ആര്‍ക്കും വേണ്ടാത്തവര്‍ …!!!
വളരെ തിരക്കുള്ള ആ ടൌണില്‍ എത്തിയപ്പോഴാണ് വണ്ടിക്കു എന്തോ പ്രശ്നം
സംഭവിച്ചത് . ഞങ്ങള്‍ എത്ര നോക്കിയിട്ടും ശരിയാകാതെ വന്നപ്പോള്‍ ,
എന്നെയും ഭാര്യയേയും ഞങ്ങളുടെ ഒരു സുഹൃത്തിനെയും അവിടെ നിര്‍ത്തി , മറ്റു രണ്ടു
പേരും കൂടി വണ്ടി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയി . ഞങ്ങള്‍ എന്ന് പറഞ്ഞാല്‍,
ഞാനും എന്റെ ഭാര്യയും, പിന്നെ എന്റെ മൂന്നു സുഹൃത്തുക്കളും. ഞങ്ങള്‍
ഒരു സുഹൃത്തിന്റെ കല്യാണത്തിന് തലേന്ന് തന്നെ പുറപ്പെട്ടതായിരുന്നു.
കല്യാണവും കൂടാം, ഒരു ട്രിപുമായി എന്നാ മട്ടിലായിരുന്നു ഞങ്ങള്‍.
വണ്ടി തിരിച്ചെത്താന്‍ കുറച്ചു സമയമെടുക്കും എന്നതിനാല്‍ ഞങ്ങള്‍
അടുത്തുള്ള ഒരു ഷോപ്പിംഗ് സെന്ററില്‍ കയറി. കൂടെയുള്ള സുഹൃത്ത് സിനിമാ
പ്രവര്തകനായതിനാല്‍, അവനെക്കൊണ്ട് പുതിയ മോടലുകളിലെ ഡ്രെസ്സുകള്‍
സെലക്ട് ചെയ്യിക്കാനുള്ള തിടുക്കത്തിലായിരുന്നു എന്റെ ശ്രീമതി. അവര്‍
സെലക്ട് ചെയ്യുന്നതിനിടയില്‍, ഞാന്‍ ഷോപ്പില്‍ വെറുതേ ചുറ്റിനടന്നു.
കുറച്ചു ക്സീഞ്ഞപ്പോഴെക്കും വണ്ടിയും കൊണ്ടുപോയവര്‍ വിളിച്ചു പറഞ്ഞു വണ്ടി
ശരിയാക്കി കസീയാരായി ഒരു മണിക്കൂറിനുള്ളില്‍ എത്താമെന്ന്. ഞാന്‍
വസ്ത്രമെടുക്കുന്നവരെ തിരഞ്ഞു ചെന്നപ്പോഴേക്കും കുരചെല്ലാം എടുത്തുവെച്ചു
അവര്‍ എന്നെ കാത്തിരിക്കുകയായിരുന്നു.
ഞാന്‍ കൂടി നല്ലതെന്ന് പറഞ്ഞ നാല് ഡ്രസ്സ് എടുത്തു ഞങ്ങള്‍
പുറത്തിറങ്ങി തിരകില്ലാത്ത വഴിയുടെ ഒരുഭാഗത്ത് ചെന്ന് നില്‍പ്പായി.
ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലം സുഹൃത്തുക്കള്‍ക്ക് പറഞ്ഞുകൊടുത്തിട്ടു, ഞങ്ങള്‍
അവിടെ അടുത്തുണ്ടായിരുന്ന ഒരു ബസ് സ്റ്റോപ്പില്‍ കാരി നിന്ന്. ആ ബസ് സ്റ്റോപ്പില്‍
തീരെ തിരക്കുണ്ടായിരുന്നില്ല. വാഹനങ്ങളും യാത്രക്കാരും ഞങ്ങളെ
കടന്നു പൊയ്ക്കൊണ്ടിരുന്നു. അതിനിടയില്‍ ഞങ്ങളെ കടന്നുപോയ ഒരു വണ്ടി അല്പം മുന്നില്‍
നിര്‍ത്തി അതില്‍നിന്നു രണ്ടുപേര്‍ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക്
വരുന്നതുകണ്ടപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു. പലപ്പോഴും അങ്ങിനെ
ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അത് അവനെ തേടിയാകാറാണ് പതിവ് . അവന്‍ നല്ല
തിരക്കുള്ള ഒരു സിനിമാ പ്രവര്‍ത്തകനാണ്. അവനു ഒരുപാട്
പരിചയക്കാര്‍ കേരളത്തിലും പുറത്തും ഉണ്ടുതാനും. അവന്‍ അവരുമായി
സംസാരിച്ചു നില്‍ക്കവേ ഞങ്ങളുടെ വണ്ടി എതാരയെന്നു പറഞ്ഞു അവര്‍
വിളിച്ചു.
പരിചയക്കാര്‍ പോയപ്പോള്‍ അവനും ഞങ്ങളോടൊപ്പം ബസ് സറൊപപിലേക്ക് കയറി
നിന്ന്. ഞങ്ങളുടെ വണ്ടി വരുന്നതും നോക്കിനില്‍പ്പായി. അപ്പോള്‍
കുറേശെയായി മഴപെയ്യാന് തുടങ്ങി. ചാരല്‍ മഴയും ചെറിയ കാറ്റും.
ഭാര്യ എന്നെ കെട്ടിപ്പിടിച്ചു ചാറ്റല്‍ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കവേ,
ഞങ്ങള്‍ മഴ കൊല്ലാതിടതെക്ക് മാറി മാറി നിന്നു. ഞങ്ങളുടെ
സുഹൃത്തുക്കള്‍ അപ്പോഴേക്കും എതാനായിരുന്നതിന്നാല്‍, ഞങ്ങള്‍ അവരെ
പ്രതീക്ഷിച്ചു വഴിയിലേക്ക് നോക്കാന്‍ തുടങ്ങി.
വളരെ പെട്ടെന്നാണ് ഒരു ജീപ്പ് ഞങ്ങളുടെ ബസ് സ്റ്റോപ്പിനു മുന്നില്‍ വന്നു
നിന്നത്. അതില്‍ നിന്നു രണ്ടു പേര്‍ തിടുക്കപ്പെട്ടു ഇറങ്ങി, പുറകില്‍ പോയി,
വാതില്‍ തുറന്നു പുറകില്‍ നിന്നും രണ്ടു വയസ്സന്‍ മാരെ പുറത്തേക്കു ഇറക്കി.
ഒരു അമ്മയും അച്ഛനും . അതിലൊരാള്‍ അവരുടെ കൈ പിടിച്ചു നടത്തിക്കൊണ്ടു വന്നു അവിടെ
മഴ നനയാത്ത ഒരു മൂലയില്‍ ബസ് സ്റ്റോപ്പില്‍ ഇരുതിയപ്പോള്‍ മറ്റെയാള്‍ അവരുടെ രണ്ടു ബാഗുകളും അവിടെ കൊണ്ട് വെച്ചു. അവര്‍ രണ്ടു പേരും തിടുക്കപ്പെട്ടു ജീപ്പില്‍ കയറി വളരെ വേഗത്തില്‍ ഓടിച്ചു പോയി. അവരെ അവിടെയിരുത്തി പോകാന്‍ നേരം ആ അമ്മ അതിലൊരാളുടെ കൈ പിടിക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കൈവിടല്ലേ എന്നാ യാചന അവരുടെ
നിര്‍ജ്ജീവമായ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. എന്നിട്ടും അവര്‍ പോയി മറയുന്നത് അവര്‍ നോക്കി നിന്നു .....!!!
so sad :(
ReplyDeleteI am interested, Really.
ReplyDeleteVethanayude mattoru mukham.
ReplyDeleteAppo vidaan udeshamilla alle.
ReplyDeletenamukku venamallo.
ReplyDelete