ദിവ്യന്‍ ....!!!
സ്നേഹപൂര്‍ണമായ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത് തന്നെ. വിഷമങ്ങളുടെയും വേദനകളുടെയും ഒരു മഹാ പര്‍വ്വം തന്നെ കയറി നില്‍ക്കുന്ന എനിക്ക് ആശ്വാസം കിട്ടുന്നതെന്തും അപ്പോള്‍ ഒരു മഹാ കാര്യവും ആയിരുന്നു.
വൈഷമ്യങ്ങളുടെ മഹാമാരിയില്‍ ഉരുകിയൊലിച്ചു പോകാത്ത ഒരു ആദര്‍ശവും ഇല്ലെന്നു അനുഭവം എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു. അവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അങ്ങിനെയാണ് ഞാന്‍ അവിടെ പോകാമെന്ന് വെച്ചത്. ആള്‍ ദൈവങ്ങളോട് പുച്ചമായിരുന്ന ഞാന്‍ അങ്ങിനെ ഒരിടത്ത് പോകുന്നതിലെ ഔജിത്യമില്ലായ്മ അപ്പോള്‍ ഓര്‍ത്ത്തുപോലുമില്ല.
അല്ലെങ്കിലും അങ്ങിനെ ഒരവസ്ഥയിലും ആയിരുന്നില്ല ഞാന്‍. പിന്നെ അവനെപോലെ എന്റെ നന്മയിലും തിന്മയിലും ഒരുപോലെ ഒപ്പം നില്‍ക്കുന്ന ഒരുവന്‍ വിളിച്ചാല്‍ ഏത് നരകത്തിലും ഞാന്‍ പോവുകയും ചെയ്യുമായിരുന്നു. ഒരു മുസ്ലീം ആയ അവന്‍ അത്ര വിശ്വാസത്തോടെ പറയുകയും ചെയ്തപ്പോള്‍ പിന്നെ അടുത്ത ദിവസം തന്നെ അവിടെ പോകാമെന്ന് വെച്ചു.
ഒരല്പം ആശ്വാസം. ദുരിതങ്ങള്‍ക്ക് ഒരു പരിഹാരം. അത്രയും ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു അപ്പോള്‍. അപ്പോഴാണ് അവന്‍ അത് വിശദമായി പറഞ്ഞത്. അദ്ദേഹം വലിയ ദിവ്യന്‍ ആണെന്നും മഹാ ജ്ഞാനി യാണെന്നും പണത്തിനു ഒട്ടും മോഹമില്ലാത്ത ആള്‍ ആണെന്നും എല്ലാം ഒരു ഒളിവും മറവും ഇല്ലാതെയാണ് ചെയ്യുന്നതെന്നും തീര്‍ത്തും പറഞ്ഞു തന്നപ്പോള്‍ പിന്നെ മറ്റൊന്നും ചിന്തിക്കാനും ഞാന്‍ മിനക്കെട്ടില്ല.
അങ്ങിനെ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒഴിവുള്ള ഒരു ദിവസം കാലത്ത് തന്നെ ഞങ്ങള്‍ പുറപ്പെട്ടു. അവന്റെ അമ്മാവന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു അത്. ആ സിദ്ധന്‍ അവിടെ വന്നു താമസിക്കുന്നതാണ്. ഏകദേശം പത്തു വര്‍ഷത്തോളമായി അദ്ദേഹം അവിടെയെതിയിട്ട്. ആര്‍ക്കും ഇതുവരെ ഒരു ദോഷവും വരുത്തിയിട്ടില്ല. എല്ലാവരും എന്നപോലെ അവരും അദ്ധേഹത്തെ പുകഴ്ത്തി മാത്രമേ സംസാരിച്ചുള്ളു താനും.
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. നാനാ ജാതി മതസ്ഥരും ഉണ്ടായിരുന്നു അവിടെ. ഒരു ശാന്തമായ ആശ്രമാന്തരീക്ഷം. ഒരു പ്രത്യേക മതത്തിന്റെയും രീതികളില്ല. പൂജകളും ഏലസ്സുകളും ഇല്ല. മന്ത്രങ്ങളില്ല. ആളുകള്‍ പ്രതീക്ഷയോടെ ശാന്തമായി വരിയില്‍ കാത്തു നില്‍ക്കുന്നു. അദ്ദേഹം മുന്നില്‍ അടച്ചിട്ട ഒരു മുറിയില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നുണ്ട്. ആളുകള്‍ പ്രശ്നങ്ങള്‍ പറയുന്നു. അദ്ദേഹം അല്പം പ്രാര്‍ത്ഥിക്കുന്നു . അതിനുള്ള പരിഹാരങ്ങള്‍ പറയുന്നു. രണ്ടു സഹായികളുണ്ട് അവിടെ. മറ്റാരും ഇല്ല. എല്ലാം മറ്റാര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത വിധം തന്നെ. ആളുകള്‍ കഴിവിനനുസരിചു ദക്ഷിണ കൊടുക്കുന്നു. കണ്ടിട്ട് എനിക്കും താത്പര്യമായി. ആളെ ഒന്ന് കാണാന്‍ തിരക്കായി.
പ്രതീക്ഷയോടെ കാത്തു കാത്ത് ഞങ്ങള്‍ അദ്ധേഹത്തിന്റെ മുന്നിലെത്തി. തൊട്ടു തൊഴുത് ഞങ്ങള്‍ മുന്നില്‍ ഇരുന്നു. എന്നിട്ട് മാത്രമാണ് ഞാന്‍ ആ മുഖത്തേയ്ക്ക് നോക്കിയത്. പെട്ടെന്ന് എന്റെ തല കറങ്ങി. ഭൂമി മറിയുന്നതായി തോന്നി. വീഴാതിരിക്കാന്‍ ഞാന്‍ കൂട്ടുകാരനെ മുറുകെ പിടിച്ചു. പന്ദ്രണ്ട് വര്ഷം മുന്‍പ് ഞാനും എന്റെ സുഹൃത്തുക്കളും കൂടി എന്റെ മറ്റൊരു സുഹൃത്തിന്റെ നാട്ടില്‍ നിന്ന് പോലീസിനു പിടിച്ചു കൊടുത്ത മഹാ വൃത്തികെട്ടവനും, തെമ്മാടിയുമായ ഒരു കള്ളനായിരുന്നു ആ സ്വാമി. ....!!!
ലവനാര്???
ReplyDeleteEntammoo.......
ReplyDeleteAthu neeyalle.
ReplyDelete