ഒരു അച്ഛനും മകളും ...!!!
അപകടത്തില്‍ പരുക്ക് പറ്റി ഗുരുതാവസ്ഥയില്‍ കഴിയുന്ന ഒരു സുഹൃത്തിനെ കാണാനാണ് ഞങ്ങള്‍ എല്ലാവരും അപ്പോള്‍ ആ ആശുപത്രിയില്‍ പോയത്. അവിടെയെത്തി അവനെ കണ്ടു മടങ്ങാന്‍ നേരത്താണ് മറ്റൊരു അപകടത്തില്‍ പരുക്കുപറ്റിയ നിരവധിപേരെ അങ്ങോട്ട് കൊണ്ട് വന്നത്. അവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കെ, അവര്‍ക്ക് രക്തവും വേണമെന്ന് പറഞ്ഞു. പൊതു ഗ്രൂപ്പില്‍ പെട്ടതായതിനാല്‍ എന്റെ രക്തത്തിന് അങ്ങിനെ അത്യാവശ്യമൊന്നും വരാറില്ല. പക്ഷെ ആ സമയത്ത് ആശുപത്രി അധികൃധര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനും സുഹൃത്തുക്കളും രക്തവും നല്‍കി.
നല്ല ബഹളമായിരുന്നു അവിടെ എല്ലാം കൂടി. നാട്ടുകാരും പോലീസും പത്രക്കാരും. അതിനിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ബന്ധുക്കളുടെ നിലവിളികളാണ് സഹിക്കാന്‍ കഴിയാത്തത്. ഉറ്റവരെ തേടിയുള്ള പരക്കം പാച്ചിലുകള്‍. വേദനയുടെ മുഖം ഇത്ര പരുഷമായി കാണപ്പെടുക ചിലപ്പോള്‍ ഇവിടെയൊക്കെയാകും. ഒരു ചെറിയകാര്യം ചെയ്യുമ്പോഴേക്കും ഉറക്കെ വിളിച്ചു പറയുന്ന ഞാനൊക്കെ , അവിടെ മറ്റുള്ളവര്‍ ചെയ്യുന്ന സഹായം കണ്ടു നാണിച്ചു നിന്നുപോയി. കയ്യും മെയ്യും മറന്നാണ് ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുന്നത്.
എല്ലാം ഒട്ടൊന്നു ശാന്തമായിട്ടാണ് പിന്നെ ഞങ്ങള്‍ അവിടുന്ന് പോരാന്‍ തുടങ്ങിയത്. അതിനിടയില്‍ ഒന്നുകൂടി സുഹൃത്തിനെ പോയികണ്ട്, അവനു വേണ്ടതൊക്കെ ഒന്നുകൂടി അന്വേഷിച്ച് ഞങ്ങള്‍ തിരിച്ചു പോരാന്‍ തീരുമാച്ചു. അവിടുന്ന് ഇറങ്ങി പുറത്തുകൂടി വരവെ, ഒരു വയസ്സായ അപ്പൂപ്പന്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യും പിടിച്ചു തപ്പിത്തടഞ്ഞു നടക്കുന്നത് കണ്ടു. നോക്കിയപ്പോള്‍, പാവം പെണ്‍കുട്ടിക്ക് കണ്ണ്കാണുകയുമില്ല . ചെറിയ കുട്ടി എന്ന് പറഞ്ഞാല്‍ ഒരു എട്ടു വയസ്സ് കാണും അവള്‍ക്കു. കീറിയ പഴയ വസ്ത്രങ്ങളണിഞ്ഞ അവളെ കണ്ടാലെ അറിയാം അവളുടെ ദാരിദ്ര്യം.
പക്ഷെ ആ അപ്പൂപ്പനാകട്ടെ പഴയതെങ്കിലും നന്നായി വസ്ത്രം ധരിച്ചിരിക്കുന്നു. മാന്യമായ പെരുമാറ്റം. ഒരു പ്രത്യേക തേജസ്സു അദ്ധേഹത്തിന്റെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്നു. വഴിയറിയാതെ ഉഴലുന്ന അദ്ധേഹത്തിന്റെ അടുത്ത് ഞങ്ങള്‍ ചെന്ന് കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു, തെരുവില്‍ വളരുന്ന ആ പെണ്‍കുട്ടിക്ക് അദ്ധേഹത്തിന്റെ കണ്ണുകളിലൊന്നു ദാനം ചെയ്യാന്‍ എത്തിയതാണ് അദ്ദേഹം. അതിനായി, അദ്ധേഹത്തിന്റെ പെന്‍ഷനില്‍ നിന്നുള്ള തുകയും കരുതിയിട്ടുണ്ട്. പക്ഷെ അദ്ദേഹതിനറിയില്ല ഏത് സ്ഥലത്താണ് അതിനായി പോകേണ്ടതെന്നും എന്താണ് അതിനായി ചെയ്യേണ്ടതെന്നും. ഒരു നിമിഷം അത്ബുധതോടെ നിന്ന ഞങ്ങള്‍ ഈലോകത്തില്‍, അദ്ധേഹത്തിന്റെ ആ വലിയ മനസ്സിനെ സാഷ്ട്ടാംഗം പ്രണമിച്ചു ...!!!
Vedanippichu Suresh.
ReplyDeletesureshji..
ReplyDeletenjaanenna ahankaraam ithode theerum, ithu vaayikkumpol...
എല്ലാം നല്ലതിനാവട്ടെ, ആശംസകള്‍ ഈ പോസ്റ്റിന്
ReplyDeleteലോകത്ത് നന്‍മ വറ്റിയിട്ടില്ല
ReplyDeleteകണ്ണുണ്ടായിട്ടും , കാണാത്തവര്‍ ലജ്ജിക്കട്ടെ..........
ReplyDeleteNalla kurippu....
ReplyDeleteishtappettu!