ജീവിത യാത്ര ...!!!
യാത്ര തിരക്കുള്ളതാകുമ്പോള്‍ അത് ബിസിനസ് ക്ലാസ്സില്‍ ആകും. അവിടെ ജീവിതങ്ങള്‍ അടുത്ത് കാണല്‍ വിരളമാണെങ്കിലും യാത്ര മറ്റു വിധങ്ങളില്‍ ഉപകാര പ്രദമാക്കാം. ഇഷ്ട്ടമുള്ള സിനിമ കാണാം, അല്ലെങ്കില്‍ ഇഷ്ട്ടമുള്ള പുസ്തകം വായിക്കാം. അന്ന് പക്ഷെ രണ്ടിനും കഴിയാതെ വെറുതേ ഇരിക്കവെയാണ് മുന്‍ സീറ്റിലെ സുന്ദരിയായ ഒരു പെണ്‍കുട്ടി കണ്ണില്‍ ഉടക്കിയത്. ഇരുപതു ഇരുപത്തിയഞ്ചു വയ്യസ്സുള്ള സുമുഖയായ അവള്‍ വളരെ വിഷാദത്തിലായിരുന്നു. ഇടയ്ക്കിടെ കണ്ണുകള്‍ തുടക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ആ പെണ്‍കുട്ടി.
വിഹാഹിതയാണെന്ന് നെറ്റിയിലെ സിന്ദൂരം പറഞ്ഞു തന്നപ്പോള്‍ പിന്നെ വലിയ ആകാക്ഷയായി. എന്തായിരിക്കാം അവളുടെ സങ്കടം. ചിലപ്പോള്‍ ഭര്‍ത്താവിനെ പിരിഞ്ഞു തിരിച്ചു പോവുകയാകാം. അതുമല്ലെങ്കില്‍ ജോലി നഷ്ട്ടപ്പെട്ടു തിരിച്ചു പോകുന്നതാകാം. ഇനി അതുമല്ലെങ്കില്‍ വീട്ടിലെ അടുത്ത ആര്‍ക്കെങ്കിലും എന്തെങ്കിലും അരുതായ്ക സംഭവിച്ച് അങ്ങോട്ട് പോകുന്നതാകാം. എന്തായാലും ദുഃഖം അത്ര കഠിനം തന്നെ ആ പെണ്‍കുട്ടിക്ക്. അത് അവളുടെ മുഖത്തും ശരീരത്തിലുംപ്രകടവുമായിരുന്നു.
വിമാന ജീവനക്കാര്‍ ഭക്ഷണവും മറ്റുമായി അടുത്ത് വരുമ്പോഴും ഒന്നും വേണ്ടെന്നു പറഞ്ഞ്ഞ്ഞു അവരെയെല്ലാം അവള്‍ തിരിച്ചയക്കുകയായിരുന്നു. അവരിലും അവള്‍ ഒരു വലിയ ചോദ്യ ചിഹ്ന്നമായി നിന്നു. അവര്‍ പരസ്പരം അവളെ ചൂണ്ടി സംസാരിക്കുമ്പോഴും അവളാകട്ടെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നെ പിന്നെ അടുത്ത സീറ്റുകളിലെ മറ്റുള്ളവരും അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയെങ്കിലും അവള്‍ തന്റെ മാത്രം ലോകത്തിലായിരുന്നു. കണ്ണുകള്‍ കൈലേസ്കൊണ്ട് തുടക്കുമ്പോഴും അവളുടെ ചുണ്ടുകള്‍പ്രാര്‍ത്ഥനാ നിരതമായിരുന്നു.
എല്ലാവരുടെയും ശ്രദ്ധ അവളിലാകവേ വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. ആ പെണ്‍കുട്ടി ബോധ രഹിതയായി നിലത്തേക്ക് കുഴഞ്ഞു വീണു. വീഴുന്നത് കണ്ടതും തൊട്ടടുത്തുണ്ടായിരുന്ന വിമാന ജീവനക്കാര്‍ അവളെ താങ്ങി സീറ്റില്‍ കിടത്തി അടിയന്തിര സഹായത്തിനു അഭ്യര്‍ഥിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കി അവളെ ഉണര്തിയതും അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഡോക്ടര്‍ ഒരു സ്ത്രീയായിരുന്നതിനാല്‍ അവര്‍ അവളെ അടുത്തിരുന്നു ആശ്വസിപ്പിക്കവേ അവള്‍ മെല്ലെ പറയാന്‍ തുടങ്ങി. ഏതു നിമിഷവും മരിക്കാവുന്ന രക്താര്ബുധ രോഗിയായ അവള്‍ മരണത്തെ മുന്നില്‍ കാണ്ടാണ് വീട്ടിലേക്കു പോകുന്നത്. വിദേശത്ത് ജോലിചെയ്യുന്ന അവളെ കാത്തു അവളുടെ ഭര്‍ത്താവും കുഞ്ഞും കാത്തിരിക്കുന്നുണ്ട്. അവര്‍ക്കറിയില്ല അവള്‍ കടന്നു ചെല്ലുന്നത് മരണത്തിലേക്ക് ആണെന്ന് ......!!!
യാത്രകള്‍ സഫലമാകട്ടെ..!
ReplyDeletepettanu nirthiyo...kurachu koodi ezhuthaayirunnu...
ReplyDeleteഅവസാന യാത്ര അല്ലേ...
ReplyDelete