ഫിലിം ഫെസ്റ്റിവല്‍ ....!
ജെര്‍മനിയില്‍ പോകാന്‍ കഴിയുന്നത് തന്നെ എന്റെ സ്വപ്നതിലില്ലായിരുന്നു. പിന്നെയാണ് അവിടെ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. പക്ഷെ ദൈവം അങ്ങിനെയൊന്നു തീരുമാനിച്ചിരുന്നു. അതുകൊണ്ടാണല്ലോ, ആ ഫെസ്റ്റിവല്‍ കമ്മിറ്റിയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അവര്‍ എന്റെ ഓഫീസില്‍ ജോലിക്കായി വന്നത്. ഞങ്ങളുടെ മീഡിയ ഡിപാര്ട്ടുമെന്റില്‍ അവര്‍ ജോലിക്ക് കയറിയപ്പോള്‍ തന്നെ ഞാനുമായി നല്ല അടുപ്പത്തിലായി. എന്റെ കുറച്ചു സിനിമകള്‍ അവര്‍ കണ്ടപ്പോള്‍ തന്നെ അതിലൊന്ന് അവര്‍ തിരഞ്ഞെടുത്തു. എല്ലാം അവര്‍തന്നെയാണ് ശരിയാക്കിയത്. അങ്ങിനെ ഇതര ഭാഷാ വിഭാഗത്തില്‍ എന്റെ ഷോര്‍ട്ട് ഫിലിം അവിടെ ആദ്യ പ്രദര്‍ശനത്തിനു തയ്യാറായി.
എങ്കിലും, അവിടേക്ക് ഞാന്‍ പോകുന്ന കാര്യമൊന്നും ആലോചിച്ചിരുന്നില്ല. പക്ഷെ അവരുടെ പ്രത്യേക താത്പര്യ പ്രകാരം എന്നെ അവര്‍ അവരുടെ ആളായി ക്ഷണിക്കുകയും എനിക്കുള്ള യാത്ര രേഖകള്‍ അയച്ചു തരികയും ചെയ്തു. അങ്ങിനെ ഞാന്‍ അങ്ങോട്ട് യാത്രയായി. ഗള്‍ഫിലേക്ക് വന്നതൊഴിച്ചാല്‍ പുറത്തുള്ള ഒരു രാജ്യത്തിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു അത്. അതിന്റെ ആവേശത്തില്‍ എല്ലാം മറന്നായിരുന്നു ഞാനും. എന്റെ പരിചയത്തിലുള്ള എല്ലാവരെയും ആഘോഷപൂര്‍വ്വം തന്നെ ഞാന്‍ വിവരങ്ങള്‍ അറിയിച്ചു. പോകുന്നതും വരുന്നതും എല്ലാം എല്ലാം.
അവിടെയെത്തി, എന്റെ സഹപ്രവര്‍ത്തകയുടെ സഹായത്താല്‍ എല്ലാം ഭംഗിയായിത്തന്നെ നടക്കുന്നുണ്ടായിരുന്നു. അവരുടെ വക ഹോട്ടലില്‍ താമസം, യാത്ര എല്ലാം എല്ലാം. മൂന്നാമത്തെ ദിവസമായിരുന്നു എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രവേശനം പാസ്സുമൂലം കണിശ്ശമായും നിയന്ത്രിച്ചിരുന്നു. നമ്മുടെ നാട്ടിലെ പോലെ പിന്‍വാതില്‍ പ്രവശേനമൊന്നും ഇല്ല. ആദ്യത്തെ രണ്ടു ദിവസവും പരമാവധി ചിത്രങ്ങള്‍ കാണലും നഗരം ചുറ്റിയടിക്കലും ഒക്കെയായി സമയം മുഴുവനും ശരിയായിത്തന്നെ വിനിയോഗിച്ചു.
അങ്ങിനെ എന്റെ ചിത്രത്തിന്റെ പ്രദര്‍ശനമായി. മത്സര വിഭാഗം അല്ലാത്തതിനാല്‍ അതിന്റെ വിഷമം ഉണ്ടായിരുന്നില്ല. എങ്കിലും എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ച്, നാട്ടിലും, അടുത്ത സുഹൃത്തുക്കളെയും, സഹപ്രവര്‍ത്തകയെയും ഒക്കെ വിളിച്ച്, ഒടുവില്‍ ഫെസ്റ്റിവല്‍ നടക്കുന്നിടത്തേക്ക് യാത്രയായി. വല്ലാത്ത നെഞ്ജിടിപ്പായിരുന്നു അപ്പോള്‍. പ്രദര്‍ശനത്തിനു ശേഷം ഓരോരുത്തര്‍ എന്തൊക്കെ പറയുമെന്ന് ഭാവനയില്‍ കാണാന്‍ തുടങ്ങി. പലരെയും നേരത്തെ പരിച്ചയപ്പെട്ടിരുന്നതിനാല്‍ അല്ലാതെയും ശരിയായ അഭിപ്രായം ചോദിക്കാം എന്നും തീരുമാനിച്ചിരുന്നു. അങ്ങിനെ മനോരാജ്യങ്ങളില്‍ മുഴുകി അവിടെയെത്തി. വാതിലില്‍ സെക്യുരിറ്റി എന്‍ട്രി പാസ് ചോദിച്ചപ്പോള്‍ സംശയലെശമെന്യ കീശയില്‍ കയ്യിട്ടു. പക്ഷെ അവിടെ അങ്ങിനെയൊന്നില്ലായിരുന്നു അപ്പോള്‍ ....!!!
:)
ReplyDeleteOrmmakale.....
ReplyDelete