എന്റെ റെക്കോര്‍ഡില്‍ അവനു മാര്‍ക്ക് ...!
സയന്‍സ് എനിക്ക് ഇഷട്ട വിഷയമായത് കൊണ്ടാണ് ഞാന്‍ പ്രീഡിഗ്രിക്ക് സെകന്റ് ഗ്രൂപ് എടുത്തു പഠിച്ചത് . അച്ഛനും അത് തന്നെയായിരുന്നു താത്പര്യം. പഠിക്കാനോക്കെ ഇഷ്ട്ടമായിരുന്നു എങ്കിലും വരയ്ക്കാന്‍ എനിക്ക് തീരെ അറിയില്ലായിരുന്നു. അറിയില്ല എന്ന് പറഞ്ഞാല്‍ ശരിക്കും അറിയില്ല. വരയ്ക്കാന്‍ അറിയാത്തത് ഒരു പുലിവാലാകും എന്ന് ഞാന്‍ ഓര്‍ത്തതുമില്ല അന്നൊന്നും.
ക്ലാസ്സില്‍ എത്തിയതുമുതല്‍ വലിയ ചേട്ടന്മാരുടെ കൂടെയാണ് അധികവും ഞങ്ങളുടെ കറക്കം. അടുത്ത സ്ഥലത്തുനിന്നുള്ള ചില ചേട്ടന്മാര്‍ അവിടെ ഡിഗ്രിക്ക് ഉണ്ടായിരുന്നു. അവരുമായുള്ള ചങ്ങാത്തം ഞങ്ങള്‍ക്ക് വലിയ സ്ഥാനം ലഭിക്കാനും ഇടയാക്കി. പ്രീ ഡിഗ്രിയുടെ ഒന്നാം കൊല്ലം അവിടെ പ്രാക്ടിക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുഴപ്പമില്ലാതെ കാര്യങ്ങള്‍ കടന്നു പോയി.
പക്ഷെ രണ്ടാം കൊല്ലം മുതല്‍ പ്രാക്ടിക്കലും റെക്കോര്ഡ് വരക്കലും തുടങ്ങിയതോടെ എന്റെ ഉറക്കവും പോയി. എങ്ങിനെ കുത്തിയിരുന്ന് വരച്ചാലും എനിക്ക് ഒന്നും ശരിയാകുന്നില്ല. ഞാന്‍ വലിയ സങ്കടത്തിലായി. ക്ലാസ്സില്‍ എന്നെ ആരാധിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. എനിക്കവളെയല്ല അവളുടെ കൂട്ടുകാരിയെയാണ് പക്ഷെ കൂടുതല്‍ ഇഷ്ട്ടമായിരുന്നത്. എങ്കിലും അവള്‍ എനിക്ക് വേണ്ടി എന്തും എപ്പോഴും ചെയ്യാന്‍ തയ്യാറായിരുന്നു.
വളരെ നന്നായി ചിത്രം വരയ്ക്കുന്ന അവള്‍ക്കു കുറെ ഏറെ ആരാധകരും ഉണ്ടായിരുന്നു. കോളേജിലെ എല്ലാ മത്സരങ്ങളിലും മിക്കവാറും സമ്മാനം അവള്‍ക്കായിരുന്നു. ക്ലാസ്സ് മുന്നോട്ടു പോകും തോറും എന്റെ ആധിയും കൂടിക്കൂടി വന്നു. റെക്കോര്‍ഡ് ഇല്ലാതെ പ്രാക്റ്റിക്കല്‍ പരീക്ഷക്ക് ഇരുതില്ലെന്നാണ് ലെക്ചര്‍ പറഞ്ഞത്. അതോടെ എങ്ങിനെയും റെക്കോര്‍ഡ് വരചെടുക്കാനുള്ള വാശിയായി. രണ്ടാമതൊരു റെക്കോര്‍ഡ് ബുക്ക് വാങ്ങിയിട്ടും പതിവുപോലെ എന്റെ ശ്രമങ്ങള്‍ പാതിവഴിയില്‍ നിന്നപ്പോള്‍, കൂട്ടുകാര്‍ പറഞ്ഞു അവളോട് വരച്ചുതരാന്‍ പറയാന്‍. മറ്റു പലരും പറഞ്ഞിട്ടും കൂട്ടാക്കാത്ത അവളോട് ഞാന്‍ ചോദിക്കുന്നതിലെ വിഷമം ഉണ്ടായിട്ടും മറ്റു മാര്‍ഗ്ഗമില്ലാതെ ഞാന്‍ അപേക്ഷിച്ചു.
കാത്തിരുന്നപോലെ അവള്‍ എന്റെ അപേക്ഷ ശിരസ്സാ സ്വീകരിച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ റെക്കോര്‍ഡ് റെഡിയാക്കി അവള്‍ എന്നോട് ചോദിച്ചു എന്നാണു കൊണ്ടുവരെണ്ടതെന്നു. ഞാന്‍ അടുത്ത ദിവസം കൊണ്ട് വന്നുകൊള്ളാനും പറഞ്ഞു. പക്ഷെ അടുത്ത ദിവസം എനിക്ക് ക്ലാസ്സില്‍ എത്താനായില്ല. പിന്നെ കുറച്ചു ദിവസത്തേക്ക് ക്ലാസ്സ് ഉണ്ടായതുമില്ല. അതിനു ശേഷം ഞാന്‍ പോകുന്നത് റെക്കോര്‍ഡ് സബ്മിറ്റ് ചെയ്യാനുള്ള ദിവസമാണ്.
അവള്‍ അവിടെയുണ്ടാകും എന്ന പ്രതീക്ഷയോടെ ഞാന്‍ അണിഞ്ഞൊരുങ്ങി വേഗം ചെന്നു. ഞാന്‍ ചെല്ലുമ്പോഴേക്കും എന്റെ കൂട്ടുകാരെല്ലാം റെക്കോര്‍ഡ് കൊടുത്തു കഴിഞ്ഞിരുന്നു. അവളെ തിരക്കി നടന്നു നടന്നു ഒടുവില്‍ കണ്ടെത്തി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു റെക്കോര്‍ഡ് അപ്പോഴെ എന്റെ കൂട്ടുകാരന്റെ കയ്യില്‍ കൊടുത്തല്ലോ, കിട്ടിയില്ലേ എന്ന്. ഒന്നും പറയാതെ കൂട്ടുകാരനെ തിരക്കിയിരങ്ങിയപ്പോള്‍, കൂട്ടുകാരനതാ ലെക്ച്ചരുടെ അനുമോദനങ്ങളും ഏറ്റുവാങ്ങി മന്ദം മന്ദം റൂമില്‍ നിന്ന് ഇറങ്ങി വരുന്നു. കയ്യില്‍ എനിക്ക് വേണ്ടി അവള്‍ വരച്ച എന്റെ റെകോര്‍ഡുമായി . ....!!!
ഈ റെക്കോര്‍ഡ് എഴുതല്‍ ഒരു പാര തന്നെയാണ്. വളരെ ഭംഗിയില്‍ എഴുതാനായി ഞാനും ഒരുപാട് സമയം കളഞ്ഞിട്ടുണ്ട്. പഠിക്കാനുള്ള വിലപ്പെട്ട സമയം കളഞ്ഞ്. ടീച്ചര്‍ ആയപ്പോഴല്ലേ അറിയുന്നത് ഇത്തിരി ഭംഗി കുറഞ്ഞുപോയാലും റെക്കോര്‍ഡിന്റെ മാര്‍ക്കില്‍ കുറയുന്നത് വെറും ഒന്നോ രണ്ടോ മാര്‍ക്ക്.
ReplyDeleteഹഹഹ...
ReplyDeleteഅതാണു പറയുന്നത് ആരാന്റെ പറമ്പിലെ തേങ്ങ ചമ്മന്തിയ്ക്കുതകില്ലെന്ന്!
Nee padichittum valiya karyamillalo ennu vechukanum.
ReplyDeletehihihihi
ReplyDeleteEntappettaa 😃😃
ReplyDelete