Monday, September 7, 2009

ചില അദ്ധ്യാപക ചിന്തകള്‍ ..!!!

ചില അദ്ധ്യാപക ചിന്തകള്‍ ..!!!

അദ്ധ്യാപകനാവുക എന്നത് എന്റെ ഒരു വലിയ മോഹമായിരുന്നു.
ഈ ലോകത്തിലെ ഏറ്റവും പവിത്രമായ ജോലി അതാണെന്നാണ് ഞാന്
കരുതിയിരുന്നത്. എന്റെ എല്ലാ ഗുരുക്കന്മാരേയും ഞാന് എപ്പോഴും
സ്മരിക്കാരുണ്ട്. ബഹുമാനിക്കാറുണ്ട്. എന്നിട്ടും പഠിച്ചു വലിയ ഒരു
നിലയില് എത്താന് അന്നൊന്നും എനിക്കായില്ല. പഠനത്തേക്കല് എനിക്ക്
താത്പര്യം മറ്റു വിഷയങ്ങളായിരുന്നു. സിനിമ, നാടകം..... അങ്ങിനെ പോയി എല്ലാം.

എന്നിട്ടും നാട്ടിലായിരുന്നപ്പോള്‍ മറ്റുള്ളവരെ ഞാന് പലതും
പഠിപ്പിക്കാറുണ്ട്. നാടകം, സിനിമ അങ്ങിനെ പലതും. സാക്ഷരത മിഷന്റെ
ഭാഗമാകാനും ഞാന് ഉണ്ടായിരുന്നു. പിന്നീട് ഗള്ഫിലെത്തിയപ്പോള് ജോലി
കിട്ടിയതും ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്. പഠിപ്പിക്കാനുള്ള പഠനം
എനിക്കന്നില്ലാതിരുന്നതിനാല് ആദ്യമൊന്നും കഴിഞ്ഞില്ലെന്കിലും പിന്നീട്
ഞാന് പഠിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനും തുടങ്ങി.

പഠിപ്പിക്കളിലെ ഓരോ നിമിഷവും എപ്പോഴും ഞാന് ആസ്വദിക്കാറുണ്ട്. എന്റെ
സങ്കല്പ്പങ്ങളിലെ പോലെയുള്ള ഒരു അന്തരീക്ഷമല്ല ഇപ്പോഴത്തെ ക്ലാസ്സ്
മുറികളില് എന്നത് മാറിയ ഒരു ചിന്തതന്നെയാണ്. കാലത്തിന്റെ ശരിയായ മാറ്റം.
അത് ഉള്ക്കൊള്ളാന് ഞാന് തയ്യാറാവുകയും ചെയ്യുന്നു. എന്റെ ചില അദ്ധ്യാപക
ചിന്തകളാണ് ഇവിടെ.

അദ്ധ്യാപക ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവം എന്ന് എനിക്ക് തോന്നുന്നത്
കുട്ടികളുടെ ഉത്തരക്കടലാസ് നോക്കലാകും. അത് സ്വന്തം
കുട്ടികളുടെയാണെങ്കില്‍ അത്ര ത്രില്‍ ഉണ്ടാകണമെന്നില്ല. അവരെക്കുറിച്ച്
വ്യക്തമായ ഒരു ബോധം നമുക്കുണ്ടാകും. എങ്കിലും ചിലപ്പോഴൊക്കെ ചിലര്‍
നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാറമുണ്ട്. എന്നാലും, മറ്റുകുട്ടികളുടെ
ഉത്തരക്കടലാസ് നോക്കുമ്പോഴാണ് നാം ശരിക്കും ആസ്വദിക്കപ്പെടുന്നത്.
അവയിലെ രസകരമായ ഉത്തരങ്ങളുടെ കാര്യത്തിലല്ല ഞാന്‍ ഈ പറയുന്നത് കേട്ടോ.
അവരുടെ അറിവും വിവരവും, കാര്യങ്ങള്‍ ഗ്രഹിക്കുന്നത്തിലെ പാടവവും
കാണുന്നതാണ് ഏറ്റവും രസകരം. ഓരോ കുട്ടിയും ചോദ്യങ്ങളെ എങ്ങിനെയാണ്
നോക്കിക്കാണുന്നതെന്ന് നമുക്ക് വ്യത്യസ്തമായി കാണാം അവിടെ.

അതുപോലെ തന്നെ അദ്ധ്യാപക ജീവിതത്തിലെ ഏറ്റവും ധന്ന്യമായ മുഹൂര്‍ത്തം
ഏതെന്ന് ചോദിച്ചാല്‍ ചിലര്‍ ചിലപ്പോള്‍ പറഞ്ഞേക്കാം, നമ്മുടെ കുട്ടികള്‍
ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിലാണെന്നു. പക്ഷെ എനിക്ക് തോന്നുന്നത്
അങ്ങിനെയല്ല. നമ്മള്‍ പഠിപ്പിച്ച ഒരുകുട്ടി, ഒരുപാട് കാലത്തിനു ശേഷം
വലിയനിലയിലെത്തി അപ്രതീക്ഷിതമായി നമ്മളെ ഓര്‍മ്മിച്ചു, നമ്മുടെ
അടുതെക്കായി മാത്രം വരുന്ന ആ നിമിഷം. അതുപോലെ ഒരു നിമിഷം
കൊരിതരിപ്പിക്കുന്നതുതന്നെ.

ഇനി നമുക്ക് ഏറ്റവും ദുഃഖം തോന്നുന്ന നിമിഷം എന്ന് എനിക്ക് തോന്നുന്നത്,
നമ്മള്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു കുട്ടി എങ്ങുമെത്താതെ
നമ്മുടെ മുന്നില്‍ തന്നെ ഒരു വലിയ ചോദ്യ ചിഹ്ന്നമായി നില്‍ക്കുന്ന അവസ്ഥ.
അങ്ങിനെയൊന്നു ഉണ്ടാകരുതേ എന്ന് പലപ്പോഴും പ്രര്തിച്ചിട്ടു തന്നെയുണ്ട്‌.

4 comments:

  1. അദ്ധ്യാപനവൃത്തിയുടെ മഹത്വം -

    നമുക്കുള്ള അറിവ് മറ്റുള്ളവര്‍ക്ക് നല്ലരീതിയില്‍ പകര്‍ന്നു നല്‍കാനാവുമ്പോള്‍ തോന്നുന്ന ആ സന്തോഷവും ആത്മസംതൃപ്തിയും ഒന്നു വേറെ തന്നെ. ഉത്തരക്കടലാസ് നോക്കുന്നതിനെക്കുറിച്ച് സുരേഷ് പറഞ്ഞതും ശരിതന്നെ. കൂട്ടത്തില്‍ ധാരാളം ചിരിക്കാനും വകയുണ്ടാവും ഉത്തരങ്ങളില്‍.

    ReplyDelete