Sunday, August 26, 2012

തുടക്കം , ഒടുക്കം ….!!!

തുടക്കം , ഒടുക്കം ….!!!.
.
ആദ്യം തുടങ്ങുന്നതും .
അവസാനം തുടങ്ങുന്നതും.
തുടക്കത്തിനു മുന്‍പേ ..!.
.
മുന്‍പേ തുടങ്ങുന്നതും.
പിന്‍പേ തുടങ്ങുന്നതും.
ഒടുക്കത്തിനു പിന്‍പേ ..!.
.
ഒടുക്കത്തിനു പിമ്പേയും .
തുടക്കത്തിനു മുമ്പേയും .
അവശേഷിക്കുന്നതോ …???.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..
.

Thursday, August 16, 2012

പാലം …!!!

പാലം …!!!

കടല്‍ കടക്കാന്‍ ഒരു പാലം വേണം
പാലത്തിനു കീഴെ ഒരു കടലും വേണം
കടലും പാലവും ചേര്‍ന്നാല്‍ കടല്‍ പാലം
അപ്പോള്‍ കടലില്ലാത്ത പാലങ്ങളോ …???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, August 15, 2012

യാത്രയുടെ ദൂരം ...!!!

യാത്രയുടെ ദൂരം ...!!!
.
ദൂരം പിന്നിലാകുമ്പോള്‍
യാത്ര മുന്നിലാകുന്നു
യാത്ര പിന്നിലാകുമ്പോള്‍
ദൂരം മുന്നിലും …!
.
ദൂരത്തിനു
യാത്രയുടെ മുന്നിലെത്താന്‍
ഇനിയെത്ര ദൂരം …???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, August 6, 2012

സ്നേഹപൂര്‍വ്വം ഒരച്ഛന്‍ ….!!!

സ്നേഹപൂര്‍വ്വം ഒരച്ഛന്‍ ….!!!.
.
അങ്ങിനെ ഒരു യാത്ര പോകാന്‍ അദ്ദേഹം വിളിച്ചപ്പോള്‍ എനിക്ക് സത്യത്തില്‍ ഒരു പ്രത്യേകതയും തോന്നിയില്ല . ഏകാന്തതയിലേക്ക് ഒരു വാചാലമായ യാത്ര എന്നും അദ്ധേഹത്തിന്റെ പ്രത്യേകതയായിരുന്നു . തീര്‍ത്തും വിജനമായ ഇടങ്ങളിലേക്ക് വാ തോരാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ട് യാത്ര ചെയ്യുക എന്നത് അദ്ധേഹത്തിന്റെ മാത്രം ആവേശമായിരുന്നു . ആ വിജനതകളില്‍ അദ്ധേഹത്തിന്റെ ശബ്ദം മാത്രം പ്രകമ്പനം കൊല്ലുമായിരുന്നു എപ്പോഴും . കൂടെയുള്ള എന്റെ മറുപടിക്ക് പോലും കാത്തു നില്‍ക്കാതെ നിര്‍ത്താതെ അദ്ദേഹം സംസാരിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു ആ യാത്രകളില്‍ ..
.
അങ്ങിനെ ഒരു യാത്ര സ്വപ്നം കണ്ടാണ്‌ ഞാനും ഇറങ്ങി തിരിച്ചത് . പക്ഷെ എപ്പോഴും എന്നെ അതിശയിപ്പിക്കാന്‍ എന്തെങ്കിലും കരുതാറുള്ള അദ്ദേഹം അക്കുറിയും എന്നെ അതിശയിപ്പിച്ചുകൊണ്ട് പതിവിനു വിപരീതമായി വഴി നീളെ ഒരക്ഷരം മിണ്ടുന്നത്തെ ഉണ്ടായിരുന്നില്ല . പോരാത്തതിനു വിജനതകളിലേക്ക് പോകുന്നതിനു പകരം , നകാരത്തിന്റെ തിരക്കുകളിലേക്കായിരുന്നു അക്കുറി ഞങ്ങള്‍ പോയ്ക്കൊണ്ടിരുന്നതും ..
.
തിരക്കുകള്‍ കൂടി ക്കൂടി മാത്രം വരുന്ന നഗരത്തിന്റെ മാറിലേക്ക്‌ ഞങ്ങള്‍ ഊളിയിട്ടുകൊന്ടെയിരുന്നു . പുറത്തെ ഭീകരമായ തിരക്കിലും ഞങ്ങളുടെ വാഹനത്തിലെ നിശബ്ദതയാണ് എന്നെ അപ്പോള്‍ വീര്‍പ്പുമുട്ടിചിരുന്നത് . നിശബ്ദത എനിക്കിഷ്ട്ടമാനെങ്കിലും ചില നേരങ്ങളില്‍ അത് വല്ലാതെ നൊമ്പരപ്പെടുതിക്കളയും. Oduvil സഹിക്ക വയ്യാതെ ഞാന്‍ ചോദിക്കുക താനെ ചെയ്തു , നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് . കുറെ നേരത്തേക്ക് അയാള്‍ പക്ഷെ എന്നെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത് . പിന്നെ സഹിക്കാനാകാതെ വന്നപ്പോള്‍ മാത്രം അയാള്‍ മെല്ലെ പറയാന്‍ തുടങ്ങി ..
.
അയാള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു . എന്റെ സുഹൃത്ത്‌ എന്ന് പറയുന്നതിനേക്കാള്‍ ഞാന്‍ അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ എന്നൊരു ചെറിയ തിരുത്ത്‌ കൂടി വേണ്ടി വരും എന്നും തോന്നുന്നു . കാരണം , അയാള്‍ക്ക്‌ എന്നെ അറിയുന്നതിനേക്കാള്‍ എനിക്ക് അയാളെയായിരുന്നു കൂടുതലായും അറിയുമായിരുന്നതു . അയാളുടെ ജീവിതം അയാളുടെ കുടുംബം എല്ലാം എല്ലാം എനിക്ക് ചിരപരിചിതമായിരുന്നു . അയാളുടെ ഇതു ആവശ്യത്തിനും അയാള്‍ എന്നെയാണ് ആശ്രയിച്ചിരുന്നത് . എന്നെ അയാള്‍ക്ക്‌ അത്രയ്ക്ക് വിശ്വാസമായിരുന്നു . ഞാന്‍ അറിയാത്ത ഒരു രാജസ്യവും അയാള്‍ക്കില്ലായിരുന്നു . അതിനെക്കാലെല്ലാം, എന്നെ മനസ്സിലാക്കാനും എന്റെ വിഷമതകളില്‍ കൂടെ നില്‍ക്കാനും പലപ്പോഴും അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് എന്നെ അയാളുമായി കൂടുതലും അടുപ്പിചിരുന്നതും..
.
കുഞ്ഞു കുഞ്ഞു കുസൃതികള്‍ കുറെയേറെ ഉണ്ടായിരുന്നു അയാള്‍ക്ക് . ആ രഹസ്യങ്ങളെല്ലാം എന്നെ എല്പ്പിച്ചാണ് അയാള്‍ എന്നും സുഖമായി ഉറങ്ങിയിരുന്നത് . പുരതരിഞ്ഞാല്‍ അയാളുടെ കുടുംബം തന്നെയും ജീവിതം പോലും തകരുമായിരുന്ന പല രഹസ്യങ്ങളും അയാള്‍ എനിക്കായി മാത്രം തുറന്നു വെച്ച് . അവയിലൊക്കെ ഉപദേശം തേടാനും തുടര്‍ നടാപടികള്‍ എടുക്കാനും അയാള്‍ എന്നെയായിരുന്നു ചുമതലപെടുതിയിരുന്നതും . എന്റെ പരിധികള്‍ക്കും പുറത്ത് ഉള്ളതായിരുന്നിട്ടും പല കാര്യങ്ങളിലും ഞാന്‍ എന്റെ വീട്ടുകാരെ പോലും ഒഴിവാക്കി അയാള്‍ക്കൊപ്പം നിന്നു . കാരണം പറയാന്‍ പറ്റാത്ത ഒരു അടുപ്പം അയാളോട് എനിക്കെപ്പോഴും ഉണ്ടായിരുന്നു എന്നതാണ് സത്യം ..
.
അയാള്‍ക്ക്‌ ഭാര്യയും രണ്ടു പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത് . കുലീനയായ അയാളുടെ ഭാര്യയുടെ കണക്കില്ലാത്ത സ്വതിനുമുകളില്‍ സുഖശയനം നടത്തുന്ന ഒരു മടിയനൊന്നും ആയിരുന്നില്ല അയാള്‍ പക്ഷെ . കഠിനമായി അധ്വനിച്ചിരുന്നു അയാള്‍ എപ്പോഴും . അയാള്‍ക്കും കുടുംബത്തിനും ഉള്ളത് അയാള്‍ തന്നെ ജോലിചെയ്തു ഉണ്ടാക്കിയിരുന്നു എപ്പോഴും . നല്ല ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ തന്നെ ഇരിക്കുന്ന അയാള്‍ക്ക് പക്ഷെ പെണ്‍കുട്ടികള്‍ ഒരു വല്ലാത്ത ആവേശമായിരുന്നു . അയാളിലേക്ക് ആകര്‍ഷിക്കപെടാന്‍ വേണ്ടി മാത്രം പെണ്‍കുട്ടികള്‍ കാത്തു നില്‍ക്കുമായിരുന്നു എന്ന് പറയുന്നതായിരിക്കും ഒരുപക്ഷെ ശരിയും . അതിനു മാത്രം ഒരു പ്രത്യേകതയും ഇല്ലെങ്കിലും അയാളില്‍ എന്തോ എപ്പോഴും ഒളിഞ്ഞിരുന്നിരുന്നു ..
.
അയാളുടെ വീട്ടിലും വളരെ സ്നേഹവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ആയിരുന്നു എപ്പോഴും . ആര്‍ക്കും എപ്പോഴും സ്വഗാതം ഉള്ള ആ വലിയ വീട്ടില്‍ പോകുന്ന ആരും തിരിച്ചു പോകുന്നത് നിറഞ്ഞ സന്തോഷത്തോടെ തന്നെ ആയിരുന്നിരുന്നു . മര്യാദയോടെയും ആദരവോടെയും മാത്രം പെരുമാറുന്ന ആ കുടുംബത്തിലെ ഓരോ അംഗങ്ങളും വിരുന്നുകാരെ സ്വീകരിക്കുന്നതിലും പരിചരിക്കുന്നതിലും മുന്നിലായിരുന്നു . അന്തസ്സിന്റെയും ആഭിജത്യതിന്റെയും കാര്യത്തിലും ഒട്ടും പുറകിലല്ലാത്ത ആ വീട്ടില്‍ അയാള്‍ക്കൊപ്പം ഞാന്‍ ചിലവഴിച്ച ഓരോ നിമിഷങ്ങളും എനിക്ക് മറക്കവുന്നതല്ലായിരുന്നു ഒരിക്കലും ..
.
കുലീനയായ അയാളുടെ ഭാര്യയും മക്കളും ഒരു പക്ഷെ അയാളെക്കാള്‍ എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു എന്നതും എനിക്ക് അവരോടുള്ള അടുപ്പം ദൃടമാക്കിയിരുന്നു . അയാലെപോലെയായിരുന്നില്ല അയാളുടെ ഭാര്യ പക്ഷെ . ഒരിക്കല്‍ പോലും മറ്റൊരു പുരുഷനെ മോശമായ രീതിയില്‍ അവര്‍ നോക്കുന്നത് പോലും ഞാന്‍ കണ്ടിരുന്നില്ല . മോശമായ പെരുമാറ്റമോ, അപരിഷ്കൃതമായ രീതികളോ അവരില്‍ ഒരിക്കലും ഞാന്‍ കണ്ടിരുന്നുമില്ല. അത് അവരിലുള്ള എന്റെ മതിപ്പ് ഒരുപാട് കൂട്ടുക തന്നെ ചെയ്തിരുന്നു ..
.
പറയാന്‍ തുടങ്ങിയെങ്കിലും അയാള്‍ പക്ഷെ ഒന്നും അപ്പോഴും തുറന്നു പറഞ്ഞിരുന്നില്ല . അതുകൊണ്ട് തന്നെ ഞാന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു . അത് പക്ഷെ അനുസരിക്കാതെ veendum വണ്ടിയോടിച്ച അയാള്‍ പക്ഷെ പറയാന്‍ തുടങ്ങുക തന്നെ ആയിരുന്നു അപ്പോള്‍ . ഞങ്ങള്‍ പോകുന്നത് ഒരു കുട്ടിയെ കൂട്ടി കൊണ്ട് വരാനാണ് എന്നാണു അയാള്‍ വായ തുറന്ന് ആദ്യം പറഞ്ഞത് തന്നെ . ഒരു നിമിഷത്തെ അയാളുടെ മൌനത്തില്‍ ഞാന്‍ പക്ഷെ ശരിക്കും ഷോക്കടിച്ചപോലെ ആയിരുന്നു അപ്പോള്‍ . അയാളുടെ മുഘതെക്ക് നോക്കിയിരിക്കെ അയാള്‍ പിന്നെയും പറയാന്‍ തുടങ്ങി ..
.
ആ കുട്ടിക്ക് ഇപ്പോള്‍ ആരുമില്ല . ഇന്നലെ അതിന്റെ അമ്മൂമ്മയും മരിച്ചതോടെ അടുത്ത വീട്ടിലാണ് ആ കുട്ടി ഇപ്പോള്‍ നില്‍ക്കുന്നത് . ഇനിയും അതിനെ അവിടെ നിര്‍ത്താന്‍ പറ്റില്ല . അതുകൊണ്ട് അതിനെ അവിടുന്ന് അയാളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് വരാനാണ് ഞങ്ങള്‍ പോകുന്നത് . ഇത്രയും മാത്രം പറഞ്ഞതും ഒരായിരം ചോദ്യങ്ങളും സംശയങ്ങളും എന്നെ വീര്‍പ്പുമുട്ടിച്ചു . പിന്നെ അയാള്‍ ഒന്നും പറയാന്‍ കൂട്ടാക്കിയില്ലെങ്കിലും ഞാന്‍ മറ്റൊന്നും ചോദിച്ചുമില്ല . അല്ലെങ്കില്‍ അതിനുള്ള ധൈര്യമില്ലാതിരുന്ന ഞാന്‍ ബാക്കി എല്ലാം സ്വയം ചിന്തിക്കാന്‍ തുടങ്ങുകയായിരുന്നു ..
.
അയാള്‍ക്ക്‌ അടുപ്പം ഉണ്ടായിരുന്ന ഏതെങ്കിലും സ്ത്രീയില്‍ അയാള്‍ക്കുണ്ടായ കുട്ടിയായിരിക്കാം അതെന്നു ഞാന്‍ ഉറപ്പിച്ചു . അങ്ങിനെ പല അടുത്ത ബന്ധങ്ങളും അയാള്‍ക്കുണ്ടായിരുന്നു എന്നത് അങ്ങിനെ തന്നെ ചിന്തിക്കുന്നതില്‍നിന്നു എന്നെ വിലക്കിയുമില്ല . അയാള്‍ക്ക്‌ ആ കുട്ടിയെ കൂടി പൊട്ടി വളര്‍ത്താനുള്ള ശേഷി കൂടി ഉണ്ടെങ്കിലും ഇനി എന്ത് എന്നതാണ് എന്നെ പക്ഷെ അപ്പോള്‍ ഏറ്റവും വിഷമിപ്പിച്ചത് . എങ്ങിനെ ആ കുട്ടിയേയും കൊണ്ട് അയാളുടെ വീട്ടിലേക്കു പോകും . അല്ലെങ്കില്‍ എവിടെക്കാണ്‌ ആ കുട്ടിയേയും കൊണ്ട് പോവുക . അയാളുടെ ഭാര്യയും മക്കളും ഇത് അറിയുമ്പോള്‍ എന്ത് ചെയ്യും . എനിക്ക് ആലോചിക്കും തോറും എന്റ e ശരീരം വിരക്കുന്നതുപോലെ തോന്നാന്‍ തുടങ്ങി . എന്നെ അത്രയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അയാളുടെ ഭാര്യയെയും മക്കളെയും മറ്റു കുടുംബക്കാരെയും ഞാന്‍ എങ്ങിനെ അഭിമുഖീകരിക്കും എന്നതായിരുന്നു സത്യം പറഞ്ഞാല്‍ അപ്പോള്‍ എന്നെ ഏറ്റവും വേദനിപ്പിച്ചത് ..
.
കയ്യും കാലും താലരുന്നതുപോലെ തോന്നി ശരിക്കും എനിക്കപ്പോള്‍ . ഞാന്‍ കുറച്ചു സമയം കണ്ണടച്ചിരുന്നപ്പോഴെക്കും അയാള്‍ എവിടെയോ ഒരിടത് വണ്ടി നിര്‍ത്തി ഇറങ്ങി എന്നോട് കൂടെ ഇറങ്ങാന്‍ പറഞ്ഞു . ഞാന്‍ ഒരു മാസ്മര ലോകത്ത് എന്നപോലെ അയാളെ മെല്ലെ അനുഗമിക്കാന്‍ തുടങ്ങി . സത്യത്തില്‍ ഞാന്‍ അപ്പോള്‍ ഒരുതരം പേടിയില്‍ തന്നെ ആയിരുന്നു. എന്നെ വിശ്വസിക്കുന്നവരെ ചതിക്കുന്ന പോലെയുള്ള ഒരു അനുഭവം ആയിരുന്നു എനിക്ക് തോന്നിയിരുന്നത്. . ശരിക്കും അടിമുടി വിറച്ചു കൊണ്ടാണ് ഞാന്‍ നടന്നിരുന്നത് തന്നെ ..
.
ഒരു കൊച്ചു വീട്ടിലേക്കു അയാളെന്നെ കൈപിട് കയറ്റിയപ്പോള്‍ അവിടെ ഒരു മധ്യ വയസ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ . അയാളെ കണ്ടതും അവര്‍ ബഹുമാനത്തോടെ ഞങ്ങളെ സ്വീകരിച്ചു . പിന്നെ അകത്തേക്ക് നോക്കി ഒരു പെണ്‍കുട്ടിയെ വിളിച്ചു . ഞാന്‍ ആലീസിന്റെ അത്ഭുത ലോകത്ത് ഇരിക്കും പോലെ വായും പോളിചിരിക്കവേ അതുപോലെ തന്നെ സുന്ദരിയായ ഒരു കൊച്ചു മാലാഖക്കുട്ടി മെല്ലെ അങ്ങോട്ട്‌ കടന്നു വന്നു . അയാളുടെ മൂത്ത കുട്ടിയേക്കാള്‍ മൂന്നോ നാലോ വയസ്സ് മേലെയുള്ള ഒരു സുന്ദരി പെണ്‍കുട്ടി . സുന്ദരിയും കുലീനയുമായ അവള്‍ വന്നു അയാളുടെ കല്തോട്ടു വന്ദിക്കുകയാണ് ആദ്യം ചെയ്തത് . പിന്നെ ആ കുട്ടി എന്റെ കാല്‍ക്കല്‍ നമസ്കരിച്ചപ്പോള്‍ ഞാന്‍ തീപ്പൊള്ളല്‍ ഏറ്റ പോലെ ചാടി മാറി ..
.
അധികം സംസാരിക്കാതെ അയാള്‍ കുട്ടിയുമായി അകത്തേക്ക് പോയി അവരോടു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . പിന്നെ കുറച്ചു കഴിഞ്ഞതും അയാള്‍ ആ കുട്ടിയുമായി ഇരാങ്ങി വന്നു . ആരോടും ഒന്നും പറയാതെ അയാള്‍ ആ കുട്ടിയേയും കൂട്ടി വണ്ടിയിലേക്ക് നടന്നപ്പോള്‍ ഞാന്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു . അയാള്‍ ആ കുട്ടിയെ വണ്ടിയിലാക്കി പിന്നെ വന്നു എന്നെ വിളിച്ചുകൊണ്ടു പോയി വണ്ടിയില്‍ ഇരുതുംപോള്‍ ആ സീറ്റ് പൊള്ളുന്ന പോലെ തോന്നി എനിക്ക് ..
.
വേഗം തന്നെ അയാള്‍ വണ്ടിയുമെടുത്ത്‌ മുന്നോട്ടു പോകാന്‍ തുടങ്ങവേ ആ പെണ്‍കുട്ടി അപ്പോള്‍ ആദ്യമായി സംസാരിക്കാന്‍ തുടങ്ങി . അങ്കിള്‍ എന്നാണ് അവള്‍ അയാളെ വിളിച്ചത് ആദ്യം . ഞാന്‍ വീണ്ടും ഞെട്ടി നോക്കിയത് ആ കുട്ടിയുടെ മുഖത്തേക്ക് തന്നെയായിരുന്നു . കാരണം ഞാന്‍ കരുതിയത്‌ അവള്‍ എന്നെയാണ് വിളിച്ചതെന്നാണ് . പക്ഷെ അവള്‍ അയാളോട് തുടരുക തന്നെയായിരുന്നു . യാചനയോടെ , കരച്ചിലോടെ . അങ്കിള്‍ എന്നെ എന്‍റെ അമ്മയുടെ അടുത്ത് കൊണ്ട് പോകേണ്ട , ഞാന്‍ ഇവിടെ താമസിച്ചുകൊള്ലാം എന്ന് ആ കുട്ടി പറയുന്നത് ഞാന്‍ ഞെട്ടലോടെ കേട്ട് . അമ്മയുടെ അടുത്ത് പോകേണ്ട എങ്കില്‍ പിന്നെ . ഞാന്‍ എല്ലാം സഹിച്ചു അയാളെ പിടിച്ചുകൊണ്ടു അലറി ചോദിച്ചു , സത്യം പറയാന്‍ . അപ്പോഴും ഒന്നും മിണ്ടാതിരുന്ന അയാളെ തടഞ്ഞുകൊണ്ട്‌ ആ കുട്ടി സംസാരിക്കാന്‍ തുടങ്ങി അപ്പോള്‍ ..
..
അത് അയാളുടെ കുട്ടിയല്ല അയാളുടെ ഭാര്യയുടെ കുട്ടിയാണ് . വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന ഒരു ബന്ധത്തില്‍ ഉള്ള ഈ കുട്ടി മരിച്ചു പോയി എന്നായിരുന്നു അവരുടെ വീട്ടുകാര്‍ അവരെ ധരിപ്പിച്ചിരുന്നത് . അങ്ങിനെയായിരുന്നു അവര്‍ കരുതിയിരുന്നതും . അവരുമായി സ്നേഹത്തിലായിരുന്ന ആ വ്യക്തി ഒരു അപകടത്തില്‍ മരിച്ചതോടെ മാനസികമായി തകര്‍ന്നു പോയ അവരെ രക്ഷിക്കാന്‍ വേണ്ടി അവരുടെ അവരുടെ അച്ഛനും അമ്മയും കൂടി പ്രസവിച്ച ഉടനെ അനാഥാലയത്തില്‍ ആക്കുകയായിരുന്നു ഈ കുട്ടിയെ . പിന്നീടു കുറെ കാലത്തിനു ശേഷം അയാളുമായി കല്യാണം കഴിഞ്ഞു മറ്റൊരിടത്ത് അവര്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതെല്ലാം മറക്കുകയും ചെയ്തിരുന്നു . പക്ഷെ ഈ കുട്ടിയെ തികച്ചും യാത്രിശ്ചികമായി അനാഥാലയത്തില്‍ നിന്നും കിട്ടിയ അയാള്‍ രഹസ്യമായി ഒരിടത് സുരക്ഷിതമായി താമസിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ അവളെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന അയാളുടെ അകന്ന ബന്ധത്തിലുള്ള ആ അമ്മൂമ്മയും മരിച്ചതോടെ വളര്‍ന്നു ഒരു പെണ്‍കുട്ടിയായി മാറിക്കഴിഞ്ഞ അവളെ അവളുടെ അമ്മയുടെ അടുത്തേക്ക് തന്നെ കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു അയാള്‍ . ഒരച്ഛന്റെ സ്നേഹ വാത്സല്യത്തോടെ ….!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .