കമ്പ്യൂട്ടര്‍ പ്രണയം ....!!!
നാട്ടില്‍ നിന്ന് ഞാന്‍ ഗള്‍ഫില്‍ വരുമ്പോള്‍ കമ്പ്യൂട്ടര്‍ ഒന്നും അത്ര അറിയില്ലായിരുന്നു എനിക്ക്. നാട്ടില്‍ അപ്പോഴൊന്നും കമ്പ്യൂട്ടര്‍ വ്യാപകമായിട്ടുമില്ല. എന്റെ സുഹൃത്തിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നതിനാല്‍, ചില പ്രാധമിക പ്രയോഗങ്ങളൊക്കെ പഠിച്ചിട്ടുണ്ടെന്നു മാത്രം. പക്ഷെ ഇവിടെയെത്തിയപ്പോള്‍, എല്ലാം കമ്പ്യൂട്ടര്‍ മയം. ലോകത്തിലെ ഏറ്റവും പുതിയ എല്ലാ ടെക്നോളജിയും ആദ്യമെതുന്നതില്‍ ഒരു സ്ഥലം എന്റെ ഓഫീസും ആയിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം വേഗത്തില്‍ പഠിച്ചെടുത്തു. കല്ല്യാണമൊന്നും കഴിക്കാതതിനാല് ധാരാളം ഉണ്ടായിരുന്ന ഒഴിവ് സമയങ്ങളില്‍ ഇ മെയിലും ചാറ്റിങ്ങും എല്ലാം എല്ലാം അനവസരങ്ങളിലും വ്യാപകമായി.
അങ്ങിനെ ഒരു മലയാളം ചാറ്റിംഗ് റൂമിലാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെടുന്നത്. പരിചയം പിന്നെ സൌഹൃദമായി. ഒടുവില്‍ അവള്‍ക്കെന്നോട് തീരാത്ത പ്രണയവും. അവള്‍ അങ്ങ് ദൂരെ അമേരിക്കയിലും ഞാന്‍ ഇങ്ങ് ഈ മരുഭൂമിയിലും. ദിവസത്തില്‍ പലപ്രാവശ്യം അവള്‍ എനിക്ക് മെയിലയക്കും. രണ്ടും മൂന്നും പ്രാവശ്യം ചാറ്റ് ചെയ്യും. അങ്ങിനെ ഞങ്ങള്‍ മുന്നോട്ടു പോയി. അവള്‍ അവിടെ പഠിക്കുന്നു. നാട്ടിലെ വീടും വീട്ടുകാരെയും ഒക്കെ അവള്‍ വിശദമായി തന്നെ പറഞ്ഞിരുന്നു. ഞങ്ങള്‍ ഒരേ മതക്കാരും ആയിരുന്നു. അവിടെ അവളുടെ വീട്ടുകാരുടെ ഫോട്ടോയും സുഹൃത്തുക്കളുടെ ഫോട്ടോയും ഒക്കെ അയച്ചു തന്നിരുന്നു. പക്ഷെ അവളുടെ ഫോട്ടോ മാത്രം അവള്‍ എനിക്കയച്ചില്ല. നേരില്‍ കണ്ടാല്‍ മതി എന്നാണവള്‍ പറഞ്ഞത്. അതൊരു ത്രില്‍ ആകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു. ആളെ കണ്ടിട്ടില്ലാത്തതിനാല്‍ എനിക്ക് പക്ഷെ അത്രയങ്ങ് അടുക്കാനും വയ്യ എന്നാലൊട്ടു ഉപേക്ഷിക്കാനും വയ്യ. അങ്ങിനെയുള്ള ഒരവസ്ഥയും.
ഒടുവില്‍ അവള്‍ നാട്ടില്‍ പോകുന്നു എന്ന് പറഞ്ഞു. തിരിച്ചു വരും വഴി ദുബായില്‍ ഇറങ്ങാമെന്നും അവിടെവെച്ചു നമുക്ക് കണ്ടുമുട്ടാമെന്നും അവള്‍ പറഞപ്പോള്‍ സന്തോഷമായി. നാട്ടില്‍ പോയതോടെ അവളുടെ മെയിലും ചാറ്റും ഒന്നും ഇല്ലാതെയായി. നാട്ടില്‍ അപ്പോഴും അതൊന്നും അത്ര വ്യാപകവും ആയിട്ടില്ലല്ലോ. അങ്ങിനെ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കെ, പെട്ടെന്ന് എനിക്ക് നാട്ടില്‍ പോകേണ്ടി വന്നു. ഒരു ആഴ്ചത്തേക്ക് എമര്‍ജന്‍സി അവധിയെടുത്ത് ഞാന്‍ നാട്ടിലെത്തി. നാട്ടിലെ അത്യാവശ്യങ്ങള്‍ക്കിടയില്‍ അങ്ങിനെ ഒരിക്കല്‍ എന്റെ ഓഫീസിലെ മെയില്‍ നോക്കാന്‍ വേണ്ടി ഞാന്‍ പട്ടണത്തിലെ ഒരു കമ്പ്യൂട്ടര്‍ കേന്ദ്രത്തിലെത്തി.
അവിടെവെച്ചു യാദ്രിശ്ചിക മായാണ് നാട്ടില്‍ തന്നെ ജോലിയുള്ള എന്റെ ഒരു സുഹൃത്തിനെ കണ്ടത്. അവനെ കണ്ടു വിശേഷങ്ങളൊക്കെ പറഞ്ഞ കൂട്ടത്തില്‍ അവന്‍ അവന്റെ പ്രണയിനിയെക്കുറിച്ചും പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയുമായി അവന്‍ അടുപ്പതിലാണെന്നും , അവള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്നും അടുത്ത ആഴ്ച അവളെ കാണാന്‍ പോവുകയാണെന്നും പറഞ്ഞു. കണ്ട് ഇഷ്ട്ടപ്പെട്ടാല്‍ കല്ല്യാണം കഴിക്കണമെന്നും പറഞ്ഞു. അവന്‍ ഒരു ക്രിസ്ത്യന്‍ ആയിരുന്നു. അവളും ക്രിസ്ത്യന്‍ ആണെന്നും, അതുകൊണ്ട് വീട്ടില്‍ പ്രശ്നമുണ്ടാകില്ലെന്നും, അവളെ കെട്ടി അങ്ങ് അമേരിക്കയില്‍ പോകണമെന്നും അവന്‍ ആവേശത്തോടെ പറഞ്ഞു. അവളുടെ മെയിലുകളും അവളയച്ച ഫോട്ടോകളും ഒക്കെ കാണിച്ചു തരാമെന്നു പറഞ്ഞപ്പോള്‍, ഞാനും ആവേശത്തോടെ അവന്റെ കമ്പ്യുട്ടറിനു മുന്നില്‍ പോയിരുന്നു.
അവളയച്ച ഫോട്ടോകള്‍ ഒന്നൊന്നായി അവന്‍ തുറക്കവേ എന്റെ കണ്ണുകള്‍ മഞ്ഞളിച്ചു പോയി. മറ്റൊരു പേരില്‍ അവള്‍ എനിക്കയച്ച അതെ ഫോട്ടോകള്‍. എനിക്കയച്ച അതെ മെയിലുകള്‍. ഞാന്‍ ഒന്നും മിണ്ടാതെ എല്ലാം നോക്കിയിരുന്നു .....!!!!
Edathiye njan vannu kanunnundu.
ReplyDeleteNjanum Renju.
ReplyDelete