ബിരിയാണി ....!!!
സുഹൃത്തുക്കളുമായി, ബാച്ചലേഴ്സ് റൂമില്‍ താമസിക്കുന്ന സമയം. അവര്‍ക്കെല്ലാവര്‍ക്കും വിഷമിപ്പിക്കുന്ന ഒരു ശല്യമായിരുന്നു എന്റെ സസ്യാഹാര ശീലം. അവിടെ എല്ലാവരും മാംസാഹാരികള്‍ . ഞാനൊരാള്‍ മാത്രം സസ്യാഹാരിയും. എനിക്കാണെങ്കില്‍ ഒന്നും ഉണ്ടാകാനും അറിയില്ല. റൂമില്‍ ഒഴിവുള്ളവര്‍ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു പതിവ്. ഒഴിവുള്ളവര്‍ ക്ലീന്‍ ചെയ്യുക. അങ്ങിനെ ഒരാള്‍ക്ക് ഇന്ന ജോലി എന്നില്ലായിരുന്നു. ആദ്യമായി പരിചയ പെട്ടവരായിരുന്നു റൂമിലെ എല്ലാവരും. എന്നിട്ടും ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു അവര്‍ എന്നോട് പെരുമാറിയിരുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുക, റൂമിലെ സാധനങ്ങളൊക്കെ ഒതുക്കി വെക്കുക, തുടങ്ങിയവയൊക്കെ ആയിരുന്നു എന്റെ ജോലികള്‍. ഞാന്‍ ജോലിക്ക് പോകുമ്പോഴും ജോലി കഴിഞ്ഞു വന്നാലും, എനിക്കുള്ള ചായ വരെ അവര്‍ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അത്രയും സ്നേഹമായിരുന്നു അവര്‍ക്കെന്നോട്.
അങ്ങിനെ ഞാന്‍ അവിടെ ചെന്ന ശേഷമുള്ള ആദ്യത്തെ പൊതു അവധിക്കു റൂമില്‍ ബിരിയാണി വെക്കാം എന്ന് തീരുമാനിച്ചു. എനിക്ക് അവര്‍ പ്രതെയ്ക ഭക്ഷണവും തയ്യാറാക്കാം എന്ന് പറഞ്ഞു. ഇറച്ചി ഇടും മുന്‍പ് ചോറും മസാലയും എടുത്തു വെച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. അങ്ങിനെ എല്ലാവരും കൂടി ഉഷാറായി പണിയെടുത്തു, വിഭവ സമൃദ്ധ മായ സദ്യതന്നെ തയ്യാറായിതുടങ്ങി. കറികളൊക്കെ ആദ്യം ശരിയാക്കി. എനിക്കുള്ള ഭക്ഷണം ശരിയാക്കി. ഒടുവില്‍ ബിരിയാണിയും തയ്യാറാക്കി. ധം ബിരിയാണിയാണ് ഉണ്ടാക്കുന്നത്. അതില്‍ നിപുണനായ ഒരു ഇക്കയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടക്കുന്നു. അങ്ങിനെ ബിരിയാണി തയ്യാറായി ധം ഇട്ടു വെച്ചിരിക്കുന്നു.
അപ്പോഴാണ് പുറത്തു ഒരു ബഹളം കേട്ടത്. അടുത്തുള്ള കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കുട്ടി താഴേക്ക് വീണിരിക്കുന്നു. റൂമില്‍ വളരെ ചെറിയ രണ്ടു കുട്ടികളെ മാത്രം അടച്ചിട്ട് അവരുടെ അച്ഛനും അമ്മയും ജോലിക്ക് പോയതാണ്. അതില്‍ ചെറിയ കുട്ടിക്ക് രണ്ടു വയസ്സും, വലിയ കുട്ടിക്ക് നാലുവയസ്സും പ്രായം. നാലുവയസ്സുള്ള കുട്ടി, രണ്ടു വയസ്സുള്ള കുട്ടിയുടെ കളിക്കുന്നതിനിടയില്‍ പുറത്തു പോയ പാവ എടുക്കാനായി തുനിയവെയാണ് താഴെ വീണത്. കയ്യില്‍ മുറുകെ പിടിച്ച പാവയുമായി അപ്പോള്‍ തന്നെ മരിക്കുകയും ചെയ്തിരുന്നു ആ പാവം.
കണ്ടു നില്‍കാന്‍ വയ്യാതെ ഞാന്‍ റൂമിലേക്കോടി. ഞങ്ങള്‍ എല്ലാവരും ആ വേദനയില്‍ എല്ലാം മറന്നു. കുറച്ചു കഴിഞ്ഞു അടുക്കളയില്‍ നിന്നും കരിഞ്ഞ മണം കേട്ട് ചെല്ലുമ്പോള്‍ ബിരിയാണി കരിഞ്ഞുണങ്ങിയിരുന്നു ....!!!
Vayanayude theevratha nashttapedunnu, evideyo.
ReplyDeleteVedanippichu.
ReplyDelete