Wednesday, September 30, 2009

ഇന്റര്‍വ്യൂ യാത്ര ....!

ഇന്റര്‍വ്യൂ യാത്ര ....!

എന്റെ സുഹൃത്തിനു അമേരിക്കയിലെ ഒരു പ്രമുഖ I T സ്ഥാപനതിലേക്കുള്ള സെലെക്ഷന്‍ കിട്ടി അതിന്റെ ആവശ്യത്തിനായുള്ള രേഖകള്‍ ശരിയാക്കാനാണ് ഞാനും അവനും കൂടി ആ നഗരത്തിലെത്തിയത്. അവിടെ അപ്പോള്‍ ആ സ്ഥാപനത്തിലെ ആളുകള്‍, ഇവിടെയുള്ള ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ആവശ്യവുമായി തങ്ങുന്നുമുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ കാര്യങ്ങള്‍ വേഗത്തില്‍ അപ്പോള്‍ നടക്കുകയും ചെയ്യും. അവരുടെ സൌഗര്യമനുസരിച്ച് അവരെ കാണാന്‍ വേണ്ടി ഞങ്ങളും അവര്‍ താമസിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ അവരെ കണ്ടുകിട്ടാന്‍ കുറച്ചു സമയമെടുക്കുമെന്ന് അവര്‍ നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഞങ്ങളും അതിനനുസരിച്ചുള്ള തയ്യരെടുപ്പോടെയാണ് പോയിരുന്നത്.

അവിടെ ചെന്ന് അവരുമായി ബന്ധപ്പെട്ട് ഞങ്ങള്‍ അവിടെയുള്ള വിവരമെല്ലാം അറിയിച്ചു, അന്ന് അവര്‍ തിരക്കായതിനാല്‍ നാളെ കാണാമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ മെല്ലെ പുറത്തിറങ്ങി. ഞങ്ങളുടെ രണ്ടുപേരുടെയും കുറച്ചു സുഹൃത്തുക്കളും രണ്ടുമൂന്നു ബന്ധുക്കളും അവിടെയുണ്ടായിരുന്നു. പിന്നെ അവന്റെ അനിയത്തി പഠിക്കുന്നതും അവിടെ നിന്നാണ്. എല്ലാവരെയും ഒന്ന് കാണാമെന്നു ഞങ്ങളും കരുതി. പലയിടത്തായി എല്ലാവരെയും ഒന്ന് ഓടിച്ചുകണ്ട് പരിചയം പുതുക്കി, കാപ്പികുടിച്ചും സംസാരിച്ചും ഒക്കെ സമയം ചിലവഴിച്ചു ഒടുവിലാണ് ഞങ്ങള്‍ അനിയത്തിയുടെ അടുത്തെത്തിയത്. ഞങ്ങള്‍ അവിടെയുള്ള കാര്യം ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി അവളോട്‌ നേരത്തെ പറഞ്ഞിരുന്നുമില്ല.

ഏറ്റവും ഒടുവില്‍, വൈകുന്നേരത്തോടെ അവിടെ എത്തുമ്പോഴേക്കും എന്ജിനീയരിങ്ങിനു പഠിക്കുന്ന അവള്‍ ക്ലാസ്സ്‌ കഴിഞ്ഞു എത്തിക്കാണ് മെന്ന പ്രതീക്ഷയില്‍, അവളെയും കൊണ്ട് പുറത്തുപോയി, ഭക്ഷണം കഴിച്ചു, ഒരു സിനിമക്കും പോയി അവളെ തിരിച്ചുകൊണ്ടാക്കാം എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ഹോസ്ടലിലുള്ളവര്‍ക്ക് അവനെയും അറിയാവുന്നതിനാല്‍ ചെല്ലാന്‍ വിഷമമുണ്ടായില്ല. അവിട ചെന്നപ്പോള്‍ പക്ഷെ നിരാശയായിരുന്നു ഫലം. അവള്‍ ഒരു പ്രൊജക്റ്റ്‌ ചെയ്യാന്‍ വേണ്ടി പുറത്തുപോയിരിക്കുന്നു. എപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ല. വേറെയും കുട്ടികള്‍ ഉണ്ട്. വന്നാല്‍ അവളോട്‌ ഞങ്ങളെ വിളിക്കാന്‍ പറഞ്ഞ് അവിടുന്ന് പുറത്തിറങ്ങി, എന്തായാലും അവളെ നേരിട്ടൊന്നു വിളിക്കാം എന്ന് വെച്ചു നോക്കുമ്പോള്‍ അവളുടെ ഫോണ്‍ ഓഫ്‌ ആയിരുന്നു. ജോലിക്കിടയില്‍ ശല്ല്യപെടുതെണ്ടെന്നു വെച്ചു ഞങ്ങള്‍ നേരെ ഒരു സിനിമക്കു പോയി, പിന്നെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് ചെന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ്, മനോഹരമായ ആ ഹോട്ടലിന്റെ മറ്റു ഭാഗങ്ങളൊക്കെ ഒന്ന് കറങ്ങി നടന്നു നോക്കുന്നതിനിടയിലാണ് അവിടെയൊക്കെ പോലീസുകാര്‍ തിരച്ചില്‍ നടത്തുന്നത് കണ്ടത്. ആളുകളെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. മുന്നിലെത്തിയ ഞങ്ങളെയും അവര്‍ പരിശോദിച്ച് വിട്ടയച്ചു. കാര്യം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അവര്‍ അന്വേഷിക്കുന്ന കുറച്ചുപേര്‍ ആ ഹോട്ടെലില്‍ താമസിക്കുന്നുണ്ടെന്നും, അവരെ അന്വേഷിക്കുകയാണെന്നും. പുറത്തുകടന്നു ഹോട്ടലിലെ ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ തീവ്രവാദ ബന്ധമുള്ള ആരൊക്കെയോ അവിടെ ഉണ്ട് എന്ന് അവര്‍ക്ക് സംശയമുള്ളതിനാല്‍ പരിശോധനയ്ക്ക്‌ വന്നതാണേന്നായിരുന്നു . ഇനിയും കറങ്ങിയാല്‍ പിന്നെ ഞങ്ങളെ പോലീസുകാര്‍ കറക്കും എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വേഗം റൂമിലേക്ക്‌ പോകാന്‍ തീരുമാനിച്ചു.

ലിഫ്റ്റ്‌ ഇറങ്ങി കോറിഡോറിലൂടെ നടക്കവേ പെട്ടെന്ന് പുറകിലൂടെ എവിടെനിന്നോ വലിച്ചു വാരിച്ചുറ്റിയ വസ്ത്രങ്ങളുമായി വിയര്‍ത്തുകുളിച്ചു, പേടിച്ചവശയായി ഓടിവരികയായിരുന്ന ഒരു പെണ്‍കുട്ടി ഞങ്ങളെ തട്ടിമാറ്റി മുന്നില്‍ അപ്പുറത്തേക്ക് മാറിക്കളഞ്ഞു. വഴിയുടെ ഒരു തിരിവിലേക്ക് അവള്‍ മറയുന്നത് ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു. വ്യഭിച്ചരിക്കാനെത്തിയ ഏതെങ്കിലും നക്ഷത്ര വേശ്യയായിരിക്കും എന്ന് പറഞ്ഞ് ഞങ്ങള്‍ നടന്നു. ഞങ്ങള്‍ക്കും അങ്ങോട്ടായിരുന്നു പോകേണ്ടിയിരുന്നത്‌. പുറകിലൂടെ മറ്റാരും വരുന്നുണ്ടായിരുന്നില്ലാതതിനാല്‍ ഞങ്ങള്‍ ചുറ്റും നോക്കി മുന്നോട്ടു നടന്നു. അവള്‍ പോയിക്കഴിഞ്ഞിരിക്കും എന്ന തോന്നലില്‍ ആശ്ച്ചര്യതോടെയെങ്കിലും ഞങ്ങള്‍ റൂമിനടുത്തെത്തി. റൂം ഒരു വളവില്‍, ചെറിയൊരു തൂണിനു അപ്പുറത്താണ്. മുറി തുറക്കാന്‍ തുടങ്ങുമ്പോഴാണ് തൂണിന്റെ മറവില്‍ ഒളിച്ചു നില്‍ക്കുന്ന അവളെ ഞങ്ങള്‍ കണ്ടത്. ചുറ്റും ആരുമില്ലാത്തതിനാല്‍ ദൈര്യ പൂര്‍വ്വം ഞങ്ങള്‍ അവളുടെ അടുത്തെത്തി. കോറിഡോറിലെ വെളിച്ചത്തില്‍ അവളുടെ മുഖം കണ്ട ഞാന്‍ പേടിയോടെ അവനെ പുറകിലേക്ക് പിടിച്ചു വലിച്ചു. അതവന്റെ അനിയത്തിയായിരുന്നു.

കൊല്ലാന്‍ പോയിട്ട് ...!!!

കൊല്ലാന്‍ പോയിട്ട് ...!!!

അവളെ കൊല്ലാനുറച്ചു തന്നെയാണ് ഞാനും അവരും യാത്രയായത്. എവിടെയാണ് അവള്‍ ഒളിച്ചിരിക്കുന്നത് എന്ന് ഏകദേശം ഉറപ്പാക്കി എല്ലാ തയ്യാറെടുപ്പോടും കൂടിത്തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. അല്ലെങ്കിലും അങ്ങിനെയുള്ളവര്‍ ജീവിച്ചിരിക്കരുത് എന്നുതന്നെ ഞങ്ങള്‍ അന്ന് നിശ്ചയിച്ചു. എന്നെക്കാള്‍ ആവേശം അവര്‍ക്ക് തന്നെയായിരുന്നു. അവളുടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു ജേഷ്ട്ടന്മാര്‍ക്ക്.

അവള്‍, മിടുക്കിയായ ഒരു പെണ്‍കുട്ടിയായിരുന്നു. മൂന്നു ഏട്ടന്‍ മാരുടെ ഒരൊറ്റ പെങ്ങള്‍. അച്ഛനും അമ്മയും ഒരു അപകടത്തില്‍ മരിച്ച ശേഷം, അവരെക്കാള്‍ തീരെ ചെറുതായിരുന്ന അവളെ അവരാണ് താഴത്തും തലയിലും വെക്കാതെ നോക്കി വളര്‍ത്തിയത്‌. എന്തിനും ഏതിനും ഒരു കുറവും വരുത്താതെ എല്ലാ ആവശ്യങ്ങളും അറിഞ്ഞു നല്‍കി ആവശ്യത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി അവര്‍ അവളെ രാജകുമാരിയെ പോലെ വളര്‍ത്തി.

കിടിലന്‍ മാരായ ആ ഏട്ടന്മാരെ ഭയന്ന്, നാട്ടിലെ ഒരൊറ്റ ചെറുപ്പക്കാരനും അവളെ ഒന്ന് നോക്കാന്‍ പോലും മിനക്കെടാറില്ല. എങ്കിലും എല്ലാവരുടെയും കണ്ണിലുണ്ണിയായാണ്‌ അവള്‍ വളര്‍ന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍. അച്ഛനും അമ്മയും മരിച്ച ഉടനെയുള്ള അവരുടെ വിഷമ കാലത്ത് ഞങ്ങളായിരുന്നു അവരെ സഹായിച്ചിരുന്നത്. അന്ന് തുടങ്ങിയ ബന്ധമാണ് അവരുമായി. എന്റെ സ്വന്തം ജേഷ്ട്ടാനുജന്മാരായി , സ്വന്തം കുഞ്ഞനുജത്തിയായി അവര്‍ വളര്‍ന്നു.

പഠനം കഴിയാനായതും എല്ലാവരും കൂടി അവള്‍ക്കൊരു കല്യാണം ആലോചിച്ചു. എന്റെ മറ്റൊരു സുഹൃത്തുണ്ടായിരുന്നു. ഞങ്ങള്‍ സ്വാമി ഏട്ടന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു പഞ്ച പാവം. യാദൊരു ദുശീലവും ഇല്ലാത്ത, നല്ല നിലയില്‍ ജീവിക്കുന്ന അവന്‍, ആഭ്യന്തര വകുപ്പില്‍ ഉയര്‍ന്ന ജോലിയിലുമാണ്. ആലോചന തുടങ്ങിയപ്പോള്‍ , ഞാന്‍ അവന്റെ പേര്‍ പറഞ്ഞതും തന്നെ എല്ലാവര്ക്കും അത് സമ്മതമായി. എന്റെ വീട്ടുകാരും അവരും അവരുടെ ബന്ധുക്കളും എല്ലാം അതിനു തിടുക്കം കൂട്ടി. അവനാണെങ്കില്‍ അവരുടെ ജാതിയും, മതവും ഒക്കെയും ആയിരുന്നു താനും. പിന്നെ എല്ലാം എന്റെ മേല്‍നോട്ടത്തില്‍ നടക്കാന്‍ തുടങ്ങി. ഞാന്‍ തന്നെ അവനോടും വീട്ടുകാരോടും സംസാരിച്ച്, കാര്യങ്ങള്‍ ശരിയാക്കി.

അവളുടെ കൂടി പൂര്‍ണ്ണ സമ്മതത്തോടെ പെണ്ണ്കാണലും , നിശ്ചയവും, ഒക്കെ കഴിഞ്ഞു, എന്നിട്ടും പക്ഷെ കല്ല്യ്യാണത്തിന്റെ തലേന്ന്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അവള്‍ വേറെ ഒരാളുടെയോപ്പം ഒളിച്ചോടിയത്‌. എന്തിനു അവള്‍ അത് ചെയ്തു എന്ന് ആര്‍ക്കും ഒരു പിടിയും കിട്ടിയില്ല. അത് അവളുടെ സഹോദരന്മാരിലും എന്നിലും വേദനയെക്കാള്‍ വാശിയാണ് ഉണ്ടാക്കിയത്. ഇങ്ങനെ ഒരു ചതി ചെയ്ത അവള്‍ ഇനി ജീവിക്കാന്‍ പാടില്ല. തീരുമാനിച്ചതും, അത് നടപ്പിലാക്കാന്‍ ഇറങ്ങിയതും രണ്ടാമതൊന്നു ആലോചിക്കാതെ തന്നെയായിരുന്നു. അന്നത്തെ തിളയ്ക്കുന്ന യൌവനം അതിനു എരിവും കൂട്ടി.

ഞങ്ങളുടെ മറ്റു സുഹൃത്തുക്കളുടെ സഹായത്തോടെ, അവരെ തിരഞ്ഞു കണ്ടെത്തി. ഞങ്ങളുടെ വീട്ടില്‍ നിന്ന് കുറച്ചകലെ ഒരു സ്ഥലത്തായിരുന്നു അവര്‍ അപ്പോള്‍. അവര്‍ താമസിക്കുന്നതിനടുത്തെത്തി അവരെ വളഞ്ഞു വെച്ചു. ഒരു ചെറിയ വീടായിരുന്നു അത്. ഒറ്റമുറി മാത്രമുള്ള അതിലേക്കു ഒറ്റ വാതില്‍ മാത്രം. എവിടെയും ശബ്ദമൊന്നും കേള്‍ക്കാതിരുന്നപ്പോള്‍, ഞങ്ങള്‍ ഒന്ന് സംശയിച്ചെങ്കിലും ഉള്ളില്‍ കയറാന്‍ തന്നെ തീരുമാനിച്ചു. രണ്ടുപേര്‍ പുറത്തു കാത്തുനിന്നു മറ്റുരണ്ടുപേര്‍ വാതില്‍ ചവിട്ടിപോളിച്ചു അകത്തുകയറി. അവര്‍ക്കൊപ്പം ഞങ്ങളും ചാടിക്കയറി, നോക്കവേ, ഒരു മൂലയില്‍ എന്തോ ചുരുണ്ടുകൂടി കിടക്കുന്നു. വാതില്‍ നന്നായി തുറന്നു വെളിച്ചം ഉണ്ടാക്കി നോക്കവേ അവളുടെ അനിയന്‍ കുട്ടി മോളെ എന്ന വിളിയോടെ തലചുറ്റി വീണു. അവിടെ അവളും അവനും ആത്മഹത്യചെയ്തു കിടക്കുന്നു.

Tuesday, September 29, 2009

സുഹൃത്ത്‌ ...!!!

സുഹൃത്ത്‌ ...!!!

അനിയത്തിയും കുട്ടികളും വീട്ടില്‍ വന്ന ഒരു അവധിക്കാലത്ത്‌ ഞങ്ങള്‍ ഒരു
യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് അവരുടെ വരവ്.
വിയര്‍ത്തുകുളിച്ചു ക്ഷീണിച്ചു വിവശരായി മരണ മുന്നില്‍ കാണുന്ന പോലെ
തീര്‍ത്തും വേദനാ ജനകമായ ഒരവസ്ഥ. അവര്‍ എന്നാല്‍, ഞങ്ങളുടെ നാട്ടുകാരും,
സുഹൃത്തുക്കളും ആയ മൂന്നുപേര്‍. അവര്‍ക്ക് ഒരു കച്ചവട സ്ഥാപനമാണ്‌
ഇവിടെയുള്ളത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ നല്ല നിലയിലും
ആയിരുന്നു.

ചെറിയ നിലയില്‍ നിന്നാണ് അവര്‍ തുടങ്ങിയത്. അവര്‍ മൂന്നുപേരും
സഹോദരങ്ങളായിരുന്നു. അതില്‍ ഏട്ടനാണ് എല്ലാം നോക്കുന്നത്. അവന്‍ എന്റെ
സഹപാഠിയും കളിക്കൂട്ടുകാരനും ആണ്. എപ്പോഴും എന്തിനും അവര്‍ എന്നെ
സഹായിക്കുമായിരുന്നു. പണമായും മറ്റെല്ലാ വിധത്തിലും.
അങ്ങിനെയല്ലെന്കിലും അവരുടെ എതാവസ്യതിനും ഞാന്‍
മുന്നിലുണ്ടാകാരുണ്ടായിരുന്നു. ഇടക്കൊക്കെ അവരില്‍ ആരെങ്കിലും വീട്ടില്‍
വരരുണ്ടായിരുന്നെന്കിലും അപ്പോഴാതെ വരവ് തീരെ അപ്രതീക്ഷിതമാണ്.

എനിക്കും ഭാര്യക്കും അനിയത്തിക്കും എല്ലാം ഇവരെ എല്ലാവരെയും വളരെ നന്നായി അറിയാവുന്നതിനാല്‍ എല്ലാവരും പരസ്പരം കുശലന്വേശാനങ്ങള്‍ നടത്തി ആദ്യം. അപ്പോഴേക്കും ഭാര്യ ചായയുമായി വന്നു. അവര്‍ പക്ഷെ അതൊന്നും ശ്രധിക്കുന്നെ ഉണ്ടായിരുന്നില്ല. ഇരിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലായിരുന്നു അവര്‍. ചായ കൊണ്ടുവന്നു ഭാര്യ യും അനിയത്തിയും ഒക്കെ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ കാര്യം തിരക്കി.

അവരുടെ സ്ഥാപനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുമ്പോള്‍ അനധികൃതമായി ജോലി ചെയ്യുകയായിരുന്ന അവരുടെ മൂന്നു ബന്ധുക്കളെ അറസ്റ്റു ചെയ്തു. അവരെ വിട്ടു കിട്ടാന്‍ ആകെ വളരെ വലിയൊരു തുക ഫൈന്‍ കൊടുക്കണം. ഞാന്‍ എങ്ങിനെയെങ്കിലും അവരെ സഹായിക്കണം. അതിനാണ് അവര്‍ എത്തിയത്. അവരുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞതും അവരുടെ ഒരൊറ്റ ബന്ധുവും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ല. സഹായിക്കാന്‍ വേറെ ആരുമില്ല. നാട്ടില്‍ നിന്ന് പണം എത്തിക്കാം എന്നുവെച്ചാല്‍ അതിനു സമയം എടുക്കും.

പിന്നെ എല്ലാ പ്ലാനുകളും മാറ്റിവെച്ചു ഞാന്‍ അവനെ സഹായിക്കാനുള്ള ഓട്ടമായി. എന്റെ കയ്യില്‍ ഉണ്ടായിരുന്നതും ഒക്കെ കൂടി വലിയൊരു തുക അവര്‍ക്ക് അന്ന് തന്നെ എത്തിച്ചു കൊടുത്തു. കുറച്ചു പളിശക്കും എടുത്തു. ഒക്കെ കൂടി അവരുടെ ആവശ്യങ്ങല്‍ക്കുള്ളത് ഒരുമിപ്പിച്ചു ആളുകളെ പുറത്തിറക്കി നാട്ടിലയച്ചു. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ അവന്റെ അനിയന്‍മാരും നാട്ടില്‍ പോയി. ഇനി അവന്‍ മാത്രം. കച്ചവട സ്ഥാപനത്തിന്റെ പ്രശ്നങ്ങള്‍ ശരിയാക്കി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിലായി പിന്നെ ഞങ്ങള്‍. അതിനിടയില്‍ ഞാന്‍ കടം വാങ്ങിയവര്‍ക്ക് തിരിച്ചുകൊടുക്കാനുള്ള വഴികള്‍ അവന്‍ ശരിയ്യാക്കുന്നുണ്ട് എന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞുള്ള ഒരുദിവസം അവന്‍ എന്നോട് അവന്റെ അടുത്ത് ചെല്ലാന്‍ പറഞ്ഞു. അപ്പോള്‍ കുറച്ചു പൈസ തരാമെന്നും പറഞ്ഞു. അതനുസരിച്ച് ഞാന്‍, ഞാന്‍ കടം വാങ്ങിയവരോട് അതിനു രണ്ടു ദിവസം അപ്പുറം ദിവസം പറഞ്ഞു.

പറഞ്ഞപോലെ ഞാന്‍ അവന്‍ പറഞ്ഞ സമയത്ത് തന്നെ അവനെ കാണാനെത്തി. കയ്യിലെ ചില്ലരവരെ എന്നിക്കൊടുത്തു എന്നുപറയാം. നല്ല ബുധിമുട്ടിലായിരുന്നു ഞാന്‍. കൂടാതെ അനിയത്തിയും കുട്ടികളും ഒക്കെയും. അവര്‍ക്കാനെന്കില്‍ അവരുടെ എല്ലാ കളികളും നടക്കുക എന്റെ അടുത്ത് വന്നാലാണ്. ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ആണ് അതുവരെ പിടിച്ചു നിര്‍ത്തിയിരുന്നത്. പുറത്തേയ്ക്കുള്ള ഒരുയാത്ര മദ്ധ്യേ ഞങ്ങള്‍ എല്ലാവരും കൂടിയാണ് അവന്റെ അടുത്ത് ചെന്നത്. അവന്റെ ഫോണ്‍ ഒഫ്ഫയിരുന്നതിനാല്‍ എല്ലാവരെയും വണ്ടിയിലിരുത്തി നേരെ കടയിലേക്ക് ചെന്നു. ഭൂമി കറങ്ങുന്നതായി തോന്നി എനിക്ക്. കട അടച്ചിരിക്കുന്നു എന്നുമാത്രമല്ല, അത് പൂര്‍ണ്ണമായും ഒഴിഞ്ഞു കൊടുത്തിരിക്കുന്നു.

Monday, September 28, 2009

മാതൃ സ്നേഹം ....!!!

മാതൃ സ്നേഹം ....!!!

വെയില്‍ വല്ലാതെ പൊള്ളിക്കുന്ന ഒരു പകല്‍. ഞാന്‍ ഒരു കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു അവിടെ. അവന്‍ പറഞ്ഞ സമയത്താണ് ഞാനവിടെ ചെന്നതെങ്കിലും അവനു മറ്റെന്തോ തിരക്കായതിനാല്‍ സമയത്ത് എത്താനായില്ല. മറ്റെന്തെങ്കിലും ചെയ്യാനുള്ള സമയമില്ലാത്തതിനാല്‍ ഞാന്‍ വെറുതെയിരുന്നു അവിടെ ആ വഴിവക്കില്‍. ചുറ്റും നോക്കിയപ്പോള്‍ കുറച്ചപ്പുറത്ത്‌ നല്ലൊരു മരതണല്‍ കണ്ടു ഞാന്‍ മെല്ലെ അങ്ങോട്ട്‌ നീങ്ങി. അവിടെ കുറച്ചുമാറി മറ്റൊരു മരത്തണലില്‍ നല്ല ഇളനീര്‍ വില്‍ക്കുന്നത് കണ്ടു, അവിടെ പോയി ഒരെണ്ണം വാങ്ങിക്കൊണ്ടുവന്നു കുടിക്കാനും തുടങ്ങി.

ഉച്ച കഴിഞ്ഞിട്ടെ ഉള്ളു. നല്ല ചൂടുണ്ടെങ്കിലും കുറച്ചു കാറ്റുണ്ടായിരുന്നതിനാല്‍ നല്ല സുഖം. ഒരു മയക്കം മെല്ലെ കണ്ണുകളെ തഴുകാനും തുടങ്ങി. കാണാന്‍ മാത്രമുള്ള കാഴ്ചകളൊന്നും അവിടെയുണ്ടായിരുന്നില്ല. വഴിവക്കിലെ പകുതി ഉണങ്ങിയ ചില മരങ്ങളും അലഞ്ഞു തിരിയുന്ന ചില കന്നുകാലികളും കരിഞ്ഞുണങ്ങിയ കുറച്ചു ചെടികളും മാത്രമായിരുന്നു ആ പരിസരത്ത് ആകെ ഉണ്ടായിരുന്നത്.

ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങളില്‍ ചിലത് കുറച്ചു പുറകിലേക്ക് മാറിയുള്ള ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കയറാന്‍ അങ്ങിനെ അത്രയധികം ആരും ഉണ്ടായിരുന്നുമില്ല. സാധാരണയായി ഏതെങ്കിലും പുസ്തകം എപ്പോഴും കയ്യിലുണ്ടാകാറുണ്ട്. അന്ന് പക്ഷെ ആ കൂട്ടുകാരനുമായി അവന്റെ ആവശ്യത്തിനു ഒരിടം വരെ പോകേണ്ടതുകൊണ്ട് ഒന്നും കരുതിയില്ല. അതുകൊണ്ട് തന്നെ മെല്ലെ ഒരു മയക്കത്തിന്റെ ആലസ്യത്തില്‍ ഞാന്‍ അലിയാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ആരോ വിളിക്കുന്നതായി തോന്നിയത്. ഉണര്‍ന്നു നോക്കുമ്പോള്‍ വളരെ വയസ്സായ ഒരു അമ്മൂമ്മ മുന്നില്‍. വല്ലതും കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നില്‍ക്കുന്നു. വളരെ കുലീനയായി വസ്ത്രം ധരിച്ച ഒരു നല്ല അമ്മൂമ്മ. കണ്ടപ്പോള്‍ എനിക്കെന്റെ അമ്മൂമ്മയെയാണ് ഓര്‍മ്മ വന്നത്. ഭംഗിയുള്ള മുഖവും മുഴുവനായും നരച്ച മുടിയുമായി ഒരു സുന്ദരി അമ്മൂമ്മ.

കയ്യില്‍ തടഞ്ഞത് അത്രയും ഞാന്‍ ആ അമ്മൂമ്മയ്ക്ക്‌ കൊടുത്തു. അമ്മൂമ്മ വിശ്വാസം വരാതെ എന്നെ ഒന്നുകൂടി നോക്കി സന്തോഷത്തോടെ അടുത്ത് തന്നെ മാറി ഇരിപ്പുറപ്പിച്ചു. പിന്നെ കയ്യിലെ അതുവരെയുള്ള സമ്പാദ്യവും മറ്റു വസ്തുക്കളും കണക്കു കൂട്ടാന്‍ തുടങ്ങി. അന്നത്തെ സമ്പാദ്യം മോശമല്ലാതതിനാല്‍ അമ്മൂമ്മ വളരെ സന്തോഷവതിയായിരുന്നു. പിന്നെ മറ്റു വസ്തുക്കളും. അമ്മൂമ്മ എല്ലാം ഭംഗിയായി ഒതുക്കിവെച്ചു, മടിയിലെ മുറുക്കാന്‍ പൊതിയഴിച്ചു മുറുക്കാന്‍ തുടങ്ങി. ഞാന്‍ അമ്മൂമ്മയെ തന്നെയാണ് നോക്കിയിരിക്കുന്നത് എന്ന് കണ്ട് അമ്മൂമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് മുറുക്കാന്‍ വേണോ എന്ന് ചോദിച്ചു. ശീലമില്ലെന്കിലും, അമ്മൂമ്മയോട് എന്തോ ഒരിഷ്ട്ടം തോന്നി ഞാന്‍ മെല്ലെ അടുത്തെത്തി. അമ്മൂമ്മ തന്നെ എനിക്കുള്ള മുറുക്കാന്‍ ശരിയ്യാക്കി തരുന്നതിനിടയില്‍ ഞാന്‍ മെല്ലെ അമ്മൂമ്മയുടെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ഒരുതരം നിര്‍വ്വികാരതയോടെ അമ്മൂമ്മ പറയാന്‍ തുടങ്ങി. ആകെ ഒരൊറ്റ മകന്‍. അച്ഛന്‍ നേരത്തെ മരിച്ചതിനാല്‍ അവര്‍ തന്നെ പണിയെടുതാണ് അവനെ പഠിപ്പിച്ചത്. മകന്‍ പഠിച്ചു നല്ല നിലയിലെത്തി ജോലി കിട്ടി, കല്ല്യാണം കഴിച്ചു കുട്ടികളും ആയപ്പോള്‍ സാധാരണ പോലെ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. അങ്ങിനെ അമ്മൂമ്മയിപ്പോള്‍ ഒരു അഗതി മന്ദിരത്തിലാണ് താമസം. പക്ഷെ എന്നെ അതിശയിപ്പിച്ചത് അതല്ല. ഒരിക്കലും തിരിഞ്ഞു നോക്കാത്ത ആ മകനെയും കുട്ടികളെയും കാണാന്‍ അമ്മൂമ്മ എല്ലാ മാസവും അവരുടെ അടുത്ത് പോകും. ആ ഒരു രാത്രിപോലും അവിടെ നില്‍ക്കാന്‍ പറയാത്ത അവരുടെ കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി. അതിനായാണ് അവര്‍ പിച്ചയെടുക്കുന്നത്. ഞാന്‍ ആ അമ്മൂമ്മയെ പ്രണമിച്ചു പോയി. അവരുടെ നിഷ്കാമമായ മാതൃസ്നേഹതിനുമുന്നിലും.

ശുപാര്‍ശക്കത്ത് .....!!!

ശുപാര്‍ശക്കത്ത് .....!!!

മദിരാശിയില്‍ വല്യമ്മ ഉണ്ടായിരുന്നതുകൊണ്ട് സിനിമയില്‍ അവസരം തേടിയുള്ള ആ യാത്ര അത്ര ദുഷ്കരമായി തോന്നിയില്ല എനിക്ക്. അല്ലെങ്കിലും പലപ്പോഴും വല്ല്യമ്മയുടെ അടുത്ത് പോയിട്ടുള്ളതിനാല്‍ പരിചയക്കുറവും ഇല്ല. കഴിഞ്ഞ പ്രാവശ്യം ചെറിയച്ചന്റെ കൂടെയാണ് പോയത്. ഒരു ചേച്ചിയുടെ കല്ല്യാണത്തിന്. അതാകട്ടെ നാല് കൊല്ലം മുന്‍പായിരുന്നു എന്ന് മാത്രം. അന്ന് അപ്പോഴത്തെ പോലെ സിനിമാ ജ്വരം തലയ്ക്കു പിടിച്ചിട്ടുണ്ടായിരുന്നില്ല താനും.

എങ്കിലും ഒരു സുഹൃത്തിന്റെ ചെറിയച്ചന്റെ ശുപാര്‍ശക്കത്ത് കൈക്കലാക്കിയിരുന്നു പോകുന്നതിനു മുന്‍പുതന്നെ. ആ സുഹൃത്തിന്റെ ചെറിയച്ചന്‍ അറിയപ്പെടുന്ന ഒരു സിനിമാക്കാരനാണ്. അദ്ധേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ ഒരു ചിത്രം അപ്പോള്‍ നടക്കാന്‍ പോകുന്നുണ്ട്. അതില്‍ ഒരു സഹ സംവിധായകന്‍ എന്നതാണ് എന്റെ സ്വപ്നം.

സ്വപ്നം കണ്ടുകൊണ്ടുതന്നെ യാത്ര ചെയ്തതിനാല്‍ അവിടെ എത്തിയത് അറിഞ്ഞതേയില്ല. എന്റെ അച്ഛന്‍ മദിരാശിയിലെ വല്ല്യമ്മയുടെ മകന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാല്‍ ആ ഏട്ടന്‍ തീവണ്ടിയാപ്പീസില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ കൂടെ അവരുടെ വീട്ടിലെത്തി. അപ്രാവശ്യത്തെ വരവിന്റെ വിവരം പറഞ്ഞപ്പോള്‍ ഏട്ടനും ചേച്ചിമാരും എന്നെ കുറെ ചീത്തപറഞ്ഞു, പിന്നെ കളിയാക്കുകയും ചെയ്തു. വല്യമ്മ യാകട്ടെ ചീത്തപറഞ്ഞു കന്നുപോട്ടിക്കുക മാത്രമല്ല അടിക്കാന്‍ വരെ വന്നു. എന്റെ അച്ഛന് ബ്രന്താണ് അതിനാലാണ് എന്റെ തോന്ന്യാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് എന്നുവരെ പറഞ്ഞു അവര്‍.

ഞാന്‍ ഒന്നും പറയാതെ എല്ലാം കെട്ടു നിന്നു. ഉറക്ക ക്ഷീണ മുണ്ടായിരുന്നതിനാല്‍ അന്ന് മുഴുവന്‍ കിടന്നുറങ്ങി. അന്ന് രാത്രി അവിടുത്തെ ഒരു ചേച്ചിയും ഭര്‍ത്താവും കൂടി എന്നെ കാണാന്‍ വന്നു. ആ ഏട്ടന്‍ പക്ഷെ എന്നെ അനുകൂലിച്ചു സംസാരിച്ചു എന്ന് മാത്രമല്ല എന്നെ എല്ലായിടത്തും കൊണ്ട് പോകാമെന്നും , ഏട്ടന് വളരെ പരിചയമുള്ള ഒന്ന് രണ്ടു വലിയ ആള്‍ക്കാരെ പരിചയപ്പെടുത്തി തരാമെന്നു ഏല്‍ക്കുകയും ചെയ്തപ്പോള്‍ ദൈവത്തെപോലെ ഞാന്‍ അദ്ധേഹത്തെ തൊഴുത്‌ നിന്നു. വല്യമ്മ ആ ഏട്ടനേയും കണക്കിന് ചീത്ത പറഞ്ഞെങ്കിലും മൂപ്പര്‍ അതൊന്നും കാര്യമാക്കിയില്ല.

പിറ്റേന്ന് കാലത്തുതന്നെ ഞാന്‍ അവരോടോപ്പോം അവരുടെ വീട്ടിലേക്കു പോയി, അന്ന് തന്നെ വൈകീട്ട് ഏട്ടനേയും കൂട്ടി ഏട്ടന്റെ പരിചയക്കാരുടെ അടുത്തേക്കും യാത്രയായി. അവര്‍ A V M സ്റ്റുഡിയോയില്‍ ഉണ്ടെന്നു പറഞ്ഞു ഞങ്ങള്‍ അങ്ങോട്ടാണ് പോയത്. സ്വപ്നങ്ങളില്‍ മാത്രം, കണ്ടിട്ടുള്ള വിശാലമായ A V M സ്റ്റുഡിയോ എന്നെ നോക്കി പുഞ്ചിരിയോടെ സ്വാഗതം പറഞ്ഞതായി ഞാന്‍ മനസ്സില്‍ കണ്ടു. ഏട്ടന്റെ ബൈകിലായിരുന്നു യാത്രയൊക്കെ. ബൈക്ക് പുറത്തുവെച്ചു ഞങ്ങള്‍ അകത്തു കടന്നു.

പടി കടക്കും മുന്‍പ് നിലം തൊട്ടു വണങ്ങിയായിരുന്നു ഞാന്‍ അകത്തു കടന്നത്. എല്ലാ ദൈവങ്ങളെയും കണക്കിന് വിളിച്ചു. ഏട്ടന് അവിടെയൊക്കെ നല്ല പരിചയമായിരുന്നു. എന്നെ അടുത്തുള്ള ഒരു ബെഞ്ചില്‍ ഇരുത്തി ഏട്ടന്‍ ഒരു ഓഫീസിലേക്ക് കയറിപോയി. അവിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞു അവര്‍ പുറത്തുള്ള ഒരു ഹോട്ടലില്‍ ആണെന്ന്. അങ്ങിനെ ഞങ്ങള്‍ അങ്ങോട്ട്‌ പോയി. സ്വപ്നങ്ങളില്‍ മാത്രം കാണുന്ന കോടമ്പാക്കം നഗരം. നഗരത്തിലെ ഒരു വലിയ ഹോടലിനു മുന്നിലെത്തി. ഞാന്‍ പുറതുനില്ക്കാം എന്ന് പറഞ്ഞപ്പോള്‍ ഏട്ടന്‍ എന്നെ അവിടെ നിര്‍ത്തി അകത്തു പോയി. പുറത്തു നില്‍ക്കാം എന്ന് പറഞ്ഞത് അവിടെ ആരെയെങ്കിലും ഒക്കെ കണ്ടാലോ എന്ന് വെച്ച് തന്നെയായിരുന്നു.

പെട്ടെന്നാണ്‌ ഒരുകൂട്ടം ആളുകള്‍ ഓടിവരുന്നത്‌ കണ്ടത്. അറിയാവുന്ന തമിഴില്‍ ചോദിച്ചപ്പോള്‍ അറിഞ്ഞു സൂപര്‍സടാര്‍ രജനി വരുന്നു എന്ന്. അദ്ധേഹത്തെ കാണാനുള്ള തിരക്കായിരുന്നു പിന്നെ അവിടെ. തിരക്കില്‍ നിന്നൊഴിവാകാന്‍ ഞാന്‍ അല്‍പ്പം മാറിനിന്നു. ഒരുപാട് കാറുകളുടെ അകമ്പടിയോടെ അതാ വീര നായകന്‍ രജനി വന്നിറങ്ങുന്നു. അത് സ്വപ്നം തന്നെയോ എന്നറിയാന്‍ ഞാന്‍ ശരിക്കും എന്നെ നുള്ളി നോക്കി.

പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്കും നല്ല ഓര്‍മ്മയില്ല. കണ്ണ് തുറക്കുമ്പോള്‍ വല്ല്യമ്മയുടെ മുഖമാണ് കണ്ടത്. ഞാന്‍ കണ്ണ് തുറന്നതും വല്യമ്മ ചീത്ത പറയാനും തുടങ്ങി. ചേച്ചിമാര്‍ വല്ല്യമ്മയെ മാറ്റി നിര്‍ത്തിയപ്പോഴാണ് ഞാന്‍ അറിയുന്നത് ഞാന്‍ ഒരു ആശുപത്രിയില്‍ ആണെന്ന്. രജനി വന്നതും എല്ലാം മറന്നു ഞാനും അദ്ധേഹത്തിന്റെ അടുത്തേക്ക് പോയെന്നും, ജനങളെ നിയന്ത്രിക്കാനാകാതെ പോലീസ് ലാത്തിവീശിയെന്നും അങ്ങിനെ പരിക്കുപറ്റി കിടന്ന എന്നെ അപ്പോഴേക്കും പുറത്തെ ബഹളം കെട്ടു വന്ന ഏട്ടന്‍ കണ്ടെത്തി ഇവിടെ എത്തിക്കുകയായിരുന്നു എന്നും പിന്നീട് ഏട്ടന്‍ പറഞ്ഞു.

രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നു പുറത്തുവന്ന എന്റെ ബാഗ് അപ്പോഴേക്കും വല്യമ്മ ശരിയാക്കി വെച്ചിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റും. വേദനയോടെ, നിരാശയോടെ നിറഞ്ഞ സങ്കടത്തോടെ തിരിച്ചു വരുമ്പോഴും ആ ശുപാര്‍ശക്കത്ത് എന്റെ പോക്കറ്റില്‍ നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു.

നാടകം ....!!!

നാടകം ....!!!

ആ കൊല്ലത്തെ നാടകത്തിനു ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആദ്യമായി വലിയ സ്ഥലങ്ങളില്‍ കളിക്കാനുള്ള അവസരങ്ങള്‍. നല്ല ജന പിന്തുണ. ഒരുപാട് സമ്മാനങ്ങളും. അതിന്റെ ചെറിയ അഹങ്കാരവും കൂട്ടിനുണ്ടായിരുന്നു അപ്പോള്‍.

വിപ്ലവം തലയ്ക്കു പിടിച്ചിരുന്ന ആ അവസരത്തില്‍ അക്കുറി അവതരിപ്പിച്ചിരുന്നത് ചെക്കോ സ്ലോവാക്യന്‍ വീര സമര നായകന്‍ ഫ്യൂച്ചിക്കിന്റെ തടവറയില്‍ കിടക്കുമ്പോഴുള്ള കഥയാണ്. ആ നാടകം എഴുതിയത് ആരാണെന്ന് ഓര്‍ക്കുന്നില്ല ഇപ്പോള്‍. എങ്കിലും അത് അന്ന് വലിയൊരു ആവേശമായിരുന്നു. അവതരണത്തിലെ പുതുമയും, ഉറഞ്ഞ വിപ്ലവ വീര്യവും അതിനെ മനോഹരവും ആക്കിയിരുന്നു. നായകനെയും പട്ടാള ക്യാമ്പിലെ വില്ലന്മാരായ പട്ടാളക്കാരെയും മറ്റും അവതരിപ്പിക്കാന്‍ ഉശിരുള്ള ചെക്കന്‍മാരെതന്നെ എപ്പോഴും തിരഞ്ഞെടുത്തു.

പൊതുവായി അവതരിപ്പിക്കാന്‍ എപ്പോഴും ഒരു സ്ഥിരം ടീമിനെ ഉണ്ടാക്കാറുണ്ട് . അത് നാട്ടില്‍ തന്നെയുള്ളവരായിരിക്കും മിക്കവാറും. അല്ലെങ്കില്‍ നന്നായി ചെയ്യുന്ന മറ്റേതെങ്കിലും ഒരു ടീം. ഇവരെയാണ് അവസരം കിട്ടുന്ന പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ കൊണ്ടുപോകാറള്ളത് . പൊതു വേദികള്‍ എന്ന് പറഞ്ഞാല്‍, സംഘടനകളുടെ വാര്‍ഷികങ്ങള്‍, ഉത്സവപ്പറമ്പുകള്‍, കലാ സമിതികള്‍ അങ്ങിനെ അങ്ങിനെ.

അങ്ങിനെയിരിക്കെയാണ്‌ അന്ന് എന്റെ അടുത്ത ഒരു സുഹൃത്ത്‌ പ്രസിടന്റ്റ്‌ ആയ ക്ഷേത്ര സമിതിയുടെ വകയായി ഉത്സവത്തിനു കളിക്കാന്‍ ക്ഷണം കിട്ടിയത്. വെറുതേ ക്ഷണിക്കുക മാത്രമല്ല ഒരു ചെറിയ പ്രതിഫലവും അവര്‍ തരുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉഷാറായി. കളിയ്ക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ ചെയ്തു പോകാന്‍ തുടങ്ങുമ്പോഴാണ് നായകനായി കളിക്കേണ്ട കുട്ടിക്ക് വരാന്‍ പറ്റാതായത്. അവന്റെ അമ്മുമ്മ മരിച്ചു. അമ്മ മരിച്ചു കിടന്നാലും നാടകം നടക്കണം എന്നൊക്കെ ആവേശത്തിന് പറയാമെങ്കിലും അവനെ വിട്ടുകിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഒടുവില്‍ പകരക്കാരനില്ലതായത്തോടെ അന്ന് ആദ്യമായി അരങ്ങത്തു കയറേണ്ട ചുമതല എന്നിലായി.

അത് ശരിയായില്ല, ഇത് ശരിയായില്ല എന്നൊക്കെ തൊട്ടതിനും പിടിച്ചതിനും കുട്ടികളുടെ മെക്കിട്ടു കയറാന്‍ നല്ല എളുപ്പമാണെങ്കിലും അരങ്ങത്തു കയറേണ്ട ഘട്ടമെത്തിയപ്പോള്‍ എന്നില്‍ വിറയല്‍ തുടങ്ങി. വിറയല്‍ എന്നുപറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് പോലും കാണാവുന്ന അത്രയും വിറയല്‍. കുട്ടികളൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ അത് പുറത്തു കാണിക്കാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിച്ചു.

വലിയ നാടകത്തിനു മുന്‍പുള്ള കുറച്ചു സമയമാണ് ഞങ്ങള്‍ക്കുള്ളത്. പതിവുപോലെ ഞങ്ങള്‍ അരങ്ങത്തു വേണ്ട എല്ലാം ഒരുക്കി. നാടകം തുടങ്ങി. ഞാന്‍ തന്നെയാണ് രംഗത്ത് ആദ്യം ഉള്ളത്. തുടങ്ങി കുറച്ചുനേരം കുഴപ്പമൊന്നുമില്ലാതെ മുന്നോട്ടു പോയി. രംഗം ആവേശ ഭരിതമായത്തോടെ പരിസരം മറന്നു ഞാന്‍ എല്ലാവരെയും ഒന്ന് അഹങ്കാരത്തോടെ നോക്കി. എങ്ങിനെയുണ്ട്‌ എന്റെ കളി എന്നമട്ടില്‍. ആളുകള്‍ ശരിക്കും ആസ്വദിച്ച് കാണുന്നുണ്ടായിരുന്നു എങ്കിലും, ചുറ്റും നോക്കിയതും, ആളുകള്‍ എന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നിയതും, എന്നിലെ ധൈര്യം എങ്ങോ ഓടിയൊളിച്ചു. പിന്നെ ചങ്കില്‍ കയ്യിട്ടു കുത്തിയിട്ടും ഒരക്ഷരം പുറത്തുവരുന്നില്ല. ഒന്നും മിണ്ടാനാവാതെ ഞാന്‍ മിഴിചുനില്ക്കെ കാണികളുടെ കൂവലിനിടയില്‍ എങ്ങിനെയോ കര്‍ട്ടനിട്ടു ഒപ്പമുള്ളവര്‍ എന്നെയും വലിച്ചു പുറത്തെത്തിച്ചു.

കള്ളന്‍ ...!!!

കള്ളന്‍ ...!!!

ഇത്രയും ധീരന്മാരായ ഞങ്ങള്‍ അവിടെയുണ്ടായിട്ടും തൊട്ടടുത്ത വീട്ടില്‍ കള്ളന്‍ കയറിയത് ഞങ്ങളെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചത്. കൂട്ടുകാരുടെ പരിഹാസം, നാട്ടുകാരുടെ ചോദ്യങ്ങള്‍ ... ഞങ്ങള്‍ ശരിക്കും വശം കെട്ടു എന്നുതന്നെ പറയാം. എന്തായാലും ഇനിയത് വെറുതേ വിടാന്‍ പറ്റിലെന്നു വാശിയായിതന്നെ ഞങ്ങള്‍ എടുത്തു.

നാട്ടിലെ ക്രമസമാധാനം തകര്‍ന്നു എന്ന് പോലും പറഞ്ഞു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും സമരവും പോടിപൂരമാക്കി പോലീസിനെ ശരിക്കും ധര്‍മ സങ്കടത്തിലാക്കി ഞങ്ങള്‍. അങ്ങിനെ പറയാന്‍ മാത്രം ഒന്നുമുണ്ടായിട്ടില്ലെന്കിലും ഇതങ്ങിനെ വെറുതേ വിടുന്നത് ഞങ്ങളുടെ അഭിമാന പ്രശ്നമായി ക്കഴിഞ്ഞിരുന്നു.

രാഷ്ട്രീയവും കൂട്ടിക്കുഴ്ഞ്ഞപ്പോള്‍ പിന്നെ അതിനൊരു അറുതി വരുത്തേണ്ടത് പോലീസിന്റെയും അഭിമാന പ്രശ്നമായി. പെന്‍ഷന്‍ പറ്റാന്‍ ദിവസങ്ങള്‍ മാത്രമുള്ള ഞങ്ങളുടെ നാട്ടുകാരനായ C I അന്വേഷണ ചുമതല സ്വയം ഏറ്റെടുത്ത് നാട്ടിലെ അറിയപ്പെടുന്ന എല്ലാ കള്ളന്മാരെയും തൂക്കി അകത്താക്കി ചോദ്യം ചെയ്തിട്ടും തുമ്പൊന്നും കിട്ടിയില്ല. ഒടുവില്‍ അയല്‍ നാടുകളിലെ കള്ളന്മാരും പിന്നെ കണ്ടാല്‍ അറിയാത്തവരും ഒക്കെ കഴിഞ്ഞിട്ടും കട്ടവനെ മാത്രം കിട്ടിയില്ല.

ഞങ്ങളുടെ പ്രതിഷേധം അണപൊട്ടിയൊഴുകാന്‍ തുടങ്ങിയതിനാല്‍ പോലീസിന് ഇരിക്കാനും വയ്യ നില്‍ക്കാനും വയ്യാത്ത അവസ്ഥയും. ഇതിനിടയില്‍ ഞങ്ങളുടെ വക പോലീസിന് അന്ത്യശാസനവും കിട്ടി. രണ്ടു നാളിനുള്ളില്‍ കള്ളനെ പിടിച്ചില്ലെങ്കില്‍ കേസ്‌ മുകളിലേക്ക് വിടും. ചിലര്‍ C B I യേവരെ വിളിപ്പിക്കും എന്നും പറഞ്ഞു നിര്‍ത്തി.

ഒരു ആരവം കേട്ടാണ്‌ ഞങ്ങള്‍ പിറ്റേന്ന് ഉണര്‍ന്നത്. നോക്കുമ്പോള്‍ അടുത്ത വീട്ടിലേക്കു പോലീസ് കള്ളനെയും കൊണ്ട് അന്വേഷണത്തിനു വന്നിരിക്കുന്നു. കണ്ടപാതി എണീറ്റ്‌ ഓടിച്ചെന്നു. വിവരമറിഞ്ഞ് അപ്പോഴേക്കും ഒരുപാടുപേര്‍ തടിച്ചുകൂടാന്‍ തുടങ്ങിയിരുന്നു. പോലീസ് നന്നേ പണിപ്പെട്ടു എല്ലാവരെയും ഒതുക്കി അവരുടെ തെളിവെടുപ്പ് തുടങ്ങി. ഇവിടുത്തെ മോഷണം മാത്രമല്ല മറ്റു 12 മോഷങ്ങള്‍ കൂടി കള്ളന്‍ സമ്മതിച്ചുവെന്നും, തൊണ്ടിമുതലില്‍ മുക്കാലും കിട്ടിക്കഴിഞ്ഞു എന്നും പോലീസ് പറഞ്ഞു. കള്ളനെ കാണാന്‍ എല്ലാവരും ആകാക്ഷയോടെ കാത്തിരിക്കുകയാണ്. ജീപ്പ് മൂടിയിട്ട് പോലീസുകാര്‍ കാവല്‍ നിന്നിരുന്നതിനാല്‍ ആര്‍ക്കും അടുത്ത് ചെല്ലാന്‍ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ ആകാക്ഷക്ക് അറുതി വരുത്തി ഗമയില്‍ C I തന്നെ കള്ളനെ പുറത്തിറക്കി. ഞങ്ങള്‍ ഒന്നേ നോക്കിയുള്ളൂ അങ്ങോട്ട്‌. നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു മന്ദബുദ്ധി ചെറുക്കനെയാണ് അവര്‍ കള്ളനെന്നു പറഞ്ഞു കൊണ്ടുവന്നിരിക്കുന്നത്.

Tuesday, September 15, 2009

ഓടുന്ന അമ്മമാര്‍ ....!

ഓടുന്ന അമ്മമാര്‍ ....!

മോന്‍റെ സ്കൂളിലെ ഒരു കുട്ടി സ്കൂള്‍ ബസ്സില്‍ വെച്ച് മരിച്ചതിനു ശേഷം എന്റെ ഭാര്യക്ക് എപ്പോഴും ആധിയാണ്. അതിനു മുന്‍പും ഞാന്‍ തന്നെയാണ് കാലത്ത് അവനെ സ്കൂളില്‍ കൊണ്ടുപോയി ആക്കാറുള്ളത്. എങ്കിലും ഇറങ്ങും മുന്‍പ് അവളുടെ വക നൂറു ഉപദേശങ്ങളുണ്ടാകും . എന്നും ഒരേ ഉപദേശങ്ങള്‍. മോന് മാത്രമല്ല, എനിക്കും, പിന്നെ ഉച്ചക്ക് ശേഷം തിരിച്ചു മോനെ കൊണ്ടു വരുന്ന സ്കൂള്‍ ബസ്സിലെ ഡ്രൈവറോട് പറയാനുള്ളതും.

അന്നും പതിവ് ഉപദേശങ്ങള്‍ക്ക് ശേഷം ഞാന്‍ മോനെയും കൊണ്ടിറങ്ങി. എനിക്കന്നു ഓഫീസില്‍ പോകേണ്ടാതതിനാല്‍ തിരക്കില്ലാതെയാണ്‌ ഞാന്‍ പോയത്. അല്ലെങ്കില്‍ എഴരക്ക്‌ മോനെ ഇറക്കി എട്ടുമണിക്ക് മുന്‍പ് എനിക്ക് ഓഫീസില്‍ എത്തണം. അതുകൊണ്ട് കുറച്ചു തിരക്കിലായിരിക്കും പോകാറുള്ളത്.

പതിവുപോലെ, സ്കൂളിനടുത്ത് വണ്ടി നിര്‍ത്തി ഇറങ്ങി, പിന്നെ മോന്‍റെ ബാഗും എടുത്തു അവനെ സ്കൂള്‍ മതില്‍ കടത്തി വിട്ടാണ് ഞാന്‍ തിരിച്ചു വണ്ടിയില്‍ കയറി. മിക്കവാറും അങ്ങിനെതന്നെയാണ് ചെയ്യാറുള്ളതും. കുട്ടികളെ കൊണ്ടുവരുന്നവരുടെ നല്ല തിരക്കായിരിക്കും അവിടെ എപ്പോഴും ആ സമയത്ത്. ഓഫീസില്‍ പോകെണ്ടപ്പോള്‍ ഞാനും തിരക്കിലൂടെ വേഗം പോരാറുണ്ട്. അന്ന് പക്ഷെ തിരക്കുള്ളവരെ വിട്ട്, ഞാന്‍ പതിയെയാണ് വണ്ടി എടുക്കാന്‍ തുടങ്ങിയത്.

അപ്പോഴാണ് ഒരു അമ്മ അവരുടെ കുട്ടിയുമായി വണ്ടിയില്‍ അവിടെയെത്തി എനിക്ക് മുന്‍പില്‍ നിര്‍ത്തിയത്. വണ്ടി നിര്‍ത്തി ആ അമ്മ സീറ്റില്‍ തന്നെയിരിക്കെ കുട്ടി തനിയെ ഇറങ്ങാന്‍ തുടങ്ങി. വലിയ ആ വണ്ടിയില്‍ നിന്ന് നാലുവയസ്സുള്ള ആ കുട്ടിക്ക് തനിച്ച് ഇറങ്ങാന്‍ നന്നേ വിഷമമായിരുന്നു. എന്നിട്ടും കുട്ടി തനിയെ തന്നെ ഇറങ്ങുന്നത് ആ അമ്മ വെറുതേ നോക്കിയിരുന്നു. എന്നിട്ട് കുട്ടി സ്കൂളിലേക്ക് കയറിപോയി. സ്കൂള്‍ വാതിലിനടുത്ത് രണ്ടു സ്കൂള്‍ ജോലിക്കാര്‍ എപ്പോഴും ഉണ്ടാകും. കുട്ടികളെ ഇറക്കാനും കയറ്റിവിടാനും ഒക്കെ സഹായിക്കാന്‍. അവര്‍ പക്ഷെ മറ്റുകുട്ടികളെ കൊണ്ടുപോവുകയായിരുന്നു അപ്പോള്‍.

ഈ കുട്ടി അകത്തേക്ക് കയറിപോകുന്നതിനു മുന്‍പുതന്നെ അമ്മ വണ്ടി എടുത്തു മുന്നോട്ടു പോകാന്‍ തുടങ്ങിയിരുന്നു. പക്ഷെ അവിടെ വാഹനങ്ങളുടെ നല്ല തിരക്കായിരുന്നതിനാല്‍ അവര്‍ക്ക് പോകാനായില്ല. എങ്കിലും മെല്ലെ മെല്ലെ അവരും തിരക്കിലൂടെ മോന്നോട്ടു നീങ്ങവേ പെട്ടെന്ന് അകത്തേക്ക് പോയ കുട്ടി ഓടി വരുന്നു. അമ്മെ എന്ന് വിളിച്ചു കൊണ്ട് ഈ വാഹനങ്ങള്‍ക്കിടയിലൂടെ. പുറകിലായി സ്കൂള്‍ ജീവനക്കാരും. അവര്‍ക്ക് എത്തിപ്പിടിക്കാന്‍ വയ്യാത്ത അത്ര തിരക്കിലാണ് കുട്ടി ഓടുന്നത്. വളരെ വെപ്രാളത്തോടെ ഓടിവരുന്ന കുട്ടി പക്ഷെ ഒന്നും നോക്കാതെ അമ്മ പോകും മുന്‍പ് അമ്മയുടെ അടുത്തെതാനുള്ള വെപ്രാളത്തിലായിരുന്നു. അമ്മയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ വണ്ടി എങ്ങിനെ മുന്നോട്ടെടുത്തു പോകാം എന്ന തിരക്കിലും.

വളരെ പെട്ടെന്നാണ്‌ ഒരു വണ്ടിക്കു മുന്‍പില്‍ കുട്ടി അകപ്പെട്ടത്. ആര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് കുട്ടി അവിടെ എത്തിപ്പെട്ടിരുന്നു. മറ്റു വാഹനങ്ങളില്‍ ഉള്ളവരും ഞാനും പുറത്തിറങ്ങി അങ്ങോട്ട്‌ ഓടവേ, കുട്ടിയെ എടുത്തുകൊണ്ടു രണ്ടുമൂന്നുപേര്‍ തിരിച്ചു വരുന്നുണ്ടായിരുന്നു. ആ വണ്ടിക്കാരന്റെ ഭാഗ്യമോ, സ്കൂലുകാരുടെ ഭാഗ്യമോ, കണ്ടുകൊണ്ടിരുന്ന ഞങ്ങളുടെ ഭാഗ്യമോ. കുട്ടിക്ക് ഒന്നും പറ്റിയില്ല. ഇതൊന്നുമറിയാതെ ആ അമ്മ അപ്പോഴേക്കും തിരക്കിലേക്ക് പോയ്‌ മറഞ്ഞിരുന്നു.

Monday, September 14, 2009

രക്ത രക്ഷസ്സ് ...!

രക്ത രക്ഷസ്സ് ...!

നാടകം ഒരു ഭ്രാന്ത് തന്നെയായിരുന്ന കാലം. പ്രൊഫഷണല്‍ നാടക സമിതികളുടെതിനേക്കാള്‍ അമേച്ചര്‍ നാടകങ്ങള്‍ക്ക് പിന്നാലെ പരക്കം പായുന്ന സമയം. എങ്കിലും നല്ല നാടകങ്ങള്‍ ഏതായാലും കാണാന്‍ പോവുക ഒരു ഹരമായിരുന്നു. കലാ സമിതികളിലും, ഉത്സവപറമ്പുകളിലും സ്കൂള്‍ കോളേജ് തലങ്ങളിലും എല്ലാം നാടകം ജീവിതമാക്കി നടക്കുന്ന കാലം. എവിടെ സ്റ്റേജ് ഉണ്ടോ അവിടെ ഞാനുണ്ട് എന്നതുപോലെയാണ് സ്ഥിതി. കുറച്ചു നല്ല കൂട്ടുകാരും കൂട്ടിനുണ്ട്.

അടുത്തുള്ള പട്ടണത്തില്‍ സ്ഥിരമായി വരാറുള്ള ഒരു നാടക സമിതിയുടെ നാടകങ്ങള്‍ ഓരോന്നായാണ് പലപ്പോഴും കാണാറുള്ളത്‌ . ചില നാടകങ്ങള്‍ പലകുറി കണ്ടിട്ടുണ്ടെങ്കിലും അതില്‍ പക്ഷെ പലപ്പോഴും വിട്ടുപോയ ഒരു നാടകമാണ് രക്ത രക്ഷസ്സ് ...! ചപലമായ പ്രായത്തില്‍ എല്ലാത്തിനെയും വെല്ലുവിളിക്കുന്ന ചങ്കുറപ്പോടെ നടക്കുന്ന അന്ന്, പ്രേതങ്ങളും പിശാചുക്കളും എല്ലാം വെറും പുല്ലാണെന്ന് ഉറക്കെ വിളിച്ചു പറയുമായിരുന്നു. അക്കുറി രക്ത രക്ഷസ്സ് കണ്ടേ അടങ്ങു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

നാടക സമിതിക്കാര്‍ വന്നു നാടകങ്ങള്‍ തുടങ്ങിയതോടെ ഞങ്ങള്‍ രക്ത രക്ഷസ്സ് കാണാന്‍ ഉള്ള ദിവസം നോക്കി പോകാനുറച്ചു. ഓരോ ദിവസം ഓരോ നാടകങ്ങളാണ് കളിക്കുക. അന്ന് പതിവിലും നേരത്തെ പണിയെല്ലാം ഒതുക്കി കൂട്ടുകാരുമായി പട്ടണത്തിലെത്തി. അങ്ങോട്ട്‌ പോകാന്‍ ബസ്സ് കിട്ടുമെങ്കിലും ഇങ്ങോട്ട് വരാന്‍ നടക്കുകയോ അല്ലെങ്കില്‍ ഓട്ടോ വിളിക്കുകയോ വേണമായിരുന്നു. ഓട്ടോ വിളിക്കുന്ന പൈസക്ക്‌ വയറുനിറയെ ഭക്ഷണം വാങ്ങിത്തിന്ന് എല്ലാവരും കൂടി നടന്നു വരികയാണ് ഞങ്ങള്‍ എപ്പോഴും പതിവ്.

പതിവുപോലെ നാടകം കണ്ടു. നാടകം പക്ഷെ വിചാരിച്ചതിലും കേമമായിരുന്നു. നാടകം കഴിഞ്ഞു പട്ടണത്തിലെ ഒരു സ്ഥിരം തട്ട് കടയില്‍ നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ നടന്നു തുടങ്ങി. എല്ലാവരിലും പോയ ആവേശം തിരിച്ചു വരുമ്പോള്‍ ഇല്ലായിരുന്നു. രാത്രി രണ്ടുമൂന്നു വിശാലമായ പാടശേഖരങ്ങള്‍ കഴിഞ്ഞുവേണം വരാന്‍. അന്ന് പതിവിനു വിപരീതമായി നല്ല ഇരുട്ടും. കുറേശ്ശെ മഴക്കോളും ഇടിയും മിന്നലും. ആകെ ഒരു "രക്ത രക്ഷസ്സ് " അന്തരീക്ഷം.

വഴിയില്‍ വാഹനങ്ങള്‍ ഒന്നുപോലും ഇല്ലായിരുന്നു അന്ന്. ആളുകളും തീരെ കുറവ്. കുറച്ചു ദൂരത്തേക്കു രണ്ടുമൂന്നുപേര്‍ ഉണ്ടായിരുന്നു കൂട്ടിനു. ഞങ്ങള്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ആരും പക്ഷെ പതിവിനു വിപരീതമായി അധികമൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല അപ്പോള്‍. ആളുകളുള്ള സ്ഥലമെല്ലാം കഴിഞ്ഞു ആദ്യത്തെ പാടശേഖരതിനടുതെതിയപ്പോള്‍ തന്നെ എല്ലാവരുടെയും നടത്തത്തിനു അറിയാതെ ഒരു വേഗം കൈവന്നിരുന്നു. ഭാഗ്യത്തിന് ഒരുകൂട്ടം കന്നുകാലികളുമായി കുറച്ചുപേര്‍ അപ്പോഴേക്കും അതുവഴി വന്നതിനാല്‍ ആ പാടശേഖരം ഒരു വിധം കഴിഞ്ഞു കിട്ടി.

പക്ഷെ രണ്ടാമത്തെതിന് അടുത്തെത്തിയപ്പോള്‍ അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല. കുറച്ചുകൂടി ഇരുട്ടും ആയപോലെ. പോരാത്തതിന് കുറേശെ മഴയും പെയ്യാന്‍ തുടങ്ങി. മഴ എന്ന് പറഞ്ഞാല്‍ മുറിഞ്ഞു മുറിഞ്ഞു എവിടുന്നോ ആരോ വെള്ളം കോരി തളിക്കുന്ന പോലെ ഒരു പ്രത്യേക മഴ. വളരെ പെട്ടെന്നാണ്‌ കുറച്ചു മാറി വിശാലമായ പാടത്തിനു നടുവിലൂടെ ഒരു തീപ്പന്തം പാഞ്ഞു പോകുന്നത് ഞങ്ങളില്‍ ഒരുവന്‍ കണ്ടത്. അവന്‍ ഉടനെ ഞങ്ങളെ വിളിച്ചു കാണിച്ചുതന്നു . ഞങ്ങള്‍ ഒരു നിമിഷം തരിച്ചു നിന്ന് എല്ലാ കണ്ണുകളും അങ്ങോട്ട്‌ നോക്കവേ പെട്ടെന്ന് ആ തീ പന്തത്തിനു മുകളിലായി ഒരു തലയില്ലാത്ത നിഴലും. ഞങ്ങള്‍ ഓടിയിടത് പുല്ലുമുളചില്ലെന്നു പറയേണ്ടല്ലോ.

Sunday, September 13, 2009

വിവാഹത്തലേന്ന് ...!!!

വിവാഹത്തലേന്ന് ...!!!

അവളുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയിരുന്നു. ഒരു വാഹനാപകടത്തില്‍. അതുകൊണ്ട് തന്നെ അവള്‍ വളര്‍ന്നതും ജീവിച്ചതും അവളുടെ അമ്മൂമ്മയോടോപ്പമായിരുന്നു. വയസ്സായ അമ്മൂമ്മ അവളെ പക്ഷെ പൊന്നുപോലെയാണ് നോക്കിയിരുന്നത്. ഞങ്ങളുടെ ഒരു ബന്ധുവായിരുന്നു അവള്‍. അതുകൊണ്ടുതന്നെ അച്ഛന്‍ അവളെ ഒരു മകളെ പോലെ സ്നേഹിച്ചു നോക്കുമായിരുന്നു. കഴിയുന്നതെല്ലാം അച്ഛനും പിന്നെ അവളുടെ മറ്റു ബന്ധുക്കളും അവള്‍ക്കു ചെയ്തു കൊടുക്കുമായിരുന്നു.

അവള്‍ കാണാന്‍ നല്ല കുട്ടിയായിരുന്നു. പഠിക്കാന്‍ മിടുക്കിയും. അടുത്തുള്ള സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞ ശേഷം അവളെ നഗരത്തിലെ കോളേജില്‍ ചേര്‍ത്തു. ഒരു ബന്ധുവാണ് അവളെ കൊണ്ടുപോയി ചേര്‍ത്തത്. വേണ്ട ചിലവുകള്‍ മറ്റുള്ളവര്‍ ചെയ്യാറുണ്ടായിരുന്നു. നഗരത്തിലെ കോളേജില്‍ അവള്‍ക്കു ഇഷ്ട്ട വിഷയം തന്നെ കിട്ടിയപ്പോള്‍ എല്ലാവരും സന്തോഷിച്ചു. കൂടെ പോകാന്‍ അടുത്തുനിന്നും ആരുമുണ്ടായിരുന്നില്ല എന്നത് മാത്രമാണ് അമ്മൂമ്മയെയും മറ്റുള്ളവരെയും അല്‍പ്പം വിഷമിപ്പിച്ചത്.

ആദ്യത്തെ കൊല്ലത്തെ പരീക്ഷ കൂടി കഴിഞ്ഞപ്പോള്‍ അവള്‍ എല്ലായിടത്തും ഒരു ആളായി കഴിഞ്ഞിരുന്നു. നല്ല മാര്‍ക്ക്. പഠനത്തില്‍ മാത്രമല്ല മറ്റുള്ള കാര്യങ്ങളിലും അവള്‍ മുന്നിലായിരുന്നു. പാട്ട് പാടാനും ഡാന്‍സ് കളിക്കാനും ഒക്കെ അവളും ഉണ്ടായിരുന്നു മുന്‍പില്‍. അവളുടെ വിശേഷങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അമ്മൂമ്മയ്ക്ക്‌ സന്തോഷമാകുമായിരുന്നു. രണ്ടാമത്തെ കൊല്ലം പകുതിയായപ്പോഴാണ് അവള്‍ കുറച്ചു കൂടി തിരക്കുള്ള ആളായത്. അവള്‍ക്കു അവളുടെ ഒരു സുഹൃത്ത്‌ കൊടുത്ത മൊബൈല്‍ ഫോണും കൂട്ടുകാര്‍ വാങ്ങി കൊടുക്കുന്ന ചുരിദാറുകളും അവളെ നാട്ടിലെ ആണ്‍ പിള്ളേരുടെ കണ്ണിലുണ്ണിയുമാക്കി . എങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത കുട്ടി എന്ന സ്ഥാനം, അവള്‍ക്കു വലിയവരുടെ ഇടയില്‍ പ്രത്യേക സ്ഥാനം നേടിക്കൊടുത്തു.

രണ്ടാമത്തെ കൊല്ലം കഴിയാറാകുമ്പോഴാണ് അവള്‍ക്കു ഒരു വിവാഹ ആലോചന വന്നത്. അവളുടെ ഒരു ബന്ധു തന്നെയായിരുന്നു ചെറുക്കന്‍. എല്ലാവര്‍ക്കും എല്ലാം അറിയാം. അതുകൊണ്ട് കൂടുതല്‍ ആലോചനയുടെ ആവശ്യവും ഉണ്ടായിരുന്നില്ല. വീട്ടുക്കാര്‍ എല്ലാവരും കൂടി ആലോചന നടത്തി, ഒരു വിധം കാര്യങ്ങളും ഉറപ്പിച്ചു. ചെറുക്കന്‍ വെളിയിലായിരുന്നു. വന്നു, കണ്ടു, ഇഷ്ട്ടമായി. വിവാഹം ഉറപ്പിച്ചു. വളരെ വലിയതായി അല്ലെങ്കിലും നല്ല നിലയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോയി. എല്ലാവരും ആവോളം സഹായിച്ചു, മോശമല്ലാത്ത ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തു. വിവാഹ ദിനം എത്താറായി.

നിശ്ചയം വലിയ കാര്യമായി നടത്തിയിരുന്നില്ല. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അങ്ങിനെ വിവാഹം എത്തി. വീട്ടില്‍ വെച്ചുതന്നെ വിവാഹം നടത്താം എന്നാണു തീരുമാനിച്ചിരുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാം എന്നതും നാട്ടുകാര്‍ എല്ലാറ്റിനും സഹായിക്കും എന്നതും വലിയ ഒരു ആശ്വാസമായിരുന്നു. വിവാഹത്തിന്റെ തലേന്ന് എല്ലാവരും ഉണ്ട് വീട്ടില്‍. പെണ്‍കുട്ടിയുടെ ബന്ധുക്കളും ചെറുക്കന്റെ ബന്ധുക്കളും എല്ലാം ഒന്നായിരുന്നതിനാല്‍, എല്ലാവരും എല്ലായിടത്തും ഉണ്ടായിരുന്നു. അവളുടെ സുഹൃത്തുക്കളും മറ്റുള്ളവരും, നാട്ടുകാരുമായി നല്ല ആഘോഷം തന്നെ. പെണ്‍കുട്ടി അവളുടെ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങള്‍ തയ്ക്കാന്‍ കൊടുത്തത് വാങ്ങി വരാം എന്ന് പറഞ്ഞു, ഒരു ബന്ധുവിനോപ്പം പുറത്തുപോയി. കല്യാണ വീട്ടില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയും തുടങ്ങി.

സമയം രാത്രിയാകാറായി . കല്യാണത്തിനെത്തുന്ന ബന്ധുക്കളും അടുത്തുള്ളവരും കല്യാണ പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടി പുറത്തു പോയി ഇതുവരെ വന്നിട്ടില്ല. പലരും പേടിക്കാന്‍ തുടങ്ങി. മെല്ലെ മെല്ലെ സംസാരവുമായിതുടങ്ങി. ഒടുവില്‍ അവര്‍ പേടിയോടെ തന്നെ, അന്വേഷിച്ച് ഇറങ്ങാന്‍ തീരുമാനിച്ചു. വണ്ടി ഏര്‍പ്പാടാക്കി ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒപ്പം പോയ ബന്ധു ഓടിക്കിതചെതുന്നത്. സാധങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി അവളുടെ കാമുകനോടൊപ്പം ഒളിച്ചോടി എന്ന വേദനിപ്പിക്കുന്ന വാര്‍ത്തയുമായി.

Thursday, September 10, 2009

എന്റെ റെക്കോര്‍ഡില്‍ അവനു മാര്‍ക്ക് ...!

എന്റെ റെക്കോര്‍ഡില്‍ അവനു മാര്‍ക്ക് ...!

സയന്‍സ് എനിക്ക് ഇഷട്ട വിഷയമായത് കൊണ്ടാണ് ഞാന്‍ പ്രീഡിഗ്രിക്ക് സെകന്റ് ഗ്രൂപ്‌ എടുത്തു പഠിച്ചത് . അച്ഛനും അത് തന്നെയായിരുന്നു താത്പര്യം. പഠിക്കാനോക്കെ ഇഷ്ട്ടമായിരുന്നു എങ്കിലും വരയ്ക്കാന്‍ എനിക്ക് തീരെ അറിയില്ലായിരുന്നു. അറിയില്ല എന്ന് പറഞ്ഞാല്‍ ശരിക്കും അറിയില്ല. വരയ്ക്കാന്‍ അറിയാത്തത് ഒരു പുലിവാലാകും എന്ന് ഞാന്‍ ഓര്‍ത്തതുമില്ല അന്നൊന്നും.

ക്ലാസ്സില്‍ എത്തിയതുമുതല്‍ വലിയ ചേട്ടന്മാരുടെ കൂടെയാണ് അധികവും ഞങ്ങളുടെ കറക്കം. അടുത്ത സ്ഥലത്തുനിന്നുള്ള ചില ചേട്ടന്മാര്‍ അവിടെ ഡിഗ്രിക്ക് ഉണ്ടായിരുന്നു. അവരുമായുള്ള ചങ്ങാത്തം ഞങ്ങള്‍ക്ക് വലിയ സ്ഥാനം ലഭിക്കാനും ഇടയാക്കി. പ്രീ ഡിഗ്രിയുടെ ഒന്നാം കൊല്ലം അവിടെ പ്രാക്ടിക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുഴപ്പമില്ലാതെ കാര്യങ്ങള്‍ കടന്നു പോയി.

പക്ഷെ രണ്ടാം കൊല്ലം മുതല്‍ പ്രാക്ടിക്കലും റെക്കോര്ഡ് വരക്കലും തുടങ്ങിയതോടെ എന്റെ ഉറക്കവും പോയി. എങ്ങിനെ കുത്തിയിരുന്ന് വരച്ചാലും എനിക്ക് ഒന്നും ശരിയാകുന്നില്ല. ഞാന്‍ വലിയ സങ്കടത്തിലായി. ക്ലാസ്സില്‍ എന്നെ ആരാധിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. എനിക്കവളെയല്ല അവളുടെ കൂട്ടുകാരിയെയാണ് പക്ഷെ കൂടുതല്‍ ഇഷ്ട്ടമായിരുന്നത്. എങ്കിലും അവള്‍ എനിക്ക് വേണ്ടി എന്തും എപ്പോഴും ചെയ്യാന്‍ തയ്യാറായിരുന്നു.

വളരെ നന്നായി ചിത്രം വരയ്ക്കുന്ന അവള്‍ക്കു കുറെ ഏറെ ആരാധകരും ഉണ്ടായിരുന്നു. കോളേജിലെ എല്ലാ മത്സരങ്ങളിലും മിക്കവാറും സമ്മാനം അവള്‍ക്കായിരുന്നു. ക്ലാസ്സ്‌ മുന്നോട്ടു പോകും തോറും എന്റെ ആധിയും കൂടിക്കൂടി വന്നു. റെക്കോര്‍ഡ്‌ ഇല്ലാതെ പ്രാക്റ്റിക്കല്‍ പരീക്ഷക്ക്‌ ഇരുതില്ലെന്നാണ് ലെക്ചര്‍ പറഞ്ഞത്. അതോടെ എങ്ങിനെയും റെക്കോര്‍ഡ്‌ വരചെടുക്കാനുള്ള വാശിയായി. രണ്ടാമതൊരു റെക്കോര്‍ഡ്‌ ബുക്ക്‌ വാങ്ങിയിട്ടും പതിവുപോലെ എന്റെ ശ്രമങ്ങള്‍ പാതിവഴിയില്‍ നിന്നപ്പോള്‍, കൂട്ടുകാര്‍ പറഞ്ഞു അവളോട്‌ വരച്ചുതരാന്‍ പറയാന്‍. മറ്റു പലരും പറഞ്ഞിട്ടും കൂട്ടാക്കാത്ത അവളോട്‌ ഞാന്‍ ചോദിക്കുന്നതിലെ വിഷമം ഉണ്ടായിട്ടും മറ്റു മാര്‍ഗ്ഗമില്ലാതെ ഞാന്‍ അപേക്ഷിച്ചു.

കാത്തിരുന്നപോലെ അവള്‍ എന്റെ അപേക്ഷ ശിരസ്സാ സ്വീകരിച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ റെക്കോര്‍ഡ്‌ റെഡിയാക്കി അവള്‍ എന്നോട് ചോദിച്ചു എന്നാണു കൊണ്ടുവരെണ്ടതെന്നു. ഞാന്‍ അടുത്ത ദിവസം കൊണ്ട് വന്നുകൊള്ളാനും പറഞ്ഞു. പക്ഷെ അടുത്ത ദിവസം എനിക്ക് ക്ലാസ്സില്‍ എത്താനായില്ല. പിന്നെ കുറച്ചു ദിവസത്തേക്ക് ക്ലാസ്സ്‌ ഉണ്ടായതുമില്ല. അതിനു ശേഷം ഞാന്‍ പോകുന്നത് റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുള്ള ദിവസമാണ്‌.

അവള്‍ അവിടെയുണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ അണിഞ്ഞൊരുങ്ങി വേഗം ചെന്നു. ഞാന്‍ ചെല്ലുമ്പോഴേക്കും എന്റെ കൂട്ടുകാരെല്ലാം റെക്കോര്‍ഡ്‌ കൊടുത്തു കഴിഞ്ഞിരുന്നു. അവളെ തിരക്കി നടന്നു നടന്നു ഒടുവില്‍ കണ്ടെത്തി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു റെക്കോര്‍ഡ്‌ അപ്പോഴെ എന്റെ കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തല്ലോ, കിട്ടിയില്ലേ എന്ന്. ഒന്നും പറയാതെ കൂട്ടുകാരനെ തിരക്കിയിരങ്ങിയപ്പോള്‍, കൂട്ടുകാരനതാ ലെക്ച്ചരുടെ അനുമോദനങ്ങളും ഏറ്റുവാങ്ങി മന്ദം മന്ദം റൂമില്‍ നിന്ന് ഇറങ്ങി വരുന്നു. കയ്യില്‍ എനിക്ക് വേണ്ടി അവള്‍ വരച്ച എന്റെ റെകോര്‍ഡുമായി . ....!!!

ഒരു സിനിമാ കഥ ...!!!

ഒരു സിനിമാ കഥ ...!!!

കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഒരു ബെസ്റ്റ് ഫിലിം അവാര്‍ഡ് മാത്രം പോര എന്നാ വാശിയിലാണ്, അക്കുറി സിനിമാ നിര്‍മ്മാണം നേരത്തെ തുടങ്ങിയത്. പ്രീഡിഗ്രി പിള്ളേരാണേങ്കിലും ഞങ്ങളും ഒരു സത്യജിത്‌റെയോ അടൂര്‍ ഗോപാല കൃഷ്ണനോ ഒക്കെ ആണെന്ന മട്ടിലാണ് കാര്യങ്ങള്‍. വിപുലമായ രീതിയില്‍, വിശാലമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങി. ഞാനും എന്റെ സുഹൃത്തുക്കളും തന്നെയാണ് എല്ലാം. വീഡിയോ ക്യാമറ പോലും ഒരു സുഹൃത്തിന്റെ വകയാണ്. ആകെ ചെലവ് നിത്യ വൃത്തിയുടെ മാത്രം. അതിനുള്ള വക അമ്മയെ ഇസ്ക്കിയും അച്ഛനെ സോപ്പിട്ടും ഉണ്ടാക്കിയിട്ടുമുണ്ട്. എഡിറ്റിങ്ങും ഡബ്ബിങ്ങും എല്ലാം സുഹൃത്തിന്റെ ഔദാര്യത്തില്‍.

അഭിനയിക്കാനും മറ്റും സുഹൃത്തുക്കളുടെ തിക്കിതിരക്കലായിരുന്നു. പിന്നണിയില്‍ നില്‍ക്കാനും മറ്റുമായി, എല്ലാവരെയും അനുനയിപ്പിച്ചു, ആരെയും പിണക്കാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാനായി. ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ വീതിച്ചുനല്കി എല്ലാവരെയും കൂടെക്കൂട്ടി കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടു പോയത്.

നായികയെ തേടിയുള്ള അലച്ചിലായിരുന്നു ഏറ്റവും ദുര്‍ഘടം. മറ്റു നടിമാരെ ഒരുവിധം ഒപ്പിചെങ്കിലും നായിക ഒരു കീറാമുട്ടിയായി. ഞങ്ങള്‍ പിള്ളേര്‍ ചെന്ന് പെണ്‍കുട്ടിയെ അഭിനയിക്കാന്‍ വിടാന്‍ പറയുമ്പോഴേ മിക്കവാറും അച്ഛനമ്മമാര്‍ ഞങ്ങളെ തല്ലാന്‍ വരും. അങ്ങിനെയല്ലാത്ത പെണ്‍കുട്ടികളെയാണെങ്കില്‍ കാണാനും കൊള്ളില്ല. ഒടുവില്‍, നായകനായി അഭിനയിക്കുന്ന സുഹൃത്തിന്റെ അനിയത്തിയെ ആരുമറിയാതെ അഭിനയിപ്പിക്കാം എന്ന് തീരുമാനിച്ചു. അതിനുള്ള അവളുടെ ഡിമാന്റുകള്‍ കേട്ടാല്‍ സിനിമയെ വേണ്ടെന്നു വെച്ചുപോകും. എന്നാലും എല്ലാം സഹിച്ച്, സമ്മതിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോയി.

ഒരു മണിക്കൂറാണ് ചിത്രം. ആദ്യത്തെ കുറെ ഭാഗങ്ങള്‍ എന്റെ വീട്ടിലും ഒരു സുഹൃത്തിന്റെ വീട്ടിലും, പിന്നെ ഞങ്ങളുടെ പറമ്പിലും തൊടിയിലും പാടത്തും കുന്നിന്‍ മുകളിലും ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലും ഒക്കെയായി നടന്നു. ഇനി അവശേഷിക്കുന്നത് ഒരു സ്കൂളിലെ കുറച്ചു ഭാഗങ്ങളും പിന്നെ ഒരു പോലീസ് സ്റ്റേഷനിലെ കുറച്ചു ഭാഗങ്ങളും ആണ്. അടുത്ത മൂന്നു ദിവസം സ്കൂളിനു അവധിയായതിനാല്‍ ഇനിയുള്ള പോലീസ് സ്റ്റേഷനിലെ ഭാഗങ്ങള്‍ ആദ്യം എടുക്കാം എന്ന് തീരുമാനിച്ചു.

അവിടേക്ക് വേണ്ട ആര്ടിസ്ടുകളുമായി ഞങ്ങള്‍ പതിവുപോലെ പുറപ്പെട്ടു. അവിടെ എത്തി, ക്യാമറയും സാധങ്ങളും ഒക്കെ ശരിയാക്കി ഷൂട്ടിംഗ് തുടങ്ങി. സ്ടാര്റ്റ്‌ ക്യാമറ പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ കൂട്ടത്തിലെ എല്ലാവരും എല്ലാം ഇട്ടു ഓടടാ ഓട്ടം. ഒന്നും മനസ്സിലാകാതെ തരിച്ചു നില്‍ക്കുന്ന എന്റെ കഴുത്തില്‍ ഒരു ബലമുള്ള കയ്യുടെ പിടി വീണു. സ്റ്റേഷന്‍ S I യുടെ. അനുവാതം കൂടാതെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഷൂട്ടിംഗ് നടത്തിയതിനു. ....!!!

Wednesday, September 9, 2009

ക്ലാസ്സില്‍ ഉറങ്ങുന്ന പെണ്‍കുട്ടി ….!!!

ക്ലാസ്സില്‍ ഉറങ്ങുന്ന പെണ്‍കുട്ടി ….!!!

ഗ്രാമത്തിലെ ആ സര്‍ക്കാര്‍ സ്കൂളില്‍ പതിവുപോലെ നാടകം പഠിപ്പിക്കാനാണ്
ഞാന്‍ ആദ്യം എത്തിയത് . രണ്ടുമൂന്നുകൊല്ലം തുടര്‍ച്ചയായി പോയതോടെ
അവിടുത്തെ അദ്ധ്യാപകരെയെല്ലാം നല്ല പരിചയമായി . ശരിക്കും
ഗ്രാമങ്ങളിലെ എല്ലാ പരാധീനതകളും ഉള്ള ഒരു സര്‍ക്കാര്‍
വിദ്ധ്യാലയമായിരുന്നു അത് . ഉള്നാട്ടിലുള്ള അവിടെയതാന്‍ അധ്യാപകര്‍ക്കും
താത്പര്യമില്ല . പല ക്ലാസ്സുകളും പലപ്പോഴും ഒഴിഞാണ്
കിടക്കാറള്ളത് . പഠിക്കാന്‍ വരുന്നത് തീരെ നിവര്‍ത്തിയില്ലാത്ത കുറെ
പാവം കുട്ടികളും .

യുവജനോത്സവമൊക്കെ കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട്‌ ഞാന്‍ പോകാറൊന്നുമില്ല
പക്ഷെ അന്നവിടെ ശാസ്ത്ര സാഹിത്യ പരിക്ഷത്തിന്റെ ഒരു
പരിപാടിയുണ്ടായിരുന്നു . അതിനു വേണ്ടി പോയപ്പോഴാണ് ഹെഡ്‌മാഷ്‌ സങ്കടം
പറഞ്ഞത്‌ പത്താം ക്ലാസ്സിലെ കുറച്ച് നല്ല കുട്ടികളുണ്ട് . അവര്‍ക്ക്
ക്ലാസ്സെടുക്കാന്‍ ആരുമില്ലാത്ത വിഷമതിലാ‌ മാഷ് എന്ന് . വെറുതെയാണ്
അദ്ദേഹം എന്നോട് സഹായിക്കാമോ എന്ന് ചോദിച്ചത് . ഔദ്യോഗികമായല്ലാതെ
കുട്ടികളെ ഒന്ന് എന്തെങ്കിലും പഠിപ്പിക്കാമോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍
പറ്റില്ലെന്ന് പറയാനും തോന്നിയില്ല . പത്താം ക്ലാസ്സിലെ പരീക്ഷക്ക്‌
ഇനി ഒരു മാസമേ ഉള്ളു അതുവരെ മതിയെന്നാണ് അദ്ദേഹം പറഞ്ഞതു .
ചിലവിനുള്ള പണം അദ്ധേഹത്തിന്റെ പോക്കറ്റില്‍ നിന്നു തരാം എന്ന്
പറഞ്ഞപ്പോള്‍ എനിക്കും സഹതാപം തോന്നി .

പഠിപ്പ് പാതിവഴിയില്‍ ഇട്ടിട്ടു സിനിമയും നാടകവും ഒക്കെയായി
നടക്കുന്ന ഞാന്‍ എല്ലാ മോഹങ്ങളും താത്കാലികമായി നിര്‍ത്തിവെച്ചു
കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി . പഠനം തുടര്‍ന്നിട്ടില്ലെങ്കിലും ഞാന്‍
പത്താം ക്ലാസ്സിലൊക്കെ നന്നായി പഠിച്ചിരുന്നു . ആ പാഠ ഭാഗങ്ങളൊക്കെ എനിക്ക്
അറിയുകയും ചെയ്യാമായിരുന്നു . വീട്ടില്‍ അനിയനും അനിയത്തിമാര്‍ക്കും ഞാന്‍
സ്ഥിരമായി ഇതൊക്കെ പറഞ്ഞു കൊടുക്കാറുണ്ട് . അതുകൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ
അദ്ധ്യാപകനായിട്ടല്ലെങ്കിലും ക്ലാസ്സെടുക്കാന്‍ എനിക്ക് വിഷമമുണ്ടായില്ല .

ദൈവങ്ങളെയൊക്കെ മനസ്സില്‍ കരുതി ക്ലാസ്സ്‌ തുടങ്ങി . രണ്ടു വിഷയങ്ങളാണ്
ഞാന്‍ പഠിപ്പിച്ചത് . സയന്‍സും ചരിത്രവും . അതിനാണ് അവിടെ
ആരുമില്ലാതിരുന്നിരുന്നത് . രണ്ടു ബാച്ചുകല്ലാണ് പത്താം ക്ലാസില്‍ അവിടെ
ഉണ്ടായിരുന്നത് . ആകെ 60 കുട്ടികള്‍ . ഞാന്‍ രണ്ടു ക്ലാസും
ഒന്നിചാക്കിയാണ് ക്ലാസ്സ്‌ എടുക്കാറൊള്ളത് . മിക്കവാറും ഉച്ചക്ക്
ശേഷമാകും എന്റെ ക്ലാസ്സ്‌ . പ്രധാന ഭാഗങ്ങള്‍ മാത്രമായി എളുപ്പ
വഴിയിലെ ഒരു പഠനം .

ക്ലാസ്സില്‍ പലര്‍ക്കും പുസ്തകം പോലുമില്ല . പലരും പതിവായി ക്ലാസ്സില്‍
വരില്ല . വരുന്നവരില്‍ തന്നെ ചിലര്‍ പഠിക്കാന്‍ തീരെ താത്പര്യമില്ല .
ആദ്യം തന്നെ ഞാനൊരു ശുദ്ധികലശം നടത്തി . പഠിക്കാന്‍
താത്പര്യമുള്ള കുട്ടികളെയും പഠിപ്പിച്ചിട്ടു കാര്യമുള്ള കുട്ടികളെയും
മാത്രം തിര്നഞെടുത്തു ക്ലാസ്സില്‍ ഇരുത്തി . എന്നിട്ടാണ് ക്ലാസ്സ്‌
തുടങ്ങിയത് . അങ്ങിനെയൊന്നുമല്ല ചെയ്യേണ്ടതെന്ന് എനിക്കറിയാമായിരുന്നെങ്കിലും
ആ അവസാന നിനിഷങ്ങളില്‍ അതെ വഴി ഉണ്ടായിരുന്നുള്ളൂ ക്ലാസ്സ്‌ വളരെ വേഗം
നല്ലനിലയില്‍ മുന്നോട് പോയി . കുട്ടികളും മറ്റു ടീച്ചര്‍മാരും നന്നായി സഹകരിച്ചിരുന്നു. .

ക്ലാസ്സിലെ കുട്ടികളെ എല്ലാം വളരെ വേഗം എനിക്ക് പരിചയമായി .
ശനിയാഴ്ചയും ചിലപ്പോള്‍ ഞായറാഴ്ചയും ഞാന്‍ ക്ലാസ്‌ എടുത്തു .
മിക്കവാറും കുട്ടികളെയൊക്കെ ശ്രധിക്കുന്നത്തിനിടയിലാണ് , അവള്‍ എന്റെ
കണ്ണില്‍ പെട്ടത് . എന്നും കുളിച്ചു , മുടിതുമ്പു കെട്ടിയിട്ടു , പഴയതും
പിന്നിയതുമെന്കിലും അലക്കി തേച്ച വസ്ത്ത്രങ്ങളുടുത്തു ചിട്ടയോടെ വരുന്ന
അവള്‍ക്കു ക്ലാസ്സിലും നല്ല ശ്രദ്ധയായിരുന്നു . പക്ഷെ പലപ്പോഴും വിടര്‍ന്ന
കണ്ണുകളുള്ള ആ കുട്ടി ഉറക്കം തൂങ്ങാരാന് പതിവ് . ഉറക്കം കളയാന്‍
അവള്‍ എപ്പോഴും പെടാപ്പാട് പെടുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട് .

ചോദ്യങ്ങള്‍ക്കെല്ലാം മിക്കവാറും ഉത്തരം തരാറുള്ള ആ കുട്ടിയെ പതിയെ
പതിയെ എനിക്ക് ഇഷ്ട്ടമാകാന്‍ തുടങ്ങി . ഇഷ്ട്ടം എന്ന് പറഞ്ഞാല്‍ , ഒരു
പ്രതെയ്ക വാത്സലല്യം . അവളുടെ മുഖത്തിന്‌ തീര്‍ത്തും വശ്യമായ ഒരു
കുട്ടിതമായിരുന്നു . അവള്‍ ഉറങ്ങാതിരിക്കാന്‍ ഞാനും ശ്രദ്ധിക്കാന്‍
തുടങ്ങി . പക്ഷെ പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത് അവള്‍ പലപ്പോഴും ക്ലാസ്സ്‌
മുടങ്ങുകയും ചെയ്യരുന്ടെന്നു . എന്നാലും മുടങ്ങിയ ഭാഗങ്ങള്‍
എഴുതിയെടുത്തു പഠിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു . ആരോടും മിണ്ടാതെ എപ്പോഴും
പുസ്തകത്തില്‍ നോക്കി അല്ലെങ്കില്‍ ഡെസ്കില്‍ തലച്ചയ്ച്ചു മയങ്ങി കിടക്കുന്ന ആ
കുട്ടിക്ക് ഒരു കൂട്ടുകാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ .

തുടര്‍ച്ചയായി രണ്ടു ദിവസം അവളെ കാണാതായപ്പോള്‍ ഞാന്‍ അവളുടെ
കൂട്ടുകാരിയോട് ചോദിച്ചു അവളെവിടെയെന്നു . ഒന്നും മിണ്ടാതെ അവള്‍
തലകുനിച്ചു നിന്നപ്പോള്‍ ഞാന്‍ പിന്നെ ഒന്നും കൂടുതല്‍ ചോദിച്ചില്ല . ക്ലാസ്സ്‌
വിട്ടു പോകുമ്പൊള്‍ , അവളെ പിടിച്ചു നിര്‍ത്തി , ആ കുട്ടിയെ പറ്റി ചോദിച്ചപ്പോള്‍
പറയാന്‍ വല്ലാത്ത വിഷമത്തോടെ ആ കുട്ടി പറഞ്ഞു . അവള്‍
ആശുപത്രിയിലാണ് . നാളെയെ വരൂ . എന്തിനെന്ന എന്റെ ചോദ്യത്തിന് അവള്‍
പറഞ മറുപടി എന്നെ തളര്‍ത്തിക്കളഞ്ഞു . അച്ഛനും അമ്മയും ഇല്ലാത്ത ആ
കുട്ടിയും രണ്ടു അനിയന്മാരും നിക്കുന്നത് അവരുടെ ഒരു ബന്ധു
വീട്ടിലാണ് . അവിടെയുള്ള ബന്ധു അവളെ പലപ്പോഴും പലര്‍ക്കുമായി
കൂട്ടിക്കൊടുക്കും . അതിനിടയില്‍ ചിലപ്പോള്‍ പറ്റുന്ന അബധങ്ങള്‍ക്ക് അവളെ
ആശുപത്രിയില്‍ കൊണ്ടുപോയി അബോര്‍ട്ട് ചെയ്യിക്കും . അങ്ങിനെ കൊണ്ടുപോയതാണ്
ഇപ്പോള്‍ . പിന്നെ കരയുന്ന മുഖത്തോടെ ആ കുട്ടി നടന്നു നീങ്ങവേ ഞാന്‍
ശരീരം കുഴഞ്ഞു നിന്നുപോയി …..!!!!

സ്വയം വില്‍പ്പന ….!!!

സ്വയം വില്‍പ്പന ….!!!

മറ്റൊരു തീവണ്ടിയാത്രക്കായി ഞാനും കുടുംബവും കൂടി റെയില്‍വേ
സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു. എന്റെ കുടുംബത്തോടൊപ്പം ചില
ബന്ധുക്കളും അന്ന് കൂടെയുണ്ടായിരുന്നു. വലിയ യാത്രകള്‍ക്ക്
തീവണ്ടിയാണ് ഞങ്ങള്‍ക്ക് ഇഷ്ട്ടം . നേരത്തെ ടിക്കറ്റ്‌ എല്ലാം റിസര്‍വ്‌
ചെയ്തിരുന്നതിനാല്‍ , യാത്ര ആയാസ രഹിതമായിരുന്നു . വണ്ടി വരാന്‍
കുറച്ചു സമയം കൂടി ഉണ്ടായിരുന്നു . മറ്റുള്ളവരെ അവിടെ
നല്ലോരിടതിരുത്തി , ഞാന്‍ പതിവുപോലെ മോനെയുംകൂട്ടി വെറുതേ നടക്കാന്‍
ഇറങ്ങി . ഒരു കടയുടെ അടുത്തെത്തിയപ്പോള്‍ പതിവുപോലെ അവനു എന്തെങ്കിലും
വാങ്ങണം . എന്തെങ്കിലും എന്ന് പറയുന്നത് ശരിയല്ല , അവനു വണ്ടികള്‍
മാത്രമേ വേണ്ടു .

ആ കടയില്‍ വണ്ടിയില്ലാതിരുന്നതിനാല്‍ , വേറെ എവിടുന്നെങ്കിലും വാങ്ങി
തരാം എന്ന് പറഞ്ഞപ്പോള്‍ അവന്‍ അടങ്ങി . അവനു ഒരു മിഠായി വാങ്ങിക്കൊടുത്തു
ഞാന്‍ രണ്ടു മൂന്നു പുസ്തകങ്ങള്‍ നോക്കി വാങ്ങി , തിരിച്ചു നടന്നു . മോന്‍
അവന്റെ അച്ചാച്ചന്റെ അടുത്ത് പോയപ്പോള്‍ , ഞാന്‍ അടുത്തുതന്നെ മാറിയിരുന്നു ,
വാങ്ങിയ പുസ്തകങ്ങള്‍ മറിച്ചു നോക്കാന്‍ തുടങ്ങി . എന്റെ ഭാര്യക്ക്
അവളുടെ അനുജത്തിയെ കിട്ടിയാല്‍ പിന്നെ പരിസരം പോലും മറന്നു ഒരുപാട്
കാര്യങ്ങള്‍ സംസാരിക്കാനുണ്ടാകും .

കുറച്ചുമാറി ഒരു ബഹളം കേട്ടപ്പോള്‍ അച്ചാച്ചനും മോനും അനുജത്തിയുടെ
ഭര്‍ത്താവും കൂടി അങ്ങോട്ട്‌ പോയി . അവര്‍ വലിയ സാമൂഹിക
പ്രതിബദ്ധതയുള്ളവരാണ് . എല്ലാറ്റിലും ഇടപെടാനും കാര്യങ്ങള്‍
അറിയാനും ഒക്കെ അതീവ താത്പര്യമുള്ളവരും . എല്ലാവരും മാറിയപ്പോള്‍
ഞാന്‍ പുസ്തകത്തിലേക്ക് ആഴ്ന്നു .

വായന തുടരുന്നതിനിടയിലാണ് അവര്‍ എന്റെ അടുത്ത് വന്നിരുന്നത് . ഒരു
അച്ഛനും രണ്ടു കുട്ടികളും . അച്ഛന്‍ വളരെ ക്ഷീണിതനും ഒരു കാല്‍
ഇല്ലാത്തവനും ആയിരുന്നു . കുട്ടികള്‍ എട്ടു വയസ്സും ആറ് വയസ്സും ഉള്ള
രണ്ടു ആണ്‍കുട്ടികള്‍ . അവര്‍ പക്ഷെ മറ്റു കുട്ടികളെ പോലെയേ ആയിരുന്നില്ല .
വളരെ ഒതുങ്ങി , വലിയവരുടെ പക്വതയോടെ അടങ്ങിയൊതുങ്ങി , മിണ്ടാതെ
ഒരു ഭാഗത്ത് ഇരിക്കുന്നു . അവരുടെ കയ്യില്‍ ചിപ്സ്ന്റെ ഓരോ പാക്കറ്റുകള്‍
ഉണ്ടായിരുന്നു . അതും തിന്നുകൊണ്ടാണ്‌ അവര്‍ ഇരിക്കുന്നത് .

എന്റെ കയ്യിലെ പുസ്തകം കണ്ടു അവര്‍ രണ്ടുപേരും അതിലേക്കു എത്തിനോക്കാന്‍
തുടങ്ങിയപ്പോള്‍ , എന്റെ കയ്യിലുണ്ടായിരുന്ന മറ്റു രണ്ടു പുസ്തകങ്ങള്‍ ഞാന്‍
അവര്കായി കൊടുത്തു . ആര്‍ത്തിയോടെ അവരതു വാങ്ങി എന്നെ നന്ദിയോടെ നോക്കി
വേഗം വായിക്കാന്‍ തുടങ്ങി . അവരുടെ നിഷ്കളങ്കമായ മുഖം എന്നില്‍
വല്ലാത്ത നൊമ്പരമുണര്‍ത്തി . ഞാന്‍ അവരെത്തന്നെ നോക്കിയിരുന്നു പോയി
കുറച്ചുസമയം . ഞാന്‍ തിരിച്ചുവാങ്ങും മുന്‍പ് വായിച്ചുതീര്കാനെന്ന
വണ്ണം അവര്‍ മറ്റൊന്നും ശ്രദ്ധിക്കാതെ ആ പുസ്തകങ്ങള്‍
വായിക്കുകയായിരുന്നു അപ്പോള്‍ .

പെട്ടെന്നാണ്‌ നന്നായി വസ്ത്രം ധരിച്ച ഒരു സ്ത്രീ അവരുടെ
അടുത്തെത്തിയത് . ആ കുട്ടികളുടെ അമ്മയായിരുന്നു അത് . അവരുടെ മുഖം
വല്ലാതെ ചുവന്നു തുടുത്തിരുന്നു . മുടിയിഴകള്‍ പാറി പറന്നിരുന്നു .
വസ്ത്രം , വാരി ചുറ്റിയ പോലെയായിരുന്നു . വിയര്തിരുന്ന അവര്‍
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു , കുപ്പായത്തിനുള്ളില്‍ കയ്യിട്ടു കുറച്ച്
നോട്ടുകള്‍ എടുത്തു അയാളുടെ കയ്യില്‍ വെച്ചുകൊടുക്കവേ അയാളുടെ മുഖം
കറുത്തിരുന്നു . കണ്ണുകള്‍ നിറഞ്ഞിരുന്നു . അത് നോക്കാതെ കുട്ടികളുടെ
മുടിയില്‍ തഴുകി , അവര്‍ അവര്‍ക്കിടയില്‍ തിക്കിതിരുകി ഇരുന്നു , അയാളുടെ
തോളിലുണ്ടായിരുന്ന ബാഗില്‍ നിന്നു കുടിക്കാന്‍ കരുതിയ വെള്ളമെടുത്ത് കുടിച്ചു
കുട്ടികളെ തഴുകി കേട്ടിപ്പിടിച്ചിരുന്നു . അവരുടെ തലയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് .
കുട്ടികള്‍ ആ നിറഞ്ഞ സ്നേഹതിലലിഞ്ഞു അവരോടു കൂടുതല്‍ ഒട്ടിയിരുന്നു .
അപ്പോഴേക്കും ഒരാള്‍ അവിടെയെത്തി അവളെ വിളിച്ചു കൊണ്ടുപോകാന്‍ . അങ്ങോട്ട്‌ നോക്കാതെ മുഖം പൂഴ്തിയിരിക്കുന്ന, അവളുടെ ഭര്‍ത്താവിനെ നോക്കാതെ അപ്പോഴും വായനയില്‍ മാത്രം മുഴുകിയിരിക്കുന്ന കുട്ടികളുടെ തലയില്‍ ഒന്ന് തഴുകി , വലിയൊരു നെടുവീര്‍പ്പോടെ അവള്‍ അയാള്‍ക്കൊപ്പം നടന്നു മറഞ്ഞു …!!!

ആര്‍ക്കും വേണ്ടാത്തവര്‍ …!!!

ആര്‍ക്കും വേണ്ടാത്തവര്‍ …!!!

വളരെ തിരക്കുള്ള ആ ടൌണില്‍ എത്തിയപ്പോഴാണ് വണ്ടിക്കു എന്തോ പ്രശ്നം
സംഭവിച്ചത് . ഞങ്ങള്‍ എത്ര നോക്കിയിട്ടും ശരിയാകാതെ വന്നപ്പോള്‍ ,
എന്നെയും ഭാര്യയേയും ഞങ്ങളുടെ ഒരു സുഹൃത്തിനെയും അവിടെ നിര്‍ത്തി , മറ്റു രണ്ടു
പേരും കൂടി വണ്ടി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയി . ഞങ്ങള്‍ എന്ന് പറഞ്ഞാല്‍,
ഞാനും എന്റെ ഭാര്യയും, പിന്നെ എന്റെ മൂന്നു സുഹൃത്തുക്കളും. ഞങ്ങള്‍
ഒരു സുഹൃത്തിന്റെ കല്യാണത്തിന് തലേന്ന് തന്നെ പുറപ്പെട്ടതായിരുന്നു.
കല്യാണവും കൂടാം, ഒരു ട്രിപുമായി എന്നാ മട്ടിലായിരുന്നു ഞങ്ങള്‍.

വണ്ടി തിരിച്ചെത്താന്‍ കുറച്ചു സമയമെടുക്കും എന്നതിനാല്‍ ഞങ്ങള്‍
അടുത്തുള്ള ഒരു ഷോപ്പിംഗ്‌ സെന്ററില്‍ കയറി. കൂടെയുള്ള സുഹൃത്ത്‌ സിനിമാ
പ്രവര്തകനായതിനാല്‍, അവനെക്കൊണ്ട്‌ പുതിയ മോടലുകളിലെ ഡ്രെസ്സുകള്‍
സെലക്ട്‌ ചെയ്യിക്കാനുള്ള തിടുക്കത്തിലായിരുന്നു എന്റെ ശ്രീമതി. അവര്‍
സെലക്ട്‌ ചെയ്യുന്നതിനിടയില്‍, ഞാന്‍ ഷോപ്പില്‍ വെറുതേ ചുറ്റിനടന്നു.
കുറച്ചു ക്സീഞ്ഞപ്പോഴെക്കും വണ്ടിയും കൊണ്ടുപോയവര്‍ വിളിച്ചു പറഞ്ഞു വണ്ടി
ശരിയാക്കി കസീയാരായി ഒരു മണിക്കൂറിനുള്ളില്‍ എത്താമെന്ന്. ഞാന്‍
വസ്ത്രമെടുക്കുന്നവരെ തിരഞ്ഞു ചെന്നപ്പോഴേക്കും കുരചെല്ലാം എടുത്തുവെച്ചു
അവര്‍ എന്നെ കാത്തിരിക്കുകയായിരുന്നു.

ഞാന്‍ കൂടി നല്ലതെന്ന് പറഞ്ഞ നാല് ഡ്രസ്സ്‌ എടുത്തു ഞങ്ങള്‍
പുറത്തിറങ്ങി തിരകില്ലാത്ത വഴിയുടെ ഒരുഭാഗത്ത് ചെന്ന് നില്‍പ്പായി.
ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം സുഹൃത്തുക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടു, ഞങ്ങള്‍
അവിടെ അടുത്തുണ്ടായിരുന്ന ഒരു ബസ്‌ സ്റ്റോപ്പില്‍ ക‌ാരി നിന്ന്. ആ ബസ്‌ സ്റ്റോപ്പില്‍
തീരെ തിരക്കുണ്ടായിരുന്നില്ല. വാഹനങ്ങളും യാത്രക്കാരും ഞങ്ങളെ
കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടയില്‍ ഞങ്ങളെ കടന്നുപോയ ഒരു വണ്ടി അല്പം മുന്നില്‍
നിര്‍ത്തി അതില്‍നിന്നു രണ്ടുപേര്‍ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക്
വരുന്നതുകണ്ടപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു. പലപ്പോഴും അങ്ങിനെ
ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അത് അവനെ തേടിയാകാറാണ് പതിവ് . അവന്‍ നല്ല
തിരക്കുള്ള ഒരു സിനിമാ പ്രവര്‍ത്തകനാണ്. അവനു ഒരുപാട്
പരിചയക്കാര്‍ കേരളത്തിലും പുറത്തും ഉണ്ടുതാനും. അവന്‍ അവരുമായി
സംസാരിച്ചു നില്‍ക്കവേ ഞങ്ങളുടെ വണ്ടി എതാരയെന്നു പറഞ്ഞു അവര്‍
വിളിച്ചു.

പരിചയക്കാര്‍ പോയപ്പോള്‍ അവനും ഞങ്ങളോടൊപ്പം ബസ്‌ സറൊപപിലേക്ക് കയറി
നിന്ന്. ഞങ്ങളുടെ വണ്ടി വരുന്നതും നോക്കിനില്‍പ്പായി. അപ്പോള്‍
കുറേശെയായി മഴപെയ്യാന് തുടങ്ങി. ചാരല്‍ മഴയും ചെറിയ കാറ്റും.
ഭാര്യ എന്നെ കെട്ടിപ്പിടിച്ചു ചാറ്റല്‍ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കവേ,
ഞങ്ങള്‍ മഴ കൊല്ലാതിടതെക്ക് മാറി മാറി നിന്നു. ഞങ്ങളുടെ
സുഹൃത്തുക്കള്‍ അപ്പോഴേക്കും എതാനായിരുന്നതിന്നാല്‍, ഞങ്ങള്‍ അവരെ
പ്രതീക്ഷിച്ചു വഴിയിലേക്ക് നോക്കാന്‍ തുടങ്ങി.

വളരെ പെട്ടെന്നാണ്‌ ഒരു ജീപ്പ് ഞങ്ങളുടെ ബസ്‌ സ്റ്റോപ്പിനു മുന്നില്‍ വന്നു
നിന്നത്. അതില്‍ നിന്നു രണ്ടു പേര്‍ തിടുക്കപ്പെട്ടു ഇറങ്ങി, പുറകില്‍ പോയി,
വാതില്‍ തുറന്നു പുറകില്‍ നിന്നും രണ്ടു വയസ്സന്‍ മാരെ പുറത്തേക്കു ഇറക്കി.
ഒരു അമ്മയും അച്ഛനും . അതിലൊരാള്‍ അവരുടെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നു അവിടെ
മഴ നനയാത്ത ഒരു മൂലയില്‍ ബസ്‌ സ്റ്റോപ്പില്‍ ഇരുതിയപ്പോള്‍ മറ്റെയാള്‍ അവരുടെ രണ്ടു ബാഗുകളും അവിടെ കൊണ്ട് വെച്ചു. അവര്‍ രണ്ടു പേരും തിടുക്കപ്പെട്ടു ജീപ്പില്‍ കയറി വളരെ വേഗത്തില്‍ ഓടിച്ചു പോയി. അവരെ അവിടെയിരുത്തി പോകാന്‍ നേരം ആ അമ്മ അതിലൊരാളുടെ കൈ പിടിക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കൈവിടല്ലേ എന്നാ യാചന അവരുടെ
നിര്‍ജ്ജീവമായ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. എന്നിട്ടും അവര്‍ പോയി മറയുന്നത് അവര്‍ നോക്കി നിന്നു .....!!!

Tuesday, September 8, 2009

ചാക്കുകെട്ട് ....!

ചാക്കുകെട്ട് ....!

അതൊരു വലിയ സ്റ്റേഷന്‍ ആയിരുന്നു. അപ്പോള്‍ രാത്രിയും, പിന്നെ നല്ല മഴയും പെയ്യുന്നുണ്ടായിരുന്നതിനാല്‍ ആകണം , അന്ന് തീരെ തിരക്കുണ്ടായിരുന്നില്ല. സുഹൃത്തിന്റെ സിനിമ ഷൂട്ടിംഗ് ലോകേഷനില്‍ നിന്ന് തിരിച്ചു പോരുകയായിരുന്നു ഞങ്ങള്‍. ഞങ്ങളെ തീവണ്ടിയാപ്പീസില്‍ ഇറക്കി അവര്‍ തിരിച്ചു പോയശേഷം, ഞങ്ങള്‍ ഉള്ളില്‍ കയറി. വണ്ടി വരാന്‍ ഇനി അര മണിക്കൂര്‍ കൂടിയേ ഉള്ളു. ടിക്കറ്റ്‌ അവര്‍ നേരത്തെ എടുപ്പിചിരുന്നതിനാല്‍, ഞങ്ങള്‍ നേരെ ഒരു ചായ കുടിക്കാന്‍ കയറി.

ചായ കുടിച്ച്‌ ഇറങ്ങി, ഞങ്ങള്‍ വെറുതേ സ്റ്റേനിലൂടെ നടക്കാന്‍ തുടങ്ങി. അധികം പേരൊന്നും അന്ന് ഉണ്ടായിരുന്നില്ല. രണ്ടു കുട്ടികള്‍ ഓടിക്കളിക്കുന്നതും നോക്കി അവര്‍ക്കടുതുമാറി കുറച്ചു സമയം നിന്ന്, ഞങ്ങള്‍ പിന്നെയും മുന്നോട്ടു നടന്നു. കുറച്ചു മാറി രണ്ടു യാചകര്‍ തല്ലുകൂടുന്നത് കാണാമായിരുന്നു. പെട്ടെന്ന് അതിലൂടെ കടന്നു പോയിരുന്ന ഒരു പോലീസുകാരന്‍ അവരോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ ഈ മഴയില്‍ ഇറക്കിവിടുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ അടങ്ങിയിരുന്നു.

റെയില്‍ പാളങ്ങളില്‍ വീണ്ചിതറാന്‍ പോകുന്ന മഴത്തുള്ളികള്‍ കയ്യിലെടുത്തു കളിച്ച്, ഞങ്ങള്‍ നടത്തം തുടര്‍ന്നു. ഇനി പത്തു മിനിട്ടു കൂടിയേ ഉണ്ടാകു വണ്ടി വരാന്‍. ഭാഗ്യത്തിന് അന്ന് ട്രെയിന്‍ സമയത്തിന് തന്നെ എത്തുമെന്ന് പറഞ്ഞിരുന്നു. ബെഞ്ചുകളില്‍ അവിടെയവിടെയായി ഇരിക്കുന്ന പലരും ഞങ്ങളെ ഒളികണോടെ നോക്കുന്നത് ഞങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. കല്യാണം കഴിഞ്ഞു അധികമായിരുന്നില്ലാതതിനാല്‍ മധുവിധുവിന്റെ ഒരു മൂടിലുമായിരുന്നു ഞങ്ങള്‍. അതും ആദ്യത്തെ അവധിക്കാലവും.

പിന്നെയും മുന്നോട്ടു നടക്കവേ, നേരത്തെ കളിച്ചുകൊണ്ടിരുന്ന കുട്ടികളില്‍ ഒരാള്‍ ഞങ്ങളുടെ മുന്നിലൂടെ ഓടുന്നതിനിടയില്‍ പെട്ടെന്ന് തട്ടിവീണു . അവര്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. ഞങ്ങള്‍ക്ക് പെണ്‍കുട്ടികളെ വലിയ ഇഷ്ട്ടവുമാണ്. ഞാന്‍ വേഗം ചെന്ന് അവളെ എടുത്തു ഉയര്‍ത്തി നോക്കവേ ഒന്നും പറ്റിയില്ലെന്നു പറഞ്ഞു അവള്‍ എന്റെ കയ്യിനിന്നു കുതറി സഹോദരിയോടൊപ്പം ഓടിക്കളഞ്ഞു. ഞാനും ഭാര്യയും അത് നോക്കി ചിരിച്ചു മുന്നോട്ടു നടക്കാന്‍ തുടങ്ങി.

ഇനി വണ്ടി വരാന്‍ രണ്ടോ മൂന്നോ മിനുട്ടുമാത്രം. ഞങ്ങള്‍ക്ക് കയറേണ്ട കമ്പാര്ടുമെന്റ്റ് എവിടെയായിരിക്കും ഏകദേശം ഉണ്ടാവുക എന്ന് എന്റെ സുഹൃത്ത്‌ പറഞ്ഞു തന്നിട്ടുണ്ടായിരുന്നതിനാല്‍, അങ്ങോട്ടേക്ക് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ്‌ ഞങ്ങളെ തട്ടിമാറ്റിക്കൊണ്ട് ഒരു മദ്ധ്യ വയ്സ്കനും ഭാര്യയും എടുത്താല്‍ പൊന്താത്ത ഒരു ചാക്കുകെട്ടുമായി ഞങ്ങളെ കടന്നു പോയത്. അവര്‍ വല്ലാതെ പരിഭ്രമിക്കുകയും, കിതക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അടുത്തായി അല്പം ഇരുട്ടുപറ്റി അവര്‍ ചാക്ക് കെട്ട് താഴെ വെച്ച് ചുറ്റും പേടിയോടെ നോക്കുന്നുണ്ടായിരുന്നു. വെപ്രാളത്തോടെ അവര്‍ പരസ്പരം എന്തൊക്കെയോ കുശുകുശുക്കുകയും ചെയ്യുണ്ടായിരുന്നു. ഞങ്ങള്‍ക്കൊപ്പം അടുത്തുണ്ടായിരുന്ന പലരും അവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അവരില്‍ കൂടുതല്‍ അസ്വസ്ഥത പടര്‍ത്തി.

വളരെ പെട്ടെന്നാണ് എന്റെ ഭാര്യ ഉറക്കെ പറഞ്ഞത് അതാ ആ ചാക്കുകെട്ട് ഇളകുന്നു എന്ന് . അവള്‍ പറഞ്ഞത് മറ്റുള്ളവരും കേട്ടിരുന്നു. എല്ലാവരും നോക്കവേ ചാക്കുകെട്ട് വല്ലാതെ ഇളകുന്നു ചെയ്യുന്നുണ്ടായിരുന്നു. ഞാനും മറ്റുള്ളവരും അങ്ങോട്ട്‌ നീങ്ങവേ ആ മദ്ധ്യവയസ്കനും ഭാര്യയും എല്ലാവരെയും തട്ടിമാറ്റി ഓടിപ്പോയി. കുറച്ചുപേര്‍ അവരെ പിടിക്കാന്‍ പിന്നാലെ പോകവേ ഞങ്ങള്‍ ആ ചാക്ക് കേട്ട് തുറന്നു നോക്കി. അതില്‍ പത്തു പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്‍കുട്ടി കയ്കാലുകള്‍ കെട്ടിയിട്ടു വായില്‍ തുണിതിരുകി കിടത്തിയിരിക്കുന്നു . എവിടുന്നോ കട്ടുകൊണ്ടു പോകുന്ന അവള്‍ മാംസ ചന്തയിലെ വില്‍പ്പനക്കുള്ള പുതിയ ഇര.

Monday, September 7, 2009

ചില അദ്ധ്യാപക ചിന്തകള്‍ ..!!!

ചില അദ്ധ്യാപക ചിന്തകള്‍ ..!!!

അദ്ധ്യാപകനാവുക എന്നത് എന്റെ ഒരു വലിയ മോഹമായിരുന്നു.
ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ജോലി അതാണെന്നാണ് ഞാന്
കരുതിയിരുന്നത്. എന്റെ എല്ലാ ഗുരുക്കന്മാരേയും ഞാന് എപ്പോഴും
സ്മരിക്കാരുണ്ട്. ബഹുമാനിക്കാറുണ്ട്. എന്നിട്ടും പഠിച്ചു വലിയ ഒരു
നിലയില് എത്താന് അന്നൊന്നും എനിക്കായില്ല. പഠനത്തേക്കല് എനിക്ക്
താത്പര്യം മറ്റു വിഷയങ്ങളായിരുന്നു. സിനിമ, നാടകം..... അങ്ങിനെ പോയി എല്ലാം.

എന്നിട്ടും നാട്ടിലായിരുന്നപ്പോള്‍ മറ്റുള്ളവരെ ഞാന് പലതും
പഠിപ്പിക്കാറുണ്ട്. നാടകം, സിനിമ അങ്ങിനെ പലതും. സാക്ഷരത മിഷന്റെ
ഭാഗമാകാനും ഞാന് ഉണ്ടായിരുന്നു. പിന്നീട് ഗള്ഫിലെത്തിയപ്പോള് ജോലി
കിട്ടിയതും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്. പഠിപ്പിക്കാനുള്ള പഠനം
എനിക്കന്നില്ലാതിരുന്നതിനാല് ആദ്യമൊന്നും കഴിഞ്ഞില്ലെന്കിലും പിന്നീട്
ഞാന് പഠിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനും തുടങ്ങി.

പഠിപ്പിക്കളിലെ ഓരോ നിമിഷവും എപ്പോഴും ഞാന് ആസ്വദിക്കാറുണ്ട്. എന്റെ
സങ്കല്പ്പങ്ങളിലെ പോലെയുള്ള ഒരു അന്തരീക്ഷമല്ല ഇപ്പോഴത്തെ ക്ലാസ്സ്
മുറികളില് എന്നത് മാറിയ ഒരു ചിന്തതന്നെയാണ്. കാലത്തിന്റെ ശരിയായ മാറ്റം.
അത് ഉള്ക്കൊള്ളാന് ഞാന് തയ്യാറാവുകയും ചെയ്യുന്നു. എന്റെ ചില അദ്ധ്യാപക
ചിന്തകളാണ് ഇവിടെ.

അദ്ധ്യാപക ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവം എന്ന് എനിക്ക് തോന്നുന്നത്
കുട്ടികളുടെ ഉത്തരക്കടലാസ് നോക്കലാകും. അത് സ്വന്തം
കുട്ടികളുടെയാണെങ്കില്‍ അത്ര ത്രില്‍ ഉണ്ടാകണമെന്നില്ല. അവരെക്കുറിച്ച്
വ്യക്തമായ ഒരു ബോധം നമുക്കുണ്ടാകും. എങ്കിലും ചിലപ്പോഴൊക്കെ ചിലര്‍
നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാറമുണ്ട്. എന്നാലും, മറ്റുകുട്ടികളുടെ
ഉത്തരക്കടലാസ് നോക്കുമ്പോഴാണ് നാം ശരിക്കും ആസ്വദിക്കപ്പെടുന്നത്.
അവയിലെ രസകരമായ ഉത്തരങ്ങളുടെ കാര്യത്തിലല്ല ഞാന്‍ ഈ പറയുന്നത് കേട്ടോ.
അവരുടെ അറിവും വിവരവും, കാര്യങ്ങള്‍ ഗ്രഹിക്കുന്നത്തിലെ പാടവവും
കാണുന്നതാണ് ഏറ്റവും രസകരം. ഓരോ കുട്ടിയും ചോദ്യങ്ങളെ എങ്ങിനെയാണ്
നോക്കിക്കാണുന്നതെന്ന് നമുക്ക് വ്യത്യസ്തമായി കാണാം അവിടെ.

അതുപോലെ തന്നെ അദ്ധ്യാപക ജീവിതത്തിലെ ഏറ്റവും ധന്ന്യമായ മുഹൂര്‍ത്തം
ഏതെന്ന് ചോദിച്ചാല്‍ ചിലര്‍ ചിലപ്പോള്‍ പറഞ്ഞേക്കാം, നമ്മുടെ കുട്ടികള്‍
ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിലാണെന്നു. പക്ഷെ എനിക്ക് തോന്നുന്നത്
അങ്ങിനെയല്ല. നമ്മള്‍ പഠിപ്പിച്ച ഒരുകുട്ടി, ഒരുപാട് കാലത്തിനു ശേഷം
വലിയനിലയിലെത്തി അപ്രതീക്ഷിതമായി നമ്മളെ ഓര്‍മ്മിച്ചു, നമ്മുടെ
അടുതെക്കായി മാത്രം വരുന്ന ആ നിമിഷം. അതുപോലെ ഒരു നിമിഷം
കൊരിതരിപ്പിക്കുന്നതുതന്നെ.

ഇനി നമുക്ക് ഏറ്റവും ദുഃഖം തോന്നുന്ന നിമിഷം എന്ന് എനിക്ക് തോന്നുന്നത്,
നമ്മള്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു കുട്ടി എങ്ങുമെത്താതെ
നമ്മുടെ മുന്നില്‍ തന്നെ ഒരു വലിയ ചോദ്യ ചിഹ്ന്നമായി നില്‍ക്കുന്ന അവസ്ഥ.
അങ്ങിനെയൊന്നു ഉണ്ടാകരുതേ എന്ന് പലപ്പോഴും പ്രര്തിച്ചിട്ടു തന്നെയുണ്ട്‌.

ഒരു പ്രേത കഥ ..!!!

ഒരു പ്രേത കഥ ..!!!

കുട്ടികളെ നാടകം പഠിപ്പിക്കാനാണ് ഞാന്‍ അന്നവിടെ തങ്ങിയത് . അവരുടെ
സ്കൂള്‍ യുവജനോത്സവത്തിനു അവതരിപ്പിക്കാനുള്ള നാടകം പഠിപ്പിക്കാന്‍
ഞാന്‍ കഴിഞ്ഞ രണ്ടു കൊല്ലവും അവിടെ പോകാറുണ്ട് . അവരുടെ ഭാഗ്യം കൊണ്ട്
രണ്ടു പ്രാവശ്യവും ഒന്നാം സമ്മാനം അവര്‍ക്കായിരുന്നു . സബ് ജില്ലയിലും ,
ജില്ലയിലും ഓരോ പ്രാവശ്യം കളിക്കുകയും ചെയ്തിട്ടുണ്ട് അവര് എന്റെ
നാടകവുമായി . അപ്പ്രാവശ്യം, പക്ഷെ പതിവുപോലെ നേരത്തെ എത്താന്‍ എനിക്ക്
കഴിഞ്ഞിരുന്നില്ല . സാധാരണ ഞാന് നാല് ദിവസം മുന്‍പ് അവിടെയെത്തി അവിടെ
താമസിച്ചു കുട്ടികളെ പടിപ്പിചെടുക്കുകയാണ് പതിവ് . എന്റെ
സുഹൃത്തുക്കളുടെ വീട്ടിലാണ് ഞാന് പതിവായി താമസികാറുള്ളത്
നാടകം പഠിപ്പിക്കുന്നത്‌ സ്കൂളിലും . ജോലിയുണ്ടായിരുന്നതിനാല്‍
അപ്രാവശ്യം രണ്ടു ദിവസം മുന്‍പ് മാത്രമേ എത്തിയുള്ളൂ . അത് തന്നെ നാടകം
പുതിയതും . ആദ്യമായാണ് ആ നാടകം കളിക്കുന്നത് .

എങ്കിലും, അവിടെയെത്തി കുടികളെ സെറ്റ് ചെയ്തു നാടകം പഠിപ്പിക്കാന്
തുടങ്ങിയപ്പോള് തന്നെ അതിന്റെ താളത്തിലേക്ക് വേഗം ഏതാനും കഴിഞ്ഞു. മറ്റു
രംഗ സജ്ജീകരനങ്ങള്ക്ക് വേണ്ട സാധനങളുടെ നിര്‍മാണം രാത്രിയിലാണ് ചെയ്യാറ്.
അങ്ങിനെ സ്കൂള് അധികൃതരുടെ പ്രത്യേക അനുമതിയോടെ സ്കൂളില് തന്നെ
താമസിച്ചു. എന്റെ സുഹൃത്തുക്കളുടെയും കുട്ടികളുടെയും അവരുടെ ഗ്രൂപ്പ്
അധ്യാപകരുടെയും സഹായത്തോടെ കാര്യങ്ങള് മുന്നോട്ടുപോയി.

പശ്താലത്തിനു വേണ്ട ഒരു മരം ഉണ്ടാക്കാന് കുറച്ചു ഉണങ്ങിയ മരച്ചില്ലകള്
തേടിയാണ് ഞങ്ങള് പുറത്തിറങ്ങിയത്. നാടകം പഠിക്കുന്ന കുട്ടികളെ ഞങ്ങള്
അവിടെ നിര്ത്താറില്ല. ഉറക്കം ശരിയായില്ലെങ്കില് പഠനം മോശമാകും എന്നതിനാല്
അവരെ രാത്രി ഒരു പത്തു മണിയോടെ വീടുകളിലേക്ക് കൊണ്ട് വിടും. അതിനു ശേഷം
ഭക്ഷണം കഴിച്ചാണ് ഞങ്ങള് മറ്റു സാമഗ്രികള് ഉണ്ടാക്കാന് തുടങ്ങുക. അപ്പോള്
ഏകദേശം ഒരുമണി കഴിഞ്ഞിരുന്നു. ഞങ്ങളുടെ സ്കൂള് ഒരു പള്ളി വക സ്കൂള് ആണ്.
പള്ളിയും, സ്കൂളും പള്ളിയിലെ ഫാതരിന്റെയം മറ്റും താമസ സ്ഥലവും, പള്ളിവക
ശ്മശാനവും എല്ലാം അടുതടുതാണ് ഉള്ളത്. മരക്കമ്പുകള്‍ ഓടിക്കാന് ഞങ്ങള്ക്ക്
ശ്മശാനത്തിന്റെ അടുത്തുകൂടി പോകണം.

എന്റെ കൂടെ മൂന്നു കൂട്ടുകാര് കൂടി ഉണ്ടായിരുന്നു. വേറെ നാലുപേര്
സ്കൂളിലും ഉണ്ട്. വിളിച്ചാല് വിളികെല്ക്കാവുന്ന രീതിയില് നിറയെ ആളുകളും
ഉണ്ട് അവിടെയൊക്കെ. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ലായിരുന്നു.
അല്ലെങ്കിലും രാത്രിയില് യാത്ര ചെയ്യാന് എനിക്ക് വലിയ ഇഷ്ട്ടമാണ്.
രാത്രിയുടെ വശ്യത ഒന്ന് വേറെ തന്നെയാണ്. ആകെ എനിക്ക് പേടിയുണ്ടായിരുന്നത്
പട്ടികളെയാണ്. അത് ഇപ്പോഴും അങ്ങിനെത്തന്നെ. അതിനായി നല്ലൊരു വടിയും
കയ്യിലെടുതാണ് ഞാന് രാത്രിയില്‍ യാത്ര ചെയ്യാറ്. ഞങ്ങള് ശ്മശാനം
കടന്നുപോകവെ കൂട്ടതിലൊരുവന്‍ പറഞ്ഞു അന്നവിടെ ഒരു ശവമടക്കുണ്ടായിരുന്നു
എന്ന്. ഭര്ത്താവ് വിദേശത്ത് വെച്ച് അപകടത്തില് മരിച്ചതറിഞ്ഞു ഹൃദയം
പൊട്ടി മരിച്ച ഒരു യുവതിയുടെ. ഒരുപാട് നാളത്തെ പ്രേമത്തിന് ശേഷം
വീട്ടുകാരുടെ അനുവാദത്തിനായി പിന്നെയും ഒരുപാടുകാലം കാത്തിരുന്നു ഒടുവില് ഒരു വര്ഷം
മുന്പ് മാത്രം വിവാഹിതരായവരാണത്രേ അവര്‍ . അവന്‍ വിശതമായി ആ കഥ പറയാനും
തുടങ്ങി.

കഥയും കേട്ട് ഞങള് നടന്നു ശ്മശാനത്തിന്റെ മതിലിനടുത്തുകൂടി പോകവേ
പെട്ടെന്നാണ് ഒരു തേങ്ങല് ഞങ്ങളുടെ കാതിലെതിയത് . ആദ്യം അതൊരു തോന്നലായി
മാത്രമെടുത്ത ഞങ്ങള് മുന്നോട്ടു പോകവേ തേങ്ങല് ഞങ്ങളുടെ കൂടെത്തന്നെ
പോരുന്ന പോലെ. ആര്ക്കും തിരിഞ്ഞു നോക്കാന് ധൈര്യമില്ലായിരുന്നു.
അവിടുന്ന് ഓടിപോകാന് കാലു നീങ്ങുന്നുമില്ല. എന്ത് ചെയ്യണമെന്നറിയാതെ
ഞങ്ങള് നടക്കവേ തേങ്ങല് കൂടിക്കൂടി അതൊരു കരച്ചിലായി മാറി. പേടിയോടെ
ഞങ്ങള് ഓടാന് തയ്യാരാകവേ പെട്ടെന്നാണ് എല്ലാ നിയന്ത്രണങ്ങളും വിട്ടു അവന്
എന്നെ കെട്ടിപ്പിടിച്ചതു. കഥയില്‍ അലിഞ്ഞു അതിന്റെ വേദനയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് .....!!!

Sunday, September 6, 2009

എന്റെ വലയില്‍ ഒരു ഗോള്‍ ...!

എന്റെ വലയില്‍ ഒരു ഗോള്‍ ...!

അവരുടെ നിര്‍ബന്ധം കൊണ്ട്‌ മാത്രമാണ് ഞാന്‍ അന്ന് അവിടെ കളിക്കാന്‍ പോയത് . അതും ഗോളിയായിട്ടു. ഒന്നാമതു എനിക്ക് ഫുട്ബോള്‍ കളിയ്ക്കാന്‍ അറിയില്ല, പിന്നെ ഇവരുടെ എതിരാളികളും എന്റെ സുഹൃത്തുക്കളാണ്. ഇവര്‍ക്കും അതറിയാം. പക്ഷെ സെവന്‍സ് കളിയ്ക്കാന്‍ ഇവര്‍ക്കാകെ ആര് പേരെ അപ്പോള്‍ ഉള്ളു. ജയിക്കും എന്ന് ഇവര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്‌ ഇവര്‍ പോകുന്നത് തന്നെ. അത് എനിക്കും അറിയാം. മറ്റവരേക്കാള്‍ എന്തു കൊണ്ടും നല്ല ടീം ഇവരുടേത് തന്നെയാണ്. ഞാന്‍ വെറുതേ നിന്നുകൊടുതാല്‍ മതിയെന്ന അവരുടെ ഉറപ്പില്‍ ഒടുവില്‍ എനിക്ക് വഴങ്ങേണ്ടി വന്നു.

മറ്റേ ടീം കാണാതെ കുറെയൊക്കെ ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും കളിക്കളത്തില്‍ എത്തിയപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. എന്നെ അവിടെ കണ്ടത് കൊണ്ടല്ല, ഞാന്‍ ഫുഡ്‌ബോള്‍ കളിക്കുന്നു എന്നതിലാണ് അവര്‍ ഞെട്ടിയത്. ഞാന്‍ ആ നാട്ടുകാരനെ അല്ല എന്ന ഭാവത്തില്‍ അവിടെ പതുങ്ങി നിന്നു. എന്റെ കളിക്കാര്‍ ശരിക്കും മിടുക്കരായിരുന്നു. കുറെ ഏറെ ടൂര്‍ണമെന്റുകളില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്.

കളി തുടങ്ങി കുറെ നേരമായിട്ടും ദൈവം സഹായിച്ചു ഒരിക്കല്‍ പോലും പന്ത് എന്റെ ഭാഗത്തേക്ക് വന്നതേയില്ല. ആരും ഗോള്‍ അടിച്ചതുമില്ല. രണ്ടാം പകുതി ആയി, പോസ്റ്റ്‌ മാറി കളി തുടങ്ങിയതും എന്റെ ടീം ആദ്യത്തെ ഗോള്‍ അടിച്ചു. അതോടെ വാശിയായി എല്ലാവര്ക്കും. ഒന്ന് രണ്ടു പ്രാവശ്യം ബോള്‍ എന്റെ അടുത്തെത്തിയത് ഭാഗ്യം കൊണ്ടുമാത്രം എനിക്ക് തടുക്കാനായി. അല്ലാത്തപ്പോഴൊക്കെ എന്റെ ഡിഫെണ്ടര്‍ മാര്‍ ബോള്‍ എന്റെ ഏഴയലത്തുപോലും വരാതെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വാശിയില്‍ കളി കഴിയാനാകവെ എനിക്ക് വല്ലാത്ത പരിഹ്ബ്രമവും ആകാന്‍ തുടങ്ങി. ഇനി അഞ്ചു മിനിട്ട് മാത്രം, ബോള്‍ ഉള്ളത് എന്റെ പോസ്ടിനടുതും. പെട്ടെന്നാണ്‌ എതിര്‍ടീമിലെ എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ പന്തിനായുള്ള പിടിവലിക്കിടയില്‍ എന്റെ പോസ്ടിനടുത്തു ആര്‍ത്തലച്ചു വീണത്‌. അവന്‍ വേദന കൊണ്ട് പുളയാന്‍ തുടങ്ങിയതും എന്റെ ശ്രദ്ധ മുഴുവന്‍ അവിടെയായി. ഞാന്‍ വേവലാതിയോടെ അവനെ ശ്രധിക്കവേ ഒരു ആരവം. നോക്കുമ്പോള്‍ ബോള്‍ എന്റെ എന്റെ വലയില്‍. ഞാന്‍ അന്തം വിട്ടു നില്‍ക്കവേ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നു വീണു കിടക്കുന്നവന്‍ അതാ ചാടിയെഴുന്നേറ്റു ചിരിച്ചുകൊണ്ട് പോകുന്നു.

Saturday, September 5, 2009

രണ്ടു പെണ്‍കുട്ടികള്‍...!!!

രണ്ടു പെണ്‍കുട്ടികള്‍...!!!

സമയം ഏകദേശം ഒന്നരയായിക്കാണും . തീവണ്ടിയാപ്പീസിലെതുമ്പോള്‍ അവിടെ അധികം
പേരുണ്ടായിരുന്നില്ല. പറ്റിയ ഒരു മൂല നോക്കി ഇരുന്നു, വായിച്ചു വെച്ച
പുസ്തകം എടുത്തു വായന തുടങ്ങവേ ചുറ്റും ഒന്ന് കണ്ണോടിക്കുകയും ചെയ്തു.
അവിടെയവിടെയായി കുറച്ചു യാത്രക്കാര്‍ ഉള്ളതൊഴിചാല് യാചകര്‍ പോലും അന്നവിടെ
ഉണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ ഇത്രയും പേരുതന്നെ അവിടെ കാണാറില്ല
താനും.

ഇരുന്നു വായിക്കാന്‍ തുടങ്ങിയപോഴാണ് ആ രണ്ടു പെണ്‍കുട്ടികള്‍
ഞാനിരിക്കുന്നതിന്റെ അടുത്ത ബെന്ചിലേക്ക് മാറിയിരുന്നത്‌. അവര്‍
മുന്പിരുന്നിരുന്നതിന്റെ അടുത്തിരുന്നിരുന ഒരു ചെറുപ്പക്കാരന്റെ
നോട്ടത്തില്‍ നിന് രക്ഷപെടാനാകണം അവര്‍ ഇങ്ങോട്ട് മാറിയിരുന്നത്‌.
പഠിക്കുന്ന കുട്ടികള്‍ എന്നതിലുപരി, ഈ പാതിരാത്രിയില്‍ ഇവരെങ്ങിനെ ഇവിടെ
എന്നത് ഒരു സംശയം എന്നില്‍ ഉണ്ടാകിയെന്കിലും ഞാന്‍ വായന തുടര്‍ന്നു.
മൊണ്ടാഷ് എന്നാ സിദ്ധാന്തത്തിന്റെ അനന്ത സാധ്യതകളെ പ്രതിപാദിക്കുന്ന ആ
തിയറി പുസ്തകം എന്നെ രസം പിടിപ്പിച്ചു കഴിഞ്ഞിരുന്നതിനാല്‍ മറ്റൊന്നും
ശ്രദ്ധിക്കാനും തോന്നിയില്ല.

വായന ഒരു ഘട്ടത്തിലെത്തിയപ്പോള്‍ മെല്ലെ നിര്‍ത്തി ഒരു ചായകുടിക്കാന്‍
ഇറങ്ങി. അപ്പോഴും ഇടയ്ക്കിടെ എന്നെ നോക്കുന്ന ആ പെണ്‍കുട്ടികളെ ഒന്ന്
ശ്രദ്ധിച്ച് ഞാന്‍ മെല്ലെ കാണ്ടീനിലേക്ക് പോകുമ്പൊള്‍ അവര്‍ പരസ്പരം
കെട്ടിപ്പിടിചിരുന്ന് എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു.
പേടിചിട്ടാകാം എന്നാണു ഞാന്‍ കരുതിയത്‌. അവരെ നോക്കിക്കൊണ്ടു
മധ്യവയസ്സായ ഒരാളും അടുത്തുണ്ടായിരുന്നു. അയാളില്‍ എന്തോ ഒരു സംശയം ആ
പെണ്‍കുട്ടികളെ കുറിച്ചുള്ളതുപോലെ തോന്നി അവരെത്തന്നെ അയാള്‍
നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍.

ചായകുടിച്ചു, പുറത്തിറങ്ങിയപ്പോഴേക്കും ഒന്ന് രണ്ടു യാത്രക്കാര്‍ കൂടി
അവിടെ എത്തിക്കഴിഞ്ഞിരുന്നു. വണ്ടിവരാന്‍ ഇനിയും സമയമുണ്ട്.
അടുതുവരാനുള്ളത് ആ ചെറിയ സ്റ്റേഷനില്‍ നിര്‍ത്താതെ പോകുന്ന ഒരു ഗൂട്സ്‌
വണ്ടിയാണ്. അതും കഴിഞ്ഞേ എന്റെ വണ്ടി വരൂ.

വീണ്ടും വായിക്കാന്‍ പുസ്തകമെടുത്ത്‌ ഞാന്‍ ഇരുന്നിരുന്നിടതുതന്നെ ഇരിക്കവേ
മെല്ലെ ആ പെണ്‍കുട്ടികളെ ഒന്ന് നോക്കി. ഒരല്‍പം ഇരുട്ടില്‍ മുഖം അത്ര
വ്യക്തമാല്ലതെയാണ് അവര്‍ രണ്ടു പേരും ഇരിക്കുന്നത്.
രണ്ടുപേരുടെയും കയ്യില്‍ ഓരോ വലിയ ബാഗുകള്‍ ഉണ്ടായിരുന്നത് അടുത്തുതന്നെ ഒതുക്കി
വെച്ചിട്ടുണ്ട്. അത്ര പാവപ്പെട്ടവരോന്നുമല്ല അവരെന്ന് അവരുടെ
വസ്ത്രങ്ങളും വസ്തുക്കളും വ്യക്തമാക്കുന്നുണ്ടായിരുന്നു. എവിടെയെങ്കിലും
നല്ല നിലയില്‍ പഠിക്കുന്ന കുട്ടികളാവും അവരെന്നാണ് എനിക്ക്
തോന്നിയത്. അവര്‍ അപ്പോഴും അങ്ങിനെത്തന്നെ ആ ഇരിപ്പിലാണ്. അതിലെ ഒരു
പന്തികേട്‌ എനിക്കും തോന്നിയെങ്കിലും രാത്രിയിലെ യാത്രയുടെ പെടിയിലാകാം
എന്നാ ധാരണയില്‍ ഞാന്‍ വായന തുടങ്ങി.

കുറച്ചു കഴിയുംപോഴെക്കും ഗൂട്സ്‌ വരുന്നതിന്റെ മുന്നറിയിപ്പ് വന്നു,
ഒപ്പം അതിന്റെ ശബ്ദവും കേള്‍ക്കാന്‍ തുടങ്ങി. പലരും സീറ്റില്‍ നിന്ന്
വെറുതെ എഴുന്നേല്‍ക്കാനുംതുടങ്ങി. ഞാനും മെല്ലെ എഴുന്നേറ്റു വണ്ടിയുടെ
അടുത്തേക്ക് നീങ്ങവേ വണ്ടിയുടെ വെളിച്ചം കാണാന്‍ തുടങ്ങി. എല്ലാവരും
നോക്കി നില്‍ക്കെ വണ്ടി കടന്നുപോകാന്‍ തുടങ്ങവേ പെട്ടെന്നാണ്‌ എല്ലാവരെയും
സ്തബ്ധരാക്കിക്കൊണ്ട് ആ രണ്ടു പെണ്‍കുട്ടികളും ഓടി ആ ട്രെയിനിന്റെ
മുന്നിലേക്ക് ചാടിയത്‌. ആര്‍ക്കും ഒന്ന് ശബ്ദിക്കാന്‍ പോലും കഴിയും
മുന്‍പേ അവര്‍ പാളങ്ങളില്‍ അരഞ്ഞു ചേര്‍ന്നിരുന്നു .....!

രണ്ടു ജീവനുകള്‍ . ...!

രണ്ടു ജീവനുകള്‍ . ...!

ഒരു ചെറിയ ജനക്കൂട്ടത്തിനു നടുവിലേക്കാണ് ഞങ്ങള്‍ ഇറങ്ങിയത്‌ തന്നെ.
ഞാനും ഭാര്യയും. നോക്കുമ്പോള്‍, അപകത്തില്‍ മരിച്ചുപോയ മകന്റെ ശരീരം
വീട്ടിലെത്തിക്കാന്‍ പൈസയില്ലാതെ കരയുന്ന ഒരമ്മയെയാണ് കാണുന്നത്.
നാടോടികള്‍ എന്ന് തോന്നിക്കാവുന്ന ദരിദ്രയായ ഒരമ്മ. ഡോക്ടറെ
ഞങ്ങള്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ടും, മുന്‍കൂട്ടി അപ്പോയിന്മെന്റ്
എടുത്തിട്ടുള്ളതിനാലും, ഞാന്‍ വേഗം അവളെ ഡോക്ടറുടെ റൂമില്‍ എത്തിച്ച് ആ
അമ്മയുടെ അടുത്തെത്തി അവര്‍ക്ക് പോകാനുള്ള കാര്യങ്ങള്‍ ചെയ്തു കൊടുത്തു.
എന്നെക്കാള്‍ നല്ല പലരും അവിടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പക്ഷെ
അധികമൊന്നും ചിലവാകേണ്ടി വന്നില്ല.

തിരിച്ചു ഡോക്ടറുടെ അടുത്ത് കോറിഡോറിലൂടെ നടന്നു പോകുമ്പൊള്‍ രണ്ടു
വശത്തും ഡോക്ടറെ കാത്തിരിക്കുന്ന രോഗികളാണ്. പരിചയക്കാര്‍ ആരെങ്കിലും
എപ്പോഴും ഉണ്ടാകാറുള്ളതിനാല്‍ ‍ ശ്രദ്ധിച്ചാണ് ഞാന്‍ നടന്നിരുന്നത്.
പരിചയമുള്ളവരെ കാണുന്നത് ഒരു സന്തോഷമുള്ള കാര്യമാണല്ലോ. നടന്ന് കുറച്ചു
ദൂരം എത്തിയതും, ഒരു റൂമില്‍ നിന്ന് തെറിച്ച് വീണപോലെ കുറെ നോട്ടുകള്‍
മുന്നില്‍ വന്നു വീണു.

അത്ഭുതത്തോടെ റൂമിലേക്ക്‌ നോക്കുമ്പോള്‍ അവിടെ ഒരച്ഛന്‍ ഡോക്ടറെ
കെട്ടിപ്പിടിച്ചു കൊണ്ട് കരയുന്നു. ഉറക്കെ ഉറക്കെ ഹൃദയം പൊട്ടുമാറ്‌
...! വേദനയുടെ ആ കാഴ്ച എനിക്ക് കാണാനാകുമായിരുന്നില്ല. അദ്ധേഹത്തെ
താങ്ങിക്കൊണ്ടു മറ്റു രണ്ടു പുരുഷന്മാരും, നഴ്സും വേറെ ഒരു ഡോക്ടറും
ഉണ്ടായിരുന്നു. ഒപ്പം മേശമേലും താഴെയുമായി ചിതറിക്കിടക്കുന്ന നോട്ടുകള്‍
പെറുക്കിയെടുക്കുന്ന ഒരാളും.

തീര്‍ത്തും അവശനായി പാതി ബോധത്തോടെയുള്ള അദ്ധേഹത്തെ അവര്‍
പുറത്തേക്കു കൊണ്ടുപോകുന്നതിനിടയില്‍ കരച്ചിലിനിടയിലും, ആ അച്ഛന്‍
വേദനയോടെ പറയുന്നത് കേള്‍ക്കാമായിരുന്നു. എനിക്കാകെയുള്ള ഒറ്റ മോളാണ്
ഡോക്ടര്‍. എത്ര പണം വേണമെങ്കിലും ഞാന്‍ ചിലവാക്കാം, എവിടെ വേണമെങ്കിലും
ഞാന്‍ കൊണ്ടുപോകാം.. എങ്ങിനെയെങ്കിലും അവളെ രക്ഷിക്കൂ ഡോകടര്‍.......!

Thursday, September 3, 2009

ഒരു മുഖം ...!!!

ഒരു മുഖം ...!!!

ഉറക്കെയുള്ള അവളുടെ കരച്ചില്‍ കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു പൊട്ടി പൊട്ടി കരയുന്നു. ചോദിച്ചിട്ടാണെങ്കില്‍ ഒന്നും പറയുന്നുമില്ല. ഞാന്‍ വല്ലാത്ത അവസ്ഥയിലായി. സ്വപ്നം കണ്ടതായിരിക്കും എന്നുതന്നെയാണ് ഞാന്‍ കരുതിയത്‌. പുറത്തൊക്കെ ഒന്ന് ഉഴിഞ്ഞുകൊടുത്ത് , കുറച്ചു വെള്ളം കുടിപ്പിച്ച്, മാറോടു ചേര്‍ത്ത് കുറച്ചു സമയം ഇരുതിയപ്പോള്‍ അവള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. ഞാന്‍ മെല്ലെ ചോദിക്കനായും മുന്‍പേ അവള്‍ എന്നെ ദയനീയമായി നോക്കി. അപ്പോഴും അവള്‍ക്കു കരച്ചിലടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വിഷമിപ്പിക്കേണ്ട എന്നുകരുതി ഞാന്‍ അങ്ങിനെത്തന്നെ കുറച്ചുസമയം കൂടി ഇരുന്നു.

എന്റെ മാറില്‍ കിടക്കുമ്പോഴും അവള്‍ വല്ലാതെ കിതക്കുകയും അണക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവളെ വിയര്‍ക്കാന്‍ തുടങ്ങി. എനിക്ക് കുറേശ്ശേയായി പരിഭ്രമവും തുടങ്ങി. ഇനി വല്ല അസുഖവും.... പൊതുവേ അവള്‍ക്കങ്ങിനെ അസുഖങ്ങളൊന്നും വരാത്തതാണ്. എന്നാലും പറയാന്‍ പറ്റില്ലല്ലോ. അങ്ങിനെ ഇരുത്തിതന്നെ ഞാന്‍ കുറച്ചു ബാം എടുത്തു അവളുടെ നെറ്റിയില്‍ പുരട്ടിക്കൊടുത്തു. പിന്നെ മുഖവും പുറവും എല്ലാ തടവിക്കൊടുക്കുകയും ചെയ്തു.

കുറച്ചു സമയം അങ്ങിനെ ഇരുന്നപ്പോഴെക്കും അവള്‍ മെല്ലെ സാധാരണ നിലയിലേക്ക് വരുന്നതായി തോന്നി. ഞാന്‍ അവളെ പിടിചെഴുന്നെല്‍പ്പിച്ചു ബാത്‌ റൂമില്‍ കൊണ്ട് പോയി മുഖമെല്ലാം കഴുകിപ്പിച്ചു കൊണ്ട് വന്ന് തുടച്ചു കൊടുത്ത് അരികിലിരുത്തി. എന്നിട്ട് എന്താണ് കാര്യമെന്ന ഭാവത്തില്‍ മുഖത്തേയ്ക്ക് നോക്കി. അവള്‍ക്കു അതോര്‍ക്കാന്‍ തന്നെ വിഷമമായ പോലെ. എങ്കിലും മെല്ലെ പറയാന്‍ തുടങ്ങി. ഏട്ടന് ആ കുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നു... അതിപ്പോ ആരുമില്ലാതെ എവിടെയാകും... ആശുപത്രിയില്‍ ....അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ....! നമുക്ക് നോക്കാമായിരുന്നു ....!

അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്. അന്ന് ഞാന്‍ എന്റെ സുഹൃത്തിനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ പോയി വരും വഴി കണ്ട ഒരു അപകടം ഞാനവളോട് പറഞ്ഞിരുന്നു. വഴിയുടെ അപ്പുറത്ത്, റോഡില്‍ നിന്ന് തെറിച്ചുപോയി മരങ്ങള്‍ക്കിടയില്‍ തകര്‍ന്നു വീണ ഒരു വാഹനത്തില്‍ നിന്ന് മരിച്ചുപോയ അമ്മയോടും അച്ഛനോടുമോപ്പം കരഞ്ഞുകൊണ്ട് പോലീസുകാരുടെ കൈയില്‍ ഒരു കൊച്ചു പെണ്‍കുട്ടി. അപ്പോഴും ഉണ്ടായ അപകടത്തിന്റെ നടുക്കത്തില്‍ വാവിട്ടുകരയുന്ന ആ മൂന്നുവയസ്സുകരുടെ മുഖം എന്നെ തന്നെ വല്ലാതെ വേട്ടയാടിയിരുന്നു.

ഞാനവളെ അടക്കിപ്പിടിച്ചു അങ്ങിനെയിരുന്നു .....!

ഫോണ്‍ ബെല്‍ ...!!!

ഫോണ്‍ ബെല്‍ ...!!!

യാത്ര എനിക്കെപ്പോഴും ഒരു ഹരമാണ്. പറ്റാവുന്നിടത്തോളം ഞാന്‍ യാത്ര ചെയ്യാറുമുണ്ട് .
യാത്രയുടെ എല്ലാ നിമിഷവും ആഘോഷമാക്കുക എന്നതാണ് എന്റെ രീതി. ഞങ്ങള്‍
മിക്കവാറും കുടുംബ സമേതമാകും എല്ലാ യാത്രകളും. ഒഫീഷ്യല്‍ യാത്രകള്‍
ആണെങ്കില്‍ പോലും ഞാന്‍ തനിച്ചാണ് പോകുന്നതെങ്കില്‍, കുടുംബത്തെയും
കൂടെ കൂട്ടാറുണ്ട്. തനിച്ചുള്ള യാത്രകള്‍ വളരെ വിരസമാണ് എന്നത് തന്നെ
പ്രധാന കാരണം. അങ്ങിനെയുള്ള യാത്രകളാണ് എന്നില്‍ പല ചിന്തകളും
ഉണ്ടാക്കാറുള്ളത്, അതുപോലെ പല പ്രചോദനങ്ങളും നല്‍കാറുള്ളത്. യാത്രകള്‍
മനോഹരമായ അനുഭവങ്ങളാണ് എപ്പോഴും. ചിലപ്പോള്‍ വേദനാ ജനകം,
മറ്റുചിലപ്പോള്‍ പേടിപ്പെടുതുന്നവ ഇനിയും ചിലപ്പോള്‍ ആഹ്ലാദകരവും.

കഴിഞ്ഞ ദിവസം ഒരു ബ്ലോഗ്‌ കവിത വായിച്ചപ്പോഴാണ് എന്റെ യാത്രയിലെ ഒരനുഭവം
ഓര്‍മ്മവന്നത്‌. രണ്ടു മൂന്നിടത്ത് പോകേണ്ടതിനാല്‍ അന്ന് ഞാന്‍
തനിച്ചായിരുന്നു. ഒരു ഫോണ്‍ കാള്‍ വന്നു അതെടുത്ത് നോക്കാന്‍
തുടങ്ങുമ്പോഴാണ് മുന്നില്‍ കുറച്ചു ദൂരെ ഒരു അപകടം കാണുന്നത്. ട്രാഫിക്‌
നിയമങ്ങള്‍ പാലിച്ചുകൊണ്ട്‌ തന്നെ വണ്ടിയോടിക്കണം എന്ന് ആഗ്രഹമുള്ള
ഒരാളാണ് ഞാന്‍. പറ്റാവുന്നിടത്തോളം അങ്ങിനെ ചെയ്യാറുമുണ്ട് .
എന്നാലും പോലീസ് വാഹങ്ങളുടെ ലൈറ്റ് കാണുമ്പൊള്‍ തന്നെ ഞാന്‍ കുറച്ചു
ശ്രദ്ധിച്ചേ വണ്ടി ഓടിക്കാറുള്ളൂ. പേടിയുണ്ട് എന്നത് തന്നെ ഒന്നാമത്തെ
കാരണം, പിന്നെ അനാവശ്യമായി ഫൈന്‍ കൊടുക്കാന്‍ എന്റെ കയ്യില്‍
പൈസയുമില്ല.

അന്നും പതിവുപോലെ സ്പീഡ് കുറച്ചു നോക്കുമ്പോള്‍ രണ്ടു
വാഹനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു കിടക്കുന്നു. തകര്‍ന്നു എന്നൊക്കെ
പറഞ്ഞാല്‍ അത് രണ്ടു കാറുകള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും
പറയാന്‍ പറ്റാത്ത അത്രയും തകര്‍ന്നു തന്നെ. മുന്നോട്ടു പോകാന്‍ പറ്റാത്ത
വിധം റോഡ്‌ തടസ്സമായിരിക്കുന്നതിനാല്‍ ഞാന്‍ മെല്ലെ ഒരു സൈഡില്‍
വണ്ടിയൊതുക്കി പുറത്തിറങ്ങി. ആരും പൊതുവേ അങ്ങിനെ അപകട സ്ഥലത്ത്
അടുത്തൊന്നും ചെല്ലാറില്ല.

ഞാനും മാറിനിന്നു നോക്കവേ അതിലെ ഒരു
പോലീസുകാരന്‍ എന്റെ പരിച്ചയക്കരനാനെന്നു കണ്ടു ഞാന്‍ മെല്ലെ അടുത്ത്
ചെന്നു. അയാള്‍ എന്നെ കണ്ടു ചിരിച്ച് അയാളുടെ ജോലിയില്‍ മുഴുകവേ ഞാനും
മെല്ലെ അടുത്ത് ചെന്നു. കാണരുതെന്ന് ജീവിതത്തില്‍ ആഗ്രഹിച്ചു പോകുന്ന
കാഴ്ചകളാണ് അവിടെയെല്ലാം നമ്മളെ തേടിയെത്തുക എന്നത് സ്വാഭാവികമല്ലേ.
രണ്ടു വണ്ടികളിലുമായി മൂന്നുപേരാണ് ഉണ്ടായിരുന്നത്. മൂന്നുപേരും
സ്ഥലത്ത് തന്നെ മരിച്ചുപോയി എന്നതിനേക്കാള്‍ അവരുടെ ശരീര ഭാഗങ്ങള്‍
ഏതൊക്കെയെന്നു അവരുടെ അച്ഛനുമമ്മക്കും പോലും തിരിച്ചറിയാന്‍ ഒരു
വഴിയുമില്ല. പോലീസുകാര്‍ വളരെ പണിപ്പെട്ടാണ് ഓരോ ഭാഗങ്ങളായി
എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നത് . ഞാന്‍ ഒന്നേ നോക്കിയുള്ളൂ.

തിരിച്ചുപോരാന് തുടങ്ങുമ്പോഴാണ് ഒരു ഫോണ്‍ റിംഗ് ചെയ്യുന്നത്
കേള്‍ക്കുന്നത്. നോക്കുമ്പോള്‍, അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതോ
ശരീര ഭാഗങ്ങള്‍ക്കിടയില്‍നിന്നു നിന്ന് അപ്പോഴും നിരതാതെ അടിച്ചുകൊണ്ടിരിക്കുന്ന ആ
ഫോണിനായി പോലീസുകാര്‍ തിരയുകയാണ്. നേരത്തെ വായിച്ച കവിതയില്‍ കവി പറഞ്ഞ
പോലെ അയാളുടെ അമ്മയോ ഭാര്യയോ മക്കളോ.. ആരെങ്കിലുമായിരിക്കാം അത് ...!
ഞാന്‍ വേഗം തന്നെ ഓടി കാറിലെത്തി എന്റെ വീട്ടിലേക്കു ഡയല്‍ ചയ്തു.

Wednesday, September 2, 2009

എനിക്ക് മാത്രം ....!



എനിക്ക് മാത്രം ....!

ഈ ലോകം വല്ലാതെ നീണ്ടു നിവര്‍ന്നു പരന്നു കിടക്കുമ്പോള്‍ ഞാന്‍ എനിക്ക് മാത്രമായി ഒരിടം തേടുന്നു... എന്റെ വേദനകളെ, എന്റെ കാഴ്ചകളെ എന്റെ നൊമ്പരങ്ങളെ എന്റെ അനുഭവങ്ങളെ എന്റെ വ്യാകുലതകളെ എന്റെ മനോരാജ്യങ്ങളെ എന്റെ ആശയങ്ങളെ അങ്ങിനെ എല്ലാം എല്ലാം താലോലിക്കാന്‍ എനിക്കായി മാത്രം ഒരിടം ...! ഇവിടേയ്ക്ക് എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും സ്വാഗതം...!