രാജ കൊട്ടാരത്തില്‍ ഒരു വിരുന്ന് ...!!!
തീര്‍ത്തും അവിചാരിതമായാണ് ഞാന്‍ ആ രാജകുമാരിയെ പരിചയപ്പെടുന്നത്. നമ്മുടെ നാടിനെയും നാട്ടുകാരെയും ഒരുപാട് സ്നേഹിക്കുന്ന ഇവിടുത്തെ എല്ലാവരെയും പോലെ അവരും നമ്മളെ ഇഷ്ട്ട പെട്ടിരുന്നു ഒരുപാട്. ഇടക്കൊക്കെ വിളിക്കുകയും വല്ലപ്പോഴും കാണുകയും ചെയ്യാറുണ്ടായിരുന്ന ഞങ്ങള്‍ വളരെ പെട്ടെന്ന് കുടുംബ സുഹൃത്തുക്കളായി. എന്റെ ഭാര്യക്കും കുട്ടികള്‍ക്കും അവരോടു വളരെ അടുപ്പമായി. അങ്ങിനെയാണ് അവര്‍ ഞങ്ങളെ വളരെ സ്വകാര്യമായ അവരുടെ ഒരു സല്‍ക്കാരത്തിന് ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ചു ഞങ്ങള്‍ പോകാമെന്ന് വെച്ച്.
ഈ അറേബ്യയുടെ രാജമന്ദിരങ്ങളില്‍ എന്റെ പല നാട്ടുകാരും കൂട്ടുകാരും പണിയെടുക്കുന്നുണ്ട്. തൊടി മുതല്‍ അകത്തളങ്ങള്‍ വരെ. വളരെ സ്വാധീനം ചെലുതാവുന്നവര്‍ മുതല്‍ അറിയാത്തവര്‍ വരെ. അവര്‍ക്കൊപ്പം എന്നപോലെ, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ആവശ്യാര്‍ത്ഥവും പലപ്പോഴും പലയിടത്തും ഞാനും പോയിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു പ്രത്യേക ക്ഷണിതാവായി അവിടെ കയറിചെല്ലുന്നത് ആദ്യമായിരുന്നു. അതിന്റെ ഒരു പരിഭ്രമം ഞങ്ങളില്‍ നന്നായി ഉണ്ടായിരുന്നെങ്കിലും, സ്വകാര്യമായ ഒരു അഹങ്കാരവും അതോടൊപ്പം ഉണ്ടായിരുന്നു.
നന്നായി വസ്ത്രം ധരിച്ച്, പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ അവിടെയെത്തി. ഞങ്ങളെ സ്വീകരിക്കാന്‍ ആ കുട്ടിയും, അവളുടെ അച്ഛനും അമ്മയും സഹോദരനും നേരിട്ടെത്തി. ഞങ്ങള്‍ വിശാലമായ ആ രാജകീയ പ്രൌടിയില്‍ മനം മയങ്ങി മുന്നോട്ടു നീങ്ങി. അവിടെ പണിയെടുക്കുന്ന ഓരോരുത്തരും ഞങ്ങളെ ഒട്ടൊരു അത്ബുതത്തോടെയാണ് നോക്കിയിരുന്നത്. ഒരു മായിക ലോകത്തില്‍ എന്നപോലെ ഞങ്ങള്‍ മുന്നോട്ടു പോയി. ഇന്ഗ്ലീഷും കുറച്ചൊക്കെ ഹിന്ദിയും രണ്ടുമൂന്നു മലയാള പദങ്ങളും കൈകാര്യം ചെയ്തിരുന്ന അവര്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം ആദരിച്ചു.
അകത്തു പ്രത്യേകം തയ്യാറാക്കിയ സ്വീകരണ മുറിയില്‍ ഞങ്ങള്‍ ഇരുന്ന് കുശലാന്വെഷണങ്ങള്‍ക്കൊടുവില്‍ , ഞങ്ങള്‍ ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു. അവര്‍ തന്നെ ഞങ്ങളെ തീന്മുറിയിലേക്ക് കൊണ്ടുപോയി. എന്റെ സുഹൃത്തുക്കള്‍ വഴി പലപ്പോഴും പല രാജകീയ വിഭവങ്ങളും ഞങ്ങള്‍ കഴിചിട്ടുന്ടെങ്കിലും അക്കുറി അവിടെ ഒരുക്കിയതൊക്കെയും പ്രത്യേകതയുള്ളതായിരുന്നു. ഞങ്ങള്‍ ഒരിക്കലും കാണുക പോലും ചെയ്യാത്ത പലതും. കുട്ടികളെ ആദ്യം അവരവരുടെ സൌകര്യമനുസരിച്ചു തന്നെ അവിടുത്തെ ആളുകള്‍ ഇരുത്തി, അവര്‍ക്കുള്ള ഭക്ഷണം കൊടുത്തു തുടങ്ങി. പിന്നെ ഞങ്ങളും അടുത്തായി ഇരുന്നു.
ഇവിടുത്തെ ആചാരമനുസരിച്ച് ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ഇവിടുത്തുകാര്‍ ഭക്ഷണം കൈകൊണ്ടാണ് വിളമ്പി തരുക. അങ്ങിനെ ആ കുട്ടിയുടെ അച്ഛന്‍ തന്നെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പാന്‍ തുടങ്ങി. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോയിരുന്നു. അവര്‍ക്കൊപ്പം എന്റെ ഭാര്യയും കുട്ടികളും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അങ്ങിനെ ഞാനും കഴിക്കാനായി പാത്രത്തില്‍ കൈ വെച്ചു. അപ്പോള്‍ മാത്രമാണ് ഞാന്‍ അതോര്‍ക്കുന്നത് ഇതെല്ലാം മാംസാഹാരം ആണെന്ന്. ഞാന്‍ ഒരു തികഞ്ഞ സസ്യാഹാരിയും. ....!!!
അപ്പോള്‍ പിന്നെന്തു ചെയ്തു? അതോ ഇതെല്ലാം വെറുമൊരു സ്വപ്നമോ?
ReplyDelete“ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
ReplyDeleteനടുനുറുക്ക് തന്നെ തിന്നണ്ടെ മാഷെ...!!“
Minister ariyanda ketto.
ReplyDelete