എന്റെ വലയില്‍ ഒരു ഗോള്‍ ...!
അവരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ഞാന്‍ അന്ന് അവിടെ കളിക്കാന്‍ പോയത് . അതും ഗോളിയായിട്ടു. ഒന്നാമതു എനിക്ക് ഫുട്ബോള്‍ കളിയ്ക്കാന്‍ അറിയില്ല, പിന്നെ ഇവരുടെ എതിരാളികളും എന്റെ സുഹൃത്തുക്കളാണ്. ഇവര്‍ക്കും അതറിയാം. പക്ഷെ സെവന്‍സ് കളിയ്ക്കാന്‍ ഇവര്‍ക്കാകെ ആര് പേരെ അപ്പോള്‍ ഉള്ളു. ജയിക്കും എന്ന് ഇവര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഇവര്‍ പോകുന്നത് തന്നെ. അത് എനിക്കും അറിയാം. മറ്റവരേക്കാള്‍ എന്തു കൊണ്ടും നല്ല ടീം ഇവരുടേത് തന്നെയാണ്. ഞാന്‍ വെറുതേ നിന്നുകൊടുതാല്‍ മതിയെന്ന അവരുടെ ഉറപ്പില്‍ ഒടുവില്‍ എനിക്ക് വഴങ്ങേണ്ടി വന്നു.
മറ്റേ ടീം കാണാതെ കുറെയൊക്കെ ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും കളിക്കളത്തില്‍ എത്തിയപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. എന്നെ അവിടെ കണ്ടത് കൊണ്ടല്ല, ഞാന്‍ ഫുഡ്‌ബോള്‍ കളിക്കുന്നു എന്നതിലാണ് അവര്‍ ഞെട്ടിയത്. ഞാന്‍ ആ നാട്ടുകാരനെ അല്ല എന്ന ഭാവത്തില്‍ അവിടെ പതുങ്ങി നിന്നു. എന്റെ കളിക്കാര്‍ ശരിക്കും മിടുക്കരായിരുന്നു. കുറെ ഏറെ ടൂര്‍ണമെന്റുകളില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്.
കളി തുടങ്ങി കുറെ നേരമായിട്ടും ദൈവം സഹായിച്ചു ഒരിക്കല്‍ പോലും പന്ത് എന്റെ ഭാഗത്തേക്ക് വന്നതേയില്ല. ആരും ഗോള്‍ അടിച്ചതുമില്ല. രണ്ടാം പകുതി ആയി, പോസ്റ്റ് മാറി കളി തുടങ്ങിയതും എന്റെ ടീം ആദ്യത്തെ ഗോള്‍ അടിച്ചു. അതോടെ വാശിയായി എല്ലാവര്ക്കും. ഒന്ന് രണ്ടു പ്രാവശ്യം ബോള്‍ എന്റെ അടുത്തെത്തിയത് ഭാഗ്യം കൊണ്ടുമാത്രം എനിക്ക് തടുക്കാനായി. അല്ലാത്തപ്പോഴൊക്കെ എന്റെ ഡിഫെണ്ടര്‍ മാര്‍ ബോള്‍ എന്റെ ഏഴയലത്തുപോലും വരാതെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വാശിയില്‍ കളി കഴിയാനാകവെ എനിക്ക് വല്ലാത്ത പരിഹ്ബ്രമവും ആകാന്‍ തുടങ്ങി. ഇനി അഞ്ചു മിനിട്ട് മാത്രം, ബോള്‍ ഉള്ളത് എന്റെ പോസ്ടിനടുതും. പെട്ടെന്നാണ് എതിര്‍ടീമിലെ എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ പന്തിനായുള്ള പിടിവലിക്കിടയില്‍ എന്റെ പോസ്ടിനടുത്തു ആര്‍ത്തലച്ചു വീണത്. അവന്‍ വേദന കൊണ്ട് പുളയാന്‍ തുടങ്ങിയതും എന്റെ ശ്രദ്ധ മുഴുവന്‍ അവിടെയായി. ഞാന്‍ വേവലാതിയോടെ അവനെ ശ്രധിക്കവേ ഒരു ആരവം. നോക്കുമ്പോള്‍ ബോള്‍ എന്റെ എന്റെ വലയില്‍. ഞാന്‍ അന്തം വിട്ടു നില്‍ക്കവേ എഴുന്നേല്‍ക്കാന്‍ പോലുമാകാതെ തളര്‍ന്നു വീണു കിടക്കുന്നവന്‍ അതാ ചാടിയെഴുന്നേറ്റു ചിരിച്ചുകൊണ്ട് പോകുന്നു.
I like it man. Good luck.
ReplyDeleteIthu kalakki suretta.
ReplyDeletehahahahahahaha
ReplyDeletehahahahahahahaha Jayane njan kandirunnu.
ReplyDelete