കുഞ്ഞ് .....!!!
ഞങ്ങള്‍ എപ്പോള്‍ ചെല്ലുമ്പോഴും ഏറെ ആഹ്ലാദത്തോടെയായിരുന്നു അവന്‍ ഞങ്ങളെ സ്വീകരിക്കാറൂണ്ടായിരുന്നത് . ഞങ്ങള്‍ ചെല്ലുന്നതില്‍ അവനായിരുന്നു ശരിക്കും അവിടെ ഏറ്റവും സന്തോഷം. എന്റെ സുഹൃത്തായിരുന്നു അവന്റെ അച്ഛന്‍. അങ്ങിനെ എന്റെ ഭാര്യ അവന്റെ അമ്മയുടെയും സുഹൃത്തായി. അവര്‍ തമ്മിലുള്ള സൗഹൃദം ശരിക്കും അങ്ങ് പുഷ്ട്ടിപ്പെടുകയും ചെയ്തിരുന്നു. ദിവസവും മണിക്കൂറുകളോളം അവര്‍ തമ്മില്‍ സംസാരിക്കാറുണ്ടായിരുന്നു . എന്നിട്ടും തീരാതെയാണ് ഒന്നുകില്‍ ഞങ്ങള്‍ അങ്ങോട്ടോ അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ടോ വരാറുണ്ടായിരുന്നത്.
എനിക്ക് രണ്ടു കുട്ടികള്‍ ആയിട്ടും അവര്‍ക്ക് ഒരു കുട്ടിയെ വേണ്ടു എന്ന തീരുമാനത്തിലായിരുന്നു അവര്‍ . അവരുടെ കുട്ടിക്ക് മൂന്നു വയസ്സേ ആയിരുന്നുള്ളൂ. എങ്കിലും അവന്‍ നല്ല മിടുക്കനായിരുന്നു. നല്ല പെരുമാറ്റം, ഓമനത്തമുള്ള മുഖം , എല്ലാവരോടും നല്ല സ്നേഹം. ഞങ്ങള്‍ക്ക് നല്ല ഇഷ്ട്ടമായിരുന്നു അവനെ. രണ്ടു വയസ്സ് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ അവനെ പ്ലേ സ്കൂളില്‍ അയക്കാന്‍ തുടങ്ങിയിരുന്നു. അതില്‍ എനിക്കുള്ള വിയോജിപ്പ് ഞാന്‍ പറഞ്ഞെങ്കിലും അവരുടെ വാദം മറിച്ചായിരുന്നു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം വളരെ പ്രധാനമാണെന്നും അതില്‍ വളരെയധികം ശ്രദ്ധ ചെലുതണമെന്നും. എങ്കിലും ഇത്ര ചെറിയ കുട്ടിയെക്കൊണ്ട് വലിയ വലിയ കാര്യങ്ങള്‍ ചെയ്യിക്കുന്നതിലെ ഔചിത്യമില്ലായ്മ ഞാന്‍ തുറന്നു പറയാറുമുണ്ടായിരുന്നു .
അങ്ങിനെയൊക്കെ ആണെങ്കിലും അവരുടെ സ്നേഹവും ആത്മാര്‍ഥതയും ഒക്കെ ഞങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും വലിയ കാര്യമായിരുന്നു. ഈ കാലത്ത് ആരിലും കാണാത്ത പല നല്ല ഗുണങ്ങളും ഞാന്‍ അവരില്‍ കണ്ടിരുന്നു. എന്റെ ഭാര്യ പോലും പലപ്പോഴും അവരെ കണ്ടു പഠിക്കാന്‍ എന്നെ ഉപദേശിച്ചിരുന്നു. എനിക്കും അങ്ങിനെ തോന്നിയിട്ടുമുണ്ട് പലപ്പോഴും. അവരുടെ കുട്ടിയാകട്ടെ ക്ലാസ്സില്‍ ഒന്നാമനും പല പരീക്ഷകളിലും ഉന്നത വിജയം വരിക്കുകയും ചെയ്തിരുന്നു.
കുറച്ചു സമയത്തിനു ശേഷം അവര്‍ക്ക് ജോലി വിഷയമായി സ്ഥലം മാറ്റമായി. അങ്ങിനെ ഞങ്ങളുടെ അടുത്ത് നിന്നും വളരെ ദൂരേക്ക് അവര്‍ മാറിപ്പോയി. പിന്നീട് ഇടക്കിടെയുള്ള ഫോണ്‍ വിളികള്‍ മാത്രമായി. മെയിലും ചാറ്റും ഒക്കെ ഇടയ്ക്കും. എന്നാലും ഹൃദയം തുറക്കുന്നത് തീരെ ഇല്ലാതായി എന്ന് തന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞങ്ങളില്‍ എന്നും നിറഞ്ഞു നിന്ന്. എന്തൊരു പ്രത്യേക കാര്യമുണ്ടായാലും ഞങ്ങളവരെ ഓര്‍ക്കാറുണ്ടായിരുന്നു. അവരെക്കുറിച്ച് സംസാരിക്കാറു ണ്ടായിരുന്നു. ഞങ്ങളുടെ പല പൊതു സുഹൃത്തുക്കളും അവരെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു.
അങ്ങിനെ നാല് വര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും കാണാന്‍ തീരുമാനിച്ചു. അവസരമുണ്ടാക്കി ഞങ്ങള്‍ ഒത്തുകൂടാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അവരുടെ താത്പര്യമില്ലായ്മ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇവര്‍ക്കിതെന്ത് പറ്റിയെന്നു ഞങ്ങള്‍ വല്ലാതെ ആശ്ചര്യപ്പെട്ടു. എങ്കിലും ഒരു വിധത്തില്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചു തന്നെ അവരുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തി. ഒന്നിച്ചു നാട്ടിലെ ഒരു റിസോര്‍ട്ടില്‍ ഒരാഴ്ച താമസവും ചെറിയ ചില യാത്രകളും ഉള്‍പ്പെടുത്തി ഞങ്ങള്‍ ആഘോഷം ശരിക്കും പ്ലാന്‍ ചെയ്ത് അവരുടെ വരവിനായി കാത്തിരുന്നു. ഞങ്ങളുടെ കുട്ടികള്‍ക്ക് അവരെ കാണാനുള്ള വ്യഗ്രതയായിരുന്നു കൂടുതല്‍. കുറെ കാലത്തിനു ശേഷം അവരെ കാണാനും ഒപ്പം കളിക്കനുമുള്ള ആവേശം അവരില്‍ നിറഞ്ഞു നിന്നിരുന്നു.
അവര്‍ക്ക് മുന്‍പേ ഞങ്ങള്‍ നാട്ടിലെതിയിരുന്നതിനാല്‍ അവര്‍ വന്നതിനു ശേഷം ഞങ്ങള്‍ അവരെ കൂട്ടി യാത്രപോവാനുള്ള തയ്യാറെടുപ്പുകളോടെ അവരുടെ വീട്ടിലെത്തി. എന്നും സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞു നിന്നിരുന്ന അവരുടെ വീട് അപ്പോള്‍ പക്ഷെ അപ്പോള്‍ ഇരുണ്ടിരുന്നു. അവരോടൊപ്പം അകത്തു കടന്നപ്പോള്‍ മോനെ കണ്ടില്ല അവിടെയൊന്നും. തിരക്കിയപ്പോള്‍ മൌനത്തിന്റെ ഒരു ദീര്‍ഘ നിശ്വാസത്തോടെ അവര്‍ ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി. അവിടെ കണ്ടത് ഞങ്ങളെ നടുക്കി കളഞ്ഞു. അവരുടെയും ഞങ്ങളുടെയും പൊന്നോമനയായ അവരുടെ കുഞ്ഞ് തളര്‍വാതം പിടിപെട്ട് നടക്കാനാകാതെ കിടക്കുന്നു....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Thursday, September 23, 2010
Subscribe to:
Post Comments (Atom)
ചിലപ്പോൾ ഒരു മരണത്തെക്കാൾ ദുഃഖം, അംഗവിഹീനമായ അവസ്ഥ കണ്ടാൽ നമുക്കുണ്ടാവും. പ്രത്യേകിച്ച്,വളർന്നുയരേണ്ടുന്ന പ്രായത്തിൽ. ഒരു അനുഭവം നന്നായി പറഞ്ഞിരിക്കുന്നു. ആർക്കും ഇങ്ങനെ വരരുതേ യെന്ന പ്രാർഥനയിൽ ഞാനും പങ്കുചേരുന്നു........
ReplyDeleteനേരത്തെ പ്ലേ സ്കൂളിൽ ചേർത്തതു കൊണ്ടാണ് തളർവാതം വന്നതെന്ന ഒരു ധ്വനി വായിക്കുമ്പോൾ തോന്നുന്നു..(എനിക്കു മാത്രം തോന്നിയതാകാം)
ReplyDeleteനാം രണ്ട്, നമുക്ക് രണ്ട് എന്ന പഴയ മുദ്രാവാക്യമാണ് കുറച്ചു കൂടി പ്രാക്റ്റിക്കൽ...!
ആശംസകൾ....
ആശംസകൾ....
ReplyDeleteആശംസകൾ....
ReplyDeleteവന്ന ദുരന്തം സഹിക്കാവുന്നതിലും മേലെ.....
ReplyDeleteരണ്ട് വയസ്സില്‍ പ്ലേസ്കൂളില്‍ വിട്ടത് ശരിയാണെന്ന് തോന്നുന്നില്ല
aashamsakal...........
ReplyDeleteകുഞ്ഞിന്‍റെ കാര്യം വായിച്ചപ്പോള്‍ എനിക്ക് സങ്കടമായി. അപ്പോള്‍ ആ മാതാപിതാക്കളുടെ സങ്കടം എത്രത്തോളം ഉണ്ടാവും എന്നു ചിന്തിക്കാന്‍ കൂടി വയ്യ.
ReplyDeleteaasamsakal
ReplyDeleteReached here ...still sep only so returned!!!
ReplyDeleteThis comment has been removed by the author.
ReplyDeleteസംഭാവിക്കതിരിക്കട്ടെയെന്നു പ്രാര്‍ഥിക്കാം
ReplyDeleteഇങ്ങനെ തുടര്‍ച്ചയായി എഴുതാന്‍ പറ്റുന്നല്ലോ
നല്ലത്. ആശംസകള്‍
ഈ നോവിന് എന്താണ് പരയുക എന്നെനിക്കറിയില്ല ചെങ്ങാതി.
ReplyDeleteവല്ലാതെ വിഷമിച്ചു പോയി...
ReplyDeleteKindly avoid publishing such negetive pessimistic stories or incidents
ReplyDeleteenjoyed my first, quick visit
ReplyDeleteമിക്ക സമയത്തും വേദനകള്‍ നമ്മെ അടുപ്പം ഉള്ളവരില്‍
ReplyDeleteനിന്നും അകലാന്‍ നിര്‍ബന്ധിക്കുന്നു.മറ്റുള്ളവര്‍ക് അത്
മനസ്സിലാകണം എന്നില്ല.ആശംസകള്‍.
ആ കുട്ടിയുടെ ദുര്യോഗത്തില്‍ സങ്കടം.
ReplyDeleteഫാമിലി പ്ലാനിങ്ങിനു ഇങ്ങനെ ചില ദോഷങ്ങളുണ്ട്. മാറാ രോഗം, മരണം ഒക്കെ കുടുംബത്തിന്‍റെ ജീവിതം തന്നെ മാറ്റി മറിക്കും..
സങ്കടം തന്നു അല്ലേ...
ReplyDeleteമനസ്സ് വേദനിച്ചു.
ReplyDeleteകുഞ്ഞില്ലെങ്കില്‍ ഒരു ദുഃഖം, ഉണ്ടെങ്കില്‍ ആയിരം ദുഃഖം.
ReplyDeleteVedana niranja kure varikal...
ReplyDeleteനന്മകള്‍ നേരുന്നു
ReplyDeleteനിങ്ങളെ വീണ്ടും കണ്ടത് അവനൊരു ആശ്വാസം ആയി കാണും , അല്ലേ
ReplyDeleteപ്രീയസുരേഷ് ഇത്തരം വിഷമകരമായകാര്യങ്ങള്‍ ഇങ്ങനെ പറയാതിരിക്കുകയാണ് നല്ലെതെന്ന് എനിക്ക് തോന്നുന്നു. പ്രത്യേകിച്ച് സുധീറിനെ പോലെ പോസ്‌റ്റ് വായിക്കാതെ ആശംസകള്‍ അടിച്ചിട്ട് പോകുന്ന വിവരക്കേടുകള്‍ കാണുമ്പോള്‍.
ReplyDeleteജീവിതമെന്നത് ഇത്തരം ഞെട്ടിക്കുന്ന യാദൃച്ഛികതള്‍ക്ക് കൂടി പങ്കുള്ളതാണ്.
നാം എന്ത് പറഞ്ഞാലും ആ മാതാപിതാക്കളുടെ വേതനക്ക് പരിഹാരമാവില്ല. എങ്കിലും കഴിയുന്നത്ര നല്ല ചികത്സകള്‍ പരീക്ഷിക്കുക. ചികത്സയെന്നപേരില്‍ പണം തട്ടുന്ന കേന്ദ്രങ്ങളാണ് നമുക്ക് ചുറ്റും അങ്ങനെ ഒരു ഡോക്ടറോ ഒരു ഇഞ്ചിനീയറോ ആക്കാനാകണം രണ്ടാം വയസ്സുമുതല്‍ ആ കുഞ്ഞിനോട് നമ്മെടെ മാതാപിതാക്കള്‍ ഈ ക്രൂരത കാണിക്കുന്നത്. ജീവിതം പണം ഉണ്ടാക്കാനുള്ളതാണല്ലൊ അല്ലെ? എന്റെ അച്ഛന്‍ ഞങ്ങള്‍ മൂന്ന് മക്കള്‍ക്ക് തന്ന ഉപദേശം "നിങ്ങള്‍ ഡോക്ടറോ എഞ്ചിനിയറോ ഒന്നും ആകേണ്ട. നല്ല മനുഷ്യരായാല്‍ മതി. കുറച്ച് നാള് കഴിഞ്ഞ് നമ്മള്‍ മരിച്ചു പോകും അതുമാത്രമാണ് സത്യം എന്നാണ്." സത്യത്തില്‍ ഈ പോസ്‌റ്റിന് എന്ത് മറുപടി പറയണം എന്നറിയില്ല.
എല്ലാ ഹൃദയത്തിന്റെയും വേദനകൾ പകർന്നെടുക്ക്കുക പ്രയാസം. അത്രമേൽ നമ്മൾ ദുർബ്ബലർ.
ReplyDeleteസങ്കടങ്ങൾക്ക് മേൽ സമാധാനത്തിന്റെ നിലാവു പടരട്ടെ.