ഒരു പ്രേത കഥ ..!!!
കുട്ടികളെ നാടകം പഠിപ്പിക്കാനാണ് ഞാന്‍ അന്നവിടെ തങ്ങിയത് . അവരുടെ
സ്കൂള്‍ യുവജനോത്സവത്തിനു അവതരിപ്പിക്കാനുള്ള നാടകം പഠിപ്പിക്കാന്‍
ഞാന്‍ കഴിഞ്ഞ രണ്ടു കൊല്ലവും അവിടെ പോകാറുണ്ട് . അവരുടെ ഭാഗ്യം കൊണ്ട്
രണ്ടു പ്രാവശ്യവും ഒന്നാം സമ്മാനം അവര്‍ക്കായിരുന്നു . സബ് ജില്ലയിലും ,
ജില്ലയിലും ഓരോ പ്രാവശ്യം കളിക്കുകയും ചെയ്തിട്ടുണ്ട് അവര് എന്റെ
നാടകവുമായി . അപ്പ്രാവശ്യം, പക്ഷെ പതിവുപോലെ നേരത്തെ എത്താന്‍ എനിക്ക്
കഴിഞ്ഞിരുന്നില്ല . സാധാരണ ഞാന് നാല് ദിവസം മുന്‍പ് അവിടെയെത്തി അവിടെ
താമസിച്ചു കുട്ടികളെ പടിപ്പിചെടുക്കുകയാണ് പതിവ് . എന്റെ
സുഹൃത്തുക്കളുടെ വീട്ടിലാണ് ഞാന് പതിവായി താമസികാറുള്ളത്
നാടകം പഠിപ്പിക്കുന്നത് സ്കൂളിലും . ജോലിയുണ്ടായിരുന്നതിനാല്‍
അപ്രാവശ്യം രണ്ടു ദിവസം മുന്‍പ് മാത്രമേ എത്തിയുള്ളൂ . അത് തന്നെ നാടകം
പുതിയതും . ആദ്യമായാണ് ആ നാടകം കളിക്കുന്നത് .
എങ്കിലും, അവിടെയെത്തി കുടികളെ സെറ്റ് ചെയ്തു നാടകം പഠിപ്പിക്കാന്
തുടങ്ങിയപ്പോള് തന്നെ അതിന്റെ താളത്തിലേക്ക് വേഗം ഏതാനും കഴിഞ്ഞു. മറ്റു
രംഗ സജ്ജീകരനങ്ങള്ക്ക് വേണ്ട സാധനങളുടെ നിര്‍മാണം രാത്രിയിലാണ് ചെയ്യാറ്.
അങ്ങിനെ സ്കൂള് അധികൃതരുടെ പ്രത്യേക അനുമതിയോടെ സ്കൂളില് തന്നെ
താമസിച്ചു. എന്റെ സുഹൃത്തുക്കളുടെയും കുട്ടികളുടെയും അവരുടെ ഗ്രൂപ്പ്
അധ്യാപകരുടെയും സഹായത്തോടെ കാര്യങ്ങള് മുന്നോട്ടുപോയി.
പശ്താലത്തിനു വേണ്ട ഒരു മരം ഉണ്ടാക്കാന് കുറച്ചു ഉണങ്ങിയ മരച്ചില്ലകള്
തേടിയാണ് ഞങ്ങള് പുറത്തിറങ്ങിയത്. നാടകം പഠിക്കുന്ന കുട്ടികളെ ഞങ്ങള്
അവിടെ നിര്ത്താറില്ല. ഉറക്കം ശരിയായില്ലെങ്കില് പഠനം മോശമാകും എന്നതിനാല്
അവരെ രാത്രി ഒരു പത്തു മണിയോടെ വീടുകളിലേക്ക് കൊണ്ട് വിടും. അതിനു ശേഷം
ഭക്ഷണം കഴിച്ചാണ് ഞങ്ങള് മറ്റു സാമഗ്രികള് ഉണ്ടാക്കാന് തുടങ്ങുക. അപ്പോള്
ഏകദേശം ഒരുമണി കഴിഞ്ഞിരുന്നു. ഞങ്ങളുടെ സ്കൂള് ഒരു പള്ളി വക സ്കൂള് ആണ്.
പള്ളിയും, സ്കൂളും പള്ളിയിലെ ഫാതരിന്റെയം മറ്റും താമസ സ്ഥലവും, പള്ളിവക
ശ്മശാനവും എല്ലാം അടുതടുതാണ് ഉള്ളത്. മരക്കമ്പുകള്‍ ഓടിക്കാന് ഞങ്ങള്ക്ക്
ശ്മശാനത്തിന്റെ അടുത്തുകൂടി പോകണം.
എന്റെ കൂടെ മൂന്നു കൂട്ടുകാര് കൂടി ഉണ്ടായിരുന്നു. വേറെ നാലുപേര്
സ്കൂളിലും ഉണ്ട്. വിളിച്ചാല് വിളികെല്ക്കാവുന്ന രീതിയില് നിറയെ ആളുകളും
ഉണ്ട് അവിടെയൊക്കെ. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ലായിരുന്നു.
അല്ലെങ്കിലും രാത്രിയില് യാത്ര ചെയ്യാന് എനിക്ക് വലിയ ഇഷ്ട്ടമാണ്.
രാത്രിയുടെ വശ്യത ഒന്ന് വേറെ തന്നെയാണ്. ആകെ എനിക്ക് പേടിയുണ്ടായിരുന്നത്
പട്ടികളെയാണ്. അത് ഇപ്പോഴും അങ്ങിനെത്തന്നെ. അതിനായി നല്ലൊരു വടിയും
കയ്യിലെടുതാണ് ഞാന് രാത്രിയില്‍ യാത്ര ചെയ്യാറ്. ഞങ്ങള് ശ്മശാനം
കടന്നുപോകവെ കൂട്ടതിലൊരുവന്‍ പറഞ്ഞു അന്നവിടെ ഒരു ശവമടക്കുണ്ടായിരുന്നു
എന്ന്. ഭര്ത്താവ് വിദേശത്ത് വെച്ച് അപകടത്തില് മരിച്ചതറിഞ്ഞു ഹൃദയം
പൊട്ടി മരിച്ച ഒരു യുവതിയുടെ. ഒരുപാട് നാളത്തെ പ്രേമത്തിന് ശേഷം
വീട്ടുകാരുടെ അനുവാദത്തിനായി പിന്നെയും ഒരുപാടുകാലം കാത്തിരുന്നു ഒടുവില് ഒരു വര്ഷം
മുന്പ് മാത്രം വിവാഹിതരായവരാണത്രേ അവര്‍ . അവന്‍ വിശതമായി ആ കഥ പറയാനും
തുടങ്ങി.
കഥയും കേട്ട് ഞങള് നടന്നു ശ്മശാനത്തിന്റെ മതിലിനടുത്തുകൂടി പോകവേ
പെട്ടെന്നാണ് ഒരു തേങ്ങല് ഞങ്ങളുടെ കാതിലെതിയത് . ആദ്യം അതൊരു തോന്നലായി
മാത്രമെടുത്ത ഞങ്ങള് മുന്നോട്ടു പോകവേ തേങ്ങല് ഞങ്ങളുടെ കൂടെത്തന്നെ
പോരുന്ന പോലെ. ആര്ക്കും തിരിഞ്ഞു നോക്കാന് ധൈര്യമില്ലായിരുന്നു.
അവിടുന്ന് ഓടിപോകാന് കാലു നീങ്ങുന്നുമില്ല. എന്ത് ചെയ്യണമെന്നറിയാതെ
ഞങ്ങള് നടക്കവേ തേങ്ങല് കൂടിക്കൂടി അതൊരു കരച്ചിലായി മാറി. പേടിയോടെ
ഞങ്ങള് ഓടാന് തയ്യാരാകവേ പെട്ടെന്നാണ് എല്ലാ നിയന്ത്രണങ്ങളും വിട്ടു അവന്
എന്നെ കെട്ടിപ്പിടിച്ചതു. കഥയില്‍ അലിഞ്ഞു അതിന്റെ വേദനയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് .....!!!
This is so nice Suresh.
ReplyDeletehahahahah Annathe karakkathil ithra porallo suretta. Iniyum poratte kathakal.
ReplyDeleteAvane njan kandirunnu, kazinja azcha.
ReplyDeleteChelakkara kathakal..???
ReplyDelete