ഒരു ഡല്‍ഹി യാത്ര....!!!
ഡല്‍ഹി എപ്പോഴും മോഹിപ്പിക്കുന്ന ഒരു നഗരമായിരുന്നു എനിക്ക്. സിനിമാ നഗരമായ മദിരാശി ( ചെന്നൈ ) യേക്കാള്‍ ഒരിക്കലും ഇല്ലെങ്കിലും പോകാന്‍ ഇഷ്ട്ടമുള്ള നഗരം. മുന്‍പൊരിക്കല്‍ ഒരു വിനോദ യാത്രയായി പോയതോടെയാണ് അവിടം ഇഷ്ട്ടമായത്. പിന്നെയൊരിക്കല്‍, ഒരു ബന്ദുവിനൊപ്പം പോയി പെട്ടെന്ന് തിരിച്ചു വരേണ്ടിയും വന്നു. അതുകൊണ്ടാണ് അപ്രാവശ്യം , എന്റെ സുഹൃത്തിന്റെ കൂടെ പോകേണ്ടി വന്നപ്പോള്‍ ഞാന്‍ എല്ലാ തയ്യാറെടുപ്പോടെയും തന്നെ പോകാമെന്ന് വെച്ചത്. ഒരാഴ്ച അവിടെ നില്‍ക്കാനും സുഹൃത്തുക്കളെയൊക്കെ കാണാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പരിപാടിയിട്ടു.
സുഹൃത്തിന്റെ സിവില്‍ സര്‍വ്വിസ് പരീക്ഷയുടെ കാര്യങ്ങള്‍ക്കായാണ് ഞങ്ങള്‍ ഔദ്യോഗികമായി പോകുന്നതെന്കിലും ഒരുക്കങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ആവശ്യത്തിനു വസ്ത്രങ്ങള്‍, പണം, എല്ലാം കരുതി, സുഹൃത്തുക്കളോടൊക്കെ യാത്ര പറഞ്ഞു, അവിടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്തുക്കളെയൊക്കെ എഴുത്തെഴുതിയും ഫോണ്‍ ചെയ്തും ഞങ്ങളുടെ വരവറിയിച്ചും നേരത്തെ തന്നെ തീവണ്ടിയില്‍ സീറ്റൊക്കെ ബുക്ക്‌ചെയ്ത് ഞങ്ങള്‍ യാത്രയായി.
കൂട്ടത്തില്‍ അല്പം മൂത്തത് ഞാനായത് കൊണ്ടും മുന്‍പ് പല പ്രാവശ്യം ഞാന്‍ അവിടെ പോയിരുന്നത് കൊണ്ടും എല്ലാം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. അല്ലെങ്കിലും അവന്റെ അമ്മ എപ്പോഴും അവനോടു എന്നെ കണ്ടു പഠിക്കാനാണ് പറയാറുള്ളത്. പക്ഷെ എന്നെ കണ്ടു പഠിച്ചാല്‍ അവന്റെ വഴി പെരുവഴിയാകുമെന്നു അവനും എനിക്കും നന്നായി അറിയാമായിരുന്നത് കൊണ്ട് അവന്‍ ആ സാഹസത്തിനു മുതിര്‍ന്നില്ല. എങ്കിലും അവനെന്നെ കുറച്ചൊക്കെ ബഹുമാനവും ആയിരുന്നു. അങ്ങിനെ ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.
അവിടെയെത്തിയാല്‍ പോകേണ്ട സ്ഥലങ്ങളൊക്കെ ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തു. എന്തൊക്കെ ചെയ്യണം, ആരെയെല്ലാം എപ്പോഴൊക്കെ കാണണം, തുടങ്ങി എല്ലാം ഞങ്ങള്‍ തീരുമാനിച്ചു. താജിന്റെ സൌന്ദര്യത്തില്‍ മനം മയങ്ങി ഇരിക്കുന്നത് ഞങ്ങള്‍ സ്വപ്നം കണ്ടു. അവിടുത്തെ രാജവീധികള്‍ ഞങ്ങളെ വേഗം വരൂ വേഗം വരൂ എന്ന് മാടിവിളിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. തീവണ്ടിക്കു വേഗം പോരാതെ വന്നു. ഉറക്കം നിശ്ശേഷം ഒഴിവായി. ഞങ്ങള്‍ ദിവാസ്വപ്നത്തില്‍ മുഴുകി.
ഒരു ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയതിനു ശേഷം തീവണ്ടി അതിന്റെ വേഗത വീണ്ടെടുത്ത് മുന്നോട്ടു പോകാന്‍ തുടങ്ങി. പെട്ടെന്നാണ് ഞങ്ങളുടെ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് ഭയങ്കര ബഹളം കേട്ട് ഞങ്ങള്‍ രണ്ടു പേരും ഞെട്ടി ഉണര്‍ന്നത്. മൂന്നു കൊള്ളക്കാര്‍ ആയുധങ്ങളുമായി എല്ലാവരെയും കൊള്ളയടിക്കുന്നു. ആളുകളെ അടിക്കുന്നു, ഭീഷണിപ്പെടുത്തുന്നു എല്ലാം തട്ടിയെടുക്കുന്നു. ഞെട്ടലില്‍ നിന്നുണര്‍ന്ന ഞങ്ങള്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. പ്രത്യാക്രമണത്തിനു ഞങ്ങള്‍ തയ്യാറായതോടെ, അവരുടെ മട്ടുമാറി. പെട്ടെന്ന് ചെയിന്‍ വലിച്ചു അവര്‍ വണ്ടി നിര്‍ത്തി. പുറത്തു പോകാതെ ആയുധ മുനയില്‍ തന്നെ എല്ലാവരെയും നിര്‍ത്തി അവരും അവിടെ തന്നെ നിന്നു. അപ്പോഴേക്കും ഗാര്‍ഡുകളും മറ്റുജീവനക്കാരും ഞങ്ങളുടെ ബോഗ്ഗിയിലേക്ക് ഓടി വന്നു.
പെട്ടെന്നാണ് എല്ലാം തലകീഴായി മറിഞ്ഞത്. എല്ലാവരും ഓടിവന്നത്തോടെ ഈ കൊള്ളക്കാരുടെ നിറം മാറി അവര്‍ ആയുധങ്ങളൊക്കെ എവിടെയാണ് ഒളിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് പോലും മനസ്സിലായില്ല. പെട്ടെന്ന്, എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു കൊണ്ട് അലറി വിളിച്ചു, കള്ളന്‍ കള്ളന്‍ എന്ന്. മുന്‍കൂട്ടിയുള്ള നാടകം കണക്കെ ഗാര്‍ഡുകള്‍ ഞങ്ങള്‍ക്ക് നേരെ ഓടിവരുമ്പോള്‍, യഥാര്‍ത്ഥ കള്ളന്മാര്‍ ഇരുട്ടില്‍ എങ്ങോ ഓടിമറഞ്ഞിരുന്നു ....!!!
ഒടുക്കം വാദി പ്രതിയായ പോലെ.. എങ്കിലും രക്ഷപ്പെട്ടല്ലോ
ReplyDeleteഏതോ ഒരു സിനിമയില്‍ കണ്ടതുപോലെ, രക്ഷപ്പെട്ടല്ലോ.
ReplyDeleteayyo..ennitu enda pattiye??onnum sambavichillalo alle???
ReplyDeleteഇത് നമ്മുടെ സ്വന്തം നാട്ടിലും നടക്കാറുണ്ട് എങ്ങിലും രക്ഷപെട്ടല്ലോ ഭാഗ്യം
ReplyDeleteHi Hi Hi....!
ReplyDelete