ബന്ധങ്ങള്‍ ....!!!
വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ അവിടെ വീണ്ടും ചെല്ലുന്നത്. ഒരു സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നിട്ടു കൂടി ഇപ്പോള്‍ ഞാന്‍ മനസ്സ് വെച്ചാലും അവിടെ വല്ലപ്പോഴുമേ പോകാന്‍ കഴിയാറുള്ളൂ എന്നതാണ് പ്രശ്നം. വലുതാകുമ്പോള്‍ പഴയതൊക്കെ മറക്കുന്നത് കൊണ്ടല്ല. അവരോ ഞാനോ പലപ്പോഴും ഉണ്ടാകാറില്ല എന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അപ്പ്രാവശ്യം പോകുന്നതിനു മുന്‍പേ അവിടുത്തെ ചേട്ടനെ വിളിച്ച്, അവരവിടെ ഉണ്ടെന്നു ഉറപ്പുവരുത്തിയിരുന്നു.
എപ്പോഴും ഞാനവിടെ പോകാറൂണ്ടെന്ന് പറഞ്ഞത് വെറുതേ അല്ല. അവിടെ പോകാന്‍ എപ്പോഴും ഒരു പ്രത്യേക താത്പര്യം തന്നെയായിരുന്നു. വളരെ ചെറിയ, അത്യാവശ്യ സൌകര്യങ്ങള്‍ പോലും ശരിക്കില്ലാത്ത ഒരു വീടായിരുന്നു അത്. എങ്കിലും അത് മനസ്സുകൊണ്ട് വളരെ വലുതായിരുന്നു. എപ്പോഴും കളിയും ചിരിയും സന്തോഷവും മാത്രമുള്ള ഒരു വീട്. നിറഞ്ഞ സ്നേഹം മാത്രമുള്ള ഒരു വീട്. കരുണയും വാത്സല്യവും നിറഞ്ഞു നില്‍ക്കുന്ന ഒരു വീട്. വീടും വീട്ടുകാരും ഒരുപോലെ എനിക്കെന്ന പോലെ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടതായതും അതുകൊണ്ടൊക്കെ തന്നെ. മനസ്സ് വിഷമിച്ചിരിക്കുന്ന ഏതൊരു സമയത്തും അവിടെ ചെന്ന് തിരിച്ചു പോന്നിരുന്നത് വളരെ സന്തോഷതോടെയായിരുന്നു. അതുപോലെ തന്നെ ഞാന്‍ ചെല്ലുന്നത് അവിടുതി ചേട്ടനും ചേച്ചിക്കും ആശ്വാസവുമായിരുന്നു. ആരുമില്ലതിരുന്നിരുന്ന അവര്‍ക്ക് ഞാന്‍ ഒരു അനിയനായി. സ്വന്തക്കാരനായി.
അവിടെ ഒരു ചേട്ടനും ചേച്ചിയും രണ്ടു പെണ്മക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ചേട്ടന് ചെറിയൊരു പലചരക്ക് കടയും ചേച്ചിക്ക് വീട്ടുപണിയും. മക്കള്‍ രണ്ടുപേരും ചെറിയ കുട്ടികളാണ്. അവര്‍ പഠിക്കുകയും ചെയ്യുന്നു. ചേട്ടന്റെ കടയിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും ഉണ്ടാക്കി കൊണ്ടിരുന്നത് ചേച്ചിയായിരുന്നു . വീട്ടിലെ ചെറിയ തൊടിയില്‍ കൃഷി ചെയ്തും അവര്‍ നല്ലൊരു തുക ഉണ്ടാക്കാറുണ്ട്. മറ്റാരും ഒരു വിധത്തിലും സഹായിക്കാന്‍ ഇല്ലാതിരുന്നിട്ടും അവര്‍ നന്നായി തന്നെ ജീവിച്ചിരുന്നതും അതുകൊണ്ട് തന്നെ. അങ്ങിനെ അവരുടെ ജീവിതം മറ്റു പലര്‍ക്കും മാതൃകയും ആയിരുന്നു.
പിന്നീട് ഞാന്‍ നാട്ടില്‍ നിന്ന് പോയി. വല്ലപ്പോഴും വരുമ്പോള്‍ അവര്‍ എന്നെ കാണാന്‍ അങ്ങോട്ട് വരികയായി പതിവ്. പക്ഷെ ആ വരവുകളില്‍ യാന്ത്രികത നിഴലിക്കുന്നത് എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ല. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. ഞാനെന്നല്ല ആരും അതറിഞ്ഞില്ല. ഒടുവില്‍ അപ്പോള്‍ ഞാന്‍ അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിയുകയും ചെയ്തിരുന്നു. അവിടുത്തെ ചേച്ചി ചേട്ടനെയും കുട്ടികളെയും ഉപേക്ഷിച്ച് , കുറച്ചുകാലമായി അടുപ്പത്തിലായിരുന്ന അടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ കൂടെ ഒളിച്ചോടി. ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Wednesday, September 22, 2010
Subscribe to:
Post Comments (Atom)
കഷ്ട്ടം...! പരസ്പ്പരം തിരിച്ചറിയാനാവാതെ പോവുന്ന ബന്ധങ്ങള്‍
ReplyDeleteബന്ധനം നിന്നും മോചിതയായവൾ...
ReplyDeleteithakkoyalle jeevitham
ReplyDelete