Monday, November 2, 2009

കൊട്ടേഷന്‍ ...!!!

കൊട്ടേഷന്‍ ...!!!

അതിര്‍ത്തി പ്രശ്നം വഴക്കിലും തമ്മില്‍ തല്ലിലും എത്തിനില്‍ക്കുന്ന എന്റെ ഒരു സുഹൃത്തിനെ സഹായിക്കാന്‍ എനിക്ക് അവന്റെയൊപ്പം അവിടെ പോകേണ്ടി വന്നു‍. അവിടെയെത്തി, പ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ഇത് വളരെ എളുപ്പം തീര്‍ക്കാവുന്ന ഒരു പ്രശ്നമായാണ് എനിക്ക് തോന്നിയത്. വളരെ നിസ്സാരമായ ഒരു പ്രശ്നത്തെ രണ്ടു കൂട്ടരും അവരവരുടെ ഈഗോ കാരണം വളര്‍ത്തി വലുതാക്കി ഇപ്പൊ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടായിരിക്കുന്നിടത് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. പക്ഷെ കാര്യങ്ങള്‍ എനിക്ക് നിസ്സാരമാണെങ്കിലും അവര്‍ക്കും കൂടി അങ്ങിനെ തോന്നണമല്ലോ. സംസാരിച്ചിട്ടും സംസാരിച്ചിട്ടും രണ്ടു കൂട്ടരും അമ്പിനും വില്ലിനും അടുക്കില്ല. താന്‍ പിടിച്ച മുയലിനു ചെവി നാലെന്നാണ് ഇരുവരും.

ഒടുവില്‍ എനിക്കല്‍പ്പം കയര്‍ത്തു സംസാരിക്കേണ്ടി വന്നു. അതോടെ മറ്റെയാള്‍ എന്‍റെ നേര്‍ക്കായി പിന്നെ. ഞാന്‍ ആരാ ഈ പ്രശ്നത്തില്‍ ഇടപെടാന്‍ എന്നായി അയാള്‍. അത് അവര്‍ തമ്മിലുള്ള പ്രശ്നമാണെന്നും , അത് അവര്‍ തന്നെ തീര്‍ത്തോളാം എന്നുമായപ്പോള്‍, ഞാന്‍ മെല്ലെ പിന്‍വലിഞ്ഞു. അല്ലെങ്കില്‍ തന്നെ എനിക്കെന്തു കാര്യം. ഞാന്‍ നേരെ എന്റെ വീട്ടിലേക്കും പോന്നു.

പക്ഷെ പ്രശ്നം തീര്‍ന്നില്ല എന്ന് മാത്രമല്ല, മറ്റെയാള്‍ എന്റെ സുഹൃത്തിനെ തല്ലാന്‍ ഗുണ്ടകളെ വരെ ഏര്‍പ്പാടാക്കുകയും ചെയ്തു. കേട്ടപാതി കേള്‍ക്കാത്ത പാതി എന്റെ സുഹൃത്ത്‌ വീണ്ടും എന്റെയടുത്തു ഓടിയെത്തി. ഇടപെടാന്‍ എനിക്ക് താത്പര്യമില്ലായിരുന്നെന്കിലും എനിക്ക് അവനൊപ്പം പോകേണ്ടി വന്നു. മറ്റെയാള്‍ ഏര്‍പ്പാടാക്കിയ ഗുണ്ടയെ എനിക്കറിയാമെന്നും, അയാളെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നും അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് പോകേണ്ടി വന്നു. കൂടാതെ അവന്റെ അമ്മയും അച്ഛനും ഒക്കെയും എന്നോട് എങ്ങിനെയെങ്കിലും പ്രശ്നം തീര്‍ത്തുതരണമെന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് വേറെ വഴിയില്ലാതെയുമായി.

ആദ്യം തന്നെ ഗുണ്ടയെക്കണ്ട് തല്ല് ഒഴിവാകാനായിരുന്നു അവന്റെ താത്പര്യം. അന്വേഷിച്ചപ്പോള്‍ ഗുണ്ട എനിക്കറിയാവുന്ന ആള്‍ തന്നെ. എന്നെ ബഹുമാനിക്കുന്ന അയാളുടെ അടുത്ത് ചെന്നതും അയ്യാള്‍ മര്യാദയോടെ സ്വീകരിച്ചിരുത്തി. എന്റെ സുഹൃത്തിനു അത് കണ്ടതും പകുതി ആശ്വാസമായി. അവിടെ ചെന്ന് കാര്യം പറഞ്ഞപ്പോള്‍, അയാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്റെ സുഹൃത്തിനെ തല്ലാനല്ല ഈ പ്രശ്നത്തില്‍ ഇടപെട്ട് അയാളുടെ വിജയ സാധ്യത കുറയ്ക്കുന്ന എന്നെ തല്ലാനാണത്രെ മറ്റെയാള്‍ കൊട്ടേഷന്‍ കൊടുത്തിരിക്കുന്നത്‌ .....!!!!!

5 comments:

  1. അത് കൊണ്ട് ഒരാളും മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചുരുക്കം.. :) :)

    ReplyDelete
  2. അത് പിന്നെ പ്രശ്നം അടിപിടി കണ്ട് അയല്‍‌വാസികള്‍ ചിരിക്കണം. മിനി കഥകളില്‍ ‘അച്ചുവേട്ടന്റെ മകള്‍’ വായിച്ചിട്ടുണ്ടോ?’
    എഴുത്ത് വളരെ നന്നാവുന്നുണ്ട്.

    ReplyDelete
  3. മാലോകര്‍ക്കിന്ന് ഒരു ശാന്തിയുമില്ല,സമാധാനവും!എല്ലാവര്‍ക്കും പ്രശ്നം!!
    അതു സ്വന്തതില്‍ നിന്നുതുടങ്ങി,അയല്‍ പക്കക്കാര്‍ തമ്മില്‍പിന്നെ നാട്ട് കാര്‍
    ഏറ്റെടുക്കുമാ വിഷയം!ഇനി പോലീസും,കോടതിയും കഴിഞ്ഞാല്‍ ഗുണ്ടകള്‍ ഏറ്റെടുക്കുമതു!ഒക്കെത്തിനും കാരണം ഈ’അണുകുടുംബ’മാണു
    പഴയ തറവാടുകള്‍ ഇങ്ങിനെ വിഘടിച്ചു’അണുബാധ’ക്കു വിധേയമായത്
    കാരണമാ ഈ കുഴപ്പങ്ങള്‍ക്കും അടിപിടി ഗുലുമാലുകള്‍ക്കുമെല്ലാം
    തുടക്കമാവുന്നത്.സാമൂഹ്യബോധമുള്ളവര്‍ക്കു ഇത്തരം വിഷയങ്ങളില്‍
    ഇടപെടാതിരിക്കാനൊക്കില്ല!

    ReplyDelete
  4. ചക്കിനുവെച്ചത് കൊക്കിനു കൊണ്ടു അല്ലേ,,,,,,
    നന്നായി എഴുതിയിരിക്കുന്നു....കേട്ടൊ

    ReplyDelete