കരയുന്ന അമ്മ ....!!!
ആ കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് എല്ലാവരെയും പോലെ ഞങ്ങളും അങ്ങോട്ട് നോക്കിയത്. അന്ന് പതിവിനു വിപരീതമായി ആ തീവണ്ടിയില്‍ തീരെ തിരക്കില്ലാതിരുന്നതിനാല്‍ എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് തന്നെ അങ്ങോട്ടായി. അവിടെ ഒരു യുവതിയും അവരുടെ ഭര്‍ത്താവും കൂടെ കരയുന്ന ആ കുട്ടിയും മാത്രം. നന്നായി വസ്ത്രം ധരിച്ചു നല്ല നിലയില്‍ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നാവുന്ന ഒരു കൊച്ചു കുടുംബം.
കുട്ടിയുടെ കരച്ചില്‍ കൊണ്ട് മറ്റുള്ളവരെല്ലാം അവിടുന്ന് മാറിയതാണോ എന്ന് സംശയിക്കതിരുന്നവരും ഇല്ലാതില്ല. കുട്ടിക്ക് ഏകദേശം ഒരു വയസ്സ് പ്രായം കാണും. അതിന്റെ അച്ഛന്‍ അതിനെ എടുത്തു നടക്കുകയും പുറത്തു തട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. കുപ്പിയില്‍ കരുതിയിട്ടുള്ള പാല് കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷെ കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ല.
ആ സ്ത്രീയാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ കിടക്കുകയാണ്. അവയുടെ മുഖം കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ എന്ത് ചെയ്യുകയാണ് എന്ന് കാണുന്നില്ല. അത് കൂടി കണ്ടതോടെ എല്ലാവരുടെയും ആശ്ചര്യം അമര്‍ഷമായി മാറാന്‍ തുടങ്ങി. പലരും പിറുപിറുക്കാനും ചിലര്‍ ഉറക്കെ തന്നെ പറയാനും തുടങ്ങി. ഇതെന്തൊരു സ്ത്രീയാണെന്നും ഇവരൊക്കെ എന്തിനാണ് പ്രസവിക്കുന്നതെന്നും പലരും ആത്മരോഷത്തോടെ ചോദിക്കാന്‍ തുടങ്ങി. കുട്ടിയെ അമ്മക്ക് കൊടുക്കാന്‍ ചിലര്‍ ഉറക്കെ ആവശ്യപ്പെടുകയും ചെയ്തു.
ആ അച്ഛനാകട്ടെ ദയനീയമായി എല്ലാവരെയും നോക്കുക മാത്രം ചെയ്ത് പിന്നെയും എങ്ങിനെയെങ്കിലും കുട്ടിയെ ഒന്ന് മയപ്പെടുതാനുള്ള ശ്രമം തുടര്‍ന്നു. ആ സ്ത്രീയാകട്ടെ അങ്ങിനെത്തന്നെ കിടക്കുകയും. അതോടെ എല്ലാവരുടെയും അമര്‍ഷം ദേഷ്യമായി മാറി. അതിലെ ഒരു വയസ്സായ സ്ത്രീ ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലെന്നും ഞാന്‍ ഇപ്പൊ ശരിയാക്കി തരാം എന്നും പറഞ്ഞു ദേഷ്യത്തോടെ അടുത്ത് ചെന്ന് ആ യുവതിയെ എഴുന്നെല്‍പ്പിചിരുത്തി. എല്ലാവരും ഒരു നിമിഷം നിശ്ചലരായി. വിവശയായിരുന്ന ആ യുവതി കരഞു തളര്‍ന്നു കിടക്കുകയായിരുന്നു. ബ്രെസ്റ്റ് കാന്‍സര്‍ ബാദിച്ച അവര്‍ക്ക് ആ കുഞ്ഞിനു കൊടുക്കാന്‍ മുല തന്നെ ഉണ്ടായിരുന്നുമില്ല .....!!!!
ധാരാളം ചോദ്യങ്ങള്‍ നിറഞ്ഞ കണ്ണുനീരില്‍ കുതിര്‍ന്ന ഒരു രംഗം.
ReplyDeleteohhh touching ....
ReplyDeleteshocking story..
ReplyDeleteപരിഹരിക്കാനാവാത്ത കുറേ പ്രശ്നങ്ങൾ.എന്തു ചെയ്യാം.സങ്കടപ്പെടാനല്ലാതെ.
ReplyDeletegood.............valare feel cheithu......... iniyum ezhuthu............>>>>>>>
ReplyDeleteവേണ്ട സമയത്ത് നല്കാന്‍ കഴിയാത്ത വാല്‍സല്യം,
ReplyDeleteഅത് മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങളിലോന്നായി
മാറിക്കൊണ്ടിരിക്കുന്നു. നമുക്കു ഇതോര്‍ത്ത്
കരയുവാന്‍ മാത്രമെ കഴിയൂ.
പിന്നെ, സത്രം സ്കൂളിലെ പ്രാവുകള്‍ ( part 3 )
പോസ്റ്റ് ചെയ്തിട്ടുണ്ട്
സ്നേഹപൂര്‍വം
താബു.
എന്തെങ്കിലും കണ്ടാല്‍ ആ കണ്ടതാവില്ല സത്യം
ReplyDeleteഎന്തെങ്കിലും കേട്ടാല്‍ ആ കേട്ടതാവില്ല സത്യം
ഒരോരുത്തരുടെയും ചെയ്തികള്‍ക്ക് അവരുടെതായ ന്യായമുണ്ട്
ആരേയും വിമര്‍ശിക്കാനോ വിധിക്കനോ മനുഷ്യന് അര്‍ഹതയില്ല.
സുരേഷ് മനസ്സറിഞ്ഞ് ചിന്തിക്കാന്‍ ഈ പോസ്റ്റ് അവസരം തന്നു.
നന്ദി.
Vallathoru nombaramayallo Suresh.
ReplyDeleteസങ്കടം തോന്നി-ഇങ്ങിനെ എത്ര പേര്‍..
ReplyDeleteഹൃദയ സ്പര്‍ശിയായ കഥ....ഇങ്ങനൊരു ദുരവസ്ഥ ഒരു മാതാവിനും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.....
ReplyDeletekaracchil vannu katha vaayichappo. valare nalla katha
ReplyDeleteAyyo. Vishamippichallo.
ReplyDelete