Sunday, November 1, 2009

പ്രണയ സന്ദേശം ....!!!

പ്രണയ സന്ദേശം ....!!!

ഒരു സുഹൃത്താണ് എനിക്ക് ആ ലിങ്ക് അയച്ചു തന്നത്. ആരുടെയോ പ്രണയ സന്ദേശമാണ് അതെന്നാണ്‌ അവന്‍ പറഞ്ഞത്. അപ്പൊ പിന്നെ അത് തുറന്നു കേള്‍ക്കുന്നത് ഒഴിവുള്ള ഒരു സമയതെക്കാക്കി. പ്രണയമാകുമ്പോള്‍ അത് ഒഴിവുപൊലെ നന്നായി ആസ്വദിക്കണമല്ലോ . അത് മാറ്റിവെച്ചപ്പോഴാണ് എനിക്ക് ഞങ്ങളുടെ പ്രണയ സന്ദേശങ്ങളെ ക്കുറിച്ച് ഓര്‍മ്മവന്നത്‌. വിവാഹ ശേഷമുള്ള പ്രണയമായിരുന്നു ഞങ്ങളുടെ.

വിവാഹ ശേഷം ഞാന്‍ തിരിച്ചു മണല്‍ നഗരത്തിലെതിയിട്ടും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അവള്‍ എന്റെ അടുത്ത് വന്നത്. പാസ്പോര്‍ട്ട്‌ കിട്ടാന്‍ വൈകിയതുകൊണ്ട് കുറച്ചു കാത്തിരിക്കേണ്ടി വന്നു ഞങ്ങള്‍ക്ക് . ആ ദിവസങ്ങളില്‍ ദിവസവും രണ്ടും മൂന്നും പ്രാവശ്യം വിളിക്കുമെങ്കിലും പ്രണയം പൂത്തു നിന്നത് എഴുതുകളിലായിരുന്നു.

എല്ലാ ദിവസവും ഓരോ എഴുത്ത് അങ്ങോട്ടും ഇങ്ങോട്ടും. അതും കൂടാതെ കൂട്ടുകാര്‍ പോകുമ്പോഴൊക്കെ ഓരോ കാസ്സെറ്റില്‍ പ്രണയപൂര്‍വ്വം സംസാരിച്ചും കൊടുത്തയക്കും. പാകിസ്താനികളാണ് അങ്ങിനെയൊക്കെ ചെയ്യുക എന്ന് പറഞ്ഞ് എന്റെ എല്ലാ സുഹൃത്തുക്കളും ഞങ്ങളെ കളിയാക്കുമെങ്കിലും ഞങ്ങള്‍ അതൊന്നും കാര്യമാക്കാറില്ല. അല്ലെങ്കില്‍ തന്നെ പ്രണയത്തിന്റെ ഏറ്റവും തീവ്രമായ ആ ദിനങ്ങളില്‍ ആര്‍ക്കാണ് കണ്ണും കാതും ഒക്കെ.,

തിരക്കൊക്കെ കഴിഞ്ഞു ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് സുഹൃത്ത്‌ അയച്ചു തന്ന പ്രണയത്തിന്റെ ആ ലിങ്ക് ഓപ്പണ്‍ ചെയ്തത്. ഹെഡ്‌ ഫോണ്‍ ഒക്കെ വെച്ച് സുഖമുള്ള പഴയ ഓര്‍മ്മകളിലേക്ക് മെല്ലെ മടങ്ങാന്‍ തയ്യാറെടുത്തു കൊണ്ട്. ലിങ്ക് മെല്ലെ ഓപ്പണ്‍ ആയി, ശബ്ദം കാതുകളിലേക്ക് ഒഴുകിയെതാന്‍ തുടങ്ങിയതും, എന്നില്‍ ഒരു വിറയല്‍ ബാദിച്ചു. അത് പണ്ട് ഞാന്‍ എന്റെ ഭാര്യക്ക് ഒരു സുഹൃത്ത്‌ വശം കൊടുത്തയച്ച കാസ്സെറ്റിലെ പ്രണയ സന്ദേശമായിരുന്നു ....!!!


7 comments:

 1. വീട്ടില്‍ പോയി തല്ലുണ്ടാക്കിയോ? ഇതെങ്ങനെ പറ്റി?

  ReplyDelete
 2. ഗര്‍ ര്‍ ര്‍ ര്‍ .......
  സമാധാനിക്കു, അഭിമാനിക്കു, ഇപ്പോഴത്തെ തലമുറ നല്ലൊരു പ്രണയ സന്ദേശം കൈമാറാന്‍ പോലും ആശക്തരാവാം, അല്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള സമയമില്ലായിരിക്കാം. താങ്കളുടെ പ്രണയ സന്ദേശം ഇപ്പോഴും ശക്തമായി ജീവിക്കുന്നത് തന്നെ സന്തോഷകരമല്ലേ... നന്നായിട്ടുണ്ട്.

  ReplyDelete
 3. ആരോടും പറയരുതെന്നു ഭാര്യയോടു പ്രത്യേകം പറഞിരുന്നല്ലോ...അതാണ്...ഇത്

  ReplyDelete
 4. പി ആര്‍ രതീഷിന്‍റെ ‘പ്രണയമഴ’എന്ന കവിതയില്‍ നിന്നൊരു വരി:

  “ഒരിക്കല്‍ പെയ്താല്‍ മതി
  ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍“
  ഇതു പോയകാലത്തെ പ്രണയം,ഇനിയതിങ്ങനെ തിരുത്തി വായിക്കാം:
  “ഒരിക്കല്‍ പെട്ടാല്‍ മതി
  ജീവിതം മുഴുവന്‍ വലയാന്‍“
  പ്രണയക്കാര്‍ സൂക്ഷിക്കുക!നിയമപാലകര്‍‘ജാഗ്രത’യിലാണുപോല്‍!!

  ReplyDelete
 5. ഇത്തരം കഥകൾ എഴുതുമ്പോൾ ശ്രദ്ധിക്കണം...കേട്ടൊ
  സന്ദേശം ചോർന്നത് ഭാര്യ/മിത്രം മുഖേന...
  ആരെ അവിശ്വസിക്കണം...?

  ReplyDelete
 6. പോക്കറ്റില്‍ പ്രണയലേഖനവുമായി കാത്തുനിന്ന
  സ്കൂള്‍ ദിനങ്ങള്‍ ഒര്മയിലോടിയെത്തുന്നു.
  ഭാവുകങ്ങള്‍
  സ്നേഹപൂര്‍വം
  താബു
  http://thabarakrahman.blogspot.com/

  ReplyDelete
 7. hahha...kollaam...alpanerathekku njaanum aa kalthilekku poi..pranayam poothulaja anthakaalam..

  ReplyDelete