Friday, July 27, 2012

എന്‍റെ മകള്‍ക്ക്, നിങ്ങളുടെയും ....!!!

എന്‍റെ മകള്‍ക്ക്, നിങ്ങളുടെയും ....!!! .
.
ചില സമയങ്ങളില്‍ വാക്കുകള്‍ക്കു മുന്‍പേ മൌനം പിറക്കുമെന്നും ആ മൌനത്തിനു വാക്കുകളെക്കാള്‍ കരുതുണ്ടാകുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ വാക്കുകളെ നേരിടാന്‍ പറ്റുന്നതിനേക്കാള്‍ വലിയ വിഷമമാകും ആ മൌനത്തെ അഭിമുഖീകരിക്കാന്‍ എന്നത് സത്യവുമാണ്..
.
റദ്ദു ചെയ്ത വിമാനത്തിനു ശേഷമുള്ള അടുത്ത വിമാനതിനായുള്ള അനന്തമായ കാതിരിപ്പിനിടയിലാണ് ഞാന്‍ അദ്ധേഹത്തെ വീണ്ടും അപ്പോള്‍ കണ്ടു മുട്ടുന്നത്. എനിക്ക് അടുത്ത് പരിചയമുള്ള അദ്ധേഹത്തെ കുറച്ചു കാലമായിരുന്നു അപ്പോള്‍ ഞാന്‍ കണ്ടിട്ട്. എന്‍റെ തിരക്കുകളില്‍ ഞാന്‍ വിട്ടുപോകുന്ന അപൂര്‍വ്വം നല്ല ബന്ധങ്ങളില്‍ ഒന്ന്. .
.
തികച്ചും സാത്വികനായ അദ്ധേഹത്തെ എനിക്ക് ഏറെ ബഹുമാനമായിരുന്നു. അദ്ധേഹത്തില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല ഗുണം ഒരിക്കലും കടം വാങ്ങാറില്ല എന്നതായിരുന്നു. ഉള്ളത് കൊണ്ട് അല്ലെങ്കില്‍ കിട്ടാവുന്നത് കൊണ്ട് കാര്യങ്ങള്‍ ഏറ്റവും ഭംഗിയായി കൊണ്ട് നടക്കാനുള്ള അദ്ധേഹത്തിന്റെ മിടുക്കിനു മുന്‍പില്‍ ഞാന്‍ എപ്പോഴും തല കുനിചിട്ടുണ്ട്. .
.
വലിയ കുടുംബമായിരുന്നു അദ്ധെഹത്തിന്റെതു. ഭാര്യയും നാല് പെണ്മക്കളും . അദ്ദേഹത്തിന് അതിനു തക്ക പ്രായവും ആയിരുന്നില്ല അപ്പോള്‍. എങ്കിലും എല്ലാ കാര്യങ്ങളും ഏറ്റവും ചുറു ചുറുക്കോടെ മനോഹരമായി അദ്ദേഹം കൈകാര്യം ചെയ്യുനത് ഞാന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്. ഒരു ചെറിയ കാര്യം പോലും ഭംഗിയായി ചെയ്യാന്‍ അറിയാത്ത എനിക്ക് അത് ശരിക്കും അത്ഭുതം തന്നെ ആയിരുന്നു ..
.
അദ്ധേഹത്തിന്റെ വീട്ടില്‍ എപ്പോഴും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ . അദ്ധേഹത്തിന്റെ ജീവിതത്തോട് ഏറ്റവും പൊരുത്തപ്പെട്ടു തന്നെ നില്‍ക്കുന്നതായിരുന്നു അദ്ധേഹത്തിന്റെ കുടുംബവും . ഭാര്യയോ മക്കളോ ആകട്ടെ അദ്ധേഹത്തിന്റെ മനസ്സറിഞ്ഞു മാത്രം ജീവിക്കുന്നവരായിരുന്നു . അതുപോലെ തിരിച്ചും . എപ്പോഴും സന്തോഷവും സമാധാനവും മാത്രം കളിയാടിയിരുന്ന അവരുടെ വീട്ടിലേക്കു പോകാന്‍ എനിക്കും ഏറെ താത്പര്യമായിരുന്നു . അതുപോലെ തന്നെ മത കാര്യങ്ങളില്‍ അധെഹതിനുള്ള അറിവും അതിന്റെ പ്രായോഗികതയും ഏറെ വലുതും ബഹുമാനിക്കപ്പെടെണ്ടതും ആയിരുന്നു. .
.
അദ്ധേഹത്തെ അവിടെ കണ്ടപ്പോള്‍ ഞാന്‍ വേഗം തന്നെ അങ്ങോട്ട്‌ ഓടിച്ചെന്നു. ഒരു സഹോദര സ്ഥാനം എപ്പോഴും ഉണ്ടായിരുന്നതിനാല്‍ അദ്ധേഹത്തിന്റെ അടുത്ത് ചെന്ന് ആ കൈപിടിച്ച് അടുത്തിരിക്കാന്‍ എനിക്ക് ആവേശമായിരുന്നു. അദ്ധേഹത്തിന്റെ കൈകളില്‍ ഞാന്‍ പഠിച്ചതും ഞാന്‍ അന്ന് ആദ്യമായി ഞെട്ടി തരിച്ചു പോയി . എപ്പോഴും ഊര്‍ജ്ജം നിലനിന്നിരുന്ന ആ കൈകള്‍ അപ്പോള്‍ പക്ഷെ തണുത്തു മരവിച്ചിരിക്കുന്നു . ആ കണ്ണുകള്‍ നിര്ജ്ജലങ്ങളും നിര്‍ജ്ജീവങ്ങലുമായിരുന്നു . എനിക്ക് എന്നെ തന്നെ വിശ്വസിക്കാനാകാതെ ഞാന്‍ വല്ലതെയായിരുന്നു..
.
അദ്ദേഹവും അദ്ധേഹത്തിന്റെ മൂന്നു മക്കളും ഭാര്യയും ആണ് ഒപ്പം ഉണ്ടായിരുന്നത് . പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നപ്പോള്‍ തന്നെ എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടന്‍ തുടങ്ങി. ഞാന്‍ മെല്ലെ കൈ വലിച്ചെടുത്തു ആ മുഖം കയ്യിലെടുത്തു . പരിസരം പോലും ശ്രദ്ധിക്കാതെ ഞാന്‍ കാര്യം തിരക്കിയപ്പോള്‍ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അതിനൊപ്പം അദ്ധേഹത്തിന്റെ ഭാര്യയും മക്കളും കൂടി കരച്ചില്‍ തുടങ്ങിയപ്പോള്‍ ചുറ്റുമുള്ള പലരും അത് ശ്രദ്ധിക്കാനും തുടങ്ങി. പക്ഷെ മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞങ്ങള്‍ ആരും അപ്പോള്‍..
.
വല്ലാതായ ഞാന്‍ അദ്ധേഹത്തെ എന്റെ നെഞ്ചില്‍ ചേര്‍ത്ത് കിടത്തി കുറുകെ കൂട്ടി പടിച്ചപ്പോള്‍ ആ ശരീരത്തിലേക്ക് ഒരു ചൂട് കയറുന്നത് എനിക്കും അനുഭവപ്പെട്ടു . പിന്നെ വളരെ പെട്ടെന്ന് മുഘമുയര്‍ത്തി അദ്ദേഹം എന്നൊട്ട് മെല്ലെ പറയാന്‍ തുടങ്ങി. രണ്ടു കൊല്ലങ്ങള്‍ക്ക് മുന്‍പാണ് മൂത്തമകള്‍ പ്ലസ്‌ റ്റു കഴിഞ്ഞപ്പോള്‍ നാട്ടിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടി പോയത്. നന്നായി പഠിക്കുന്ന ആ കുട്ടിക്ക് അഡ്മിഷന്‍ കിട്ടിയത് മാര്‍ക്ക് കൊണ്ട് തന്നെ ആയതുകൊണ്ട് അദ്ദേഹത്തിന് മറ്റു ഭുദ്ധിമുട്ടുകള്‍ ഒന്നും തടസ്സമായില്ല. ഒരിക്കലും മോശമായി ചിന്തിക്കുക കൂടി ചെയ്യാറില്ലാത്ത ആ മകളെ കുറിച്ച് അദ്ദേഹത്തിന് ശരിക്കും അഭിമാനവും ആയിരുന്നു. .
.
അവളെ അവിടെ കൊണ്ട് പോയാക്കി അദ്ദേഹം തിരിച്ചു വന്നത് ഒരുപാട് മോഹങ്ങളോടെയായിരുന്നു. കൊല്ലഗെ ഹോസ്റ്റലില്‍ മറ്റു പെന്കുട്ടികല്‍ക്കൊപ്പം തനിച്ചു താമസിക്കുന്നതോര്‍ത്തു വല്ലാതെ കരഞ്ഞ അവളെ ആശ്വസിപ്പിക്കാന്‍ പെട്ട പാട് അദ്ദേഹം അപ്പോഴും ഓര്‍ക്കുന്നുണ്ടായിരുന്നു. വേണ്ടതെല്ലാം പലകുറി പറഞ്ഞു കൊടുത്തായിരുന്നു അദ്ദേഹം ആണ്പി തിരിച്ചു പോന്നത്. പിന്നീട് കൃത്യമായ വിവരങ്ങളും മറ്റുമായി ഒന്നര കൊല്ലം അവളുടെ പഠനം ഭംഗിയായി നടന്നിരുന്നു. പക്ഷെ വളരെ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. പിന്നീട് അവളുടെ ഫോണ്‍ വിളികളുടെ എണ്ണം കുറയാന്‍ തുടങ്ങി. ചോദിച്ചപ്പോളൊക്കെ പഠിക്കാനുണ്ട് എന്നാ ന്യായമായിരുന്നു പറഞ്ഞിരുന്നത്. പിന്നെ പിന്നെ അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായപ്പോള്‍ കാര്യങ്ങളില്‍ ഒരു പന്തികേട്‌ തോന്നി അവര്‍ക്ക്. അങ്ങിനെയാണ് അവര്‍ അവളെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്..
.
അദ്ധേഹത്തിന്റെ ഒരു ബന്ധുവിനെ വിട്ടു കാര്യങ്ങള്‍ തിരക്കി, ആ വിവരങ്ങള്‍ വിളിച്ചു പറഞ്ഞ ദിവസം ഒരു ഭീകര ദിനമായിരുന്നു അദ്ദേഹത്തിന്. മകളെ കുറിച്ച് ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ മാത്രം ആയിരുന്നു അയാള്‍ക്ക്‌ അധെഹതോട് പറയാനുണ്ടായിരുന്നത്. ഒരക്കലും മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തു നില്‍ക്കതിരുന്നിരുന്ന അയാളെ ഒരു അഹങ്കാരിയെന്ന് പറഞ്ഞിരുന്ന അവരുടെ നുണ പറച്ചില്‍ ആകും അതെന്നു തന്നെ അയാള്‍ ഉറച്ചു വിശ്വസിച്ചു ആദ്യം. പിന്നെ ഭാര്യയുടെ ഒരു ബന്ധുവും അദ്ധേഹത്തിന്റെ തന്നെ ഒരു സുഹൃത്തും അതെ കാര്യങ്ങള്‍ തന്നെ അനേഷിച്ചു ഉറപ്പിച്ചപ്പോള്‍ അയാള്‍ മരിച്ചതിനു തുല്യമായി എന്ന് തന്നെ പറയാം..
.
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ അദ്ധേഹത്തെ കൂട്ടിപ്പിടിച്ചു അടുത്ത് തന്നെ ഇരുന്ന എനിക്ക് പോലും എന്നെ വിറക്കുന്നതുപോലെ തോന്നി. എന്റെ മകളെ പോലെ കണ്ടു ഞാന്‍ നോക്കിയിരുന്ന ആ കുഞ്ഞ് ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്നെ ഏറെ വിഷമിപ്പിച്ചു. ഏറെ പ്രതീക്ഷയോടെ ഏറെ ആശയോടെ പഠിപ്പിക്കാന്‍ അയച്ച മകള്‍ ഒരു വേശ്യയെക്കാള്‍ തരം താണ നിലയില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അറിഞ്ഞുകൊണ്ട് അഴിഞ്ഞാടുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ പറ്റുമായിരുന്നില്ല. മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കാന്‍ പോലും തികഞ്ഞ ബോധത്തോടെ ആ കുട്ടി തയ്യാറാകുന്നത് എന്തിനെന്നായിരുന്നു അദ്ധേഹത്തെ അത്ഭുതപെടുതിയിരുന്നത്. മയക്കു മരുന്നിനും മദ്യത്തിനും അടിമകളായി ജീവിതം ഹോമിക്കപ്പെടരുള്ളവരുടെ കഥകള്‍ കേട്ട് മടുത്തിരുന്ന എനിക്ക് തികഞ്ഞ ബോധത്തോടെ ആരുടേയും പ്രേരണയില്‍ അല്ലാതെ ഇങ്ങിനെയൊക്കെ ചെയ്യുന്ന ഈ പെണ്‍കുട്ടി ഒരു അത്ഭുതം മാത്രമല്ലായിരുന്നു ....!!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

1 comment:

  1. ഇത്തരം ഇടങ്ങളിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വലിയ വീടുകളിലെ കുട്ടികൾ പണം ചിലവാക്കി അടിച്ചുപൊളിച്ചു ജീവിക്കുന്നതു കാണുന്ന സാധാരണക്കാരുടെ മക്കൾ അതുപോലൊരു ജീവിതം സ്വപ്നം കാണുന്നത് തെറ്റെന്നു പറയാനാവില്ല.അതിനായി ആദ്യമായി പുറം ലോകം കാണുന്ന കുട്ടികൾവഴിവിട്ട ജീവിതം തിരഞ്ഞെടുക്കാൻ അവർ തന്നെ കാരണമാകുണമെന്നില്ല,കൂടെപ്പടിക്കുന്നവർ തന്നെ ധാരാളം. ഏറെ നനഞ്ഞാൽ പിന്നെ കുളിരില്ലല്ലൊ...?!!
    ആശംസകൾ...

    ReplyDelete