പ്രണയ ലേഖനം ......!!!
പ്രിഡിഗ്രീയുടെ രണ്ടു പേപ്പര്‍ തോറ്റപ്പോള്‍ അത് എഴുതിയെടുക്കാനുള്ള ഓട്ടമായി പിന്നെ. കൂട്ടുകാരെല്ലാം ഡിഗ്രി ക്ക് ചേര്‍ന്നിരുന്നു. ഞാന്‍ മാത്രം പുറത്ത്. എങ്ങിനെയും പഠിച്ചു എഴുതിയെടുക്കാന്‍ തയ്യാറായി സ്വകാര്യ കോളേജില്‍ ചേര്‍ന്ന് പഠനം തുടങ്ങി. അങ്ങിനെ ആ ക്ലാസ്സില്‍ പോകവേ, പരിചയപ്പെട്ട ഒരു സുഹൃത്ത് വഴി ഒപ്പം തന്നെ വേറെ രണ്ടു കോഴ്സുകള്‍ക്കും ചേര്‍ന്നു. സിനിമ സംവിധാനവും, ജേര്‍ണലിസവും. രണ്ടും ഡിപ്ലോമ കോഴ്സുകളാണ് . എല്ലാം കൂടി ദിവസം മുഴുവനും പഠനം തന്നെയായി.
സിനിമ കോഴ്സുകള്‍ക്ക് പോകുന്നത് രണ്ടു കൂട്ടുകാര്‍ക്കൊപ്പമാണ്. എപ്പോഴും അവരുണ്ടാകും കൂടെ. അതിലൊരാള്‍ അഭിനയമാണ് പഠിക്കുന്നത്. മറ്റെയാള്‍ സിനിമാട്ടോഗ്രാഫിയും. അതില്‍ അഭിനയം പഠിക്കുന്ന കൂട്ടുകാരന്റെ ക്ലാസ്സിലാണ് കൂടുതല്‍ കുട്ടികള്‍ ഉള്ളത്. അവിടെ പെണ്‍കുട്ടികളും കൂടുതലുണ്ട്. അത് കൊണ്ട് തന്നെ ക്ലാസ്സ് കഴിഞ്ഞാലും ആ ഭാഗത്ത് പലരും ചുറ്റി തിരിയാരുണ്ട്. അതില്‍ ഞാനും എന്റെ കൂട്ടുകാരും ഉണ്ടാകാറുണ്ട്. ഞങ്ങള്‍ അങ്ങിനെ നടക്കുമ്പോള്‍ എപ്പോഴും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പോകാറുള്ള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു.
അവര്‍ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. രണ്ടു പേരും കാണാന്‍ നല്ല കുട്ടികളാണ്. എങ്കിലും അതില്‍ ഒരു കുട്ടിയെയാണ് ഞങ്ങള്‍ മൂന്നുപേര്‍ക്കും ഇഷ്ട്ടമായത്. മൂവരും അത് ആദ്യം സ്വകാര്യമാക്കി വെച്ചു താനും. ഇനി അറിയേണ്ടത് അവള്‍ക്കു ഞങ്ങളില്‍ ആരെയാണ് ഇഷ്ട്ടം എന്നാണു. അതിനായി ഓരോരുത്തരും ഓരോ കാരണങ്ങള്‍ പറഞ്ഞു അതിലൂടെ പല സമയത്തും നടക്കാന്‍ തുടങ്ങി. അവളോട് കാണുമ്പോഴെല്ലാം സംസാരിക്കാനും അടുത്തിടപഴകാനും ശ്രമിച്ചിരുന്നു. അവളാകട്ടെ ഞങ്ങളോട് വളരെ താത്പര്യ പൂര്‍വ്വമാണ് ഇടപഴ്കിയിരുന്നത്.
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ ഞങ്ങള്‍ മൂന്നുപേരോടും ഒരു പോലെയാണ് സംസാരിച്ചിരുന്നത്. അതും നല്ല താത്പര്യത്തോടെ. അതില്‍ ഞങ്ങള്‍ നന്നായി തന്നെ വിയര്‍ത്തു പോയി. ഇനി എങ്ങിനെ കണ്ടെത്തും. അങ്ങിനെ ഞങ്ങള്‍ പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞു. കൂട്ടമായി ചര്‍ച്ച ചെയ്തു, ആരോടാണോ അവള്‍ക്കു പ്രണയം അയാള്‍ക്ക് മറ്റുള്ളവര്‍ സപ്പോര്‍ട്ട് ചെയ്യണം എന്ന് തീരുമാനത്തിലെത്തി. കാര്യങ്ങള്‍ ഭംഗിയാക്കാന്‍ പൊടിപ്പും തൊങ്ങലും വെച്ച് ഞങ്ങള്‍ മുന്നേറി. അവളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവളെ കൂട്ട് കൂടിക്കാണും ഞങ്ങള്‍ കിണഞ്ഞു ശ്രമിക്കാനും തുടങ്ങി. എന്നിട്ടും അവള്‍ക്കു ഞങ്ങളോടുള്ള സമീപനം പഴയതുപോലെ തന്നെ ആയിരുന്നു.
ഞങ്ങള്‍ എപ്പോഴും അവളുമൊത്തുള്ള സമയങ്ങള്‍ സ്വപ്നം കണ്ടു നടന്നു. ദിവാ സ്വപ്നങ്ങളില്‍ ദിവസങ്ങള്‍ കൊഴിഞ്ഞു പോയി. ഒരിക്കല്‍ എന്റെ ക്ലാസ് ടീച്ചര്‍ ഇത് കണ്ടെത്തി ഞങ്ങളോട് ഒരു ചെറു ചിരിയോടെ ചോദിക്കുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ ഒന്നും തുറന്നു പറഞ്ഞില്ല. അങ്ങിനെ ഒരെത്തും പിടിയും കിട്ടാതെ ഞങ്ങള്‍ മൂന്നുപേരും നടക്കവേ ഒരു ദിവസം അവള്‍ അവള്‍ക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു അവളുടെ കൂട്ടുകാരിയും കൂടി ഞങ്ങള്‍ക്കടുത്തെത്തി. ഞങ്ങളുടെ ഹൃദയം പട പടാ മിടിക്കുന്നത് അടുതുള്ളവര്‍ക്കും ശരിക്കും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ ശരിക്കും അമ്പരന്നു നില്‍ക്കെ അവള്‍ വളരെ സാവധാനത്തോടെ പറയാന്‍ തുടങ്ങി. അവള്‍ക്കു ഒരാളെ ഇഷ്ട്ടമാനെന്നും, അതിനു ഞങ്ങളുടെ സഹായം വേണമെന്നും. അതാകട്ടെ ഞങ്ങള്‍ ആരുമല്ല, എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു .....!!!
Kalakki mashe.
ReplyDelete