മറന്നുവെച്ച കുട്ടി ......!!!
ഞാന്‍ കയറുമ്പോള്‍ ആ ബസ്സില്‍ തിരക്കൊട്ടും ഇല്ലാതിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ നല്ല തിരക്കായി. നില്‍ക്കാന്‍ തന്നെ ഇടമില്ലാത്ത വിധം നല്ല തിരക്ക്. സാധാരണയില്‍ ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഞാന്‍ തീവണ്ടിയെ ആണ് ആശ്രയിക്കാറ് എങ്കിലും അന്നത്തേത് പെട്ടെന്ന് ഉള്ളതായതിനാല്‍ തീവണ്ടി കിട്ടിയില്ല. നടുവിലെ സീറ്റാണ് എനിക്ക് കിട്ടിയത് എന്നതിനാല്‍ പുറത്തെ കാഴ്ചകളും അന്ന്യമായി. അങ്ങിനെ ഞാന്‍ മെല്ലെ ചെറിയൊരു മയക്കത്തിലെക്കും വഴുതി.
ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. ബസ്സിലെ വലിയ തിരക്കില്‍ ബുദ്ധിമുട്ടുന്ന ആ കുഞ്ഞിനെ അതിന്റെ അച്ഛന്‍ തന്നെയാണ് എടുത്തിരുന്നത്. അതിന്റെ അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ മറ്റെവിടെയോ ആയിരുന്നു നിന്നിരുന്നത്. കുഞ്ഞിനേയും കൊണ്ടുള്ള അയാളുടെ നില്‍പ്പ് കണ്ടപ്പോള്‍ എനിക്ക് ഇരിക്കാനും വയ്യ എന്നാല്‍ ഒരുപാട് ദൂരം പോകാനുണ്ടായിരുന്നതിനാല്‍ എഴുന്നേല്‍ക്കാനും വയ്യ എന്നാ അവസ്ഥയിലായി.
ഞാന്‍ അങ്ങിനെയിരിക്കെ, അയാള്‍ തന്നെ പോംവഴിയും കണ്ടു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അയാള്‍ . അതോടെ ഞാന്‍ കുഞ്ഞിനെ അയാളുടെ കയ്യില്‍നിന്നും എന്റെ മടിയില്‍ വാങ്ങിയിരുത്തി. കുഞ്ഞാകട്ടെ എന്റെ മടിയില്‍ സ്വസ്ഥമായതോടെ നന്നായി കളിക്കാനും തുടങ്ങി. എന്റെ മോളെക്കാള്‍ ചെറിയതായതിനാല്‍ ഞാന്‍ അവളെ മെല്ലെ കൊഞ്ചികാനും കളിപ്പിക്കാനും തുടങ്ങി.
ഏകദേശം രണ്ടു വയസ്സോളം പ്രായമുള്ള ആ കുഞ്ഞ് പെട്ടെന്ന് തന്നെ എന്നോട് ഇണങ്ങി. എന്റെ പോക്കറ്റിലെ സാധനങ്ങള്‍ വാരിയെടുതും എന്നോട് തുരുതുരാ കൊഞ്ചികൊഞ്ചി വര്‍ത്തമാനം പറഞ്ഞും അവള്‍ എന്നെയും എന്റെ അടുത്തിരുന്നിരുന്ന ആളെയും കയ്യിലെടുത്തു. ഞങ്ങള്‍ അവളുടെ ലോകത്തിലേക്ക് മാത്രമായി ഒതുങ്ങവേ അവളുടെ അച്ഛനെയും അമ്മയെയും മറന്നുപോയി.
കുറച്ചധികം സമയം കഴിഞ്ഞപ്പോഴെക്കും മെല്ലെ കുഞ്ഞും അതിനു പിന്നാലെ ഞാനും പിന്നെയും മയങ്ങിപോയി. ഒരുപാട് സമയം കഴി ഞ്ഞിരിക്കണം. കണ്ടെക്ടര്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് എന്നെ തൊട്ടു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോഴും ഉറക്കത്തിലായിരുന്ന കുഞ്ഞിനേയും മെല്ലെ വിളിച്ചുണര്‍ത്തി, ഞാന്‍ മെല്ലെ എഴുന്നേറ്റു അവളുടെ അച്ഛനെയും അമ്മയെയും നോക്കവേ, അവര്‍ ആ വണ്ടിയില്‍ ഉണ്ടായിരുന്നെയില്ല. ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍ .
Wednesday, September 8, 2010
Subscribe to:
Post Comments (Atom)
ഇത് തുടരുമോ? അതോ ക്ളൈമാക്സില്ലാതെ ഇവിടെ നിറുത്തിയോ?
ReplyDeleteRaghunath Paleriyute Aaa Kung Johnsone Kattu ennoru katha Suresh vayichathayi thonnunnilla. Evitunnengilum sankhatippich vayikkuka. Oru abrupt end vannu lekhanathil. Pinneetendhayi ennu Sidheeque Thozhiyoorine pole ethoru vayanakkaranum ariyan aagrahikkukum.Raghunath Paleriyute katha Suresh nirthiyathu pole nirthunnilla. Thangalute bhavana cherth kunghineyum kondu pinnetundakunna thondharavukale patti nalloru katha ezhuthuka.
ReplyDelete