സ്നേഹിതന്‍ ....!!!
ഒരിക്കല്‍ എനിക്ക് വളരെ അത്യാവശ്യമായി നാട്ടില്‍ പോകേണ്ടി വന്നു. പെട്ടെന്നായത് കൊണ്ട് കാര്യങ്ങളൊക്കെ ഒരു വിധത്തിലാണ് ഒപ്പിച്ച് വെച്ചത്. അക്കൂട്ടത്തില്‍ പിന്നത്തെ രണ്ടാം തിയ്യതി വരുന്ന ഒരു ചെക്കിനുള്ള പൈസ ഇടണമായിരുന്നു , മറ്റൊരു ബാങ്കില്‍ . കയ്യില്‍ അപ്പോള്‍ പൈസയില്ലാതതിനാല്‍ , എന്റെ സ്നേഹിതന്റെ കയ്യില്‍ ATM കാര്‍ഡ് കൊടുത്തിട്ട് ശമ്പളം വന്നാല്‍ പൈസയെടുത്തു മറ്റേ ബാങ്കില്‍ ഇടാന്‍ പറഞ്ഞു . ബാക്കി പൈസ എനിക്കയച്ചു തരാനും പറഞ്ഞേല്‍പ്പിച്ചു ATM കാര്‍ഡ് അവന്റെ കയ്യില്‍ കൊടുത്തു . അവന്‍ മറ്റൊന്നും ചെയ്യേണ്ട കാര്യവുമില്ലാതതിനാല്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുത്തു .
ഞാന്‍ സമാധാനമായി നാട്ടില്‍ പോയി. കാര്യങ്ങളൊക്കെ ഭംഗിയായി നടത്തി. സ്നേഹിതന്‍ എനിക്ക് പറഞ്ഞത് പോലെ പൈസയും അയച്ചു തന്നു. എന്റെ ATM കാര്‍ഡ് ബാങ്കില്‍ പെട്ടുപോയി എന്നുമാത്രം പറഞ്ഞു. അത് ഞാന്‍ തിരിച്ചു വന്നു വാങ്ങിക്കോളാം എന്ന് സമാധാനിപ്പിക്കുകയും ചെയ്തു. കാര്യങ്ങളൊക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചെത്തിയപ്പോള്‍ സ്നേഹിതനെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ വിഷമിപ്പിക്കുന്ന വിവരങ്ങളാണ് അറിയുന്നത്. അവന്റെ ജോലി പോയി, കുറച്ചു നാള്‍ ജോലിയില്ലാതെ ഇരുന്നു, പിന്നെ വേറെ ഒരിടത്താണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. അതും കൂടാതെ അവന്റെ വണ്ടി അപകടത്തില്‍ പെട്ട് കുറച്ചു കാലം അതിന്റെ പുറകിലുമായിരുന്നു.
ഒടുവില്‍ അവന്റെ പുതിയ സ്ഥലം തപ്പിപ്പിടിച്ചു അവനെ കണ്ടെത്തിയപ്പോള്‍ അവന്‍ തിരക്കിലായിരുന്നു. അവന്റെ തിരക്ക് കഴിഞ്ഞ് അവനെയും കൊണ്ട് ഞാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ മെല്ലെ മെല്ലെ അവന്‍ എല്ലാം പറഞ്ഞു.
എന്റെ ATM കാര്‍ഡുമായി ബാങ്കില്‍ പോയ അവന്‍ അക്കങ്ങള്‍ തെറ്റി അടിച്ചതിനാല്‍ കാര്‍ഡ് മെഷീന്റെ അകത്തു പോയി. അതോടെ പൈസ എടുക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല . ഞാന്‍ നാട്ടിലാണല്ലോ . എന്നെ അറിയിക്കേണ്ട എന്ന് കരുതി അവന്‍ സ്വന്തമായി പൈസ ഒപ്പിക്കാന്‍ ഓട്ടമായി . സമയത്ത് മറ്റേ ബാങ്കില്‍ പൈസ ഇട്ടില്ലെങ്കില്‍ എന്റെ ചെക്ക് മടങ്ങുമല്ലോ . അതിനായി അവന്റെ ഒരു സുഹൃത്തിന്റെ അടുത്ത് പോയ അവന്റെ വണ്ടി അപകടത്തില്‍ പെട്ടു. അങ്ങിനെ സമയത്ത് ജോലിക്കെതാന്‍ കഴിയാതെ അവന്റെ ജോലി പോയി. എന്നിട്ടും ഒന്നും എന്നെ അറിയിക്കാതെ എന്റെ കാര്യങ്ങള്‍ അവന്‍ ഭംഗിയാക്കി ചെയ്തു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിക്ക് മറുപടി പറയാന്‍ വാക്കുകളില്ലായിരുന്നു. മനസ്സില്‍ നിറഞ്ഞ നന്മ സൂക്ഷിക്കുന്ന ആ ആത്മാര്‍ത്ഥ സ്നേഹിതനെ ഞാന്‍ എപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു ....!!!
a friend in need is a friend indeed എന്ന് ആ സുഹൃത്ത് തെളിയിച്ചിരിക്കുന്നു..
ReplyDeleteഈ കാലങ്ങളിൽ വളരെ വിരളമായിരിക്കുകയാണ് ഇത്തരം മിത്രങ്ങൾ...
ReplyDeleteഎനിക്കും ഉണ്ട് ഇതുപോലെ ഒന്നു രണ്ടു
ReplyDeleteനല്ല സുഹൃത്തുക്കള്‍. പിന്നെ തിരുവനന്തപുരമാകുമ്പോള്‍
ഇങ്ങനെയുള്ളവര്‍ വളരെ വിരളം.
തിരുവനന്തപുരം, എനിക്ക് പ്രതീക്ഷകള്‍
നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഏക സ്ഥലം.
വീണ്ടും നല്ല, നല്ല, പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം.
താബു.
http://thabarakrahman.blogspot.com/
വളരെ നല്ല സുഹൃത്ത്..
ReplyDeleteഅദ്ദേഹത്തിന് നല്ലൊരു ജോലി കിട്ടാൻ എന്റെ പ്രാർത്ഥന....
നന്നായി
ReplyDeleteഇത് പോലെയുള്ള കൂട്ടുകാരനെ ഇന്നത്തെ കാലഘട്ടത്തില്‍ ലഭിക്കുക പ്രയാസം..തന്നെ.. രണ്ടു പേര്‍ക്കും നന്മകള്‍ നേരുന്നു..
ReplyDeleteithu vishwasikkaan pattunnill...ithrayum nalla suhruthhukkal viralilennavunnavare kaanu mone..
ReplyDeleteമറ്റുള്ളവന്‍റെ പ്രയാസങ്ങളെ കണ്ടറിയുന്നവനാണ്‍ യഥാര്‍ത്ഥ മനുഷ്യസ്നേഹിയും സുഹൃത്തും . ഇത്തരത്തിലുള്ളവര്‍ ചുരുക്കം . തരം കിട്ടിയാല്‍ കാലുവാരുന്ന കൂട്ടരാണിന്നധികവും .
ReplyDeleteegane oru suhruthine kittiya thangal baagyavaan..
ReplyDelete