സമരത്തിനിടയിലെ യാത്ര ......!!!
വളരെ പെട്ടെന്നാണ് നഗരത്തില്‍ ബസ്സുകള്‍ പണിമുടക്കിയത്. കുട്ടികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം അടിപിടിയിലും ബസ്സ് കത്തിക്കലിലും എത്തിയതും അതുപിന്നെ ജില്ല മുഴുവനും സമരമായതും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. ദിവസത്തിന്റെ പകുതിയിലായതിനാല്‍ എല്ലാവരും ശരിക്കും വഴിയില്‍ കുടുങ്ങിപ്പോയി. പെണ്‍കുട്ടികളെയും സ്ത്രീകളെയുമായിരുന്നു ഇത് ഏറെ ബാധിച്ചത്. എങ്ങിനെയും വീടെത്താനുള്ള അവരുടെ വെപ്രാളം, പലരിലും കരച്ചിലിന്റെ വക്കിലും എത്തിച്ചു . അവസരം മുതലാക്കാന്‍ വഴികണ്ണുമായി കാത്തിരിക്കുന്ന മാംസകച്ചവടക്കാരില്‍ നിന്ന് സ്വന്തം ശരീരം മറച്ചു പിടിക്കാന്‍ അവര്‍ നന്നേ പാടുപെട്ടിരുന്നു.
ആ തിരക്കുകള്‍ക്കിടയില്‍ ഞാനും എന്റെ വഴിതേടി അലഞ്ഞു. അത്ര തിരക്കൊന്നും ഇല്ലെങ്കിലും ഇറങ്ങിയേടത് എത്താനാകാതെ ഞാനും വലഞ്ഞു. പോകേണ്ടത് അത്യാമായിരുന്നു എങ്കിലും ഇങ്ങിനെ പോയാല്‍ പോകുന്ന കാര്യം നടുക്കകയും ഇല്ല എന്നുള്ളതിനാല്‍ ഇനി വീട്ടിലേക്കു തിരിച്ചു പോകാം എന്ന് കരുതി ഏതെങ്കിലും പരിചയമുള്ള വണ്ടിക്കായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഒരു അടുത്ത കൂട്ടുകാരന്റെ തന്നെ വാഹനം കിട്ടിയതും ഞാനും അതില്‍ കയറിപ്പറ്റി. പട്ടണത്തിലേക്ക് ചരക്കുകയറ്റാന്‍ വന്ന ഒരു ടെമ്പോ ആയിരുന്നു അത്. അവന് പട്ടണത്തില്‍ കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാനും അവനെ സഹായിക്കാന്‍ കൂടി.
നഗരത്തിലൂടെ അപ്പോഴേക്കും ബസ്സ് ജീവനക്കാരുടെ പ്രകടനവും അതിനു മറുപടിയായി വിദ്യാര്‍ഥികളുടെ പ്രകടനവും കടന്നു പോകുന്നുണ്ടായിരുന്നു. അപ്പോഴും കിട്ടുന്ന വാഹനങ്ങളില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ നെട്ടോട്ടം വല്ലാത്തൊരു കാഴ്ചയായിരുന്നു. ഉള്ള വാഹനങ്ങളൊക്കെ യാത്രക്കാരെ ശരിക്കും പിഴിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ പണിയൊക്കെ പെട്ടെന്ന് തീര്‍ത്ത് നഗരത്തിനു പുറത്തു കടക്കാന്‍ തുടങ്ങി. ഇടയില്‍ ഔ ഗതാഗത കുരുക്കില്‍ പെട്ടതും രണ്ടുപേര്‍ ഞങ്ങളുടെ വണ്ടിയില്‍ പിന്നില്‍ കയറിയിരുന്നു. കണ്ടിട്ട് അല്‍പ്പം വശപിശകുള്ളവരെ പോലെ തോന്നിയെങ്കിലും അവര്‍ ഞങ്ങളുടെ വണ്ടിയില്‍ കയറിയിട്ടാണ് ഞങ്ങള്‍ അറിയുന്നതും അവര്‍ ഞങ്ങളോടെ പറയുന്നതും. ആ സാഹചര്യത്തില്‍ എങ്ങിനെ അവരോടു ഇറങ്ങാന്‍ പറയും. അതുകൊണ്ടുതന്നെ അവനോ ഞാനോ ഒന്നും പറഞ്ഞുമില്ല.
നഗരത്തിനു പുറത്തു കടന്ന് കുറച്ചു ദൂരം പോന്നതും അവര്‍ ഒരു കവലയില്‍ ഇറങ്ങണം എന്ന് പറഞ്ഞു. പൈസ നീട്ടിയെങ്കിലും അത് വാങ്ങാതെ ഞങ്ങള്‍ അവരെ ഇറക്കി. അവര്‍ തിരക്കിലേക്ക് പെട്ടെന്ന് തന്നെ ഊളിയിട്ടു മറഞ്ഞു. അവരെ ശ്രദ്ധിക്കാതെ ഞങ്ങള്‍ യാത്ര തുടരുകയും ചെയ്തു. വഴിയില്‍ അപ്പോഴും വാഹങ്ങള്‍ കിട്ടാത്തവരുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. ഞങ്ങള്‍ സാവധാനത്തില്‍ വഴിയില്‍നിന്ന് ഒരു ചായയൊക്കെ കുടിച്ച് കുറച്ചു ദൂരം കൂടി പോന്നതും ഞങ്ങളെ ഒരു പോലീസ് വാഹനം പിന്തുടര്‍ന്ന് വന്ന് മുന്നില്‍ കയറ്റി നിര്‍ത്തി ഞങ്ങളോട് പുറത്തിറങ്ങാന്‍ പറഞ്ഞു. ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ പുറത്തിറങ്ങിയതും അവര്‍ വണ്ടി മുഴുവനും പരിശോദിക്കാന്‍ തുടങ്ങി. ഒന്നും കാണാതെ വന്നതും ദേഷ്യത്തോടെ അവര്‍ ചോദിച്ചു നിങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ആ രണ്ടു പേര്‍ എവിടെയെന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ഞങ്ങളെ പോലീസ് വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതിനിടയിലാണ് അറിയുന്നത്, ഒരു പ്രശസ്ത വ്യക്തിയെ കൊന്നിട്ട് വരികയായിരുന്ന ഗുണ്ടകള്‍ ആയിരുന്നുവത്രേ ഞങ്ങളുടെ വണ്ടിയില്‍ കയറിയ അവര്‍ രണ്ടു പേരും .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Friday, September 17, 2010
Subscribe to:
Post Comments (Atom)
മിന്നല്‍ പണിമുടക്ക് പണ്ട് എന്നും പതിവായിരുന്നു..കഥയോ അനുഭവമോ?
ReplyDeleteകൊള്ളാം
പലപ്പോഴും നാമറിയാതെ തന്നെ കുടുങ്ങിപ്പോകുന്നത് ഇങ്ങനെയൊക്കെ തന്നെ ആയിരിയ്ക്കും.
ReplyDelete