ജന്മങ്ങള്‍ ….!!!
ഭക്ഷണം കഴിച്ചു കഴിഞ്ഞ് കിടക്കുന്നതിനു മുന്‍പ് ഒരു ചെറിയ നടത്തം പതിവുള്ളതാണ് . ആസമയത്താണ് പതിവായി വീട്ടിലെ ചപ്പു ചവറുകളെല്ലാം പുറത്തുള്ള മുനിസിപ്പാലിറ്റി ചവറ്റുകുട്ടയില്‍കൊണ്ടുപോയി ഇടാറുള്ളത് . അന്ന് പക്ഷെ വീട്ടില്‍ കുറച്ചു വിരുന്നുകാര്‍ ഉണ്ടായിരുന്നതിനാല്‍പതിവുള്ള നടത്തത്തിനു സാധ്യതയില്ലായിരുന്നു .
അതുകൊണ്ട് തന്നെ ഞാന്‍ വേഗം പോയി ചപ്പുചവറുകള്‍ കളഞ്ഞിട്ടു വരാം എന്ന് വെച്ച് പുറത്തിറങ്ങിവീട്ടില്‍ മറ്റു കുട്ടികളും ഉണ്ടായിരുന്നതിനാല്‍ എന്റെ മക്കളാരും അന്ന് കൂടെ വന്നില്ല . അല്ലെങ്കില്‍അവരും ഉണ്ടാകും എന്നും കൂടെ .
പുറത്തിറങ്ങിയതും , അടുത്ത വീട്ടില്‍ പതിവില്ലാത്ത ബഹളം . സാധാരണയായി അത് ഞങ്ങള്‍കേള്‍കേണ്ടതായിരുന്നു . അന്ന് പക്ഷെ എന്റെ വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതിനാല്‍ അവിടെ തന്നെകുട്ടികളുടെയും വലിയവരുടെയും ഒക്കെ നല്ല ബഹളമായതിനാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല . കാര്യമറിയാന്‍ ഒന്ന് കയറി നോക്കിയപ്പോള്‍ , അത് അവരുടെ വീട്ടുകാര്യം . അതിലെന്തായാലുംആവശ്യമില്ലാതെ ഇടപെടേണ്ട ആവശ്യം മറ്റാര്‍ക്കും ഇല്ലല്ലോ .
വേഗം തന്നെ തിരിച്ചു പോരാന്‍ തിടുക്കമുള്ളതിനാല്‍ ഞാന്‍ വേഗം നടക്കാന്‍ തുടങ്ങി . എന്റെ വീട്ടില്‍നിന്നും ഒരു ഇരുന്നൂറു മീറ്റര്‍ ദൂരമുണ്ട് ചപ്പുചവറുകള്‍ ഇടുന്ന ആ സ്ഥലത്തേക്ക് . അവിടെ നാല് വലിയബോക്സുകളാണ് ഉള്ളത് . എന്നും രണ്ടു പ്രാവശ്യം മുനിസിപ്പാലിറ്റിക്കാര്‍ വന്നു അത്എടുത്തുകൊണ്ടു പോകും . വളരെ വലിയ ആ പാത്രങ്ങള്‍ക്ക് ഒരാള്‍ ഉയരമുണ്ട് . നോക്കിയാലൊന്നുംകാണുകയുമില്ല .
പതിവുപോലെ ഞാന്‍ കവറുകള്‍ കെട്ടി റെടിയാക്കി അതിലേക്കു വലിചെറിഞ്ഞതും ഒരു കൊച്ചുകുഞ്ഞിന്റെ പിടഞ്ഞുള്ള കരച്ചില്‍ . വേറെയും രണ്ടുപേര്‍ അവിടെ വന്നിരുന്നതിനാല്‍ , ഞങ്ങള്‍പരസ്പരം നോക്കി . കരച്ചില്‍ ശക്തിയോടെ തുടരവേ , ഞങ്ങളില്‍ വേവലാതിയായി . കരച്ചില്‍കേള്‍ക്കുന്നത് ഞാന്‍ കവറുകള്‍ ഇട്ട പാത്രതിനകത്തു നിന്നാണെന്നു മനസ്സിലായതും ഞാനും മറ്റുരണ്ടുപേരും കൂടി ഒരു വിധം ഏന്തിവലിഞ്ഞു നോക്കിയപ്പോള്‍ , പ്രസവിച്ചു മണിക്കൂറുകള്‍ മാത്രംപ്രായമായ ഒരു ചോരക്കുഞ്ഞ് പിടഞ്ഞു കരയുന്നു ….!!!
.
പണ്ട് കാലത്ത് മണ്ണും മലയും മരങ്ങളും മൃഗങ്ങളും കടലും കായലും പുഴകളും മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. ഈ കലികാലത്ത് വേസ്റ്റ് കൂമ്പാരങ്ങള്‍ പ്രസവം ഏറ്റെടുത്തിരിക്കയാ,,,
ReplyDeleteഏത് ദുഷ്ടന്മാരാണ് (അച്ഛനും അമ്മയും) ആ കുഞ്ഞിന് ജന്മം നല്‍കിയത്? അവര്‍ നശിച്ചു പോകട്ടെ.
ഏതായാലും ആ ചോരക്കുഞ്ഞിനെ കണ്ടെത്തിയല്ലൊ, നല്ല കഥ,
ഒരു നിമിഷം ഞെട്ടിപ്പോയി.
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഹൃദയം
ReplyDeleteനുറുങ്ങിപ്പോകുന്ന വേദന.
ഒടുവില്‍ കുഞ്ഞിനെ എന്ത് ചെയ്തു.
ohh..then what happend ?
ReplyDeletekashtam :(
ReplyDeletenalla katha.... pakshe iniyum entho parayan bakki ulla pole...
ReplyDelete