ഒരു സിനിമാ കഥ ...!!!
കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഒരു ബെസ്റ്റ് ഫിലിം അവാര്‍ഡ് മാത്രം പോര എന്നാ വാശിയിലാണ്, അക്കുറി സിനിമാ നിര്‍മ്മാണം നേരത്തെ തുടങ്ങിയത്. പ്രീഡിഗ്രി പിള്ളേരാണേങ്കിലും ഞങ്ങളും ഒരു സത്യജിത്‌റെയോ അടൂര്‍ ഗോപാല കൃഷ്ണനോ ഒക്കെ ആണെന്ന മട്ടിലാണ് കാര്യങ്ങള്‍. വിപുലമായ രീതിയില്‍, വിശാലമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങി. ഞാനും എന്റെ സുഹൃത്തുക്കളും തന്നെയാണ് എല്ലാം. വീഡിയോ ക്യാമറ പോലും ഒരു സുഹൃത്തിന്റെ വകയാണ്. ആകെ ചെലവ് നിത്യ വൃത്തിയുടെ മാത്രം. അതിനുള്ള വക അമ്മയെ ഇസ്ക്കിയും അച്ഛനെ സോപ്പിട്ടും ഉണ്ടാക്കിയിട്ടുമുണ്ട്. എഡിറ്റിങ്ങും ഡബ്ബിങ്ങും എല്ലാം സുഹൃത്തിന്റെ ഔദാര്യത്തില്‍.
അഭിനയിക്കാനും മറ്റും സുഹൃത്തുക്കളുടെ തിക്കിതിരക്കലായിരുന്നു. പിന്നണിയില്‍ നില്‍ക്കാനും മറ്റുമായി, എല്ലാവരെയും അനുനയിപ്പിച്ചു, ആരെയും പിണക്കാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകാനായി. ഓരോരുത്തര്‍ക്കും ഓരോ ഉത്തരവാദിത്തങ്ങള്‍ വീതിച്ചുനല്കി എല്ലാവരെയും കൂടെക്കൂട്ടി കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടു പോയത്.
നായികയെ തേടിയുള്ള അലച്ചിലായിരുന്നു ഏറ്റവും ദുര്‍ഘടം. മറ്റു നടിമാരെ ഒരുവിധം ഒപ്പിചെങ്കിലും നായിക ഒരു കീറാമുട്ടിയായി. ഞങ്ങള്‍ പിള്ളേര്‍ ചെന്ന് പെണ്‍കുട്ടിയെ അഭിനയിക്കാന്‍ വിടാന്‍ പറയുമ്പോഴേ മിക്കവാറും അച്ഛനമ്മമാര്‍ ഞങ്ങളെ തല്ലാന്‍ വരും. അങ്ങിനെയല്ലാത്ത പെണ്‍കുട്ടികളെയാണെങ്കില്‍ കാണാനും കൊള്ളില്ല. ഒടുവില്‍, നായകനായി അഭിനയിക്കുന്ന സുഹൃത്തിന്റെ അനിയത്തിയെ ആരുമറിയാതെ അഭിനയിപ്പിക്കാം എന്ന് തീരുമാനിച്ചു. അതിനുള്ള അവളുടെ ഡിമാന്റുകള്‍ കേട്ടാല്‍ സിനിമയെ വേണ്ടെന്നു വെച്ചുപോകും. എന്നാലും എല്ലാം സഹിച്ച്, സമ്മതിച്ചു കാര്യങ്ങള്‍ മുന്നോട്ടു പോയി.
ഒരു മണിക്കൂറാണ് ചിത്രം. ആദ്യത്തെ കുറെ ഭാഗങ്ങള്‍ എന്റെ വീട്ടിലും ഒരു സുഹൃത്തിന്റെ വീട്ടിലും, പിന്നെ ഞങ്ങളുടെ പറമ്പിലും തൊടിയിലും പാടത്തും കുന്നിന്‍ മുകളിലും ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലും ഒക്കെയായി നടന്നു. ഇനി അവശേഷിക്കുന്നത് ഒരു സ്കൂളിലെ കുറച്ചു ഭാഗങ്ങളും പിന്നെ ഒരു പോലീസ് സ്റ്റേഷനിലെ കുറച്ചു ഭാഗങ്ങളും ആണ്. അടുത്ത മൂന്നു ദിവസം സ്കൂളിനു അവധിയായതിനാല്‍ ഇനിയുള്ള പോലീസ് സ്റ്റേഷനിലെ ഭാഗങ്ങള്‍ ആദ്യം എടുക്കാം എന്ന് തീരുമാനിച്ചു.
അവിടേക്ക് വേണ്ട ആര്ടിസ്ടുകളുമായി ഞങ്ങള്‍ പതിവുപോലെ പുറപ്പെട്ടു. അവിടെ എത്തി, ക്യാമറയും സാധങ്ങളും ഒക്കെ ശരിയാക്കി ഷൂട്ടിംഗ് തുടങ്ങി. സ്ടാര്റ്റ് ക്യാമറ പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ കൂട്ടത്തിലെ എല്ലാവരും എല്ലാം ഇട്ടു ഓടടാ ഓട്ടം. ഒന്നും മനസ്സിലാകാതെ തരിച്ചു നില്‍ക്കുന്ന എന്റെ കഴുത്തില്‍ ഒരു ബലമുള്ള കയ്യുടെ പിടി വീണു. സ്റ്റേഷന്‍ S I യുടെ. അനുവാതം കൂടാതെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഷൂട്ടിംഗ് നടത്തിയതിനു. ....!!!
Enthayi new Film works.
ReplyDeleteaaa.. Udaneyundakum ennu paranjittu...?
ReplyDelete