായി ഞങ്ങള്‍ നില്‍ക്കെ, ആ വല്യമ്മ അവരുടെ സ്വന്തം മകനായ അവനെപറ്റി പറഞ്ഞതെല്ലാം തലക്കുള്ളില്‍ വട്ടം ചുറ്റുകയായിരുന്നു.....!!!



17 comments:

  1. "വീട്ടില്‍ എല്ലാവരും കൂടി ഒന്നിച്ചു തളത്തില്‍ നിരന്നിരുന്നു ഭക്ഷണം കഴിക്കലും വര്‍ത്തമാനവുമായി സമയം ഒരുപാട് വൈകിയാണ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്."
    എന്റെ കുട്ടിക്കാലത്ത് ഇത് നിത്യ സംഭവമായിരുന്നു
    എല്ലാം വീണ്ടും ഓര്‍മിപ്പിച്ചതിനു ഒരുപാട് നന്ദി
    കേട്ടത് വിശ്വസിക്കുമോ
    കണ്ടത് വിശ്വസിക്കുമോ
    പോസ്റ്റ്‌ നന്നായി

    ReplyDelete
  2. എന്റെ അമ്മക്ക് അഞ്ച് മക്കളാണ്. അഞ്ചും വളരെ സ്നേഹത്തിലാണ്. അതിന് അമ്മ തുരങ്കം വെക്കാറുണ്ടെന്ന് ഒരിക്കൽ ഞാൻ തിരിച്ചറിഞ്ഞു. അഞ്ച് പേരും ഒരു മണിക്കൂർ ബസ് യാത്ര ചെയ്യേണ്ട അഞ്ച് സ്ഥലത്തായി താമസിക്കുന്നു. അമ്മ എവിടെ താമസിച്ചാലും അവരെപറ്റി മറ്റുള്ളവരോട് കുറ്റം പറയും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ് വൈകിയായിരുന്നു. മക്കളോടുള്ള അമിതമായ സ്നേഹം കൊണ്ട് മരുമക്കളെ അമ്മക്ക് ഇഷ്ടമല്ല. ഇപ്പോൾ പ്രശ്നമൊന്നും ഇല്ലാതെ എല്ലാവരും അമ്മയെ പരിചരിച്ച് ജീവിക്കുന്നു. കഥ വായിച്ചപ്പോൾ അക്കാര്യം ഓർത്തുപോയി.

    ReplyDelete
  3. ഒന്നും വിശ്വസിക്കുന്നില്ല, സത്യമായാൽപോലും!

    ReplyDelete
  4. കണ്ടതു വിശ്വസിക്കണോ അതോ കേട്ടത് വിശ്വസിക്കണോ. എന്തു പറ്റി അയാള്‍ക്ക് എന്തെ അയാള്‍ “ഇങ്ങനെ “ ആയിപ്പോയി .

    ReplyDelete
  5. പിന്നെയും പിന്നെയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാടുകള്‍ക്ക് നടുവില്‍ ഒരു മൊട്ടക്കുന്ന് ...! പുല്ലുപോലും കിളിര്‍ക്കാത്ത തരിശുഭൂമി...! അങ്ങിനെയൊന്നു അവിടെയുണ്ടെന്ന് ചുറ്റിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആ കൊടും കാട് ആര്‍ക്കുമുന്നിലും സമ്മതിക്കുകയില്ല പക്ഷെ...!അത് തന്റെ സ്വന്തമെന്നു അഹങ്കാരതോടെയാണ് ആ കാട് കാത്തു സൂക്ഷിക്കുന്നതും. എന്തിനു വേണ്ടി... ആര്‍ക്കുവേണ്ടി ... അതുമാത്രം ഇപ്പോഴും, എപ്പോഴും ആശ്ചര്യവും ...!!!
    അമ്മക്കഥക്കു മുമ്പിലെയീവകളും നന്ന്..കേട്ടൊ

    ReplyDelete
  6. നന്നയിട്ടുണ്ട്... ആശംസകള്‍ ...

    ReplyDelete
  7. ഇങ്ങിനെയും ഉണ്ടാകുമോ അമ്മമാര്‍ ?
    എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല .അനുഭവ കുറവ് കൊണ്ടാവാം :(

    ReplyDelete
  8. ഇങ്ങനെ ഉള്ളവരും ഉണ്ട്... നാട്ടിന്‍ പുറങ്ങളില്‍ ഇങ്ങനെ ഉള്ള അമ്മമാരെയും ഒരുപാട് കണ്ടിരിയ്ക്കുന്നു...വീട്ടില്‍ ഒരു സ്വഭാവം, പുറത്തിറങ്ങിയാല്‍ മറ്റൊരു സ്വഭാവം. കൂടുതലും പ്രായമായവര്‍ക്കാണ് ഈ കുഴപ്പമെന്ന് തോന്നുന്നു.

    ReplyDelete
  9. hi there ^^! warm greeting 0_0
    if you need unique fonts, you can visit our website. I hope you gain success all the time.

    ReplyDelete
  10. Sorry I do understsnd the text but pleace takea a looking fotoblog Teuvo images

    www.ttvehkalahti.blogspot.com

    and yours coments pleace thank you

    Teuvo

    Finland

    ReplyDelete