ഗസല്‍ രാത്രി ....!!!
ഓരോ മാസവും ഓരോ പരിപാടികള്‍ എന്നാ അജണ്ടയുടെ ഭാഗമായാണ് അപ്രാവശ്യം വ്യത്യസ്തതമായ ഒരു പരിപാടി ആസൂത്രണം ചെയ്തത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഗസല്‍ പരിപാടികള്‍ നടത്തുന്നവരാണ് എന്നെനിക്കറിയാമായിരുന്നു. അവന്‍ വഴി അവരെ എനിക്ക് നേരിട്ടും അറിയാം. അവരും ഇടയ്ക്കിടെ അവര്‍ക്കായി പരിപാടികള്‍ പിടിച്ചു കൊടുക്കാന്‍ ആവശ്യപ്പെടാറ്മുണ്ടായിരുന്നു. അങ്ങിനെയാണ് അപ്രാവശ്യം ഗസല്‍ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചത്.
എന്റെ അറിവില്‍ ആ പ്രദേശതൊന്നും അങ്ങിനെ ഒരു പരിപാടി അതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ ആവേശത്തിലും ആയിരുന്നു. പതിവിനു വിപരീതമായി മൈക്ക് കെട്ടി അനൌന്‍സ്‌മെന്റും നോട്ടിസ് വിതരണവും ഒക്കെ നടത്തി. കുറച്ചു പൈസ പിരിഞ്ഞു കിട്ടി. ശേഷം പതിവ് പോലെ പോക്കറ്റില്‍ നിന്നും. അക്കാലത്ത് രണ്ടിടത്ത് എനിക്ക് ജോലിയുണ്ടായിരുന്നു. കൂടാതെ വീട്ടുകാര്യങ്ങളെല്ലാം അച്ഛനായിരുന്നു നോക്കിയിരുന്നത്. അതുകൊണ്ട് കിട്ടുന്ന കാശെല്ലാം കലാ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ വാരിക്കോരി ചിലവഴിച്ചു പോന്നു.
പരിപാടിക്കായി പതിവുപോലെ മൈതാനവും സ്റ്റേജും ഒക്കെ ഒരുക്കി. എന്തിനും തയ്യാറായി സംഘാംഗങ്ങളും ഒരുങ്ങി നിന്നു. പരിപാടി തുടങ്ങുന്നത് വൈകീട്ട് എഴുമണിക്കാണ് . പരിപാടി നടത്തേണ്ടവര്‍ എല്ലാം അഞ്ചുമണിക്കുതന്നെ എത്തി ഒരുക്കങ്ങള്‍ തുടങ്ങി. സമയം ആകുമ്പോഴേക്കും മൈതാനവും പതിവുപോലെ നിറഞ്ഞു കവിഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒടുവില്‍ പരിപാടി തുടങ്ങി.
പക്ഷെ, ആദ്യത്തെ പാട്ട് കഴിഞ്ഞപ്പോള്‍ മൈതാനം കാലിയായി. രണ്ടാമത്തെ പാട്ട് കഴിഞ്ഞപ്പോഴെക്കും സംഘാടകരും കാലിയായി. ഒടുവില്‍, മൂന്നാമത്തെ പാട്ടോടെ സ്റ്റേജും കാലിയായി ....!!!
ഹോ അവിറ്റെ നിര്‍ത്തിയതു നന്നായി. ഒരു പാട്ടു കൂടി ഉണ്ടായിരുന്നെങ്കില്‍ എന്തൊക്കെ സംഭവിക്കുമായിരുന്നു.....:-)
ReplyDeletehahahahahahahhaha
ReplyDeletekelvikkarude bhagyam.
ReplyDeleteningalude thadi kaaliyaavanjathu bhaagyam..hahaa
ReplyDelete