Sunday, August 26, 2012
തുടക്കം , ഒടുക്കം ….!!!
തുടക്കം , ഒടുക്കം ….!!!.
.
ആദ്യം തുടങ്ങുന്നതും .
അവസാനം തുടങ്ങുന്നതും.
തുടക്കത്തിനു മുന്പേ ..!.
.
മുന്പേ തുടങ്ങുന്നതും.
പിന്പേ തുടങ്ങുന്നതും.
ഒടുക്കത്തിനു പിന്പേ ..!.
.
ഒടുക്കത്തിനു പിമ്പേയും .
തുടക്കത്തിനു മുമ്പേയും .
അവശേഷിക്കുന്നതോ …???.
.
സുരേഷ്കുമാര് പുഞ്ചയില് ..
.
Thursday, August 16, 2012
പാലം …!!!
പാലം …!!!
കടല് കടക്കാന് ഒരു പാലം വേണം
പാലത്തിനു കീഴെ ഒരു കടലും വേണം
കടലും പാലവും ചേര്ന്നാല് കടല് പാലം
അപ്പോള് കടലില്ലാത്ത പാലങ്ങളോ …???
സുരേഷ്കുമാര് പുഞ്ചയില്
Wednesday, August 15, 2012
യാത്രയുടെ ദൂരം ...!!!
യാത്രയുടെ ദൂരം ...!!!
.
ദൂരം പിന്നിലാകുമ്പോള്
യാത്ര മുന്നിലാകുന്നു
യാത്ര പിന്നിലാകുമ്പോള്
ദൂരം മുന്നിലും …!
.
ദൂരത്തിനു
യാത്രയുടെ മുന്നിലെത്താന്
ഇനിയെത്ര ദൂരം …???
.
സുരേഷ്കുമാര് പുഞ്ചയില്
Monday, August 6, 2012
സ്നേഹപൂര്വ്വം ഒരച്ഛന് ….!!!
സ്നേഹപൂര്വ്വം ഒരച്ഛന് ….!!!.
.
അങ്ങിനെ ഒരു യാത്ര പോകാന് അദ്ദേഹം വിളിച്ചപ്പോള് എനിക്ക് സത്യത്തില് ഒരു പ്രത്യേകതയും തോന്നിയില്ല . ഏകാന്തതയിലേക്ക് ഒരു വാചാലമായ യാത്ര എന്നും അദ്ധേഹത്തിന്റെ പ്രത്യേകതയായിരുന്നു . തീര്ത്തും വിജനമായ ഇടങ്ങളിലേക്ക് വാ തോരാതെ വര്ത്തമാനം പറഞ്ഞു കൊണ്ട് യാത്ര ചെയ്യുക എന്നത് അദ്ധേഹത്തിന്റെ മാത്രം ആവേശമായിരുന്നു . ആ വിജനതകളില് അദ്ധേഹത്തിന്റെ ശബ്ദം മാത്രം പ്രകമ്പനം കൊല്ലുമായിരുന്നു എപ്പോഴും . കൂടെയുള്ള എന്റെ മറുപടിക്ക് പോലും കാത്തു നില്ക്കാതെ നിര്ത്താതെ അദ്ദേഹം സംസാരിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു ആ യാത്രകളില് ..
.
അങ്ങിനെ ഒരു യാത്ര സ്വപ്നം കണ്ടാണ് ഞാനും ഇറങ്ങി തിരിച്ചത് . പക്ഷെ എപ്പോഴും എന്നെ അതിശയിപ്പിക്കാന് എന്തെങ്കിലും കരുതാറുള്ള അദ്ദേഹം അക്കുറിയും എന്നെ അതിശയിപ്പിച്ചുകൊണ്ട് പതിവിനു വിപരീതമായി വഴി നീളെ ഒരക്ഷരം മിണ്ടുന്നത്തെ ഉണ്ടായിരുന്നില്ല . പോരാത്തതിനു വിജനതകളിലേക്ക് പോകുന്നതിനു പകരം , നകാരത്തിന്റെ തിരക്കുകളിലേക്കായിരുന്നു അക്കുറി ഞങ്ങള് പോയ്ക്കൊണ്ടിരുന്നതും ..
.
തിരക്കുകള് കൂടി ക്കൂടി മാത്രം വരുന്ന നഗരത്തിന്റെ മാറിലേക്ക് ഞങ്ങള് ഊളിയിട്ടുകൊന്ടെയിരുന്നു . പുറത്തെ ഭീകരമായ തിരക്കിലും ഞങ്ങളുടെ വാഹനത്തിലെ നിശബ്ദതയാണ് എന്നെ അപ്പോള് വീര്പ്പുമുട്ടിചിരുന്നത് . നിശബ്ദത എനിക്കിഷ്ട്ടമാനെങ്കിലും ചില നേരങ്ങളില് അത് വല്ലാതെ നൊമ്പരപ്പെടുതിക്കളയും. Oduvil സഹിക്ക വയ്യാതെ ഞാന് ചോദിക്കുക താനെ ചെയ്തു , നമ്മള് എങ്ങോട്ടാണ് പോകുന്നതെന്ന് . കുറെ നേരത്തേക്ക് അയാള് പക്ഷെ എന്നെ തീര്ത്തും അവഗണിക്കുകയാണ് ചെയ്തത് . പിന്നെ സഹിക്കാനാകാതെ വന്നപ്പോള് മാത്രം അയാള് മെല്ലെ പറയാന് തുടങ്ങി ..
.
അയാള് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില് ഒരാളായിരുന്നു . എന്റെ സുഹൃത്ത് എന്ന് പറയുന്നതിനേക്കാള് ഞാന് അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നൊരു ചെറിയ തിരുത്ത് കൂടി വേണ്ടി വരും എന്നും തോന്നുന്നു . കാരണം , അയാള്ക്ക് എന്നെ അറിയുന്നതിനേക്കാള് എനിക്ക് അയാളെയായിരുന്നു കൂടുതലായും അറിയുമായിരുന്നതു . അയാളുടെ ജീവിതം അയാളുടെ കുടുംബം എല്ലാം എല്ലാം എനിക്ക് ചിരപരിചിതമായിരുന്നു . അയാളുടെ ഇതു ആവശ്യത്തിനും അയാള് എന്നെയാണ് ആശ്രയിച്ചിരുന്നത് . എന്നെ അയാള്ക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു . ഞാന് അറിയാത്ത ഒരു രാജസ്യവും അയാള്ക്കില്ലായിരുന്നു . അതിനെക്കാലെല്ലാം, എന്നെ മനസ്സിലാക്കാനും എന്റെ വിഷമതകളില് കൂടെ നില്ക്കാനും പലപ്പോഴും അയാള് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് എന്നെ അയാളുമായി കൂടുതലും അടുപ്പിചിരുന്നതും..
.
കുഞ്ഞു കുഞ്ഞു കുസൃതികള് കുറെയേറെ ഉണ്ടായിരുന്നു അയാള്ക്ക് . ആ രഹസ്യങ്ങളെല്ലാം എന്നെ എല്പ്പിച്ചാണ് അയാള് എന്നും സുഖമായി ഉറങ്ങിയിരുന്നത് . പുരതരിഞ്ഞാല് അയാളുടെ കുടുംബം തന്നെയും ജീവിതം പോലും തകരുമായിരുന്ന പല രഹസ്യങ്ങളും അയാള് എനിക്കായി മാത്രം തുറന്നു വെച്ച് . അവയിലൊക്കെ ഉപദേശം തേടാനും തുടര് നടാപടികള് എടുക്കാനും അയാള് എന്നെയായിരുന്നു ചുമതലപെടുതിയിരുന്നതും . എന്റെ പരിധികള്ക്കും പുറത്ത് ഉള്ളതായിരുന്നിട്ടും പല കാര്യങ്ങളിലും ഞാന് എന്റെ വീട്ടുകാരെ പോലും ഒഴിവാക്കി അയാള്ക്കൊപ്പം നിന്നു . കാരണം പറയാന് പറ്റാത്ത ഒരു അടുപ്പം അയാളോട് എനിക്കെപ്പോഴും ഉണ്ടായിരുന്നു എന്നതാണ് സത്യം ..
.
അയാള്ക്ക് ഭാര്യയും രണ്ടു പെണ്കുട്ടികളുമാണ് ഉണ്ടായിരുന്നത് . കുലീനയായ അയാളുടെ ഭാര്യയുടെ കണക്കില്ലാത്ത സ്വതിനുമുകളില് സുഖശയനം നടത്തുന്ന ഒരു മടിയനൊന്നും ആയിരുന്നില്ല അയാള് പക്ഷെ . കഠിനമായി അധ്വനിച്ചിരുന്നു അയാള് എപ്പോഴും . അയാള്ക്കും കുടുംബത്തിനും ഉള്ളത് അയാള് തന്നെ ജോലിചെയ്തു ഉണ്ടാക്കിയിരുന്നു എപ്പോഴും . നല്ല ഒരു സ്വകാര്യ സ്ഥാപനത്തില് ഉയര്ന്ന തസ്തികയില് തന്നെ ഇരിക്കുന്ന അയാള്ക്ക് പക്ഷെ പെണ്കുട്ടികള് ഒരു വല്ലാത്ത ആവേശമായിരുന്നു . അയാളിലേക്ക് ആകര്ഷിക്കപെടാന് വേണ്ടി മാത്രം പെണ്കുട്ടികള് കാത്തു നില്ക്കുമായിരുന്നു എന്ന് പറയുന്നതായിരിക്കും ഒരുപക്ഷെ ശരിയും . അതിനു മാത്രം ഒരു പ്രത്യേകതയും ഇല്ലെങ്കിലും അയാളില് എന്തോ എപ്പോഴും ഒളിഞ്ഞിരുന്നിരുന്നു ..
.
അയാളുടെ വീട്ടിലും വളരെ സ്നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആയിരുന്നു എപ്പോഴും . ആര്ക്കും എപ്പോഴും സ്വഗാതം ഉള്ള ആ വലിയ വീട്ടില് പോകുന്ന ആരും തിരിച്ചു പോകുന്നത് നിറഞ്ഞ സന്തോഷത്തോടെ തന്നെ ആയിരുന്നിരുന്നു . മര്യാദയോടെയും ആദരവോടെയും മാത്രം പെരുമാറുന്ന ആ കുടുംബത്തിലെ ഓരോ അംഗങ്ങളും വിരുന്നുകാരെ സ്വീകരിക്കുന്നതിലും പരിചരിക്കുന്നതിലും മുന്നിലായിരുന്നു . അന്തസ്സിന്റെയും ആഭിജത്യതിന്റെയും കാര്യത്തിലും ഒട്ടും പുറകിലല്ലാത്ത ആ വീട്ടില് അയാള്ക്കൊപ്പം ഞാന് ചിലവഴിച്ച ഓരോ നിമിഷങ്ങളും എനിക്ക് മറക്കവുന്നതല്ലായിരുന്നു ഒരിക്കലും ..
.
കുലീനയായ അയാളുടെ ഭാര്യയും മക്കളും ഒരു പക്ഷെ അയാളെക്കാള് എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നതും എനിക്ക് അവരോടുള്ള അടുപ്പം ദൃടമാക്കിയിരുന്നു . അയാലെപോലെയായിരുന്നില്ല അയാളുടെ ഭാര്യ പക്ഷെ . ഒരിക്കല് പോലും മറ്റൊരു പുരുഷനെ മോശമായ രീതിയില് അവര് നോക്കുന്നത് പോലും ഞാന് കണ്ടിരുന്നില്ല . മോശമായ പെരുമാറ്റമോ, അപരിഷ്കൃതമായ രീതികളോ അവരില് ഒരിക്കലും ഞാന് കണ്ടിരുന്നുമില്ല. അത് അവരിലുള്ള എന്റെ മതിപ്പ് ഒരുപാട് കൂട്ടുക തന്നെ ചെയ്തിരുന്നു ..
.
പറയാന് തുടങ്ങിയെങ്കിലും അയാള് പക്ഷെ ഒന്നും അപ്പോഴും തുറന്നു പറഞ്ഞിരുന്നില്ല . അതുകൊണ്ട് തന്നെ ഞാന് വണ്ടി നിര്ത്താന് ആവശ്യപ്പെട്ടു . അത് പക്ഷെ അനുസരിക്കാതെ veendum വണ്ടിയോടിച്ച അയാള് പക്ഷെ പറയാന് തുടങ്ങുക തന്നെ ആയിരുന്നു അപ്പോള് . ഞങ്ങള് പോകുന്നത് ഒരു കുട്ടിയെ കൂട്ടി കൊണ്ട് വരാനാണ് എന്നാണു അയാള് വായ തുറന്ന് ആദ്യം പറഞ്ഞത് തന്നെ . ഒരു നിമിഷത്തെ അയാളുടെ മൌനത്തില് ഞാന് പക്ഷെ ശരിക്കും ഷോക്കടിച്ചപോലെ ആയിരുന്നു അപ്പോള് . അയാളുടെ മുഘതെക്ക് നോക്കിയിരിക്കെ അയാള് പിന്നെയും പറയാന് തുടങ്ങി ..
.
ആ കുട്ടിക്ക് ഇപ്പോള് ആരുമില്ല . ഇന്നലെ അതിന്റെ അമ്മൂമ്മയും മരിച്ചതോടെ അടുത്ത വീട്ടിലാണ് ആ കുട്ടി ഇപ്പോള് നില്ക്കുന്നത് . ഇനിയും അതിനെ അവിടെ നിര്ത്താന് പറ്റില്ല . അതുകൊണ്ട് അതിനെ അവിടുന്ന് അയാളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് വരാനാണ് ഞങ്ങള് പോകുന്നത് . ഇത്രയും മാത്രം പറഞ്ഞതും ഒരായിരം ചോദ്യങ്ങളും സംശയങ്ങളും എന്നെ വീര്പ്പുമുട്ടിച്ചു . പിന്നെ അയാള് ഒന്നും പറയാന് കൂട്ടാക്കിയില്ലെങ്കിലും ഞാന് മറ്റൊന്നും ചോദിച്ചുമില്ല . അല്ലെങ്കില് അതിനുള്ള ധൈര്യമില്ലാതിരുന്ന ഞാന് ബാക്കി എല്ലാം സ്വയം ചിന്തിക്കാന് തുടങ്ങുകയായിരുന്നു ..
.
അയാള്ക്ക് അടുപ്പം ഉണ്ടായിരുന്ന ഏതെങ്കിലും സ്ത്രീയില് അയാള്ക്കുണ്ടായ കുട്ടിയായിരിക്കാം അതെന്നു ഞാന് ഉറപ്പിച്ചു . അങ്ങിനെ പല അടുത്ത ബന്ധങ്ങളും അയാള്ക്കുണ്ടായിരുന്നു എന്നത് അങ്ങിനെ തന്നെ ചിന്തിക്കുന്നതില്നിന്നു എന്നെ വിലക്കിയുമില്ല . അയാള്ക്ക് ആ കുട്ടിയെ കൂടി പൊട്ടി വളര്ത്താനുള്ള ശേഷി കൂടി ഉണ്ടെങ്കിലും ഇനി എന്ത് എന്നതാണ് എന്നെ പക്ഷെ അപ്പോള് ഏറ്റവും വിഷമിപ്പിച്ചത് . എങ്ങിനെ ആ കുട്ടിയേയും കൊണ്ട് അയാളുടെ വീട്ടിലേക്കു പോകും . അല്ലെങ്കില് എവിടെക്കാണ് ആ കുട്ടിയേയും കൊണ്ട് പോവുക . അയാളുടെ ഭാര്യയും മക്കളും ഇത് അറിയുമ്പോള് എന്ത് ചെയ്യും . എനിക്ക് ആലോചിക്കും തോറും എന്റ e ശരീരം വിരക്കുന്നതുപോലെ തോന്നാന് തുടങ്ങി . എന്നെ അത്രയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അയാളുടെ ഭാര്യയെയും മക്കളെയും മറ്റു കുടുംബക്കാരെയും ഞാന് എങ്ങിനെ അഭിമുഖീകരിക്കും എന്നതായിരുന്നു സത്യം പറഞ്ഞാല് അപ്പോള് എന്നെ ഏറ്റവും വേദനിപ്പിച്ചത് ..
.
കയ്യും കാലും താലരുന്നതുപോലെ തോന്നി ശരിക്കും എനിക്കപ്പോള് . ഞാന് കുറച്ചു സമയം കണ്ണടച്ചിരുന്നപ്പോഴെക്കും അയാള് എവിടെയോ ഒരിടത് വണ്ടി നിര്ത്തി ഇറങ്ങി എന്നോട് കൂടെ ഇറങ്ങാന് പറഞ്ഞു . ഞാന് ഒരു മാസ്മര ലോകത്ത് എന്നപോലെ അയാളെ മെല്ലെ അനുഗമിക്കാന് തുടങ്ങി . സത്യത്തില് ഞാന് അപ്പോള് ഒരുതരം പേടിയില് തന്നെ ആയിരുന്നു. എന്നെ വിശ്വസിക്കുന്നവരെ ചതിക്കുന്ന പോലെയുള്ള ഒരു അനുഭവം ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. . ശരിക്കും അടിമുടി വിറച്ചു കൊണ്ടാണ് ഞാന് നടന്നിരുന്നത് തന്നെ ..
.
ഒരു കൊച്ചു വീട്ടിലേക്കു അയാളെന്നെ കൈപിട് കയറ്റിയപ്പോള് അവിടെ ഒരു മധ്യ വയസ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ . അയാളെ കണ്ടതും അവര് ബഹുമാനത്തോടെ ഞങ്ങളെ സ്വീകരിച്ചു . പിന്നെ അകത്തേക്ക് നോക്കി ഒരു പെണ്കുട്ടിയെ വിളിച്ചു . ഞാന് ആലീസിന്റെ അത്ഭുത ലോകത്ത് ഇരിക്കും പോലെ വായും പോളിചിരിക്കവേ അതുപോലെ തന്നെ സുന്ദരിയായ ഒരു കൊച്ചു മാലാഖക്കുട്ടി മെല്ലെ അങ്ങോട്ട് കടന്നു വന്നു . അയാളുടെ മൂത്ത കുട്ടിയേക്കാള് മൂന്നോ നാലോ വയസ്സ് മേലെയുള്ള ഒരു സുന്ദരി പെണ്കുട്ടി . സുന്ദരിയും കുലീനയുമായ അവള് വന്നു അയാളുടെ കല്തോട്ടു വന്ദിക്കുകയാണ് ആദ്യം ചെയ്തത് . പിന്നെ ആ കുട്ടി എന്റെ കാല്ക്കല് നമസ്കരിച്ചപ്പോള് ഞാന് തീപ്പൊള്ളല് ഏറ്റ പോലെ ചാടി മാറി ..
.
അധികം സംസാരിക്കാതെ അയാള് കുട്ടിയുമായി അകത്തേക്ക് പോയി അവരോടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . പിന്നെ കുറച്ചു കഴിഞ്ഞതും അയാള് ആ കുട്ടിയുമായി ഇരാങ്ങി വന്നു . ആരോടും ഒന്നും പറയാതെ അയാള് ആ കുട്ടിയേയും കൂട്ടി വണ്ടിയിലേക്ക് നടന്നപ്പോള് ഞാന് അവിടെത്തന്നെ ഇരിക്കുകയായിരുന്നു . അയാള് ആ കുട്ടിയെ വണ്ടിയിലാക്കി പിന്നെ വന്നു എന്നെ വിളിച്ചുകൊണ്ടു പോയി വണ്ടിയില് ഇരുതുംപോള് ആ സീറ്റ് പൊള്ളുന്ന പോലെ തോന്നി എനിക്ക് ..
.
വേഗം തന്നെ അയാള് വണ്ടിയുമെടുത്ത് മുന്നോട്ടു പോകാന് തുടങ്ങവേ ആ പെണ്കുട്ടി അപ്പോള് ആദ്യമായി സംസാരിക്കാന് തുടങ്ങി . അങ്കിള് എന്നാണ് അവള് അയാളെ വിളിച്ചത് ആദ്യം . ഞാന് വീണ്ടും ഞെട്ടി നോക്കിയത് ആ കുട്ടിയുടെ മുഖത്തേക്ക് തന്നെയായിരുന്നു . കാരണം ഞാന് കരുതിയത് അവള് എന്നെയാണ് വിളിച്ചതെന്നാണ് . പക്ഷെ അവള് അയാളോട് തുടരുക തന്നെയായിരുന്നു . യാചനയോടെ , കരച്ചിലോടെ . അങ്കിള് എന്നെ എന്റെ അമ്മയുടെ അടുത്ത് കൊണ്ട് പോകേണ്ട , ഞാന് ഇവിടെ താമസിച്ചുകൊള്ലാം എന്ന് ആ കുട്ടി പറയുന്നത് ഞാന് ഞെട്ടലോടെ കേട്ട് . അമ്മയുടെ അടുത്ത് പോകേണ്ട എങ്കില് പിന്നെ . ഞാന് എല്ലാം സഹിച്ചു അയാളെ പിടിച്ചുകൊണ്ടു അലറി ചോദിച്ചു , സത്യം പറയാന് . അപ്പോഴും ഒന്നും മിണ്ടാതിരുന്ന അയാളെ തടഞ്ഞുകൊണ്ട് ആ കുട്ടി സംസാരിക്കാന് തുടങ്ങി അപ്പോള് ..
..
അത് അയാളുടെ കുട്ടിയല്ല അയാളുടെ ഭാര്യയുടെ കുട്ടിയാണ് . വിവാഹത്തിന് മുന്പ് ഉണ്ടായിരുന്ന ഒരു ബന്ധത്തില് ഉള്ള ഈ കുട്ടി മരിച്ചു പോയി എന്നായിരുന്നു അവരുടെ വീട്ടുകാര് അവരെ ധരിപ്പിച്ചിരുന്നത് . അങ്ങിനെയായിരുന്നു അവര് കരുതിയിരുന്നതും . അവരുമായി സ്നേഹത്തിലായിരുന്ന ആ വ്യക്തി ഒരു അപകടത്തില് മരിച്ചതോടെ മാനസികമായി തകര്ന്നു പോയ അവരെ രക്ഷിക്കാന് വേണ്ടി അവരുടെ അവരുടെ അച്ഛനും അമ്മയും കൂടി പ്രസവിച്ച ഉടനെ അനാഥാലയത്തില് ആക്കുകയായിരുന്നു ഈ കുട്ടിയെ . പിന്നീടു കുറെ കാലത്തിനു ശേഷം അയാളുമായി കല്യാണം കഴിഞ്ഞു മറ്റൊരിടത്ത് അവര് ജീവിക്കാന് തുടങ്ങിയപ്പോള് ഇതെല്ലാം മറക്കുകയും ചെയ്തിരുന്നു . പക്ഷെ ഈ കുട്ടിയെ തികച്ചും യാത്രിശ്ചികമായി അനാഥാലയത്തില് നിന്നും കിട്ടിയ അയാള് രഹസ്യമായി ഒരിടത് സുരക്ഷിതമായി താമസിപ്പിക്കുകയായിരുന്നു . ഇപ്പോള് അവളെ നോക്കാന് ഏല്പ്പിച്ചിരുന്ന അയാളുടെ അകന്ന ബന്ധത്തിലുള്ള ആ അമ്മൂമ്മയും മരിച്ചതോടെ വളര്ന്നു ഒരു പെണ്കുട്ടിയായി മാറിക്കഴിഞ്ഞ അവളെ അവളുടെ അമ്മയുടെ അടുത്തേക്ക് തന്നെ കൊണ്ട് പോകാന് തീരുമാനിക്കുകയായിരുന്നു അയാള് . ഒരച്ഛന്റെ സ്നേഹ വാത്സല്യത്തോടെ ….!!!.
.
സുരേഷ്കുമാര് പുഞ്ചയില് .
Friday, July 27, 2012
എന്റെ മകള്ക്ക്, നിങ്ങളുടെയും ....!!!
എന്റെ മകള്ക്ക്, നിങ്ങളുടെയും ....!!! .
.
ചില സമയങ്ങളില് വാക്കുകള്ക്കു മുന്പേ മൌനം പിറക്കുമെന്നും ആ മൌനത്തിനു വാക്കുകളെക്കാള് കരുതുണ്ടാകുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ വാക്കുകളെ നേരിടാന് പറ്റുന്നതിനേക്കാള് വലിയ വിഷമമാകും ആ മൌനത്തെ അഭിമുഖീകരിക്കാന് എന്നത് സത്യവുമാണ്..
.
റദ്ദു ചെയ്ത വിമാനത്തിനു ശേഷമുള്ള അടുത്ത വിമാനതിനായുള്ള അനന്തമായ കാതിരിപ്പിനിടയിലാണ് ഞാന് അദ്ധേഹത്തെ വീണ്ടും അപ്പോള് കണ്ടു മുട്ടുന്നത്. എനിക്ക് അടുത്ത് പരിചയമുള്ള അദ്ധേഹത്തെ കുറച്ചു കാലമായിരുന്നു അപ്പോള് ഞാന് കണ്ടിട്ട്. എന്റെ തിരക്കുകളില് ഞാന് വിട്ടുപോകുന്ന അപൂര്വ്വം നല്ല ബന്ധങ്ങളില് ഒന്ന്. .
.
തികച്ചും സാത്വികനായ അദ്ധേഹത്തെ എനിക്ക് ഏറെ ബഹുമാനമായിരുന്നു. അദ്ധേഹത്തില് ഞാന് കണ്ട ഏറ്റവും നല്ല ഗുണം ഒരിക്കലും കടം വാങ്ങാറില്ല എന്നതായിരുന്നു. ഉള്ളത് കൊണ്ട് അല്ലെങ്കില് കിട്ടാവുന്നത് കൊണ്ട് കാര്യങ്ങള് ഏറ്റവും ഭംഗിയായി കൊണ്ട് നടക്കാനുള്ള അദ്ധേഹത്തിന്റെ മിടുക്കിനു മുന്പില് ഞാന് എപ്പോഴും തല കുനിചിട്ടുണ്ട്. .
.
വലിയ കുടുംബമായിരുന്നു അദ്ധെഹത്തിന്റെതു. ഭാര്യയും നാല് പെണ്മക്കളും . അദ്ദേഹത്തിന് അതിനു തക്ക പ്രായവും ആയിരുന്നില്ല അപ്പോള്. എങ്കിലും എല്ലാ കാര്യങ്ങളും ഏറ്റവും ചുറു ചുറുക്കോടെ മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്യുനത് ഞാന് അത്ഭുതത്തോടെ നോക്കി നില്ക്കാറുണ്ട്. ഒരു ചെറിയ കാര്യം പോലും ഭംഗിയായി ചെയ്യാന് അറിയാത്ത എനിക്ക് അത് ശരിക്കും അത്ഭുതം തന്നെ ആയിരുന്നു ..
.
അദ്ധേഹത്തിന്റെ വീട്ടില് എപ്പോഴും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ധേഹത്തിന്റെ ജീവിതത്തോട് ഏറ്റവും പൊരുത്തപ്പെട്ടു തന്നെ നില്ക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ കുടുംബവും . ഭാര്യയോ മക്കളോ ആകട്ടെ അദ്ധേഹത്തിന്റെ മനസ്സറിഞ്ഞു മാത്രം ജീവിക്കുന്നവരായിരുന്നു . അതുപോലെ തിരിച്ചും . എപ്പോഴും സന്തോഷവും സമാധാനവും മാത്രം കളിയാടിയിരുന്ന അവരുടെ വീട്ടിലേക്കു പോകാന് എനിക്കും ഏറെ താത്പര്യമായിരുന്നു . അതുപോലെ തന്നെ മത കാര്യങ്ങളില് അധെഹതിനുള്ള അറിവും അതിന്റെ പ്രായോഗികതയും ഏറെ വലുതും ബഹുമാനിക്കപ്പെടെണ്ടതും ആയിരുന്നു. .
.
അദ്ധേഹത്തെ അവിടെ കണ്ടപ്പോള് ഞാന് വേഗം തന്നെ അങ്ങോട്ട് ഓടിച്ചെന്നു. ഒരു സഹോദര സ്ഥാനം എപ്പോഴും ഉണ്ടായിരുന്നതിനാല് അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് ആ കൈപിടിച്ച് അടുത്തിരിക്കാന് എനിക്ക് ആവേശമായിരുന്നു. അദ്ധേഹത്തിന്റെ കൈകളില് ഞാന് പഠിച്ചതും ഞാന് അന്ന് ആദ്യമായി ഞെട്ടി തരിച്ചു പോയി . എപ്പോഴും ഊര്ജ്ജം നിലനിന്നിരുന്ന ആ കൈകള് അപ്പോള് പക്ഷെ തണുത്തു മരവിച്ചിരിക്കുന്നു . ആ കണ്ണുകള് നിര്ജ്ജലങ്ങളും നിര്ജ്ജീവങ്ങലുമായിരുന്നു . എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാകാതെ ഞാന് വല്ലതെയായിരുന്നു..
.
അദ്ദേഹവും അദ്ധേഹത്തിന്റെ മൂന്നു മക്കളും ഭാര്യയും ആണ് ഒപ്പം ഉണ്ടായിരുന്നത് . പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നപ്പോള് തന്നെ എനിക്ക് വല്ലാതെ വീര്പ്പുമുട്ടന് തുടങ്ങി. ഞാന് മെല്ലെ കൈ വലിച്ചെടുത്തു ആ മുഖം കയ്യിലെടുത്തു . പരിസരം പോലും ശ്രദ്ധിക്കാതെ ഞാന് കാര്യം തിരക്കിയപ്പോള് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അതിനൊപ്പം അദ്ധേഹത്തിന്റെ ഭാര്യയും മക്കളും കൂടി കരച്ചില് തുടങ്ങിയപ്പോള് ചുറ്റുമുള്ള പലരും അത് ശ്രദ്ധിക്കാനും തുടങ്ങി. പക്ഷെ മറ്റൊന്നും ശ്രദ്ധിക്കാന് പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള് ആരും അപ്പോള്..
.
വല്ലാതായ ഞാന് അദ്ധേഹത്തെ എന്റെ നെഞ്ചില് ചേര്ത്ത് കിടത്തി കുറുകെ കൂട്ടി പടിച്ചപ്പോള് ആ ശരീരത്തിലേക്ക് ഒരു ചൂട് കയറുന്നത് എനിക്കും അനുഭവപ്പെട്ടു . പിന്നെ വളരെ പെട്ടെന്ന് മുഘമുയര്ത്തി അദ്ദേഹം എന്നൊട്ട് മെല്ലെ പറയാന് തുടങ്ങി. രണ്ടു കൊല്ലങ്ങള്ക്ക് മുന്പാണ് മൂത്തമകള് പ്ലസ് റ്റു കഴിഞ്ഞപ്പോള് നാട്ടിലെ ഒരു മെഡിക്കല് കോളേജില് പ്രവേശനം കിട്ടി പോയത്. നന്നായി പഠിക്കുന്ന ആ കുട്ടിക്ക് അഡ്മിഷന് കിട്ടിയത് മാര്ക്ക് കൊണ്ട് തന്നെ ആയതുകൊണ്ട് അദ്ദേഹത്തിന് മറ്റു ഭുദ്ധിമുട്ടുകള് ഒന്നും തടസ്സമായില്ല. ഒരിക്കലും മോശമായി ചിന്തിക്കുക കൂടി ചെയ്യാറില്ലാത്ത ആ മകളെ കുറിച്ച് അദ്ദേഹത്തിന് ശരിക്കും അഭിമാനവും ആയിരുന്നു. .
.
അവളെ അവിടെ കൊണ്ട് പോയാക്കി അദ്ദേഹം തിരിച്ചു വന്നത് ഒരുപാട് മോഹങ്ങളോടെയായിരുന്നു. കൊല്ലഗെ ഹോസ്റ്റലില് മറ്റു പെന്കുട്ടികല്ക്കൊപ്പം തനിച്ചു താമസിക്കുന്നതോര്ത്തു വല്ലാതെ കരഞ്ഞ അവളെ ആശ്വസിപ്പിക്കാന് പെട്ട പാട് അദ്ദേഹം അപ്പോഴും ഓര്ക്കുന്നുണ്ടായിരുന്നു. വേണ്ടതെല്ലാം പലകുറി പറഞ്ഞു കൊടുത്തായിരുന്നു അദ്ദേഹം ആണ്പി തിരിച്ചു പോന്നത്. പിന്നീട് കൃത്യമായ വിവരങ്ങളും മറ്റുമായി ഒന്നര കൊല്ലം അവളുടെ പഠനം ഭംഗിയായി നടന്നിരുന്നു. പക്ഷെ വളരെ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നീട് അവളുടെ ഫോണ് വിളികളുടെ എണ്ണം കുറയാന് തുടങ്ങി. ചോദിച്ചപ്പോളൊക്കെ പഠിക്കാനുണ്ട് എന്നാ ന്യായമായിരുന്നു പറഞ്ഞിരുന്നത്. പിന്നെ പിന്നെ അങ്ങോട്ട് വിളിച്ചാലും കിട്ടാതായപ്പോള് കാര്യങ്ങളില് ഒരു പന്തികേട് തോന്നി അവര്ക്ക്. അങ്ങിനെയാണ് അവര് അവളെ കുറിച്ച് അന്വേഷിക്കാന് തീരുമാനിച്ചത്..
.
അദ്ധേഹത്തിന്റെ ഒരു ബന്ധുവിനെ വിട്ടു കാര്യങ്ങള് തിരക്കി, ആ വിവരങ്ങള് വിളിച്ചു പറഞ്ഞ ദിവസം ഒരു ഭീകര ദിനമായിരുന്നു അദ്ദേഹത്തിന്. മകളെ കുറിച്ച് ഒരിക്കലും കേള്ക്കാന് ആഗ്രഹിക്കാത്ത കാര്യങ്ങള് മാത്രം ആയിരുന്നു അയാള്ക്ക് അധെഹതോട് പറയാനുണ്ടായിരുന്നത്. ഒരക്കലും മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തു നില്ക്കതിരുന്നിരുന്ന അയാളെ ഒരു അഹങ്കാരിയെന്ന് പറഞ്ഞിരുന്ന അവരുടെ നുണ പറച്ചില് ആകും അതെന്നു തന്നെ അയാള് ഉറച്ചു വിശ്വസിച്ചു ആദ്യം. പിന്നെ ഭാര്യയുടെ ഒരു ബന്ധുവും അദ്ധേഹത്തിന്റെ തന്നെ ഒരു സുഹൃത്തും അതെ കാര്യങ്ങള് തന്നെ അനേഷിച്ചു ഉറപ്പിച്ചപ്പോള് അയാള് മരിച്ചതിനു തുല്യമായി എന്ന് തന്നെ പറയാം..
.
ആശ്വസിപ്പിക്കാന് വാക്കുകളില്ലാതെ അദ്ധേഹത്തെ കൂട്ടിപ്പിടിച്ചു അടുത്ത് തന്നെ ഇരുന്ന എനിക്ക് പോലും എന്നെ വിറക്കുന്നതുപോലെ തോന്നി. എന്റെ മകളെ പോലെ കണ്ടു ഞാന് നോക്കിയിരുന്ന ആ കുഞ്ഞ് ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ ഏറെ ആശയോടെ പഠിപ്പിക്കാന് അയച്ച മകള് ഒരു വേശ്യയെക്കാള് തരം താണ നിലയില് മറ്റുള്ളവര്ക്ക് മുന്നില് അറിഞ്ഞുകൊണ്ട് അഴിഞ്ഞാടുന്നത് അദ്ദേഹത്തിന് സഹിക്കാന് പറ്റുമായിരുന്നില്ല. മറ്റുള്ളവര്ക്ക് മുന്നില് സ്വയം പ്രദര്ശിപ്പിക്കാന് പോലും തികഞ്ഞ ബോധത്തോടെ ആ കുട്ടി തയ്യാറാകുന്നത് എന്തിനെന്നായിരുന്നു അദ്ധേഹത്തെ അത്ഭുതപെടുതിയിരുന്നത്. മയക്കു മരുന്നിനും മദ്യത്തിനും അടിമകളായി ജീവിതം ഹോമിക്കപ്പെടരുള്ളവരുടെ കഥകള് കേട്ട് മടുത്തിരുന്ന എനിക്ക് തികഞ്ഞ ബോധത്തോടെ ആരുടേയും പ്രേരണയില് അല്ലാതെ ഇങ്ങിനെയൊക്കെ ചെയ്യുന്ന ഈ പെണ്കുട്ടി ഒരു അത്ഭുതം മാത്രമല്ലായിരുന്നു ....!!!!.
.
സുരേഷ്കുമാര് പുഞ്ചയില് .
ജീവിതത്തില് നിന്നു ...!!!
ജീവിതത്തില് നിന്നു ...!!!.
.
ചിലപ്പോള് ശൂന്യതയില് നിന്നാകും ജീവിതം ഉണ്ടാവുകയെന്ന് എനിക്ക് തോന്നാറുണ്ടായിരുന്നു . ഒന്നുമില്ലായ്മയും ചിലപ്പോള് എല്ലാം ഉള്ളതിനേക്കാള് വലുതായി തോന്നാം . അല്ലെങ്കില് നേരെ തിരിച്ചും ..
.
എല്ലാം നഷ്ടപ്പെട്ട് ഇനി മുന്നോട്ട് ഒരു വഴിയും കാണാതെ ആണ് ഞാന് അന്ന് ആ തീവണ്ടിയില് തിരിച്ചുള്ള യാത്രക്കായി കയറിയത് . എന്നും നില്ക്കാന് കൂടി ഇടം കിട്ടാത്ത ആ തീവണ്ടിയില് അന്ന് മാത്രം തീരെ തിരക്കില്ലാതിരുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു . എന്നെ പോലെ ആ തീവണ്ടിയും അനന്തത യിലേക്ക് തന്നെയാണോ യാത്ര ചെയ്യുന്നത് എന്ന് എനിക്ക് തോന്നി പോയി …!.
.
ഇരിക്കാന് പല ഇടങ്ങള് ഉണ്ടായപ്പോള് എവിടെ ഇരിക്കണമെന്ന് അറിയാതെ ഞാന് രണ്ടു മൂന്നിടങ്ങള് മാറി മാറി ഇരിക്കവെയാണ് പെട്ടെന്ന് ഒരു യുവാവ് വാതിലിനടുത്തേക്ക് നടന്നു നീങ്ങുന്നത് കണ്ടത്. അയാളുടെ പോക്കില് ഒരു പന്തികേട് പെട്ടെന്ന് തന്നെ മനസ്സിലാക്കാം. ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി പതുങ്ങി പതുങ്ങിയുള്ള ആ പോക്ക് കണ്ടത് തന്നെ എനിക്ക് സംശയമായി. ഞാന് ഉടനെ പിന്നാലെ ചെന്നു ...!.
.
വാതിലിനടുത്തേക്ക് നീങ്ങി നിന്ന ആ യുവാവ് ഒഴിഞ്ഞ ഒരിടം എത്തിയതും പുറത്തേക്കു ചാടാന് ആഞ്ഞതും ഒന്നിച്ചായിരുന്നു. അയാളുടെ ജീവിത ദുരിതങ്ങള് ഓടുങ്ങാത്തത് കൊണ്ടാകാം, അയാളെ എനിക്കെന്റെ കയ്യില് ഒതുക്കിയെടുക്കാന് വളരെ എളുപ്പം സാധിച്ചത്. മരണത്തില് നിന്ന് രക്ഷപ്പെടുതിയതിന്റെ അല്ല, ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിന്റെ ദേഷ്യം അയാള് എന്നോട് ശരിക്കും പ്രകടിപ്പിക്കുക തന്നെ ചെയ്തു..
.
എങ്ങും വിടാതെ കുറച്ചു സമയം അയാളെ ഞാന് അടക്കി പിടിക്കുക തന്നെ ചെയ്തു. ആദ്യമെല്ലാം വളരെയധികം കുതറി മാറാന് കഠിന പ്രയത്നം ചെയ്തെങ്കിലും ജീവിതത്തില് നിന്നും രക്ഷപ്പെടാന് അയാള്ക്ക് സമയമായിട്ടില്ലാതതിനാല് എനിക്കയാളെ ഒതിക്കി നിര്ത്താന് കഴിഞ്ഞു. പിന്നെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞാകണം അയാള് എന്റെ മാറില് വീണു പൊട്ടിക്കരയാന് തുടങ്ങി..
.
അയാളുടെ ഒരു പ്രതികരണവും അപ്പോള് എന്നെ സ്പര്ശിക്കുന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അയാളെക്കാള് കഠിനമായ അവസ്ഥയില് നില്ക്കുന്ന എനിക്ക് അയാളുടെ കാര്യങ്ങളില് എന്ത് തോന്നാന്. . . പക്ഷെ ഇയാള് എന്നെ കൂടുതല് കൂടുതല് മുറുകെ പിടിച്ചു പൊട്ടി പൊട്ടി കരയാന് തുടങ്ങിയതും ഞാന് മെല്ലെ അഴയാന് തുടങ്ങി..
.
അയാളെ ചേര്ത്ത് പിടിച്ചു കുറച്ചു സമയം ഇരിക്കുന്നതില് നിന്നും, അപ്പോള് കടന്നു വന്ന കാപ്പി വില്പ്പനക്കാരന് ഞങ്ങളെ വിളിച്ചുണര്ത്തി. ഞാന് രണ്ടു പേര്ക്കും കാപ്പ് വാങ്ങി ഒന്ന് അയാള്ക്ക് കൊടുക്കവേ അയാളത് ആര്ത്തി യോടെയാണ് വലിച്ചു കുടിച്ചത്. ജീവിതത്തോട് അയാള്ക്ക് ഇത്രയും ആര്ത്തിയോ എന്ന് ഞാന് അത്ഭുതപ്പെട്ടു അപ്പോള്. . എന്നിട്ടും അയാള് എന്തിനു മരിക്കാന് തുടങ്ങി എന്നത് എന്നെ വിഷമിപ്പിച്ചു കുറെ ഏറെ നേരത്തെ നിശബ്ദതക്കു ശേഷമാണ് പിന്നെ ഞങ്ങള് സംസാരിച്ചു തുടങ്ങിയത് തന്നെ. അയാള് മെല്ലെ പറയാന് തുടങ്ങിയത് ഞാന് ശ്രദ്ധയോടെ കേട്ട്കൊണ്ടിരുന്നു. .
.
തമിഴു നാട്ടിലെ ഒരു ഗ്രാമത്തിലാണ് അയാളുടെ വീട്. ഗ്രാമം എന്നാല് ശരിക്കും ഒരു ഉള്നാടന് ഗ്രാമം തന്നെ. പുറത്തുള്ള ജീവിതം വെറും സ്വപ്നങ്ങളില് മാത്രമുള്ള അവിടുതുകാര്ക്ക് ജീവിതം സത്യമായിരുന്നു എപ്പോഴും. അയാളുടെ വീട്ടില് നിന്നും പട്ടണത്തിലേക്കുള്ള ബസ് കയറാന് കുറച്ചധികം നടക്കണമായിരുന്നു. ആ നടവഴിയിലാണ് അയാള് അവളെ ആദ്യമായി കാണുന്നത്. ഒരിക്കല് മാത്രം എന്നപോലെ വിരുന്നെതുമായിരുന്ന ഒരു കുഞ്ഞു മഴയില് അവള് നനഞ്ഞ് ഒലിച്ചു ഓടിവരികയായിരുന്നു അപ്പോള്. . നനയാതിരിക്കാനായി അവളുടെ മാറോടു ചേര്ത്ത് പിടിച്ചിരിക്കുന്ന ഒരു ആട്ടിന് കുട്ടിയുമായി അവള് ഓടിക്കയറിയത് അയാളുടെ ഹൃദയത്തിലെക്കായിരുന്നു. .
.
അയാളെയും കടന്നു അവള് ഓടി മറയുന്നത് ആ മഴയില് തന്നെ അയാള് നോക്കി നിന്നു. പിന്നെ അവളെയും ഹൃദയത്തിലേറ്റി അയാള് യാത്രയും തുടങ്ങി. പിന്നീടെന്നും അവളെ കാത്തുള്ളതായിരുന്നു അയാളുടെ ദിനങ്ങള്. അവളുടെ വഴിയില് അവളെയും കാത്തു നിന്നിരുന്ന അയാള് അവളുടെ വീടും വീട്ടുകാര്യങ്ങളും ഓരോന്നായ് കൌതുക പൂര്വ്വം കണ്ടെത്താന് തുടങ്ങി..
.
അനുഭവിക്കും തോറും ഏറി വരുന്ന ആനന്തം പോലെ അറിയും തോറും അവളോടുള്ള ഇഷ്ടം പ്രണയമായി വളരുകയായിരുന്നു അയാളുടെ ഉള്ളില് . അവളുടെ വീടും, വീട്ടു കാര്യങ്ങളും അയാള് മെല്ലെ മെല്ലെ മനപ്പാടമാക്കി. എന്നാല് ഒരിക്കല് പോലും അവള് അയാളെ കണ്ടെന്നു നടിച്ചതുപോലും ഇല്ലായിരുന്നു. അയാള് പക്ഷെ ഒരിക്കലുംതന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞുമില്ല. എങ്കിലും പക്ഷെ വികൃതി കാട്ടാന് കാലത്തോളം മിടുക്കന് വേറെ ആരുണ്ട് ..
.
പറഞ്ഞില്ലെങ്കിലും കേട്ടില്ലെങ്കിലും അവരുടെ ഹൃദയങ്ങള് തമ്മില് അടുക്കുന്നത് കാലത്തിന്റെ കൈകളിലൂടെയായിരുന്നു. ഒടുവില് ഒന്നര വര്ഷത്തിനു ശേഷം കാലം തന്നെ കരുതി വെച്ച ഒരു നിമിഷത്തില് അയാള് അവളോട് അയാളുടെ പ്രണയം തുറന്നു പറഞ്ഞു. ഒരു നിമിഷം അവള് ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് മാത്രം നോക്കി നിന്ന് പിന്നെ ചോദിച്ചത് നിങ്ങള്ക്ക് ജീവിക്കാന് ജോലിയൊന്നും ഇല്ലല്ലോ, ആദ്യം ഒരു തൊഴില് കണ്ടെത് എന്നായിരുന്നു. ഒന്ന് പിടഞ്ഞ അയാള് മുഖത്ത് നോക്കാതെയാണ് തനിക്കു തൊഴില് ഒന്നും അറിയില്ലെന്ന് പറഞ്ഞു ഒപ്പിച്ചത് പെട്ടെന്ന് തന്നെ വളരെ ജീവിത പരിചയമുള്ള ഒരാളെ പോലെ ആ പെണ്കുട്ടിയുടെ മറുപടി വാന്നു . അറിയാത്തത് പഠിക്കണം. ഇനി തൊഴില് അറിയില്ലെങ്കില് എന്തെങ്കിലും കച്ചവടവും ആകാമല്ലോ എന്ന്..
.
ചിലപ്പോള് നമ്മള് ചെയ്യുന്നതെല്ലാം നാശത്തില് മാത്രം കലാശിക്കുമെങ്കിലും ഒന്നും ചെയ്യാതിരിക്കാന് ജീവിതം നമ്മെ അനുവതിക്കില്ല . അങ്ങിനെ കൂട്ടുകാരോടൊക്കെ കടം വാങ്ങി അയാള് ഒരു ചെറിയ കച്ചവടം തുടങ്ങി. അവളുടെ വീട് പൊതു പാതയോരത്ത് തന്നെ ആയിരുന്നത് കൊണ്ട് അവിടെ അങ്ങിനെ ഒരു സ്ഥാപനം തുടങ്ങിയതില് അവളെ എപ്പോഴും കാണാമല്ലോ എന്ന ദുരാഗ്രഹവും അയാളില് ഉണ്ടായിരുന്നു . കച്ചവടത്തില് മുന്പരിചയം ഒന്നും അയാള്ക്കുണ്ടായിരുന്നില്ലെങ്കിലും ആവേശം കൊണ്ട് മാത്രം അയാള് നന്നായി തന്നെ പണിയെടുക്കാന് തുടങ്ങി..
.
എത്ര അടുത്ത് കണ്ടാലും ഇതിനിടയില് ഒരിക്കല് പോലും അവള് അയാളോട് സംസാരിക്കാനോ അയാളെ ശ്രദ്ധിക്കുന്നു എന്ന് വരുത്താനോ ശ്രമിചിരുന്നെ ഇല്ലായിരുന്നു. അവളെ നോക്കി നില്ക്കാറുള്ളതല്ലാതെ അയാളും അവളോട് ഒരിക്കലും ഒന്നും സംസാരിക്കാന് ശ്രമിചിരുന്നുമില്ല. എങ്കിലും അവരുടെ ഹൃദയങ്ങളും മനസ്സും ഏറെ അടുത്തിരുന്നത് അവര്ക്ക് തന്നെ അനുഭവിക്കാനും സാധിക്കുമായിരുന്നു. .
.
എത്ര നന്നായി അധ്വാനിച്ചാലും ചില സമയങ്ങളില് നമുക്ക് കിട്ടുന്നത് നഷ്ട്ടങ്ങള് മാത്രമായിരിക്കും. അയാള്ക്കും ജീവിതം കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നില്ല . അപരിചിതത്വം നല്കുന്ന പ്രശ്നങ്ങളോടൊപ്പം കാലത്തിന്റെ കുസൃതികളുമായപ്പോള് കച്ചവടം എട്ടു നിലയില് പൊട്ടി. അന്ന് സ്ഥാപനം അടച്ചു പൂട്ടി താക്കോല് ഉടമക്ക് കൊടുത്തു തിരിച്ചു വരുമ്പോള് അവള് വഴിയരുകില് അയാള്ക്കായി കാത്തു നിന്നിരുന്നു. ഒന്നില് തോറ്റെന്നു കരുതി ജീവിതം അവസാനിക്കുന്നില്ലെന്നും ഇനിയും തളരാതെ അടുത്ത കാര്യം നോക്കാനും അവള് പറഞ്ഞപ്പോള് അയാളുടെ നഷ്ട്ടങ്ങള് ഇരട്ടി ലാഭമായി തിരിച്ചെത്തിയ പോലെ ആയി അയാള്ക്ക്.. ഒന്നും കഴിയില്ലെങ്കില് ഒരു ജോലിക്ക് ശ്രമിക്കാനും പറഞ്ഞു അവള്..
.
കൂട്ടുകാരോടൊത് അയാള് വീണ്ടും ആലോചനകളില് മുഴുകിയപ്പോഴൊക്കെ അവളുടെ മുഖവും വാക്കുകളും മാത്രമായിരുന്നു അയാളുടെ മനസ്സില്. പല വഴികള് ആലോചിച്ചെങ്കിലും പല കാര്യങ്ങള് ശ്രമിച്ചു എങ്കിലും ഒന്നും നടക്കാതെ അയാള് എല്ലാവരുടെയും ഉപദേശം മാനിച്ചു ഒടുവില് ഗള്ഫിലേക്ക് പോകാന് കിട്ടിയ ഒരു അവസരം മുതലാക്കാന് തീരുമാനിച്ചു. അങ്ങിനെ അതിനുള്ള ഒരുക്കങ്ങള് തുടങ്ങി അയാള്...
.
പോകാന് വേണ്ട തുകയ്ക്കുള്ള ഓട്ടതിലായി പിന്നെ. അതൊക്കെ ഒരുവിധം ഒപ്പിക്കാം എന്നായപ്പോള് അതിനുള്ള ആവശ്യങ്ങള്ക്കായി പട്ടണത്തിലേക്ക് പോകാന് അയാള് ഒരുങ്ങി. പക്ഷെ അതിനുള്ള പണം അപ്പോള് കയ്യിലുണ്ടായിരുന്നില്ല. എങ്കിലും അയാള് അതിനു മുന്പ് അവളോട് യാത്രപറയാന് അവളുടെ അടുത്തേക്ക് ചെന്നു. കുറെ സമയം പല ദിവസങ്ങളില് കാത്തു നിന്നെകിലും അവളെ കാണാതെ അയാള് ഒടുവില് അവളുടെ വീട്ടിലേക്കു തന്നെ പോകാന് തീരുമാനിച്ചു. അവളുടെ വീട്ടിലേക്കു ആദ്യമായാണ് അയാള് കടന്നു ചെല്ലുന്നത് തന്നെ. അവിടെയെത്തി അവളെ പുറത്തേക്കു വിളിച്ചപ്പോള് കടന്നു വന്നത് അവളുടെ അച്ഛനും രണ്ടാനമ്മയും ആയിരുന്നു. അവളെ കാണണം എന്ന് പറഞ്ഞപ്പോള് അവര് അമര്ത്തിയൊന്നു മൂളി അവളെ വിളിച്ചു. അവരുടെ മുന്നില് വെച്ച് തന്നെ അയാള് അവളോട് കാര്യം മാത്രം പറഞ്ഞു തിരിഞ്ഞു നടന്നു. .
.
കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോള് പെട്ടെന്ന് ആരോ തന്നെ പുറകിലേക്ക് വലിക്കുന്നതായി തോന്നി തിരിഞ്ഞു നോക്കിയപ്പോള് അവള് ഓടിക്കിതച്ചു പുറകില് എത്തി നില്ക്കുന്നു. യാത്രക്ക് കയ്യില് പണമുണ്ടാകില്ല എന്നറിയാം അതുകൊണ്ട് ഇതെടുതോളാന് പറഞ്ഞു അവളുടെ മോട്ടുപോലെ അത്രയും ചെറുതായ കമ്മല് ഊരി അവന്റെ കയ്യില് കൊടുത്തു അതെ വേഗത്തില് തിരിച്ചു ഓടിപോയി. അവളുടെ വരവും പോക്കും സ്വപ്നതിലെന്നോണം മാത്രം കണ്ടു നിന്ന അയാള് പിന്നെ സന്തോഷം മോണ്ട് മതിമറന്നു അവിടെ തന്നെ ഇരുന്നു കരഞ്ഞുപോയി..
.
അതുവരെയും അവരുടെ ബന്ധം ആരോടും പറയാതിരുന്ന അയാള് അന്ന് സന്തോഷം അടക്കാനാകാതെ അവളെ ഇഷ്ട്ടമാനെന്നും അവള് അയാള്ക്ക് യാത്രക്കായി അവളുടെ കമ്മല് ഊരി നല്കിയെന്നും അടുത്ത കൂട്ടുകാരോട് പറഞ്ഞു. അവരോടൊത് അവളുടെ ഗുണങ്ങള് വിവരിക്കാന് അയാളന്നു ആദ്യമായി വാക്കുകള്ക്കു വേണ്ടി തപ്പി തടഞ്ഞു. പിന്നെ എത്രയും വേഗം അയാള് പട്ടണത്തിലേക്ക് പുറപ്പെട്ടു . പട്ടണത്തിലെത്തി, അയാളുടെ യാത്രക്കാവശ്യമായ ഒരുക്കങ്ങളൊക്കെ ചെയ്തു തിരിച്ചു പോകാന് തീവണ്ടിയില് കയറും മുന്പ് നാട്ടിലുള്ള അടുത്ത ഒരു കൂട്ടുകാരനെ വിളിച്ചപ്പോഴാണ് ജീവിതം തന്നെ മാറ്റിമറിക്കുന്ന ആ വിവരം അയാള് അറിഞ്ഞത്. .
.
അയാള്ക്ക് തന്റെ കമ്മല് ഊരിക്കൊടുത്തു തിരിച്ചു ചെന്ന അവളെ അവളുടെ അച്ഛനും രണ്ടാനമ്മയും ചേര്ന്ന് അടിക്കുകയും വഴക്ക് പറയുകയും നാട്ടുകാരുടെ മുന്നിലിട്ട് അവളെ അപമാനിക്കുകയും ചെയ്തെന്നും, അതില് മനസ്സ് വിഷമിച്ച അവള് നേരെ അകത്തു കയറി തൂങ്ങി മരിചെന്നുമായിരുന്നു ആ വാര്ത്ത. അതോടെ ജീവിതം തന്നെ നഷ്ട്ടപ്പെട്ട പോലെ ആയ അയാളും മരിക്കാന് തീരുമാനിക്കുകയായിരുന്നു....!!!.
.
സുരേഷ്കുമാര് പുഞ്ചയില്.
രക്ഷ ...!!!
രക്ഷ ...!!!
.
രക്ഷപ്പെടാന് പഴുതുകളില്ലാത്ത വിധം തീര്ക്കപ്പെടുന്ന ബന്ധനങ്ങള് ജീവിതത്തിനെ എത്തിപ്പിടിക്കാന് ശ്രമിക്കുന്നവര്ക്ക് ഒരിക്കലും താണ്ടാന് ആകില്ല എന്നറിഞ്ഞാലും അതന് മുതിരുക തന്നെ ചെയ്യും എല്ലാവരും. എന്നിട്ട് ജീവിതവും ജീവനും ബലി നല്കി മറ്റുള്ളവര്ക്ക് മാത്രം തീരാത്ത വേദനുമായി ആ ജീവിതങ്ങള് എരിഞ്ഞടങ്ങുകയും ചെയ്യും ....!
.
അങ്ങിനെ ഒരു മെസ്സേജ് മൊബൈലില് വന്നപ്പോള് തന്നെ എനിക്ക് വല്ലാത്ത ജിജ്ഞാസ തോന്നി. ഞാന് അപ്പോള് ഡ്രൈവ് ചെയ്യുകയായിരുന്നത് കൊണ്ട് വേഗം തന്നെ വണ്ടി ഒതുക്കി നിര്ത്തി മൊബൈല് തുറന്നു മെസ്സേജ് വായിക്കാന് തുടങ്ങി. ആദ്യമായിട്ടായിരുന്നു എന്റെ അനിയത്തി കുട്ടിയെ പോലെയുള്ള ആ പെണ്കുട്ടി എനിക്ക് ഒരു മെസ്സേജ് അയക്കുന്നത്. അതുമല്ലെങ്കില് വര്ഷങ്ങള് കഴിഞ്ഞ് അന്നാദ്യമായാണ് എനിക്കവരുടെ ഒരു വിവരം കിട്ടുന്നതും. അതുകൊണ്ട് തന്നെ അത് വായിക്കാന് എനിക്ക് വല്ലാത്ത തിടുക്കവും ആയിരുന്നു..
.
ഒരുപാടു വര്ഷങ്ങള്ക്കു മുന്പ് മരുഭൂമിയിലെ മഹാ നഗരത്തില് വെച്ച് എന്റെ ഒരു സുഹൃത്തിന്റെ കൂടെയാണ് ഞാന് അവളെ ആദ്യമായി പരിചയപ്പെടുന്നത്. സുഹൃത്തിന്റെ സുഹൃത്ത് എന്നതിനേക്കാള് ഞങ്ങള് തമ്മിലായിരുന്നു വേഗത്തില് അടുത്തത്. ഒരു നല്ല കൂട്ടുകാരിയായി, ഒരു നല്ല കേള്വിക്കാരിയായി, ഒരു നല്ല സഹയാത്രികയായി എല്ലാം അവള് എനിക്ക് ഏറെ അടുപ്പമുള്ളതായി. എന്റെ വേദനകള് എന്റെ സന്തോഷങ്ങള് എന്റെ ആകുലതകള് എന്തിനു എന്റെ ചിന്തകള് വരെ എല്ലാം ഞാന് പറയാതെ അറിയാന് മാത്രം അവള് എന്നോട് അടുത്തിരുന്നു. എന്നിട്ടും അതൊരു പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു ഞങ്ങളെ സംശയിച്ചവര് ഏറെയാണ്. അതിനിടയിലും പക്ഷെ..
.
ഒരു ആണ്കുട്ടിയോട് എങ്ങിനെ അടുക്കാമോ അതിനെക്കാള് നന്നായി ഒരു പെണ്കുട്ടിയോട് സൗഹൃദം ഉണ്ടാക്കാം എന്ന് അവളാണ് എനിക്ക് ആദ്യം പഠിപ്പിച്ചു തന്നത്. സ്നേഹത്തിന്റെ അതിര്വരമ്പുകള് തെറ്റിക്കാതെ ചാപല്ല്യങ്ങളില് അകപ്പെടാതെ ലിംഗ വ്യത്യാസം തോന്നിക്കാതെ ഞങ്ങളുട ബന്ധം ഏറ്റവും മനോഹരമായി സൂക്ഷിക്കാന് അവള്ക്കു കഴിയുന്നു എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ നന്മയും. ഒന്നിച്ചു യാത്ര ചെയ്യ്മ്പോഴും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും ഒന്നിച്ചു സമയം ചിലവിടുംപോഴും എല്ലാം പരസ്പരം അറിയാനായിരുന്നു ഞങ്ങള് ഏറെ ശ്രമിച്ചതും. .
.
ഞാനും അവളും തമ്മിലുള്ള സൌഹൃദത്തിന്റെ സത്യം അറിഞ്ഞു തന്നെയാണ് അവളുടെ സുഹൃത്ത് അവളെ പ്രൊപ്പോസ് ചെയ്തതും. അത് അറിഞ്ഞവരുടെ നെറ്റിയിലെ ചുളിവുകള് ഞാന് ഇപ്പോഴും ഓര്ക്കുന്നു. അയാളെ കുറിച്ചും അയാളുടെ ആവശ്യവും അവള് ആദ്യം പറഞ്ഞതും എന്നോട് തന്നെ. ആലോചിച്ചപ്പോള് എനിക്കും അതൊരു നല്ല കാര്യമായി തോന്നി. അവള്ക്കു ഏറ്റവും യോജ്യനായ ഒരാള് തന്നെയാണ് അയാളെന്നു എനിക്ക് ഉറപ്പും ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ ആ ബന്ധത്തിന് എല്ലാ പിന്തുണയും നല്കാന് എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..
.
പിന്നെ ആഘോഷത്തിന്റെ നാളുകളായിരുന്നു. പെണ്ണ് കാണലിന്റെ , നിശ്ചയത്തിന്റെ പിന്നെ കല്യാണത്തിന്റെ. എല്ലാം ആഘോഷിക്കുകതന്നെ ചെയ്തു ഞങ്ങള്. വീട്ടില് നിന്നും മകള് പടിയിറങ്ങി പോകുമ്പോള് ഒരു അമ്മയുടെ ആകുലതകള് പോലെയായിരുന്നു അവള് എന്നെ വിട്ടു പോകുമ്പോള് എനിക്ക് തോന്നിയത്. എന്നെ വിട്ടു പോവുകയല്ല അല്ലെങ്കില് അങ്ങിനെ ഉണ്ടാകില്ല എന്ന് എനിക്കും അവള്ക്കും ഉറപ്പുണ്ടായിട്ടും എനിക്ക് അങ്ങിനെയാണ് തോന്നിയത്..
.
ഞങ്ങള് തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും പിന്നീടും ഉണ്ടായിട്ടില്ലെങ്കിലും ഒരു സാമൂഹിക മര്യാദ കാണിക്കാന് അവളും ഞാനും എപ്പോഴും ശ്രമിക്കാന് തുടങ്ങി പിന്നെ. ഒരു വിവാഹിതയായ വീട്ടമ്മയെ പോലെ അവള് മാറുന്നത് ഞാന് കൌതുകത്തോടെ നോക്കി നിന്ന്. അവള്ക്കു വീട്ടില് അച്ഛനും അമ്മയും ഒരു അനുജത്തിയാണ് ഉണ്ടായിരുന്നത്. എന്റെ അനിയത്തിയായി തന്നെ കണ്ടിരുന്ന അവള്ക്കു ഞാന് അവളുടെ ഏട്ടന് തന്നെയായിരുന്നു. എന്തിനും ഏതിനും ആദ്യം അവള് വിളിച്ചിരുന്നത് എന്നെയും..
.
കല്യാണത്തിന് ശേഷം കുറച്ചു കഴിഞ്ഞതും അവളുടെ ഭര്ത്താവിനു സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകേണ്ടി വന്നു. അയാളുടെ കുടുംബ കാര്യങ്ങളും ജോലിക്കാര്യങ്ങലുമായി ഒരുപാട് കുഴഞ്ഞു മറിയലുകള് ഒരുമിച്ചാണ് അവര്ക്കുണ്ടായത്. എനിക്കോ മറ്റാര്ക്കെങ്കിലുമോ എന്തെങ്കിലും ചെയ്യാന് കഴിയും മുന്പേ അവര് ഞങ്ങളെ വിട്ടു അങ്ങോട്ട് പോവ്കതന്നെ ചെയ്തു. അന്ന് യാത്ര പറയുമ്പോള് ആ അനിയത്തി കുട്ടിയായിരുന്നു ആദ്യമായി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്. അവളുടെ സങ്കടം എന്നെ വല്ലാതെ ഉലക്കുകതന്നെ ചെയ്തിരുന്നു..
.
അവളെയും അനിയത്തിയെയും നഷ്ട്ടപ്പെട്ടത് ഞാന് അനുഭവിക്കാന് തുടങ്ങിയത് അപ്പോള് മാത്രമാണ്. ജീവിതത്തിലെ ചില നഷ്ട്ടപെടലുകള് ചിലപ്പോള് എന്നതെക്കുമാനെന്നു എനിക്ക് തോന്നിയത് അപ്പോള് ആദ്യമായിട്ടാണ്. അതിനെക്കാള് വല്ലാത്തൊരു ഉത്ഖണ്ട യായിരുന്നു ഏറെയും മനസ്സില്.. അല്ലെങ്കില് കാരണമില്ലാത്ത ഒരു ചെറിയ പേടി തന്നെ ആയിരുന്നു എന്നും പറയാം. പേടിച്ച പോലെ തന്നെ, പിനീട് അവരുടെ ഒരു വിവരവും എനിക്കില്ലായിരുന്നു.. ബന്ധപ്പെടാന് കഴിയുന്ന എല്ലാ മര്ഘങ്ങളിലൂടെയും ഞാന് അവരെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചതെയില്ല. പിന്നെ പിന്നെ ഞാനും അതിനു മുതിരാതായി. അവര് ഒരു വിങ്ങലായി മനസ്സില് അങ്ങിനെ കിടന്നു..
.
അപ്പോഴാണ് ഇങ്ങിനെ ഒരു എഴുത്ത്. അതും എന്റെ ആ അനിയത്തി കുട്ടിയുടെ. വേഗം തന്നെ ഞാനത് തുറന്നു വായിക്കാന് തുടങ്ങി. എവിടെ തുടങ്ങണം, എങ്ങിനെ എഴുതണം എന്ന അവ്യക്തത നിഴലിക്കുന്ന ആവരികളില് ആകെ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് യാത്രപറഞ്ഞു അവര് പോന്നത് നരകതിലെക്കായിരുന്നു. അവളുടെ ഭര്ത്താവിന്റെ അച്ഛന് നടത്തുന്ന വേശ്യലയതിലെക്കാന് അവര് എത്തിപ്പെട്ടത്. എതിര്ത്ത അവരുടെ അച്ഛനെയും അമ്മയെയും അവര് കൊന്നു. മരിക്കാന് പോലും അനുവാദമില്ലാത്ത ആ നരകത്തില് നിന്ന് ഇന്ന് അവര് രണ്ടു പേരും രക്ഷപ്പെട്ടു. അല്ലെങ്കില് രക്ഷപ്പെടുന്നു. മരണത്തിലേക്ക്. അതിനു മുന്പ് മോഷ്ട്ടിചെടുത്ത മൊബൈലില് നിന്ന് അവസാനത്തെ മെസ്സേജ് എനിക്ക്......!!!.
.
സുരേഷ്കുമാര് പുഞ്ചയില് ..
Saturday, June 23, 2012
ഒഴുക്ക് ...!
ഒഴുക്ക് ...!
മേലെ നിന്ന് താഴേക്കോ
താഴെ നിന്ന് മേലീക്കോ
അല്ലാതെയോ അകാതിരിക്കുമ്പോള്
ഒഴുക്ക് ...!
.
നിരപ്പാകുമ്പോള് നിശ്ചലവും
ഉയരുമ്പോള്
വര്ദ്ധിത വീര്യമാര്ന്നും
താഴുമ്പോള് തളര്ന്നും
ഒഴുക്ക് ...!
.
നിശ്ചലതയില് നിന്നും
ചലനതിലെക്കുള്ള ദൂരം
എത്രയെന്നു അറിയാതെയും
ഒഴുക്ക് ...!
.
സുരേഷ്കുമാര് പുഞ്ചയില്.
Monday, June 11, 2012
മുഖം ...!!!
മുഖം ...!!!
മൂടാതെ കാണാന്
മുഖമില്ലാതിരിക്കെ
മൂടി കാണുന്നതും
മുഖ പടം ...!
മാറ്റുമ്പോള്
തെളിയുന്നതും
തെളിയാതിരിക്കുന്നതും
തെളിച്ചതിലും
മറയത്തും
കാണേണ്ടതും
മുഖം ...!
സുരേഷ്കുമാര് പുഞ്ചയില്
Saturday, June 9, 2012
പകരം ...!!!
പകരം ...!!!
പകുതി വെന്ത മാംസത്തിനു
പിന്നെയും ബാക്കിയാകുന്ന
ജീവന് നിലനിര്ത്താനുള്ള വ്യഗ്രത .
ഇനിയുള്ള ശേഷം
ജഡ തുല്യമെങ്കിലും ജീവിതം .
പകുതി പിറന്ന ജീവന്
ശേഷം ജീവന്
പകര്ന്നു നല്കാന് മോഹം
ശേഷമുള്ള ഇനികള്
ജീവനില്ലാതെ എങ്കിലും .
പിന്നെ ബാക്കിയാകുന്നത്
പകുതിയായ ജീവനോ
ജീവനില്ലാത്ത പകുതിയോ ….???
സുരേഷ്കുമാര് പുഞ്ചയില്.
Wednesday, June 6, 2012
പരിതാപം ...!
പരിതാപം ...!
ഒരില കൊഴിയുന്നത്
അതിലെ പൂവിനും
പിന്നെ കായ്ക്കും
അങ്ങിനെ തന്നെ
അതിനു വേണ്ടി തന്നെയെന്നും
ആ ചെടിക്കുള്ള
തിരിച്ചറിവ് പോലും
വീഴുന്ന
ആ ഇലയെ പറ്റി
പരിതപിക്കുന്നവര്ക്ക്
ഇല്ലാതെ പോകുന്നതെന്തേ ...???
സുരേഷ്കുമാര് പുഞ്ചയില്
Sunday, January 9, 2011
നിങ്ങളുടെ നിള .....!!!
നിങ്ങളുടെ നിള .....!!!
എനിക്കൊരല്പ്പം ജീവനുണ്ടായിരുന്നെന്നും , ഞാന് നിങ്ങളിലൂടെയാണ് നടന്നു നീങ്ങിയിരുന്നതെന്നും എന്റെ ജനനേന്ദ്രിയങ്ങളിലൂടെ ഒഴുകിയിറങ്ങിയ ജീവനുകളിലൂടെ നിങ്ങളോരോരുത്തരും ജനിച്ചു മരിച്ചിരുന്നെന്നും ഒരിക്കലെങ്കിലും ഓര്മ്മിക്കാന് എനിക്ക് തന്നെ ഇപ്പോള് ഭയമാകുന്നു. അതെ, ഭയം എന്റെ രോമകൂപങ്ങളില് പോലും ഉറച്ച് കട്ടിയായി നിറഞ്ഞു നില്ക്കുന്നു. അല്ലെങ്കില് അതിനു മറ്റൊരുപേര് പറയുന്നത് ഉചിതവുമാകില്ല....!
എന്നിട്ടും, ഞാന് പകര്ന്നാടിയ വേഷങ്ങളില് നിങ്ങള് കോര്ത്ത ജീവിതാക്ഷരങ്ങള് ഇപ്പോഴും കാതുകളില് മുഴങ്ങുമ്പോഴും എന്റെ ജീവനെ ചൊല്ലി മാത്രം ആരും വേദനിച്ചില്ല. എന്റെ ജീവിതത്തെക്കുറിച്ചോര്ത്തു ആരും വെവലാതിപൂണ്ടില്ല. എന്റെ ഹൃദയത്തിലേക്ക് ഒഴുകി ഇറങ്ങിയിരുന്ന ഓരോ സിരകളും നിങ്ങള് അടച്ചുകെട്ടിയപ്പോഴും എന്റെ ശരീരം നിങ്ങള് കീറിമുറിച്ച് പങ്കിട്ടെടുതപ്പോഴും ഞാന് വാവിട്ടു നിലവിളിച്ചത് നിങ്ങള് കാതുകള് കൊട്ടിയടച്ച് കേട്ടില്ലെന്നു നടിച്ചു.....!
എന്നിലേക്ക് നിങ്ങളൊഴുക്കിയ വിഷംപോലും ഞാന് അമൃത് പോലെ രണ്ടുകയ്യുംനീട്ടി കുടിച്ചുവറ്റിച്ചപ്പോഴും , എന്റെ ശരീരത്തിലെ ഓരോ അണുവും പരസ്പരം മത്സരിച്ച് കടിച്ചുകീറി തിന്നുകൊണ്ട് നിങ്ങളത് ആഘോഷമാക്കി. തലയില് മുണ്ടിട്ടും, എല്ലാവരോടും അഹങ്കാരത്തോടെ പോര് വിളിച്ചും നിങ്ങള് ആവേശത്തോടെ എന്നെ വിറ്റുതുലച്ചപ്പോഴും ഞാന് കരഞ്ഞു പറഞ്ഞിരുന്നു, ഞാന് എന്നാല് നിങ്ങള് തന്നെയാണെന്ന്. ഞാന് ഇല്ലാതാകുന്നത് , നിങ്ങള് നിങ്ങളെ ഇല്ലാതാക്കുന്നത് പോലെ തന്നെയെന്ന് ....!
എന്നിട്ടും നിങ്ങള് നിങ്ങളെകുറിച്ചുപോലും ഓര്ത്തില്ല അപ്പോഴൊന്നും. കാണുന്ന കാഴ്ചകളില് , കേള്ക്കുന്ന കേള്വികളില് നിങ്ങള് മതിഭ്രമം ബാദിച്ചവരെപോലെ അര്മാദിച്ചു. പിന്നെ സ്വയം പരിഹസിച്ചു, ഒരു പുഴയില്ലെങ്കില് മറ്റൊന്ന്. അല്ലെങ്കില് വേരെയൊരുമാര്ഘം . തന്റെ ബുദ്ധിമാത്രം മതിയല്ലോ ജീവിതം മുഴുവനും. ആഗ്രഹങ്ങള് മാത്രം ജീവിതത്തെ നയിക്കുമ്പോള് മൂല്യങ്ങള്ക്ക് പ്രസക്തിയെന്ത് ...!
ഇനി അവശേഷിക്കാന് മാത്രം ബാക്കിയൊന്നുമില്ലാതെ ഒരു നിഴല് മാത്രമായി ഞാന് അവശേഷിക്കെ, എന്തിനീ വിലാപം....! എന്തിനീ അഭിനയങ്ങള് ...! അതുമാത്രം അരുതേ.... ! ആരും എനിക്ക് വേണ്ടി കരയരുത്. എനിക്കുവേണ്ടി കൊടിപിടിക്കരുത് ...! എനിക്കുവേണ്ടി പ്രസംഗിക്കരുത് ...! നിങ്ങളുടെ മനസ്സില് പോലും നന്മയില്ലെങ്കില് ജീവിതമെങ്ങിനെ മനോഹരമാകും....!!!
സുരേഷ് കുമാര് പുഞ്ചയില്
sureshpunjhayil@gmail.com

Thursday, September 23, 2010
കുഞ്ഞ് .....!!!
കുഞ്ഞ് .....!!!
ഞങ്ങള് എപ്പോള് ചെല്ലുമ്പോഴും ഏറെ ആഹ്ലാദത്തോടെയായിരുന്നു അവന് ഞങ്ങളെ സ്വീകരിക്കാറൂണ്ടായിരുന്നത് . ഞങ്ങള് ചെല്ലുന്നതില് അവനായിരുന്നു ശരിക്കും അവിടെ ഏറ്റവും സന്തോഷം. എന്റെ സുഹൃത്തായിരുന്നു അവന്റെ അച്ഛന്. അങ്ങിനെ എന്റെ ഭാര്യ അവന്റെ അമ്മയുടെയും സുഹൃത്തായി. അവര് തമ്മിലുള്ള സൗഹൃദം ശരിക്കും അങ്ങ് പുഷ്ട്ടിപ്പെടുകയും ചെയ്തിരുന്നു. ദിവസവും മണിക്കൂറുകളോളം അവര് തമ്മില് സംസാരിക്കാറുണ്ടായിരുന്നു . എന്നിട്ടും തീരാതെയാണ് ഒന്നുകില് ഞങ്ങള് അങ്ങോട്ടോ അല്ലെങ്കില് അവര് ഇങ്ങോട്ടോ വരാറുണ്ടായിരുന്നത്.
എനിക്ക് രണ്ടു കുട്ടികള് ആയിട്ടും അവര്ക്ക് ഒരു കുട്ടിയെ വേണ്ടു എന്ന തീരുമാനത്തിലായിരുന്നു അവര് . അവരുടെ കുട്ടിക്ക് മൂന്നു വയസ്സേ ആയിരുന്നുള്ളൂ. എങ്കിലും അവന് നല്ല മിടുക്കനായിരുന്നു. നല്ല പെരുമാറ്റം, ഓമനത്തമുള്ള മുഖം , എല്ലാവരോടും നല്ല സ്നേഹം. ഞങ്ങള്ക്ക് നല്ല ഇഷ്ട്ടമായിരുന്നു അവനെ. രണ്ടു വയസ്സ് കഴിഞ്ഞപ്പോള് തന്നെ അവര് അവനെ പ്ലേ സ്കൂളില് അയക്കാന് തുടങ്ങിയിരുന്നു. അതില് എനിക്കുള്ള വിയോജിപ്പ് ഞാന് പറഞ്ഞെങ്കിലും അവരുടെ വാദം മറിച്ചായിരുന്നു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം വളരെ പ്രധാനമാണെന്നും അതില് വളരെയധികം ശ്രദ്ധ ചെലുതണമെന്നും. എങ്കിലും ഇത്ര ചെറിയ കുട്ടിയെക്കൊണ്ട് വലിയ വലിയ കാര്യങ്ങള് ചെയ്യിക്കുന്നതിലെ ഔചിത്യമില്ലായ്മ ഞാന് തുറന്നു പറയാറുമുണ്ടായിരുന്നു .
അങ്ങിനെയൊക്കെ ആണെങ്കിലും അവരുടെ സ്നേഹവും ആത്മാര്ഥതയും ഒക്കെ ഞങ്ങള്ക്കെന്ന പോലെ മറ്റുള്ളവര്ക്കും വലിയ കാര്യമായിരുന്നു. ഈ കാലത്ത് ആരിലും കാണാത്ത പല നല്ല ഗുണങ്ങളും ഞാന് അവരില് കണ്ടിരുന്നു. എന്റെ ഭാര്യ പോലും പലപ്പോഴും അവരെ കണ്ടു പഠിക്കാന് എന്നെ ഉപദേശിച്ചിരുന്നു. എനിക്കും അങ്ങിനെ തോന്നിയിട്ടുമുണ്ട് പലപ്പോഴും. അവരുടെ കുട്ടിയാകട്ടെ ക്ലാസ്സില് ഒന്നാമനും പല പരീക്ഷകളിലും ഉന്നത വിജയം വരിക്കുകയും ചെയ്തിരുന്നു.
കുറച്ചു സമയത്തിനു ശേഷം അവര്ക്ക് ജോലി വിഷയമായി സ്ഥലം മാറ്റമായി. അങ്ങിനെ ഞങ്ങളുടെ അടുത്ത് നിന്നും വളരെ ദൂരേക്ക് അവര് മാറിപ്പോയി. പിന്നീട് ഇടക്കിടെയുള്ള ഫോണ് വിളികള് മാത്രമായി. മെയിലും ചാറ്റും ഒക്കെ ഇടയ്ക്കും. എന്നാലും ഹൃദയം തുറക്കുന്നത് തീരെ ഇല്ലാതായി എന്ന് തന്നെ പറയാം. എങ്കിലും അവരെക്കുറിച്ചുള്ള ഓര്മ്മകള് ഞങ്ങളില് എന്നും നിറഞ്ഞു നിന്ന്. എന്തൊരു പ്രത്യേക കാര്യമുണ്ടായാലും ഞങ്ങളവരെ ഓര്ക്കാറുണ്ടായിരുന്നു. അവരെക്കുറിച്ച് സംസാരിക്കാറു ണ്ടായിരുന്നു. ഞങ്ങളുടെ പല പൊതു സുഹൃത്തുക്കളും അവരെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു.
അങ്ങിനെ നാല് വര്ഷത്തിനു ശേഷം ഞങ്ങള് വീണ്ടും കാണാന് തീരുമാനിച്ചു. അവസരമുണ്ടാക്കി ഞങ്ങള് ഒത്തുകൂടാന് തീരുമാനിച്ചപ്പോള് തന്നെ അവരുടെ താത്പര്യമില്ലായ്മ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇവര്ക്കിതെന്ത് പറ്റിയെന്നു ഞങ്ങള് വല്ലാതെ ആശ്ചര്യപ്പെട്ടു. എങ്കിലും ഒരു വിധത്തില് ഞങ്ങള് നിര്ബന്ധിച്ചു തന്നെ അവരുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തി. ഒന്നിച്ചു നാട്ടിലെ ഒരു റിസോര്ട്ടില് ഒരാഴ്ച താമസവും ചെറിയ ചില യാത്രകളും ഉള്പ്പെടുത്തി ഞങ്ങള് ആഘോഷം ശരിക്കും പ്ലാന് ചെയ്ത് അവരുടെ വരവിനായി കാത്തിരുന്നു. ഞങ്ങളുടെ കുട്ടികള്ക്ക് അവരെ കാണാനുള്ള വ്യഗ്രതയായിരുന്നു കൂടുതല്. കുറെ കാലത്തിനു ശേഷം അവരെ കാണാനും ഒപ്പം കളിക്കനുമുള്ള ആവേശം അവരില് നിറഞ്ഞു നിന്നിരുന്നു.
അവര്ക്ക് മുന്പേ ഞങ്ങള് നാട്ടിലെതിയിരുന്നതിനാല് അവര് വന്നതിനു ശേഷം ഞങ്ങള് അവരെ കൂട്ടി യാത്രപോവാനുള്ള തയ്യാറെടുപ്പുകളോടെ അവരുടെ വീട്ടിലെത്തി. എന്നും സ്നേഹത്തിന്റെ പ്രകാശം നിറഞ്ഞു നിന്നിരുന്ന അവരുടെ വീട് അപ്പോള് പക്ഷെ അപ്പോള് ഇരുണ്ടിരുന്നു. അവരോടൊപ്പം അകത്തു കടന്നപ്പോള് മോനെ കണ്ടില്ല അവിടെയൊന്നും. തിരക്കിയപ്പോള് മൌനത്തിന്റെ ഒരു ദീര്ഘ നിശ്വാസത്തോടെ അവര് ഞങ്ങളെ അകത്തേക്ക് കൊണ്ട് പോയി. അവിടെ കണ്ടത് ഞങ്ങളെ നടുക്കി കളഞ്ഞു. അവരുടെയും ഞങ്ങളുടെയും പൊന്നോമനയായ അവരുടെ കുഞ്ഞ് തളര്വാതം പിടിപെട്ട് നടക്കാനാകാതെ കിടക്കുന്നു....!!!

Wednesday, September 22, 2010
ബന്ധങ്ങള് ....!!!
ബന്ധങ്ങള് ....!!!
വളരെ നാളുകള്ക്കു ശേഷമാണ് ഞാന് അവിടെ വീണ്ടും ചെല്ലുന്നത്. ഒരു സമയത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നിട്ടു കൂടി ഇപ്പോള് ഞാന് മനസ്സ് വെച്ചാലും അവിടെ വല്ലപ്പോഴുമേ പോകാന് കഴിയാറുള്ളൂ എന്നതാണ് പ്രശ്നം. വലുതാകുമ്പോള് പഴയതൊക്കെ മറക്കുന്നത് കൊണ്ടല്ല. അവരോ ഞാനോ പലപ്പോഴും ഉണ്ടാകാറില്ല എന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ അപ്പ്രാവശ്യം പോകുന്നതിനു മുന്പേ അവിടുത്തെ ചേട്ടനെ വിളിച്ച്, അവരവിടെ ഉണ്ടെന്നു ഉറപ്പുവരുത്തിയിരുന്നു.
എപ്പോഴും ഞാനവിടെ പോകാറൂണ്ടെന്ന് പറഞ്ഞത് വെറുതേ അല്ല. അവിടെ പോകാന് എപ്പോഴും ഒരു പ്രത്യേക താത്പര്യം തന്നെയായിരുന്നു. വളരെ ചെറിയ, അത്യാവശ്യ സൌകര്യങ്ങള് പോലും ശരിക്കില്ലാത്ത ഒരു വീടായിരുന്നു അത്. എങ്കിലും അത് മനസ്സുകൊണ്ട് വളരെ വലുതായിരുന്നു. എപ്പോഴും കളിയും ചിരിയും സന്തോഷവും മാത്രമുള്ള ഒരു വീട്. നിറഞ്ഞ സ്നേഹം മാത്രമുള്ള ഒരു വീട്. കരുണയും വാത്സല്യവും നിറഞ്ഞു നില്ക്കുന്ന ഒരു വീട്. വീടും വീട്ടുകാരും ഒരുപോലെ എനിക്കെന്ന പോലെ നാട്ടുകാര്ക്കും പ്രിയപ്പെട്ടതായതും അതുകൊണ്ടൊക്കെ തന്നെ. മനസ്സ് വിഷമിച്ചിരിക്കുന്ന ഏതൊരു സമയത്തും അവിടെ ചെന്ന് തിരിച്ചു പോന്നിരുന്നത് വളരെ സന്തോഷതോടെയായിരുന്നു. അതുപോലെ തന്നെ ഞാന് ചെല്ലുന്നത് അവിടുതി ചേട്ടനും ചേച്ചിക്കും ആശ്വാസവുമായിരുന്നു. ആരുമില്ലതിരുന്നിരുന്ന അവര്ക്ക് ഞാന് ഒരു അനിയനായി. സ്വന്തക്കാരനായി.
അവിടെ ഒരു ചേട്ടനും ചേച്ചിയും രണ്ടു പെണ്മക്കളും ആയിരുന്നു ഉണ്ടായിരുന്നത്. ചേട്ടന് ചെറിയൊരു പലചരക്ക് കടയും ചേച്ചിക്ക് വീട്ടുപണിയും. മക്കള് രണ്ടുപേരും ചെറിയ കുട്ടികളാണ്. അവര് പഠിക്കുകയും ചെയ്യുന്നു. ചേട്ടന്റെ കടയിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും ഉണ്ടാക്കി കൊണ്ടിരുന്നത് ചേച്ചിയായിരുന്നു . വീട്ടിലെ ചെറിയ തൊടിയില് കൃഷി ചെയ്തും അവര് നല്ലൊരു തുക ഉണ്ടാക്കാറുണ്ട്. മറ്റാരും ഒരു വിധത്തിലും സഹായിക്കാന് ഇല്ലാതിരുന്നിട്ടും അവര് നന്നായി തന്നെ ജീവിച്ചിരുന്നതും അതുകൊണ്ട് തന്നെ. അങ്ങിനെ അവരുടെ ജീവിതം മറ്റു പലര്ക്കും മാതൃകയും ആയിരുന്നു.
പിന്നീട് ഞാന് നാട്ടില് നിന്ന് പോയി. വല്ലപ്പോഴും വരുമ്പോള് അവര് എന്നെ കാണാന് അങ്ങോട്ട് വരികയായി പതിവ്. പക്ഷെ ആ വരവുകളില് യാന്ത്രികത നിഴലിക്കുന്നത് എനിക്ക് തിരിച്ചറിയാന് പറ്റിയില്ല. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. ഞാനെന്നല്ല ആരും അതറിഞ്ഞില്ല. ഒടുവില് അപ്പോള് ഞാന് അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിയുകയും ചെയ്തിരുന്നു. അവിടുത്തെ ചേച്ചി ചേട്ടനെയും കുട്ടികളെയും ഉപേക്ഷിച്ച് , കുറച്ചുകാലമായി അടുപ്പത്തിലായിരുന്ന അടുത്ത വീട്ടില് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ കൂടെ ഒളിച്ചോടി. ....!!!

Friday, September 17, 2010
സമരത്തിനിടയിലെ യാത്ര ......!!!
സമരത്തിനിടയിലെ യാത്ര ......!!!
വളരെ പെട്ടെന്നാണ് നഗരത്തില് ബസ്സുകള് പണിമുടക്കിയത്. കുട്ടികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള തര്ക്കം അടിപിടിയിലും ബസ്സ് കത്തിക്കലിലും എത്തിയതും അതുപിന്നെ ജില്ല മുഴുവനും സമരമായതും നിമിഷങ്ങള്ക്കുള്ളിലായിരുന്നു. ദിവസത്തിന്റെ പകുതിയിലായതിനാല് എല്ലാവരും ശരിക്കും വഴിയില് കുടുങ്ങിപ്പോയി. പെണ്കുട്ടികളെയും സ്ത്രീകളെയുമായിരുന്നു ഇത് ഏറെ ബാധിച്ചത്. എങ്ങിനെയും വീടെത്താനുള്ള അവരുടെ വെപ്രാളം, പലരിലും കരച്ചിലിന്റെ വക്കിലും എത്തിച്ചു . അവസരം മുതലാക്കാന് വഴികണ്ണുമായി കാത്തിരിക്കുന്ന മാംസകച്ചവടക്കാരില് നിന്ന് സ്വന്തം ശരീരം മറച്ചു പിടിക്കാന് അവര് നന്നേ പാടുപെട്ടിരുന്നു.
ആ തിരക്കുകള്ക്കിടയില് ഞാനും എന്റെ വഴിതേടി അലഞ്ഞു. അത്ര തിരക്കൊന്നും ഇല്ലെങ്കിലും ഇറങ്ങിയേടത് എത്താനാകാതെ ഞാനും വലഞ്ഞു. പോകേണ്ടത് അത്യാമായിരുന്നു എങ്കിലും ഇങ്ങിനെ പോയാല് പോകുന്ന കാര്യം നടുക്കകയും ഇല്ല എന്നുള്ളതിനാല് ഇനി വീട്ടിലേക്കു തിരിച്ചു പോകാം എന്ന് കരുതി ഏതെങ്കിലും പരിചയമുള്ള വണ്ടിക്കായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഒരു അടുത്ത കൂട്ടുകാരന്റെ തന്നെ വാഹനം കിട്ടിയതും ഞാനും അതില് കയറിപ്പറ്റി. പട്ടണത്തിലേക്ക് ചരക്കുകയറ്റാന് വന്ന ഒരു ടെമ്പോ ആയിരുന്നു അത്. അവന് പട്ടണത്തില് കുറച്ചു കാര്യങ്ങള് ഉണ്ടായിരുന്നതിനാല് ഞാനും അവനെ സഹായിക്കാന് കൂടി.
നഗരത്തിലൂടെ അപ്പോഴേക്കും ബസ്സ് ജീവനക്കാരുടെ പ്രകടനവും അതിനു മറുപടിയായി വിദ്യാര്ഥികളുടെ പ്രകടനവും കടന്നു പോകുന്നുണ്ടായിരുന്നു. അപ്പോഴും കിട്ടുന്ന വാഹനങ്ങളില് കയറിപ്പറ്റാനുള്ള യാത്രക്കാരുടെ നെട്ടോട്ടം വല്ലാത്തൊരു കാഴ്ചയായിരുന്നു. ഉള്ള വാഹനങ്ങളൊക്കെ യാത്രക്കാരെ ശരിക്കും പിഴിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള് പണിയൊക്കെ പെട്ടെന്ന് തീര്ത്ത് നഗരത്തിനു പുറത്തു കടക്കാന് തുടങ്ങി. ഇടയില് ഔ ഗതാഗത കുരുക്കില് പെട്ടതും രണ്ടുപേര് ഞങ്ങളുടെ വണ്ടിയില് പിന്നില് കയറിയിരുന്നു. കണ്ടിട്ട് അല്പ്പം വശപിശകുള്ളവരെ പോലെ തോന്നിയെങ്കിലും അവര് ഞങ്ങളുടെ വണ്ടിയില് കയറിയിട്ടാണ് ഞങ്ങള് അറിയുന്നതും അവര് ഞങ്ങളോടെ പറയുന്നതും. ആ സാഹചര്യത്തില് എങ്ങിനെ അവരോടു ഇറങ്ങാന് പറയും. അതുകൊണ്ടുതന്നെ അവനോ ഞാനോ ഒന്നും പറഞ്ഞുമില്ല.
നഗരത്തിനു പുറത്തു കടന്ന് കുറച്ചു ദൂരം പോന്നതും അവര് ഒരു കവലയില് ഇറങ്ങണം എന്ന് പറഞ്ഞു. പൈസ നീട്ടിയെങ്കിലും അത് വാങ്ങാതെ ഞങ്ങള് അവരെ ഇറക്കി. അവര് തിരക്കിലേക്ക് പെട്ടെന്ന് തന്നെ ഊളിയിട്ടു മറഞ്ഞു. അവരെ ശ്രദ്ധിക്കാതെ ഞങ്ങള് യാത്ര തുടരുകയും ചെയ്തു. വഴിയില് അപ്പോഴും വാഹങ്ങള് കിട്ടാത്തവരുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. ഞങ്ങള് സാവധാനത്തില് വഴിയില്നിന്ന് ഒരു ചായയൊക്കെ കുടിച്ച് കുറച്ചു ദൂരം കൂടി പോന്നതും ഞങ്ങളെ ഒരു പോലീസ് വാഹനം പിന്തുടര്ന്ന് വന്ന് മുന്നില് കയറ്റി നിര്ത്തി ഞങ്ങളോട് പുറത്തിറങ്ങാന് പറഞ്ഞു. ഒന്നും മനസ്സിലാകാതെ ഞങ്ങള് പുറത്തിറങ്ങിയതും അവര് വണ്ടി മുഴുവനും പരിശോദിക്കാന് തുടങ്ങി. ഒന്നും കാണാതെ വന്നതും ദേഷ്യത്തോടെ അവര് ചോദിച്ചു നിങ്ങളുടെ വണ്ടിയില് ഉണ്ടായിരുന്ന ആ രണ്ടു പേര് എവിടെയെന്നു. അറിയില്ലെന്ന് പറഞ്ഞിട്ടും അത് കേള്ക്കാതെ ഞങ്ങളെ പോലീസ് വാഹനത്തിലേക്ക് പിടിച്ചു കയറ്റുന്നതിനിടയിലാണ് അറിയുന്നത്, ഒരു പ്രശസ്ത വ്യക്തിയെ കൊന്നിട്ട് വരികയായിരുന്ന ഗുണ്ടകള് ആയിരുന്നുവത്രേ ഞങ്ങളുടെ വണ്ടിയില് കയറിയ അവര് രണ്ടു പേരും .....!!!

Tuesday, September 14, 2010
കാത്തിരിപ്പിന്റെ ജീവന് ...!!!
കാത്തിരിപ്പിന്റെ ജീവന് ...!!!
വിറച്ച് ഇരുന്നിരുന്ന നഗരം അപ്പോള് വിറങ്ങലിക്കുക കൂടി ചെയ്തിരുന്നു. ആകാശത്തില് നിന്ന് ചുവപ്പ് ചോരയായി ഭൂമിയില് പരന്നൊഴുകാന് തുടങ്ങിയിരുന്നു അപ്പോള് . മനുഷ്യരുടെ ജീവനും ജീവിതത്തിനും വേണ്ടിയുള്ള കരച്ചിലുകള് ആരാച്ചാര്മാരുടെ അലര്ച്ചകളില് മുങ്ങിപ്പോയിരുന്നു. കാവല്ക്കാര് കാഴ്ചക്കാര് മാത്രമാകുമ്പോള് സ്വത്ത് അന്ന്യര്ക്കു സ്വന്തം. അധികാരികള് അവരവരുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെ നെട്ടോട്ടമോടുമ്പോള് അവരാല് സംരക്ഷിക്കപ്പെടേണ്ടവരുടെ കടമകള് ആര് നോക്കാന് .
ഞാന് ആ റെയില്വേ സ്റ്റേഷനില് കാത്തിരിക്കാന് തുടങ്ങിയിട്ട് ഏറെ നേരമായിരുന്നു. എന്നെക്കൂടാതെ അവിടെ കുറച്ചുപേര് ഉണ്ടായിരുന്നു. അതില് എന്റെ തൊട്ടടുത്തായി ഇരുന്നിരുന്ന ഒരു വലിയ കുടുംബം എന്നെ വല്ലാതെ നൊമ്പരപ്പെടുതിയിരുന്നു. വയസ്സായ അച്ഛനും അമ്മയും ഭാര്യയും മൂന്നു കുട്ടികളും പിന്നെ അവരുടെ മകളോ അനിയത്തിയോ ആയ വേറെ രണ്ടു പെണ്കുട്ടികളും. അവര് എല്ലാവരും വ്യാകുലതകളോടെ അയാളെ മാത്രം കാത്തു കാത്തിരിക്കുകയാണ്. അവരെല്ലാവരും കൂടി അയാളുടെ പുതിയ ജോലി സ്ഥലത്തേക്ക് പോകാന് ഇറങ്ങിയതാണ്. ഓഫീസില് നിന്ന് അയാള് നേരെ ഇങ്ങോട്ട് വരാമെന്നും അപ്പോഴേക്കും അവരോടു റെയില്വേ സ്ടഷനില് വരാനുമായിരുന്നു പറഞ്ഞിരുന്നത്.
അങ്ങിനെയാണ് അവരെല്ലാവരും നേരത്തെ തന്നെ ഇവിടെ എത്തിയത്. അയാള് വരാന് പിന്നെയും സമയമുണ്ടായിരുന്നതുകൊണ്ട് അവര് കാത്തിരിക്കുകയായിരുന്നു. കയ്യില് കരുതിയതെല്ലാം നേരത്തെ കഴിച്ചു കഴിഞ്ഞിരുന്നതിനാല് അപ്പോഴേക്കും കുട്ടികള് വിശന്നു കരയാന് തുടങ്ങിയിട്ടും അവര്ക്കാര്ക്കും ഒന്നും ചെയ്യാനും പറ്റിയിരുന്നില്ല. അവരുടെ കയ്യില് പൈസ ഉണ്ടോ എന്നറിയില്ല. ഒരുപക്ഷെ ഉണ്ടായിരുന്നെങ്കില് കുട്ടികള് അത്രമാത്രം കരഞ്ഞു പറഞ്ഞിട്ടും അവര് വാങ്ങി കൊടുക്കാതിരിക്കുമോ. എങ്ങിനെയാണ് ഞാന് ഇടപെടുക എന്ന് കരുതി ഞാന് വിഷമത്തോടെ ഇരുന്നു.
കലാപം അവിടെയൊന്നും അല്ലാതിരുന്നിട്ടും മനസ്സ് വ്യാകുലമായിരുന്നു. ആര് വന്നാലും പോയാലും സംശയത്തിന്റെ ഒരു നിഴല് അവരെ പിന്തുടര്ന്നിരുന്നു. എല്ലാവരിലും വല്ലാത്തൊരു പേടി നിറഞ്ഞു നിന്നിരുന്നു. ഇനി വണ്ടികള് ഏതെങ്കിലും വരുമെന്നോ പോകുമെന്നോ ആരും പ്രതീക്ഷിക്കുന്നു പോലുമില്ലായിരുന്നു. എന്നിട്ടും ആരും പുറതുപോയില്ല. ഒരുപക്ഷെ ആ രാത്രിയില് അവിടമാണ് കൂടുതല് സുരക്ഷിതമെന്ന് ഒരു തോന്നല് എല്ലാവരിലും ഉണ്ടായിരുന്നു. അല്ലെങ്കിലും അപ്പോള് പുറതുപോയാലും മറ്റൊരു വാഹനം കിട്ടാനും സാധ്യതയില്ലായിരുന്നു. ടെലിവിഷനില് ഭീകരമായ നരഹത്യയുടെ ദ്രിശ്യങ്ങള് അപ്പോഴേക്കും പേടിപ്പെടുത്തും വിധം വരാന് തുടങ്ങിയിരുന്നു. അതോടെ എല്ലാവരിലും ഒരു തേങ്ങല് തൊണ്ടയില് നിന്ന് മെല്ലെ പുറത്തുവരാനും തുടങ്ങി.
കുട്ടികളുടെ കരച്ചില് ശക്തമായപ്പോള് ഞാന് അവരുടെ അനുവാതതോടെ കുട്ടികളെയും കൂട്ടി കടയില് ചെന്നു. കുട്ടികള്ക്ക് ഭക്ഷണം വാങ്ങിക്കൊടുത്ത് ഞാനും അവരോടൊപ്പം കുറച്ച് ഭക്ഷണം കഴിച്ചു. കുട്ടികള് ആര്ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള് തന്നെ എന്റെ വയറു നിറഞ്ഞിരുന്നു. മറ്റുള്ളവര്ക്ക് വേണ്ടത് വാങ്ങിക്കൊണ്ടുവന്ന് അവര്ക്ക് കൊടുത്തപ്പോള് നന്ദിയോടെ വാങ്ങി അവരത് വാരിത്തിന്നുകയായിരുന്നു. പെട്ടെന്നാണ് ഒരു കുട്ടി ടെലിവിഷനിലേക്ക് നോക്കി അമ്മെ അച്ഛനെന്നു അലറിയത്. എല്ലാവരും നോക്കുമ്പോഴേക്കും ആ ദൃശ്യം മാറിയിരുന്നു. പകുതി കഴിച്ച കയ്യുമായി എല്ലാവരും ടിവിയിലേക്ക് നോക്കിയിരിക്കെ ആ ദൃശ്യം പിന്നെയും വന്നു. ഭീകരമായ കലാപത്തില് തകര്ന്നടിഞ്ഞ നഗരത്തിലെ റോഡില് ചിതറിക്കിടക്കുന്ന ശവങ്ങള്ക്കിടയില് , അവരുടെ അച്ഛനും .....!!!

ശരീരമുള്ള തല ....!!!
ശരീരമുള്ള തല ....!!!
തിരക്കില് അലിയാതെ സ്വകാര്യതയില് മുഴുകി മെല്ലെ ഒരു യാത്ര. നീണ്ടതെങ്കിലും, ട്രെയിന് കിട്ടാതിരുന്നത് ഒരുകണക്കിന് നന്നായി എന്ന് തോന്നി. അരുകിലെ സീറ്റാണ് ഇഷ്ട്ടമെങ്കിലും അപ്പോള് അത് കിട്ടാത്തതില് നിരാശയും തോന്നിയില്ല. കയ്യില് പുസ്തകം ഉണ്ടായിരുന്നെങ്കിലും വായിക്കാന് എടുത്തില്ല. പാട്ട് കേള്ക്കാനും തോന്നിയില്ല. ഒരു വിധം എല്ലാ സീറ്റുകളും ഫുള്ളായിരുന്ന ആ സര്ക്കാര് ബസ്സില് പക്ഷെ അതിന്റെ ഒരുതിരക്കും അനുഭവപ്പെട്ടിരുന്നില്ല. മൂന്നുപേര്ക്കിരിക്കാവുന്ന എന്റെ സീറ്റില് തന്നെ രണ്ടുപേരെ ഉണ്ടായിരുന്നുമുള്ളൂ. അങ്ങിനെ എന്റെ യാത്രയും തുടര്ന്നു.
തൊട്ടടുത്ത സീറ്റില് ഇരുന്നിരുന്നത് ഒരു ചെറുപ്പക്കാരനായിരുന്നു. ചെറുപ്പക്കാരന് എന്നാല് ഒരു ഇരുപത് ഇരുപത്തിയഞ്ച് വയസ്സുള്ള ഒരാള് . അയാളിലെ പ്രത്യേകത തന്നെയാണ് എന്നെ അയാളിലേക്ക് ആകര്ഷിച്ചതും. സീറ്റില് ഉറച്ചിരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, തിരിഞ്ഞും മറിഞ്ഞും ഇരുന്നും, കാല് നീട്ടില് മുന്നിലെ സീറ്റില് എടുതുവെച്ചും തലയും കയ്യും പുറത്തേക്കിട്ട് ചുറ്റുപാടുകള് നോക്കിയും, ഞങ്ങളുടെ സീറ്റിന്റെ മുക്കാലും അയാള് തന്നെ കയ്യടക്കിയിരുന്നു.
പെട്ടെന്നാണ് ഞങ്ങളുടെ യാത്രയില് ചെറിയ കല്ലുകടികള് ഉണ്ടായത്. ദേശീയ പാതയില് ഒരു വലിയ അപകടം നടന്നിരിക്കുന്നതിനാല് വലിയ വാഹങ്ങലെല്ലാം ചില ചെറിയ വഴികളിലൂടെ തിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. വലിയ വാഹനങ്ങള് ഒന്നും സ്ഥിരമായി പോകാത്ത ആ വഴി ഞങ്ങളുടെ ഡ്രൈവര്ക്കും അപരിചിതമായിരുന്നു. അതുകൊണ്ട് തന്നെ കുഴികളില് ചാടിയും, അപ്രതീക്ഷിതമായി ബ്രെയ്ക്ക് ചവിട്ടിയും യാത്രയുടെ രസവും നഷ്ട്ടപ്പെട്ടു. ചിലയിടങ്ങളില് റോഡിനു തീരെ വീതിയും ഉണ്ടായിരുന്നില്ല. അരികുകളിലെല്ലാം മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കൊണ്ട് റോഡു അപകടം പിടിച്ചതുമായി.
എന്റെ അടുത്തിരുന്ന കക്ഷിക്ക് ഇതുപക്ഷേ കൂടുതല് രസകരമായി, പുതിയ വഴികള് അയാളെ ആവേശം കൊള്ളിച്ചു. ബസ്സ് ഞെങ്ങി ഞെരുങ്ങി പോകുമ്പോള് അയാള് ഡ്രൈവര്ക്ക് സൈഡ് പറഞ്ഞുകൊടുതും മറ്റു വാഹനങ്ങള്ക്ക് വഴി പറഞ്ഞു കൊടുത്തും ഒക്കെ സജീവമായി. ഇങ്ങനെ യാത്ര തുടര്ന്നത് എന്നെ വല്ലാതെ ബോറടിപ്പിച്ചു. ഞാന് മെല്ലെ ഒരു മയക്കതിലെക്കും വഴുതി.
മുഖത്തേക്ക് എന്തോ വെള്ളം ചീറ്റി തെറിച്ചു വീണപ്പോഴാണ് പിന്നെ ഞാന് ഞെട്ടി ഉണര്ന്നത്. ഒപ്പം കനമുള്ള എന്തോ ഒന്ന് എന്റെ ദേഹത്തേക്ക് തെറിച്ചു വീഴുകയും അത് കിടന്ന് പിടക്കുകയും ചെയ്യാന് തുടങ്ങി. ഒന്നും മനസ്സിലാകാതെ ഞാന് ഞെട്ടി എഴുന്നേറ്റതും ചുറ്റുനിന്നും കൂട്ടക്കരച്ചിലും ഉയര്ന്നു. നോക്കുമ്പോള് , വഴിയരുകിലെ പോസ്റ്റില് തട്ടി തലയറ്റു പോയി, അടുത്തിരുന്ന ആ യുവാവിന്റെ ശരീരം എന്റെ മടിയില് കിടന്ന് പിടക്കുകയാണ് ....!!!
സുരേഷ് കുമാര് പുഞ്ചയില് .

Wednesday, September 8, 2010
മറന്നുവെച്ച കുട്ടി ......!!!
മറന്നുവെച്ച കുട്ടി ......!!!
ഞാന് കയറുമ്പോള് ആ ബസ്സില് തിരക്കൊട്ടും ഇല്ലാതിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള് നല്ല തിരക്കായി. നില്ക്കാന് തന്നെ ഇടമില്ലാത്ത വിധം നല്ല തിരക്ക്. സാധാരണയില് ദീര്ഘ ദൂര യാത്രകള്ക്ക് ഞാന് തീവണ്ടിയെ ആണ് ആശ്രയിക്കാറ് എങ്കിലും അന്നത്തേത് പെട്ടെന്ന് ഉള്ളതായതിനാല് തീവണ്ടി കിട്ടിയില്ല. നടുവിലെ സീറ്റാണ് എനിക്ക് കിട്ടിയത് എന്നതിനാല് പുറത്തെ കാഴ്ചകളും അന്ന്യമായി. അങ്ങിനെ ഞാന് മെല്ലെ ചെറിയൊരു മയക്കത്തിലെക്കും വഴുതി.
ഒരു കുഞ്ഞിന്റെ കരച്ചില് കേട്ടാണ് പിന്നെ കണ്ണ് തുറന്നത്. ബസ്സിലെ വലിയ തിരക്കില് ബുദ്ധിമുട്ടുന്ന ആ കുഞ്ഞിനെ അതിന്റെ അച്ഛന് തന്നെയാണ് എടുത്തിരുന്നത്. അതിന്റെ അമ്മയും കൂടെയുണ്ടായിരുന്നെങ്കിലും അവര് മറ്റെവിടെയോ ആയിരുന്നു നിന്നിരുന്നത്. കുഞ്ഞിനേയും കൊണ്ടുള്ള അയാളുടെ നില്പ്പ് കണ്ടപ്പോള് എനിക്ക് ഇരിക്കാനും വയ്യ എന്നാല് ഒരുപാട് ദൂരം പോകാനുണ്ടായിരുന്നതിനാല് എഴുന്നേല്ക്കാനും വയ്യ എന്നാ അവസ്ഥയിലായി.
ഞാന് അങ്ങിനെയിരിക്കെ, അയാള് തന്നെ പോംവഴിയും കണ്ടു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അയാള് . അതോടെ ഞാന് കുഞ്ഞിനെ അയാളുടെ കയ്യില്നിന്നും എന്റെ മടിയില് വാങ്ങിയിരുത്തി. കുഞ്ഞാകട്ടെ എന്റെ മടിയില് സ്വസ്ഥമായതോടെ നന്നായി കളിക്കാനും തുടങ്ങി. എന്റെ മോളെക്കാള് ചെറിയതായതിനാല് ഞാന് അവളെ മെല്ലെ കൊഞ്ചികാനും കളിപ്പിക്കാനും തുടങ്ങി.
ഏകദേശം രണ്ടു വയസ്സോളം പ്രായമുള്ള ആ കുഞ്ഞ് പെട്ടെന്ന് തന്നെ എന്നോട് ഇണങ്ങി. എന്റെ പോക്കറ്റിലെ സാധനങ്ങള് വാരിയെടുതും എന്നോട് തുരുതുരാ കൊഞ്ചികൊഞ്ചി വര്ത്തമാനം പറഞ്ഞും അവള് എന്നെയും എന്റെ അടുത്തിരുന്നിരുന്ന ആളെയും കയ്യിലെടുത്തു. ഞങ്ങള് അവളുടെ ലോകത്തിലേക്ക് മാത്രമായി ഒതുങ്ങവേ അവളുടെ അച്ഛനെയും അമ്മയെയും മറന്നുപോയി.
കുറച്ചധികം സമയം കഴിഞ്ഞപ്പോഴെക്കും മെല്ലെ കുഞ്ഞും അതിനു പിന്നാലെ ഞാനും പിന്നെയും മയങ്ങിപോയി. ഒരുപാട് സമയം കഴി ഞ്ഞിരിക്കണം. കണ്ടെക്ടര് ആവശ്യമുള്ളവര്ക്കെല്ലാം ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞ് എന്നെ തൊട്ടു വിളിച്ചപ്പോഴാണ് ഞാന് ഉണര്ന്നത്. അപ്പോഴും ഉറക്കത്തിലായിരുന്ന കുഞ്ഞിനേയും മെല്ലെ വിളിച്ചുണര്ത്തി, ഞാന് മെല്ലെ എഴുന്നേറ്റു അവളുടെ അച്ഛനെയും അമ്മയെയും നോക്കവേ, അവര് ആ വണ്ടിയില് ഉണ്ടായിരുന്നെയില്ല. ....!!!

Tuesday, September 7, 2010
അമ്മ ...!
അമ്മ ...!
മഴ തകര്ത്തു പെയ്യുകയായിരുന്നു. തുള്ളിക്കൊരു കുടം എന്നൊക്കെ പോലെ. ആരോടോ ഉള്ള ഒരുതരം വാശിയായിരുന്നു ആ മഴയ്ക്ക് എന്നാണു എനിക്കപ്പോള് തോന്നിയത്. അല്ലെങ്കില് ഒരുതരം അഹങ്കാരം തന്നെ. എന്നിട്ടും മുന് നിശ്ചയപ്രകാരം ഞങ്ങള് അമ്പലത്തില് പോകാന് തന്നെ തീരുമാനിച്ചു. അച്ഛന്റെ കുടയുമെടുത്ത് ഞാനും അവളും കൂടി പുറത്തിറങ്ങിയപ്പോഴും മഴ ഞങ്ങള്ക്ക് മുകളില് നൃത്തം ചെയ്യുകയായിരുന്നു.
മഴയായതു കൊണ്ടുതന്നെയാകണം ക്ഷേത്രത്തില് അപ്പോള് ആരുമുണ്ടായിരുന്നില്ല. ചുരുക്കം ചില ക്ഷേത്ര ജീവനക്കാര് ഒഴികെ ഒന്നോ രണ്ടോ പേര്മാത്രം. ചില വിശേഷാല് പൂജകളുടെ തിരക്കിലായിരുന്ന പൂജാരി ഞങ്ങള്ക്ക് വളരെ പരിചയം ഉള്ളയാളുമാണ് . അദ്ധേഹത്തെ കാത്തു നിന്ന് ഞങ്ങള്ക്കുള്ള പൂജകള് ഏല്പ്പിച്ച് ഞങ്ങള് പിന്നെയും പ്രദക്ഷിണം വെക്കാന് തുടങ്ങി.
ഒരു പ്രദക്ഷിണം വെച്ച് നടയ്ക്കലെത്തി , പൂജാരിയെ കാത്തുനില്ക്കെ, ഞങ്ങള്ക്കരികില് കുളിച്ച് ഈറനുടുത്ത് ഒരു അമ്മ വന്നു നിന്ന് പ്രാര്ത്ഥിക്കാന് തുടങ്ങി. കുലീനയായ ആ മദ്ധ്യവയസ്കയെ ഞങ്ങള്ക്ക് നല്ല പരിചയം ഉണ്ടായിരുന്നിട്ടും പ്രാര്ഥിക്കുന്നതിനിടയില് ശല്ല്യ പ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള് മിണ്ടാതിരുന്നു. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്ന അവര്ക്ക് നാലുമക്കള് ഉണ്ടായിരുന്നു. ഭര്ത്താവ് മരിച്ച അവരുടെ മൂത്തമകന് എന്റെ സഹപാഠിയും സുഹൃത്തുമായിരുന്നു. ഞങ്ങളുടെ വിവാഹവും ഏകദേശം അടുത്തടുത്ത് തന്നെയായിരുന്നു. അവനായിരുന്നു അവരുടെ കുടുംബം ഏറ്റവും നന്നായി തന്നെ നോക്കിയിരുന്നത്.
ആ അമ്മയാകട്ടെ ആരെയും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്ത് മാത്രമായിരുന്നു. കണ്ണടച്ച് ആത്മാര്ഥമായി പ്രാര്ത്ഥനയില് മുഴുകിയായിരുന്നു അവര് . അവരുടെ പ്രാര്ത്ഥന കുറേശ്ശേയായി ഞങ്ങള്ക്കും പിന്നെ കുറച്ചു മാറി നിന്നിരുന്ന വരസ്സ്യാര് അടക്കമുള്ള ക്ഷേത്രം ജീവനക്കാര്ക്കും കേള്ക്കുമാറായി തുടങ്ങി. അത്രയും ആത്മാര്ഥമായി കരഞ്ഞുകൊണ്ട് നെഞ്ചത്ത് കൈവെച്ചു അവര് പ്രാര്ഥിക്കുന്നത് മുഴുവന് അവരുടെ മൂത്ത മകനെ കുറിച്ചായിരുന്നു. അവരെ പൊന്നുപോലെ നോക്കുന്ന അവരുടെ മൂത്ത മകനും മരുമകളും ഒരിക്കലും നേരെയാകരുതേ എന്നും അവരുടെ മറ്റു മൂന്നുമക്കളും നേരെയകണേ എന്നും....!!!

Wednesday, February 24, 2010
മറ്റൊരു അമ്മ ....!!!
മറ്റൊരു അമ്മ ....!!!
പിന്നെയും പിന്നെയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാടുകള്ക്ക് നടുവില് ഒരു മൊട്ടക്കുന്ന് ...! പുല്ലുപോലും കിളിര്ക്കാത്ത തരിശുഭൂമി...! അങ്ങിനെയൊന്നു അവിടെയുണ്ടെന്ന് ചുറ്റിലും പടര്ന്നു പന്തലിച്ചു നില്ക്കുന്ന ആ കൊടും കാട് ആര്ക്കുമുന്നിലും സമ്മതിക്കുകയില്ല പക്ഷെ...!അത് തന്റെ സ്വന്തമെന്നു അഹങ്കാരതോടെയാണ് ആ കാട് കാത്തു സൂക്ഷിക്കുന്നതും. എന്തിനു വേണ്ടി... ആര്ക്കുവേണ്ടി ... അതുമാത്രം ഇപ്പോഴും, എപ്പോഴും ആശ്ചര്യവും ...!!!
പകല് മുഴുവന് വല്ലാത്ത ഓട്ടമായിരുന്നു. അതുകൊണ്ട് തന്നെ വല്ലാതെ തളര്ന്നാണ് വീട്ടിലെത്തിയത്. ചെന്നപാടെ കുളിച്ച്, ഭക്ഷണം കഴിച്ച് ഒന്ന് കിടക്കണം എന്നായിരുന്നു കരുതിയത്. വീട്ടില് ചെന്നപ്പോഴാണ് പക്ഷെ ആ വല്യമ്മ വന്നിട്ടുള്ളത് അറിഞ്ഞത്. അടുത്ത ബന്ധു എന്നതിനേക്കാള് അവരോടു നല്ല അടുപ്പവുമായിരുന്നു ഞങ്ങള്ക്കെല്ലാം. അതുകൊണ്ടുതന്നെ അവര് എത്തിയതറിഞ്ഞു , ഞാനും വേഗം തന്നെ കുളിച്ചു അവര്ക്കൊപ്പം വര്ത്തമാനം പറയാന് ഇരുന്നു. വീട്ടില് എല്ലാവരും കൂടി ഒന്നിച്ചു തളത്തില് നിരന്നിരുന്നു ഭക്ഷണം കഴിക്കലും വര്ത്തമാനവുമായി സമയം ഒരുപാട് വൈകിയാണ് ഞങ്ങള് ഉറങ്ങാന് കിടന്നത്.
അന്ന് പതിവിനു വിപരീതമായി അവര് അവരുടെ മകനെപ്പറ്റിയാണ് സംസാരിച്ചത് മുഴുവന്. മൂന്നു ആണ് മക്കളാണ് അവര്ക്ക്. മൂന്നുപേരും വിവാഹം കഴിച്ചു സുഖമായിരിക്കുന്നു . മൂത്ത മകനാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. വിവാഹ ശേഷവും അവന് തന്നെയാണ് എല്ലാം ചെയ്തിരുന്നത്. അവരുടെ വീട് കുറച്ച് അകലെയായതിനാല് വല്ലപ്പോഴുമുള്ള സന്ദര്ശനങ്ങലാണ് ഞങ്ങള് തമ്മില് ഉണ്ടായിരുന്നത്. അപ്പോഴൊന്നും പക്ഷെ ഞങ്ങള്ക്കാര്ക്കും അവിടെ എന്തെങ്കിലും ഒരു പ്രശ്നം ഉള്ളതായി തോന്നിയിട്ടുമില്ല. മക്കളും മരുമക്കളും വല്യമ്മയും എല്ലാം എല്ലാം വളരെ സ്നേഹത്തോടെയും സഹകരണത്തോടെയും ആയിരുന്നു അവിടെ ജീവിച്ചിരുന്നത്.
അതുകൊണ്ട് തന്നെ അപ്പ്രാവശ്യം വല്യമ്മ അവരുടെ ആ മൂത്തമകനെപ്പറ്റി അങ്ങിനെയൊക്കെ പറഞ്ഞപ്പോള് ഞങ്ങള് ശരിക്കും അത്ഭുതപ്പെട്ടുപോയി. അവന് എങ്ങിനെ ഇത്രപെട്ടെന്നു ഇങ്ങിനെയായി എന്ന് ഞങ്ങള്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. പലരും പലതും പറഞ്ഞു. അവനു അഹങ്കാരമാണെന്ന് ചിലര്. അവന്റെ ഭാര്യയുടെ കുഴപ്പമെന്ന് ചിലര്. അവന് അല്ലെങ്കിലും അങ്ങിനെയൊക്കെയായിരുന്നു എന്ന് വേറെ ചിലര്. വല്ല്യമ്മയുടെ കണ്ണീരിനും കരച്ചിലിനും മുന്നില് എല്ലാവരും പക്ഷെ ഏക സ്വരത്തില് അവനു എതിരായി. അല്ലെങ്കില്ത്തന്നെ ഇതുവരെയും ഇത്ര സ്നേഹത്തോടെ അവനെ പുകഴ്തിമാത്രം പറയാറുള്ള വല്യമ്മ എന്തായാലും അവനെപ്പറ്റി നുണ പറയില്ലല്ലോ.
വളരെ അടുത്ത് തന്നെ അവനെ ഒന്ന് കാണണമെന്നും അവനോടു സംസാരിക്കണം എന്നും ഉറപ്പിച്ചാണ് ഞങ്ങള് ഉറങ്ങാന് കിടന്നത്. ഉറങ്ങാന് കിടക്കുമ്പോഴും ഞാനും ഭാര്യയും അതുതന്നെയാണ് പറഞ്ഞു കൊണ്ടിരുന്നതും. എന്നാലും അവന് എങ്ങിനെ ഇത്ര ദുഷ്ട്ടനായി എന്ന് ഞങ്ങള്ക്കാര്ക്കും മനസ്സിലായില്ല. ആ അമ്മയുടെ സങ്കടത്തിനു മുന്നില് അവനെ മനസ്സാ ശപിക്കാനും എനിക്ക് മടി തോന്നിയില്ല. അവനെപ്പറ്റി അവര് അത്ര വേദനയോടെയാണ് പറഞ്ഞിരുന്നത്.. അവരുടെ കണ്ണുകള് നിറഞ്ഞ് ഒഴുകുകയായിരുന്നു അപ്പോഴെല്ലാം. മുന്പൊക്കെ അവനെപ്പറ്റി സ്നേഹതോടെമാത്രം പറഞ്ഞിരുന്നവരാന് അവര്. അവരെ ഇങ്ങിനെ സങ്കടപ്പെടുത്തുന്ന അവന് ഒരിക്കലും ഗതിപിടിക്കില്ലെന്നു വരെ എന്റെ ഭാര്യയും പറഞ്ഞു.
അങ്ങിനെ തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള് അവനെ കാണാന് അവരുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അവന് അവിടെയില്ലെന്നു. വീട്ടില് നിന്നും വഴക്ക് കൂടി അവന് വേറെ മാറി താമസിക്കാന് തുടങ്ങിയിരിക്കുന്നുവത്രേ. അപ്പോള് അവനോടുള്ള ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. എന്നാല് പിന്നെ അവനെ ഒന്ന് കാണുകതന്നെ ചെയ്യണം എന്ന ധാരണയോടെ അവനെ അന്വേഷിച്ചു കണ്ടെത്തി.
കുറച്ചുമാറി പാവപ്പെട്ടവര് മാത്രം താമസിക്കുന്ന ഒരു ചേരി പോലുള്ള പ്രദേശത്ത് ഒറ്റ മുറി മാത്രമുള്ള ഒരു വാടകവീട്ടില് അവനും ഭാര്യയും രണ്ടു ചെറുമക്കളും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ അവശരായി കഴിയുന്നു. ഞങ്ങള്ക്ക് ഞങ്ങളെ തന്നെ വിശ്വസിക്കാന് നന്നേ പണിപ്പെടേണ്ടിവന്നു. അവര്ക്കുമുന്നില് നിസ്സഹായരായി ഞങ്ങള് നില്ക്കെ, ആ വല്യമ്മ അവരുടെ സ്വന്തം മകനായ അവനെപറ്റി പറഞ്ഞതെല്ലാം തലക്കുള്ളില് വട്ടം ചുറ്റുകയായിരുന്നു.....!!!
Subscribe to:
Posts (Atom)