Friday, July 27, 2012

രക്ഷ ...!!!

രക്ഷ ...!!!
.
രക്ഷപ്പെടാന്‍ പഴുതുകളില്ലാത്ത വിധം തീര്‍ക്കപ്പെടുന്ന ബന്ധനങ്ങള്‍ ജീവിതത്തിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും താണ്ടാന്‍ ആകില്ല എന്നറിഞ്ഞാലും അതന് മുതിരുക തന്നെ ചെയ്യും എല്ലാവരും. എന്നിട്ട് ജീവിതവും ജീവനും ബലി നല്‍കി മറ്റുള്ളവര്‍ക്ക് മാത്രം തീരാത്ത വേദനുമായി ആ ജീവിതങ്ങള്‍ എരിഞ്ഞടങ്ങുകയും ചെയ്യും ....!
.
അങ്ങിനെ ഒരു മെസ്സേജ് മൊബൈലില്‍ വന്നപ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ജിജ്ഞാസ തോന്നി. ഞാന്‍ അപ്പോള്‍ ഡ്രൈവ് ചെയ്യുകയായിരുന്നത് കൊണ്ട് വേഗം തന്നെ വണ്ടി ഒതുക്കി നിര്‍ത്തി മൊബൈല്‍ തുറന്നു മെസ്സേജ് വായിക്കാന്‍ തുടങ്ങി. ആദ്യമായിട്ടായിരുന്നു എന്റെ അനിയത്തി കുട്ടിയെ പോലെയുള്ള ആ പെണ്‍കുട്ടി എനിക്ക് ഒരു മെസ്സേജ് അയക്കുന്നത്. അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് അന്നാദ്യമായാണ് എനിക്കവരുടെ ഒരു വിവരം കിട്ടുന്നതും. അതുകൊണ്ട് തന്നെ അത് വായിക്കാന്‍ എനിക്ക് വല്ലാത്ത തിടുക്കവും ആയിരുന്നു..
.
ഒരുപാടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരുഭൂമിയിലെ മഹാ നഗരത്തില്‍ വെച്ച് എന്റെ ഒരു സുഹൃത്തിന്റെ കൂടെയാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെടുന്നത്. സുഹൃത്തിന്റെ സുഹൃത്ത്‌ എന്നതിനേക്കാള്‍ ഞങ്ങള്‍ തമ്മിലായിരുന്നു വേഗത്തില്‍ അടുത്തത്. ഒരു നല്ല കൂട്ടുകാരിയായി, ഒരു നല്ല കേള്‍വിക്കാരിയായി, ഒരു നല്ല സഹയാത്രികയായി എല്ലാം അവള്‍ എനിക്ക് ഏറെ അടുപ്പമുള്ളതായി. എന്റെ വേദനകള്‍ എന്റെ സന്തോഷങ്ങള്‍ എന്റെ ആകുലതകള്‍ എന്തിനു എന്റെ ചിന്തകള്‍ വരെ എല്ലാം ഞാന്‍ പറയാതെ അറിയാന്‍ മാത്രം അവള്‍ എന്നോട് അടുത്തിരുന്നു. എന്നിട്ടും അതൊരു പ്രണയമാണെന്ന് തെറ്റിദ്ധരിച്ചു ഞങ്ങളെ സംശയിച്ചവര്‍ ഏറെയാണ്‌. അതിനിടയിലും പക്ഷെ..
.
ഒരു ആണ്‍കുട്ടിയോട് എങ്ങിനെ അടുക്കാമോ അതിനെക്കാള്‍ നന്നായി ഒരു പെണ്‍കുട്ടിയോട് സൗഹൃദം ഉണ്ടാക്കാം എന്ന് അവളാണ് എനിക്ക് ആദ്യം പഠിപ്പിച്ചു തന്നത്. സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ തെറ്റിക്കാതെ ചാപല്ല്യങ്ങളില്‍ അകപ്പെടാതെ ലിംഗ വ്യത്യാസം തോന്നിക്കാതെ ഞങ്ങളുട ബന്ധം ഏറ്റവും മനോഹരമായി സൂക്ഷിക്കാന്‍ അവള്‍ക്കു കഴിയുന്നു എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ നന്മയും. ഒന്നിച്ചു യാത്ര ചെയ്യ്മ്പോഴും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും ഒന്നിച്ചു സമയം ചിലവിടുംപോഴും എല്ലാം പരസ്പരം അറിയാനായിരുന്നു ഞങ്ങള്‍ ഏറെ ശ്രമിച്ചതും. .
.
ഞാനും അവളും തമ്മിലുള്ള സൌഹൃദത്തിന്റെ സത്യം അറിഞ്ഞു തന്നെയാണ് അവളുടെ സുഹൃത്ത്‌ അവളെ പ്രൊപ്പോസ്‌ ചെയ്തതും. അത് അറിഞ്ഞവരുടെ നെറ്റിയിലെ ചുളിവുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അയാളെ കുറിച്ചും അയാളുടെ ആവശ്യവും അവള്‍ ആദ്യം പറഞ്ഞതും എന്നോട് തന്നെ. ആലോചിച്ചപ്പോള്‍ എനിക്കും അതൊരു നല്ല കാര്യമായി തോന്നി. അവള്‍ക്കു ഏറ്റവും യോജ്യനായ ഒരാള്‍ തന്നെയാണ് അയാളെന്നു എനിക്ക് ഉറപ്പും ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ ആ ബന്ധത്തിന് എല്ലാ പിന്തുണയും നല്‍കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..
.
പിന്നെ ആഘോഷത്തിന്റെ നാളുകളായിരുന്നു. പെണ്ണ് കാണലിന്റെ , നിശ്ചയത്തിന്റെ പിന്നെ കല്യാണത്തിന്റെ. എല്ലാം ആഘോഷിക്കുകതന്നെ ചെയ്തു ഞങ്ങള്‍. വീട്ടില്‍ നിന്നും മകള്‍ പടിയിറങ്ങി പോകുമ്പോള്‍ ഒരു അമ്മയുടെ ആകുലതകള്‍ പോലെയായിരുന്നു അവള്‍ എന്നെ വിട്ടു പോകുമ്പോള്‍ എനിക്ക് തോന്നിയത്. എന്നെ വിട്ടു പോവുകയല്ല അല്ലെങ്കില്‍ അങ്ങിനെ ഉണ്ടാകില്ല എന്ന് എനിക്കും അവള്‍ക്കും ഉറപ്പുണ്ടായിട്ടും എനിക്ക് അങ്ങിനെയാണ് തോന്നിയത്..
.
ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു മാറ്റവും പിന്നീടും ഉണ്ടായിട്ടില്ലെങ്കിലും ഒരു സാമൂഹിക മര്യാദ കാണിക്കാന്‍ അവളും ഞാനും എപ്പോഴും ശ്രമിക്കാന്‍ തുടങ്ങി പിന്നെ. ഒരു വിവാഹിതയായ വീട്ടമ്മയെ പോലെ അവള്‍ മാറുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്ന്. അവള്‍ക്കു വീട്ടില്‍ അച്ഛനും അമ്മയും ഒരു അനുജത്തിയാണ് ഉണ്ടായിരുന്നത്. എന്റെ അനിയത്തിയായി തന്നെ കണ്ടിരുന്ന അവള്‍ക്കു ഞാന്‍ അവളുടെ ഏട്ടന്‍ തന്നെയായിരുന്നു. എന്തിനും ഏതിനും ആദ്യം അവള്‍ വിളിച്ചിരുന്നത്‌ എന്നെയും..
.
കല്യാണത്തിന് ശേഷം കുറച്ചു കഴിഞ്ഞതും അവളുടെ ഭര്‍ത്താവിനു സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകേണ്ടി വന്നു. അയാളുടെ കുടുംബ കാര്യങ്ങളും ജോലിക്കാര്യങ്ങലുമായി ഒരുപാട് കുഴഞ്ഞു മറിയലുകള്‍ ഒരുമിച്ചാണ് അവര്‍ക്കുണ്ടായത്. എനിക്കോ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ അവര്‍ ഞങ്ങളെ വിട്ടു അങ്ങോട്ട്‌ പോവ്കതന്നെ ചെയ്തു. അന്ന് യാത്ര പറയുമ്പോള്‍ ആ അനിയത്തി കുട്ടിയായിരുന്നു ആദ്യമായി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞത്. അവളുടെ സങ്കടം എന്നെ വല്ലാതെ ഉലക്കുകതന്നെ ചെയ്തിരുന്നു..
.
അവളെയും അനിയത്തിയെയും നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അനുഭവിക്കാന്‍ തുടങ്ങിയത് അപ്പോള്‍ മാത്രമാണ്. ജീവിതത്തിലെ ചില നഷ്ട്ടപെടലുകള്‍ ചിലപ്പോള്‍ എന്നതെക്കുമാനെന്നു എനിക്ക് തോന്നിയത് അപ്പോള്‍ ആദ്യമായിട്ടാണ്. അതിനെക്കാള്‍ വല്ലാത്തൊരു ഉത്ഖണ്ട യായിരുന്നു ഏറെയും മനസ്സില്‍.. അല്ലെങ്കില്‍ കാരണമില്ലാത്ത ഒരു ചെറിയ പേടി തന്നെ ആയിരുന്നു എന്നും പറയാം. പേടിച്ച പോലെ തന്നെ, പിനീട് അവരുടെ ഒരു വിവരവും എനിക്കില്ലായിരുന്നു.. ബന്ധപ്പെടാന്‍ കഴിയുന്ന എല്ലാ മര്‍ഘങ്ങളിലൂടെയും ഞാന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്കതിനു സാധിച്ചതെയില്ല. പിന്നെ പിന്നെ ഞാനും അതിനു മുതിരാതായി. അവര്‍ ഒരു വിങ്ങലായി മനസ്സില്‍ അങ്ങിനെ കിടന്നു..
.
അപ്പോഴാണ് ഇങ്ങിനെ ഒരു എഴുത്ത്. അതും എന്റെ ആ അനിയത്തി കുട്ടിയുടെ. വേഗം തന്നെ ഞാനത് തുറന്നു വായിക്കാന്‍ തുടങ്ങി. എവിടെ തുടങ്ങണം, എങ്ങിനെ എഴുതണം എന്ന അവ്യക്തത നിഴലിക്കുന്ന ആവരികളില്‍ ആകെ ഇത്രമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് യാത്രപറഞ്ഞു അവര്‍ പോന്നത് നരകതിലെക്കായിരുന്നു. അവളുടെ ഭര്‍ത്താവിന്റെ അച്ഛന്‍ നടത്തുന്ന വേശ്യലയതിലെക്കാന് അവര്‍ എത്തിപ്പെട്ടത്. എതിര്‍ത്ത അവരുടെ അച്ഛനെയും അമ്മയെയും അവര്‍ കൊന്നു. മരിക്കാന്‍ പോലും അനുവാദമില്ലാത്ത ആ നരകത്തില്‍ നിന്ന് ഇന്ന് അവര്‍ രണ്ടു പേരും രക്ഷപ്പെട്ടു. അല്ലെങ്കില്‍ രക്ഷപ്പെടുന്നു. മരണത്തിലേക്ക്. അതിനു മുന്‍പ് മോഷ്ട്ടിചെടുത്ത മൊബൈലില്‍ നിന്ന് അവസാനത്തെ മെസ്സേജ് എനിക്ക്......!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..

No comments:

Post a Comment