Monday, December 21, 2009

കാത്തിരിക്കുന്ന കുട്ടി...!!!

കാത്തിരിക്കുന്ന കുട്ടി...!!!

തിരക്കുള്ള ആ സര്‍ക്കാര്‍ ആപ്പീസിന്റെ വരാന്തയില്‍ തിരക്കില്‍ നിന്നൊഴിവാകാന്‍ പരമാവധി ശ്രമിച്ചുകൊണ്ടായിരുന്നു ആ കുഞ്ഞ് അവിടെ പതുങ്ങി നിന്നിരുന്നത്. ഏകദേശം അഞ്ചു വയസ്സുമാത്രം പ്രായമുള്ള ആ ഓമനയുടെ മുഖത്തിന്‌ തീക്ഷ്ണമായ ഒരു പ്രകാശമുണ്ടായിരുന്നു. ഏകദേശം അഞ്ചു വയസ്സെങ്കിലും ഉള്ള അവനു പക്ഷെ ഒരു അന്പതുകാരന്റെ പക്വതയും ഉണ്ടായിരുന്നു. നിശ്ചയ ദാര്ട്യതോടെയുള്ള അവന്റെ നില്‍പ്പില്‍ ഞാന്‍ പോലും ഒന്ന് പരുങ്ങിപോയി. എനിക്ക് കാണേണ്ട ഓഫീസര്‍ കുറച്ചു കഴിഞ്ഞേ എത്തൂ എന്നറിഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു ഞാന്‍ അവിടെ. അപ്പോഴാണ് ആ ഒമാനക്കുഞ്ഞു എന്റെകണ്ണിലുടക്കിയത്.

ആ ഓമന കുറച്ചധികം നേരമായി അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എന്ന് തോന്നുന്നു. അവന്റെ കാലുകള്‍ വേദനിക്കുകയും അവന്റെ ചുണ്ടുകള്‍ വരണ്ടുതുടങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും അതൊന്നും കൂസാതെ അവന്‍ അവിടെത്തന്നെ കാത്തു നില്‍ക്കുകയാണ്. കടന്നു പോകുന്ന ഓരോരുത്തരും അവനെ ഒന്ന് നോക്കിയിട്ടേ കടന്നു പോകുന്നുണ്ടായിരുന്നുള്ളൂ. ചിലരൊക്കെ അവന്റെ ഓമന കവിളില്‍ ഒന്ന് നുള്ളാനും ശ്രമിച്ചിരുന്നു. തിരക്കില്‍ ആളുകള്‍ അവനെ തട്ടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അവന്‍ വല്ലാതെ ബുദ്ധിമുട്ടുന്നുമുണ്ടായിരുന്നു.

ആരെയും കൂസാതെ അവന്‍ അവന്റെ മാത്രം കാര്യത്തില്‍ ശ്രദ്ധിച്ചാണ് അവിടെ നില്‍ക്കുന്നത്. മറ്റുകുട്ടികളെ പോലെ ഒരിക്കല്‍ പോലും കളികാണോ മറ്റു എന്തിലെങ്കിലും ശ്രദ്ധിക്കാനോ അവന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ തീര്‍ത്തും ഗൌരവത്തില്‍ ആയിരുന്നു അവന്‍. ആ മുഖഭാവം അവനു പക്ഷെ ഒട്ടും ചേരുന്നതല്ല എങ്കിലും അവന്‍ അങ്ങിനെയാകാന്‍ കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു. പഴയതെങ്കിലും വൃത്തിയുള്ള വസ്ത്രം വളരെ കുലീനമായി തന്നെയാണ് അവന്‍ ഉടുത്തിരിക്കുന്നത്. വളരെ മാന്യവും പക്വതയോടെയും ആണ് അവന്‍ പെരുമാറുന്നതും.

കുറച്ചധികം നേരം കഴിഞ്ഞപ്പോള്‍ അകത്തുനിന്നും ആ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്ന ഒരാള്‍ ആരോ പറഞ്ഞതുകേട്ട്‌ എന്നപോലെ ആരെയോ തിരഞ്ഞു കൊണ്ട് തിരക്കിട്ട് പുറത്തെത്തി ചുറ്റും നോക്കവേ ആ കുട്ടിയെ കണ്ടു അങ്ങോട്ട്‌ കടന്നു ചെന്നു. ചുവന്നു തുടുത്ത കണ്ണുകളും ക്രൂരമായ മുഖഭാവങ്ങളും ഉള്ള അയാള്‍ ഒട്ടും ദയയില്ലാതെ അവന്റെ മുഖത്തിന്‌ തന്നെ ഒറ്റ അടിയങ്ങു വെച്ച് കൊടുത്തു. എല്ലാവരും സ്തബ്ധരായി നില്‍ക്കെ ആ കുട്ടി പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ നിശ്ചലനായി അതെ നില്‍പ്പ് നില്‍ക്കുകയായിരുന്നു അപ്പോഴും. അവന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നിട്ടുണ്ടാകും എന്ന് നൂറു തരം. പക്ഷെ ഒരിറ്റു കണ്ണീര്‍ പോലും പുറത്തു വന്നിരുന്നില്ല. എല്ലാവരും ദൈന്യതയോടെ നോക്കി നില്‍ക്കെ പിന്നെ അയാള്‍ ആ കുട്ടിയെ വലിച്ചു കൊണ്ട് എന്നപോലെ പുറത്തേക്കു പോയി മേലില്‍ ഇവിടെ കണ്ടുപോകരുത് എന്ന് അലറിക്കൊണ്ട്‌ റോഡിലേക്ക് തൂകിയെറിഞ്ഞു. ഒട്ടും ദയ അര്‍ഹിക്കാത്ത ആ മനുഷ്യന്‍ അവന്റെ സ്വന്തം അച്ഛനായിരുന്നു.....!!!

15 comments:

 1. അതിന് കോടതിയില് പോകാനായി വകുപ്പുണ്ടോ?

  ReplyDelete
 2. ഇത് സ്ഥിരം ആയതുകൊണ്ടാവും കുട്ടി ഒന്നും മിണ്ടാതിരുന്നത്. കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറുന്നവരെ ശരിക്കും പെരുമാറണം.

  ReplyDelete
 3. ദൈവമേ..ചിലപ്പോഴൊക്കെ ഞാനും എന്റെ കുട്ടിയെ ഇങ്ങനെ തല്ലാറില്ലെ..സാഹചര്യം ഇതല്ലങ്കിലും..

  ആ കുട്ടിയെ അടിക്കുന്നതു കണ്ടാലും കേട്ടാലും, ഹേയ് അതെന്റെ ആരുമല്ലല്ലൊ എന്നുള്ള നമ്മുടെ ചിന്താഗതി...പഴയ തലമുറയിലേക്ക് നമ്മൾ പോയേ തീരു..

  ReplyDelete
 4. എന്തിനേ അവന്‍ കാത്തുനിന്നത്???--


  നവവത്സരാശംസകള്‍

  ReplyDelete
 5. im not able to erad anything..what shall i do to overcome from this unknown letters which i sawin screen? anyway, wish you a very happy and prosperous new year.. :)

  ReplyDelete
 6. aa kuttiye enthinaanavo thalliyathu...athum koodi ariyaayirunnu..

  ReplyDelete
 7. വല്ലാതെ സങ്കടം തോന്നി..കഥ വായിച്ചപ്പോള്‍..ഇങ്ങനെയും..അച്ഛന്മാര്‍ ഉണ്ടല്ലെ..??കഥ നന്നായിരിക്കുന്നു..

  ReplyDelete
 8. നല്ല വായനാനുഭവത്തിനു നന്ദി.
  പുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!

  http://tomskonumadam.blogspot.com/

  പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
  വീണ്ടും ആശംസകള്‍..!!

  ReplyDelete
 9. ന്റെ പടച്ചോനെ,
  എന്താത്?
  പന്ത്രണ്ട് ബ്ലോഗോ...
  ഇതെന്താ ബ്ലോഗ് കച്ചോടോ....

  ReplyDelete
 10. Did this happen for real or was it just a fictional story? It was a bit difficult to read the story because the alphabet were all kind of jumbled. But managed somehow:-) It is really sad and horrifying that such things happen all the time around the world..People are becoming heartless and cruel..

  ReplyDelete